This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓർട്ടേഗാ ഇ ഗാസറ്റ്‌, ഹോസേ (1883 - 1955)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഓർട്ടേഗാ ഇ ഗാസറ്റ്‌, ഹോസേ (1883 - 1955))
(Ortega Y Gasset, Jose)
 
വരി 4: വരി 4:
== Ortega Y Gasset, Jose  ==
== Ortega Y Gasset, Jose  ==
   
-
സ്‌പാനിഷ്‌ ഗ്രന്ഥകാരനും ദാർശനികനും. 1883-ൽ മാഡ്രിഡിൽ ജനിച്ചു. നാട്ടാചാരപ്രകാരം മതപരമായ ബാല്യകാലവിദ്യാഭ്യാസം നേടിയ ഓർട്ടേഗാ ഒരു ജസ്യൂട്ട്‌ സ്‌കൂളിൽ സെക്കണ്ടറി വിദ്യാഭ്യാസം നടത്തി. പിന്നീട്‌ തത്ത്വദർശനത്തിൽ ഡോക്‌ടറേറ്റ്‌ നേടി. പല ജർമന്‍ സർവകലാശാലകളിലായി ഉപരിവിദ്യാഭ്യാസം തുടർന്നു. ഇക്കാലത്ത്‌ ഇദ്ദേഹം നിയോ-കാന്റിയന്‍ പ്രസ്ഥാനത്തിന്റെ ഒരു പ്രമുഖവക്താവായിരുന്നു. പില്‌ക്കാലത്ത്‌ തനതായ തത്ത്വചിന്താപദ്ധതി വികസിപ്പിച്ചെടുത്തുവെങ്കിലും അതിൽ ജർമന്‍ ദർശനപദ്ധതികളുടെ സ്വാധീനത പ്രകടമാണ്‌. 1910-മാഡ്രിഡ്‌ സർവകലാശാലയിൽ അതിഭൗതിക (Metaphysics) വിഭാഗത്തിന്റെ പ്രാഫസറായി നിയമിക്കപ്പെട്ട ഇദ്ദേഹത്തിന്റെ പില്‌ക്കാല ജീവിതം തത്ത്വാന്വേഷണ നിമഗ്നമായിരുന്നു.
+
സ്‌പാനിഷ്‌ ഗ്രന്ഥകാരനും ദാര്‍ശനികനും. 1883-ല്‍ മാഡ്രിഡില്‍ ജനിച്ചു. നാട്ടാചാരപ്രകാരം മതപരമായ ബാല്യകാലവിദ്യാഭ്യാസം നേടിയ ഓര്‍ട്ടേഗാ ഒരു ജസ്യൂട്ട്‌ സ്‌കൂളില്‍ സെക്കണ്ടറി വിദ്യാഭ്യാസം നടത്തി. പിന്നീട്‌ തത്ത്വദര്‍ശനത്തില്‍ ഡോക്‌ടറേറ്റ്‌ നേടി. പല ജര്‍മന്‍ സര്‍വകലാശാലകളിലായി ഉപരിവിദ്യാഭ്യാസം തുടര്‍ന്നു. ഇക്കാലത്ത്‌ ഇദ്ദേഹം നിയോ-കാന്റിയന്‍ പ്രസ്ഥാനത്തിന്റെ ഒരു പ്രമുഖവക്താവായിരുന്നു. പില്‌ക്കാലത്ത്‌ തനതായ തത്ത്വചിന്താപദ്ധതി വികസിപ്പിച്ചെടുത്തുവെങ്കിലും അതില്‍ ജര്‍മന്‍ ദര്‍ശനപദ്ധതികളുടെ സ്വാധീനത പ്രകടമാണ്‌. 1910-ല്‍ മാഡ്രിഡ്‌ സര്‍വകലാശാലയില്‍ അതിഭൗതിക (Metaphysics) വിഭാഗത്തിന്റെ പ്രാഫസറായി നിയമിക്കപ്പെട്ട ഇദ്ദേഹത്തിന്റെ പില്‌ക്കാല ജീവിതം തത്ത്വാന്വേഷണ നിമഗ്നമായിരുന്നു.
<gallery>
<gallery>
-
Image: Vol5p825_Ortega Y Gasset, Jose.jpg|ഹോസേ ഓർട്ടേഗാ ഇ ഗാസറ്റ്‌
+
