This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓർ മൈക്രാസ്‌കോപ്പി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:14, 7 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഓര്‍ മൈക്രാസ്‌കോപ്പി

Or Microscopy

അതാര്യമായ അയിരുകളുടെ സൂക്ഷ്‌മദർശിനിയിലൂടെയുള്ള പഠനം; സാമ്പത്തിക ഭൂവിജ്ഞാനത്തിലെ ഒരു പ്രധാന പഠനവിഷയമാണ്‌ ഓർ മൈക്രാസ്‌കോപ്പി. ഹേമട്ടൈറ്റ്‌, സ്‌ഫാലറ്റൈറ്റ്‌, കാസിറ്റെറൈറ്റ്‌ തുടങ്ങിയവ സുതാര്യമാണെങ്കിലും, ഭൂരിഭാഗം അയിരുധാതുക്കളും അതാര്യമാണ്‌; അവയുടെ അവസ്ഥിതി സ്ഥൂലപിണ്ഡങ്ങളായുമാണ്‌. ആയതിനാൽ നല്ലവണ്ണം മിനുസപ്പെടുത്തിയ അവയുടെ പ്രതലങ്ങള്‍ പ്രതിഫലിപ്പിക്കുന്ന രശ്‌മികളെ ആസ്‌പദമാക്കിയാണ്‌ അയിരുധാതുക്കളുടെ സ്വഭാവങ്ങള്‍, പരലുകളുടെ ആന്തരികവും പരസ്‌പരവുമുള്ള ഘടനാവിശേഷങ്ങള്‍ തുടങ്ങിയവ നിർണയിക്കുന്നത്‌. ഇക്കാരണത്താൽ മിനുസപ്പെടുത്തിയ പ്രതലം കൃത്രിമമായി പ്രദീപ്‌തമാക്കേണ്ടിവരുന്നു. അയിര്‌ തിരിച്ചറിയുന്നതിനും അവയിലെ ധാതുക്കളുടെ ക്രമിക-സഹജനനം (paragene-sis) മനസ്സിലാക്കുന്നതിനും ഇത്തരം പഠനം അനിവാര്യമാണ്‌.

ഓർ മൈക്രാസ്‌കോപ്‌ പെട്രാഗ്രാഫിക്‌-മൈക്രാസ്‌കോപ്പിന്‌ സദൃശമാണെങ്കിലും വസ്‌തു(object) മിനുസപ്പെടുത്തിയ അയിരുധാതുക്കളാകയാൽ ചില പ്രത്യേക ക്രമീകരണങ്ങള്‍ ആവശ്യമാണ്‌. വ്യത്യസ്‌ത രൂപഭാവങ്ങളുള്ളതും അത്യാധുനികവുമായ പലയിനം ഓർ മൈക്രാസ്‌കോപ്പുകള്‍ ഇന്നു ലഭ്യമാണ്‌. ഇതിലെ ഒരു മുഖ്യഘടകമാണ്‌ പ്രതിഫലകം (reflector), ഇതിനായി ഗ്ലാസ്‌പ്ലേറ്റ്‌, പ്രിസം എന്നീ രണ്ടുപാധികള്‍ ഉപയോഗിക്കുന്നു. ആദ്യത്തേത്‌ ഉയർന്ന ആവർധന(magnification)ത്തിലൂടെയുള്ള പരിണാമാത്‌മകദത്തങ്ങള്‍ ശേഖരിച്ച്‌ വിശകലനം ചെയ്യുന്നതിനും രണ്ടാമത്തേത്‌ കുറഞ്ഞ ആവർധനത്തിലൂടെയുള്ള ഗുണാത്മക പഠനത്തിനും ഉപയോഗിക്കുന്നു. കൃത്രിമ പ്രകാശനത്തിനു(Artificial illumination)വേണ്ട സംവിധാനം മൈക്രാസ്‌കോപ്പിനോടു ചേർന്നും പ്രത്യേകമായും ലഭ്യമാണ്‌. ത്രിമാനദത്തങ്ങളുടെ ശേഖരണത്തിന്‌ ഈ ഉപകരണത്തിൽ ക്ഷൈതിജവും ഊർധ്വാധരവുമായ അക്ഷങ്ങളിൽ തിരിക്കാവുന്ന സ്റ്റേജ്‌ ക്രമീകരണമുണ്ട്‌. വിവിധ ആവർധനത്തിനുതകുന്ന അഭിദൃശ്യകം (objective), നേത്രിക (eye-piece) എന്നിവയും ഫിൽറ്ററും അഭ്രം, ജിപ്‌സം എന്നിവയാൽ നിർമിതമായ പ്ലേറ്റുകളും ഉപാംഗങ്ങ(accessories)ളായി ലഭ്യമാണ്‌. ചിത്രലേഖനത്തിനു വേണ്ടി കാമറ ഘടിപ്പിച്ച മൈക്രാസ്‌കോപ്പുകളും ത്രിമാനനിരീക്ഷണത്തിന്‌ സ്റ്റീരിയോസ്‌കോപ്പിക്‌ മൈക്രാസ്‌കോപ്പുകളും ഇന്ന്‌ പ്രചാരത്തിലുണ്ട്‌.

