This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കചാരി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(kachari)
(kachari)
 
വരി 7: വരി 7:
അസമിലെ ഒരു ജനവര്‍ഗം. ബ്രഹ്മപുത്രാനദിക്കും ഭൂട്ടാന്റെ അതിര്‍ത്തിക്കും ഇടയിലുള്ള മലകളില്‍ നിവസിക്കുന്ന ഇവര്‍ ബോഡോ വിഭാഗത്തില്‍പ്പെട്ടവരാണ്‌. 12 മുതല്‍ 18 വരെ നൂറ്റാണ്ടുകളില്‍ കചാരി രാജാക്കന്മാര്‍ വടക്കേ അസമില്‍ ആധിപത്യം സ്ഥാപിച്ചിരുന്നു. അവസാനത്തെ കചാരി രാജാവ്‌ 1830ല്‍ ബര്‍മീസ്‌ ആക്രമണത്തില്‍ കൊല്ലപ്പെടുകയും അദ്ദേഹത്തിന്റെ രാജ്യം ഈസ്റ്റ്‌ ഇന്ത്യാ കമ്പനി ഏറ്റെടുക്കുകയും ചെയ്‌തു. കചാരികള്‍ തിബത്തോബര്‍മന്‍ ഭാഷ സംസാരിക്കുന്നവരാണ്‌. കാഴ്‌ചയില്‍ മംഗളോയിഡ്‌ വംശക്കാരുമായി ഇവര്‍ക്കു സാമ്യമുണ്ട്‌.

[[ചിത്രം:Vol6p17_kachari.jpg|thumb|കചാരി സ്‌ത്രീകള്‍]]