Image: Vol5p825_Ortega Y Gasset, Jose.jpg|ഹോസേ ഓര്‍ട്ടേഗാ ഇ ഗാസറ്റ്‌
</gallery>
</gallery>
-
കലയുടെ അമാനുഷീകരണം, സമകാലിക സത്ത, യൂറോപ്പിനൊരു നവ്യജീവിതം എന്നീ വിഷയങ്ങളിൽ ഓർട്ടേഗാ പ്രചരിപ്പിച്ച നൂതനാശയങ്ങള്‍ സ്‌പെയിനിലെ യുവതലമുറയെ ആകർഷിച്ചു. ഈ തലമുറയെ പിന്നീട്‌ ആധുനിക പ്രസ്ഥാനത്തിൽ നിന്നുവേറിട്ടു നില്‌ക്കാന്‍ പ്രരിപ്പിച്ചതും ഇദ്ദേഹത്തിന്റെ ചിന്താപദ്ധതിയായിരുന്നു. സാഹിത്യത്തിലെ വൈയക്തിക വാദത്തെ ഇദ്ദേഹം നിശിതമായി എതിർത്തു. ജീവിതത്തെ വസ്‌തുനിഷ്‌ഠമായി, പരിതോവസ്ഥകള്‍ക്കു വിധേയമായി ദർശിക്കാനാണ്‌ ഇദ്ദേഹം ഇഷ്‌ടപ്പെട്ടത്‌.
+
കലയുടെ അമാനുഷീകരണം, സമകാലിക സത്ത, യൂറോപ്പിനൊരു നവ്യജീവിതം എന്നീ വിഷയങ്ങളില്‍ ഓര്‍ട്ടേഗാ പ്രചരിപ്പിച്ച നൂതനാശയങ്ങള്‍ സ്‌പെയിനിലെ യുവതലമുറയെ ആകര്‍ഷിച്ചു. ഈ തലമുറയെ പിന്നീട്‌ ആധുനിക പ്രസ്ഥാനത്തില്‍ നിന്നുവേറിട്ടു നില്‌ക്കാന്‍ പ്രരിപ്പിച്ചതും ഇദ്ദേഹത്തിന്റെ ചിന്താപദ്ധതിയായിരുന്നു. സാഹിത്യത്തിലെ വൈയക്തിക വാദത്തെ ഇദ്ദേഹം നിശിതമായി എതിര്‍ത്തു. ജീവിതത്തെ വസ്‌തുനിഷ്‌ഠമായി, പരിതോവസ്ഥകള്‍ക്കു വിധേയമായി ദര്‍ശിക്കാനാണ്‌ ഇദ്ദേഹം ഇഷ്‌ടപ്പെട്ടത്‌.
-
ഓർട്ടേഗായുടെ തത്ത്വദർശനം ഏറ്റവും നന്നായി പ്രകടമാകുന്നത്‌ മോഡേണ്‍ തീം (1931) എന്ന കൃതിയിലാണ്‌. ഇതിലെ തത്ത്വചിന്തയുടെ അധിഷ്‌ഠാനം ജീവിതമാണ്‌. വിവിധകോണുകളിലൂടെ ബോധമണ്ഡലത്തിൽ സമാഹരിക്കപ്പെടുന്ന മൂല്യങ്ങളുടെ ബഹുലതയെന്ന നിലയിലാണ്‌ ഇദ്ദേഹം അസ്‌തിത്വത്തെ അഭിവീക്ഷിക്കുന്നത്‌. ആദർശപരതയുടെ കേവലയുക്തിയോട്‌ ഇദ്ദേഹത്തിനു മതിപ്പില്ല. ജീവത്തായ യുക്തിബോധത്തിനാണ്‌ ഇദ്ദേഹം പ്രാധാന്യം കല്‌പിച്ചിട്ടുള്ളത്‌. ഈ യുക്തിബോധമാകട്ടെ ചരിത്രപരമായ ജീവിതസാഹചര്യങ്ങളാൽ നിരന്തരം സ്വാധീനിക്കപ്പെടുന്ന ഒന്നാണുതാനും. ഓർട്ടേഗായുടെ തത്ത്വവാദത്തിന്‌ ഡിൽതേ, ഷില്ലർ തുടങ്ങിയ ജർമന്‍ചിന്തകരുടെ ചിന്താപദ്ധതിയുമായി സാമ്യമുണ്ട്‌. അസ്‌തിത്വവാദത്തിന്റെ അംശങ്ങളും ഇതിൽ കണ്ടെത്താം; എന്നാൽ ഇദ്ദേഹത്തിന്റെ ദാർശനികപദ്ധതി സ്‌പാനിഷ്‌ വൈയക്തികവാദത്തിലാണ്‌ വേരൂന്നിനില്‌ക്കുന്നതെന്ന്‌ സൂക്ഷ്‌മപരിശോധനയിൽ വ്യക്തമാകും. ദി റിവോള്‍ട്ട്‌ ഒഫ്‌ ദ്‌ മാസസ്‌ (1930) എന്ന കൃതിയുടെ പ്രസിദ്ധീകരണത്തോടു കൂടിയാണ്‌ ഓർട്ടേഗായ്‌ക്ക്‌ അന്താരാഷ്‌ട്ര അംഗീകാരവും പ്രശസ്‌തിയും ലഭിച്ചത്‌. ടുവേർഡ്‌ എ ഫിലോസഫി ഒഫ്‌ ഹിസ്റ്ററി (1941), ദി മിഷന്‍ ഒഫ്‌ ദി യൂണിവേഴ്‌സിറ്റി (1944), കോണ്‍കോർഡ്‌ ആന്‍ഡ്‌ ലിബർട്ടി (1946), ദി ഡിഹ്യൂമനൈസേഷന്‍ ഒഫ്‌ ആർട്ട്‌ (1948), മാന്‍ ആന്‍ഡ്‌ പീപ്പിള്‍ (1957), മാന്‍ ഇന്‍ ക്രസിസ്‌ (1958) എന്നിവയാണ്‌ ഇദ്ദേഹത്തിന്റെ മറ്റു പ്രധാന പ്രസിദ്ധീകരണങ്ങള്‍. 1955 ഒ. 18-ന്‌ മാഡ്രിഡിൽ ഓർട്ടേഗാ നിര്യാതനായി.
+
ഓര്‍ട്ടേഗായുടെ തത്ത്വദര്‍ശനം ഏറ്റവും നന്നായി പ്രകടമാകുന്നത്‌ മോഡേണ്‍ തീം (1931) എന്ന കൃതിയിലാണ്‌. ഇതിലെ തത്ത്വചിന്തയുടെ അധിഷ്‌ഠാനം ജീവിതമാണ്‌. വിവിധകോണുകളിലൂടെ ബോധമണ്ഡലത്തില്‍ സമാഹരിക്കപ്പെടുന്ന മൂല്യങ്ങളുടെ ബഹുലതയെന്ന നിലയിലാണ്‌ ഇദ്ദേഹം അസ്‌തിത്വത്തെ അഭിവീക്ഷിക്കുന്നത്‌. ആദര്‍ശപരതയുടെ കേവലയുക്തിയോട്‌ ഇദ്ദേഹത്തിനു മതിപ്പില്ല. ജീവത്തായ യുക്തിബോധത്തിനാണ്‌ ഇദ്ദേഹം പ്രാധാന്യം കല്‌പിച്ചിട്ടുള്ളത്‌. ഈ യുക്തിബോധമാകട്ടെ ചരിത്രപരമായ ജീവിതസാഹചര്യങ്ങളാല്‍ നിരന്തരം സ്വാധീനിക്കപ്പെടുന്ന ഒന്നാണുതാനും. ഓര്‍ട്ടേഗായുടെ തത്ത്വവാദത്തിന്‌ ഡില്‍തേ, ഷില്ലര്‍ തുടങ്ങിയ ജര്‍മന്‍ചിന്തകരുടെ ചിന്താപദ്ധതിയുമായി സാമ്യമുണ്ട്‌. അസ്‌തിത്വവാദത്തിന്റെ അംശങ്ങളും ഇതില്‍ കണ്ടെത്താം; എന്നാല്‍ ഇദ്ദേഹത്തിന്റെ ദാര്‍ശനികപദ്ധതി സ്‌പാനിഷ്‌ വൈയക്തികവാദത്തിലാണ്‌ വേരൂന്നിനില്‌ക്കുന്നതെന്ന്‌ സൂക്ഷ്‌മപരിശോധനയില്‍ വ്യക്തമാകും. ദി റിവോള്‍ട്ട്‌ ഒഫ്‌ ദ്‌ മാസസ്‌ (1930) എന്ന കൃതിയുടെ പ്രസിദ്ധീകരണത്തോടു കൂടിയാണ്‌ ഓര്‍ട്ടേഗായ്‌ക്ക്‌ അന്താരാഷ്‌ട്ര അംഗീകാരവും പ്രശസ്‌തിയും ലഭിച്ചത്‌. ടുവേര്‍ഡ്‌ എ ഫിലോസഫി ഒഫ്‌ ഹിസ്റ്ററി (1941), ദി മിഷന്‍ ഒഫ്‌ ദി യൂണിവേഴ്‌സിറ്റി (1944), കോണ്‍കോര്‍ഡ്‌ ആന്‍ഡ്‌ ലിബര്‍ട്ടി (1946), ദി ഡിഹ്യൂമനൈസേഷന്‍ ഒഫ്‌ ആര്‍ട്ട്‌ (1948), മാന്‍ ആന്‍ഡ്‌ പീപ്പിള്‍ (1957), മാന്‍ ഇന്‍ ക്രസിസ്‌ (1958) എന്നിവയാണ്‌ ഇദ്ദേഹത്തിന്റെ മറ്റു പ്രധാന പ്രസിദ്ധീകരണങ്ങള്‍. 1955 ഒ. 18-ന്‌ മാഡ്രിഡില്‍ ഓര്‍ട്ടേഗാ നിര്യാതനായി.