രാസവിശ്ലേഷണത്തിനുപരി, ഏക്‌സ്‌-റേ, സ്‌പെക്‌ട്രാസ്‌കോപ്‌ എന്നിവയുപയോഗിച്ചു നടത്തുന്ന പഠനങ്ങളോടൊപ്പം ഓർ മൈക്രാസ്‌കോപ്പിലൂടെ നടത്തുന്ന നിരീക്ഷണപഠനങ്ങള്‍ അയിരുധാതുക്കളുടെ വ്യക്തവും പൂർണവുമായ രൂപം ലഭ്യമാക്കുന്നു. ഘടനാപരമായ സവിശേഷതകളിൽ നിന്ന്‌ അയിരുത്‌പാദനത്തിനു ഹേതുകമായ പ്രക്രിയകളെയും തദവസരത്തിലെ താപനില തുടങ്ങിയ പ്രശ്‌നങ്ങളെയും സംബന്ധിച്ചു മനസ്സിലാക്കാവുന്നതാണ്‌. പരലുകളുടെ രൂപം, പ്രകൃതി, വിദളനം, യമളനം (twinning), കാഠിന്യം, അന്തർവേശനം (inclusion) തുടങ്ങിയവയാണ്‌ പഠനവിധേയമാവുന്ന ഭൗതികഗുണധർമങ്ങള്‍. നിറം, പ്രതിഫലനീയത്‌(reflectivity), ദ്വിവിധപ്രതിഫലനീയത (bireflectance) എന്നിവ സമതലധ്രുവിതപ്രകാശം (plane polarised light) ഉപയോഗിച്ചു നിർണയിക്കപ്പെടുന്ന പ്രാകാശിക സ്വഭാവവിശേഷങ്ങളാണ്‌. പ്രതിഫലനീയത അയിരിന്റെ മിനുസപ്പെടുത്തിയ പ്രതലത്തിൽ പതിക്കുന്ന പ്രകാശത്തിന്റെ എത്ര ശതമാനം പ്രതിഫലിക്കപ്പെടുന്നുവെന്നതും, ദ്വിവിധ പ്രതിഫലനീയത സ്റ്റേജ്‌ തിരിയുമ്പോള്‍ പ്രതിഫലിതവർണ ദീപ്‌തിയിലുണ്ടാകുന്ന വ്യതിയാനത്തിന്റെ തോതും കാണിക്കുന്നു. സമദൈശികത്വം (isotropism), ധ്രുവണവർണങ്ങള്‍ (polarisation colour), ആന്തരികപ്രതിഫലനം (internal reflection) തുടങ്ങിയ ക്രാസ്‌ ചെയ്‌ത നിക്കളു(crosses nicols)കെളിലൂടെയും നിർണയിക്കുന്നു. സ്റ്റേജ്‌ തിരിക്കുന്നതിനുസൃതമായി വർണദീപ്‌തിക്ക്‌ വ്യത്യാസമുണ്ടായാൽ അസമദൈശികം (anisotropic) എന്നും സ്റ്റേജ്‌ പൂർണമായി തിരിച്ചാലും യാതൊരു വ്യത്യാസവും കാണുന്നില്ലെങ്കിൽ സമദൈശികം (isotropic) എന്നും ധാതുവിനെ വിശേഷിപ്പിക്കുന്നു. സ്റ്റേജ്‌ തിരിക്കുമ്പോള്‍ അസമദൈശിക ധാതുവിൽ നിന്നു പ്രതിഫലിച്ചുണ്ടാകുന്നതാണ്‌ ധ്രുവണവർണങ്ങള്‍. പ്രകാശം ഭാഗികമായി ധാതുവിനുള്ളിൽ കടന്നശേഷമുള്ള പ്രതിഫലനം (ആന്തരികപ്രതിഫലനം) മൂലം ദീപ്‌തി വിസരിത (diffus-ed)മാകുന്നു.

മണ്ഡലനം അയിരുധാതുക്കളിൽ സാധാരണമാണ്‌. അഭികാരക(reagent)ങ്ങേളാൽ ധാതുഫലകങ്ങള്‍ക്കുണ്ടാകുന്ന ക്ഷയം ഘടനയ്‌ക്കും ദിശയ്‌ക്കും അനുസൃതമായി വ്യതിചലിക്കുന്നു. തന്മൂലം സംജാതമാകുന്ന പ്രതിരൂപങ്ങളിൽനിന്ന്‌ പരൽഘടന നിർണയിക്കാവുന്നതാണ്‌. അയിരുധാതു അപഘർഷകങ്ങള്‍മൂലമുള്ള മിനുസപ്പെടുത്തലിന്‌ എത്രത്തോളം വിധേയമാകുന്നു(polishing hardness) എന്നതിൽനിന്ന്‌ അയിരുധാതുക്കളുടെ കാഠിന്യം നിർണയിക്കാവുന്നതാണ്‌. മൈക്രാ കാഠിന്യം (micro hardness) വൈജ്രസൂചി ഉപയോഗിച്ചും സ്‌ക്രാച്ച്‌ കാഠിന്യം (scratch hardness) ഉൈരുക്കുസൂചിയോ മോ സ്‌കെയിലോ (Moh's scale) ഉപയോഗിച്ചും കണ്ടുപിടിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