-
കചാരികള്‍ പല ഗോത്രങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. സ്വര്‍ഗം, ഭൂമി, മൃഗങ്ങള്‍, ചെടികള്‍, നദികള്‍ തുടങ്ങിയവയുടെ പേരുകളുമായി ബന്ധപ്പെടുത്തിയാണ്‌ ഇവരുടെ ഗോത്രങ്ങള്‍ അറിയപ്പെടുന്നത്‌. പിന്തുടര്‍ച്ചാവകാശം മക്കത്തായമഌസരിച്ചാണ്‌. അനവധി ദേവന്മാരും ദേവിമാരുമുള്ള ഒരു പ്രാകൃതമതത്തില്‍ ഇവര്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ 1790ല്‍ കചാരി രാജാക്കന്മാര്‍ ഔദ്യോഗികമായി ഹിന്ദുമതം സ്വീകരിച്ചതിനെത്തുടര്‍ന്നു ഇവരെ ക്ഷത്രിയവിഭാഗത്തില്‍ ഉള്‍പ്പെടുത്തി. ഗ്രാമത്തിലെ വൃദ്ധന്മാരാണു മതകാര്യങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്‌. ചില ചെടികള്‍ക്കു ദിവ്യത്വം കല്‌പിച്ച്‌ ആരാധിക്കുക ഇവരുടെ പതിവാണ്‌. മൃതശരീരം മറവുചെയ്യുകയാണ്‌ സാധാരണ പതിവെങ്കിലും അപൂര്‍വമായി ദഹിപ്പിക്കാറുമുണ്ട്‌. കചാരികള്‍ മരണാനന്തരജീവിതത്തില്‍ വിശ്വസിക്കുന്നു. വിവാഹം കഴിക്കുന്നത്‌ അന്യഗോത്രങ്ങളില്‍ നിന്നാണ്‌. വിവാഹം മാതാപിതാക്കന്മാര്‍ ആലോചിച്ചുറപ്പിക്കുന്നു. വധുവിഌ വില നല്‍കേണ്ടതുണ്ട്‌. അവിവാഹിതര്‍ക്കുവേണ്ടി പൊതുശയ്യാഗൃഹങ്ങള്‍ ഉണ്ട്‌. കചാരികള്‍ക്കു നാഗന്മാരും അസമിലെ മറ്റു മലവര്‍ഗക്കാരുമായി സാമ്യമുണ്ടെന്ന്‌ ഇവരുടെ ആചാരമര്യാദകളും മതാഌഷ്‌ഠാനങ്ങളും വ്യക്തമാക്കുന്നു. വര്‍ധിച്ചുവരുന്ന ഹിന്ദുമത സ്വാധീനം അസമിലെ ഹിന്ദുക്കളായ ജനവിഭാഗങ്ങളുമായി ഇഴുകിച്ചേരുന്നതിഌ ഇവരെ പ്രരിപ്പിക്കുന്നു. ഗോല്‍പാര ഡിസ്‌റ്റ്രിക്‌റ്റിലെ മെക്ക്‌, വടക്കേ കച്ചാറിലെ ഡിമാസാ, നൗഗോംഗ്‌ ഡിസ്‌റ്റ്രിക്‌റ്റ്‌ എന്നിവിടങ്ങളാണ്‌ ഇന്നു കചാരികളുടെ കേന്ദ്രങ്ങളായിത്തീര്‍ന്നിട്ടുള്ളത്‌.
+
കചാരികള്‍ പല ഗോത്രങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. സ്വര്‍ഗം, ഭൂമി, മൃഗങ്ങള്‍, ചെടികള്‍, നദികള്‍ തുടങ്ങിയവയുടെ പേരുകളുമായി ബന്ധപ്പെടുത്തിയാണ്‌ ഇവരുടെ ഗോത്രങ്ങള്‍ അറിയപ്പെടുന്നത്‌. പിന്തുടര്‍ച്ചാവകാശം മക്കത്തായമനുസരിച്ചാണ്‌. അനവധി ദേവന്മാരും ദേവിമാരുമുള്ള ഒരു പ്രാകൃതമതത്തില്‍ ഇവര്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ 1790ല്‍ കചാരി രാജാക്കന്മാര്‍ ഔദ്യോഗികമായി ഹിന്ദുമതം സ്വീകരിച്ചതിനെത്തുടര്‍ന്നു ഇവരെ ക്ഷത്രിയവിഭാഗത്തില്‍ ഉള്‍പ്പെടുത്തി. ഗ്രാമത്തിലെ വൃദ്ധന്മാരാണു മതകാര്യങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്‌. ചില ചെടികള്‍ക്കു ദിവ്യത്വം കല്‌പിച്ച്‌ ആരാധിക്കുക ഇവരുടെ പതിവാണ്‌. മൃതശരീരം മറവുചെയ്യുകയാണ്‌ സാധാരണ പതിവെങ്കിലും അപൂര്‍വമായി ദഹിപ്പിക്കാറുമുണ്ട്‌. കചാരികള്‍ മരണാനന്തരജീവിതത്തില്‍ വിശ്വസിക്കുന്നു. വിവാഹം കഴിക്കുന്നത്‌ അന്യഗോത്രങ്ങളില്‍ നിന്നാണ്‌. വിവാഹം മാതാപിതാക്കന്മാര്‍ ആലോചിച്ചുറപ്പിക്കുന്നു. വധുവിനു വില നല്‍കേണ്ടതുണ്ട്‌. അവിവാഹിതര്‍ക്കുവേണ്ടി പൊതുശയ്യാഗൃഹങ്ങള്‍ ഉണ്ട്‌. കചാരികള്‍ക്കു നാഗന്മാരും അസമിലെ മറ്റു മലവര്‍ഗക്കാരുമായി സാമ്യമുണ്ടെന്ന്‌ ഇവരുടെ ആചാരമര്യാദകളും മതാനുഷ്‌ഠാനങ്ങളും വ്യക്തമാക്കുന്നു. വര്‍ധിച്ചുവരുന്ന ഹിന്ദുമത സ്വാധീനം അസമിലെ ഹിന്ദുക്കളായ ജനവിഭാഗങ്ങളുമായി ഇഴുകിച്ചേരുന്നതിനു ഇവരെ പ്രരിപ്പിക്കുന്നു. ഗോല്‍പാര ഡിസ്‌റ്റ്രിക്‌റ്റിലെ മെക്ക്‌, വടക്കേ കച്ചാറിലെ ഡിമാസാ, നൗഗോംഗ്‌ ഡിസ്‌റ്റ്രിക്‌റ്റ്‌ എന്നിവിടങ്ങളാണ്‌ ഇന്നു കചാരികളുടെ കേന്ദ്രങ്ങളായിത്തീര്‍ന്നിട്ടുള്ളത്‌.

