This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഓർമി, റോബർട്ട് (1728 - 1801)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഓര്‍മി, റോബര്‍ട്ട് (1728 - 1801)
Orme, Robert
ഇന്ത്യാചരിത്രത്തില്‍ തത്പരനായിരുന്ന ബ്രിട്ടീഷ് ചരിത്രകാരന്. ബ്രിട്ടീഷ് ഈസ്റ്റിന്ത്യാക്കമ്പനിയിലെ ഒരു ഭിഷഗ്വരന്റെ പുത്രനായി 1728 ഡി. 25-ന് കേരളത്തിലെ അഞ്ചുതെങ്ങില്‍ ജനിച്ചു. ഹാരോയിലെ വിദ്യാഭ്യാസത്തിനുശേഷം ഔദ്യോഗികനിലയില്‍ 1743-ല്‍ ബംഗാളിലെത്തി. 1753-ല്‍ ബ്രിട്ടനിലേക്കു തിരിച്ചുപോയി. റോബര്‍ട്ട് ക്ലൈവിന്റെ ഉറ്റമിത്രമായിരുന്ന ഇദ്ദേഹം 1754 മുതല്‍ 58 വരെ മദ്രാസ് കൗണ്‍സിലില്‍ അംഗമായിരുന്നു. ഇദ്ദേഹത്തിന്റെ ഏറ്റവും മഹത്തായ ചരിത്രകൃതി എ ഹിസ്റ്ററി ഒഫ് ദ് മിലിറ്ററി ട്രാന്സാക്ഷന്സ് ഒഫ് ദ് ബ്രിട്ടിഷ് നേഷന്‍ ഇന്‍ ഇന്തോസ്താന് ഫ്രം 1745 (മൂന്ന് വാല്യങ്ങള്‍, 1763-78) ആണ്. 1769-ല്‍ ഈസ്റ്റിന്ത്യാക്കമ്പനിയുടെ ചരിത്ര രചയിതാവായി (Historiographer) ഓര്‍മി നിയമിതനായി. ഇദ്ദേഹത്തിന്റെ കൈയെഴുത്തു പ്രതികളുടെ അമൂല്യമായ ഒരു ശേഖരം ഇന്ത്യാ ആഫീസ് ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. എസ്സെ ഓണ്‍ ക്ലൈവ് എന്ന മെക്കോളെയുടെ കൃതിയിലെ പല ഭാഗങ്ങളും ഓര്‍മിയുടെ കൈയെഴുത്തുശേഖരത്തില് നിന്ന് എടുത്ത് ചേര്‍ത്തിട്ടുള്ളതാണ്. 1801 ജനു. 13-ന് ഈലിങ്ങില്‍ (Ealing) ഓര്‍മി അന്തരിച്ചു.