Current revision as of 07:06, 30 ജൂലൈ 2014

കചാരി

kachari

അസമിലെ ഒരു ജനവര്‍ഗം. ബ്രഹ്മപുത്രാനദിക്കും ഭൂട്ടാന്റെ അതിര്‍ത്തിക്കും ഇടയിലുള്ള മലകളില്‍ നിവസിക്കുന്ന ഇവര്‍ ബോഡോ വിഭാഗത്തില്‍പ്പെട്ടവരാണ്‌. 12 മുതല്‍ 18 വരെ നൂറ്റാണ്ടുകളില്‍ കചാരി രാജാക്കന്മാര്‍ വടക്കേ അസമില്‍ ആധിപത്യം സ്ഥാപിച്ചിരുന്നു. അവസാനത്തെ കചാരി രാജാവ്‌ 1830ല്‍ ബര്‍മീസ്‌ ആക്രമണത്തില്‍ കൊല്ലപ്പെടുകയും അദ്ദേഹത്തിന്റെ രാജ്യം ഈസ്റ്റ്‌ ഇന്ത്യാ കമ്പനി ഏറ്റെടുക്കുകയും ചെയ്‌തു. കചാരികള്‍ തിബത്തോബര്‍മന്‍ ഭാഷ സംസാരിക്കുന്നവരാണ്‌. കാഴ്‌ചയില്‍ മംഗളോയിഡ്‌ വംശക്കാരുമായി ഇവര്‍ക്കു സാമ്യമുണ്ട്‌.

കചാരി സ്‌ത്രീകള്‍

കചാരികള്‍ പല ഗോത്രങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. സ്വര്‍ഗം, ഭൂമി, മൃഗങ്ങള്‍, ചെടികള്‍, നദികള്‍ തുടങ്ങിയവയുടെ പേരുകളുമായി ബന്ധപ്പെടുത്തിയാണ്‌ ഇവരുടെ ഗോത്രങ്ങള്‍ അറിയപ്പെടുന്നത്‌. പിന്തുടര്‍ച്ചാവകാശം മക്കത്തായമനുസരിച്ചാണ്‌. അനവധി ദേവന്മാരും ദേവിമാരുമുള്ള ഒരു പ്രാകൃതമതത്തില്‍ ഇവര്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ 1790ല്‍ കചാരി രാജാക്കന്മാര്‍ ഔദ്യോഗികമായി ഹിന്ദുമതം സ്വീകരിച്ചതിനെത്തുടര്‍ന്നു ഇവരെ ക്ഷത്രിയവിഭാഗത്തില്‍ ഉള്‍പ്പെടുത്തി. ഗ്രാമത്തിലെ വൃദ്ധന്മാരാണു മതകാര്യങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്‌. ചില ചെടികള്‍ക്കു ദിവ്യത്വം കല്‌പിച്ച്‌ ആരാധിക്കുക ഇവരുടെ പതിവാണ്‌. മൃതശരീരം മറവുചെയ്യുകയാണ്‌ സാധാരണ പതിവെങ്കിലും അപൂര്‍വമായി ദഹിപ്പിക്കാറുമുണ്ട്‌. കചാരികള്‍ മരണാനന്തരജീവിതത്തില്‍ വിശ്വസിക്കുന്നു. വിവാഹം കഴിക്കുന്നത്‌ അന്യഗോത്രങ്ങളില്‍ നിന്നാണ്‌. വിവാഹം മാതാപിതാക്കന്മാര്‍ ആലോചിച്ചുറപ്പിക്കുന്നു. വധുവിനു വില നല്‍കേണ്ടതുണ്ട്‌. അവിവാഹിതര്‍ക്കുവേണ്ടി പൊതുശയ്യാഗൃഹങ്ങള്‍ ഉണ്ട്‌. കചാരികള്‍ക്കു നാഗന്മാരും അസമിലെ മറ്റു മലവര്‍ഗക്കാരുമായി സാമ്യമുണ്ടെന്ന്‌ ഇവരുടെ ആചാരമര്യാദകളും മതാനുഷ്‌ഠാനങ്ങളും വ്യക്തമാക്കുന്നു. വര്‍ധിച്ചുവരുന്ന ഹിന്ദുമത സ്വാധീനം അസമിലെ ഹിന്ദുക്കളായ ജനവിഭാഗങ്ങളുമായി ഇഴുകിച്ചേരുന്നതിനു ഇവരെ പ്രരിപ്പിക്കുന്നു. ഗോല്‍പാര ഡിസ്‌റ്റ്രിക്‌റ്റിലെ മെക്ക്‌, വടക്കേ കച്ചാറിലെ ഡിമാസാ, നൗഗോംഗ്‌ ഡിസ്‌റ്റ്രിക്‌റ്റ്‌ എന്നിവിടങ്ങളാണ്‌ ഇന്നു കചാരികളുടെ കേന്ദ്രങ്ങളായിത്തീര്‍ന്നിട്ടുള്ളത്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B4%9A%E0%B4%BE%E0%B4%B0%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