Current revision as of 10:22, 7 ഓഗസ്റ്റ്‌ 2014

ഓര്‍ട്ടേഗാ ഇ ഗാസറ്റ്‌, ഹോസേ (1883 - 1955)

Ortega Y Gasset, Jose

സ്‌പാനിഷ്‌ ഗ്രന്ഥകാരനും ദാര്‍ശനികനും. 1883-ല്‍ മാഡ്രിഡില്‍ ജനിച്ചു. നാട്ടാചാരപ്രകാരം മതപരമായ ബാല്യകാലവിദ്യാഭ്യാസം നേടിയ ഓര്‍ട്ടേഗാ ഒരു ജസ്യൂട്ട്‌ സ്‌കൂളില്‍ സെക്കണ്ടറി വിദ്യാഭ്യാസം നടത്തി. പിന്നീട്‌ തത്ത്വദര്‍ശനത്തില്‍ ഡോക്‌ടറേറ്റ്‌ നേടി. പല ജര്‍മന്‍ സര്‍വകലാശാലകളിലായി ഉപരിവിദ്യാഭ്യാസം തുടര്‍ന്നു. ഇക്കാലത്ത്‌ ഇദ്ദേഹം നിയോ-കാന്റിയന്‍ പ്രസ്ഥാനത്തിന്റെ ഒരു പ്രമുഖവക്താവായിരുന്നു. പില്‌ക്കാലത്ത്‌ തനതായ തത്ത്വചിന്താപദ്ധതി വികസിപ്പിച്ചെടുത്തുവെങ്കിലും അതില്‍ ജര്‍മന്‍ ദര്‍ശനപദ്ധതികളുടെ സ്വാധീനത പ്രകടമാണ്‌. 1910-ല്‍ മാഡ്രിഡ്‌ സര്‍വകലാശാലയില്‍ അതിഭൗതിക (Metaphysics) വിഭാഗത്തിന്റെ പ്രാഫസറായി നിയമിക്കപ്പെട്ട ഇദ്ദേഹത്തിന്റെ പില്‌ക്കാല ജീവിതം തത്ത്വാന്വേഷണ നിമഗ്നമായിരുന്നു.

കലയുടെ അമാനുഷീകരണം, സമകാലിക സത്ത, യൂറോപ്പിനൊരു നവ്യജീവിതം എന്നീ വിഷയങ്ങളില്‍ ഓര്‍ട്ടേഗാ പ്രചരിപ്പിച്ച നൂതനാശയങ്ങള്‍ സ്‌പെയിനിലെ യുവതലമുറയെ ആകര്‍ഷിച്ചു. ഈ തലമുറയെ പിന്നീട്‌ ആധുനിക പ്രസ്ഥാനത്തില്‍ നിന്നുവേറിട്ടു നില്‌ക്കാന്‍ പ്രരിപ്പിച്ചതും ഇദ്ദേഹത്തിന്റെ ചിന്താപദ്ധതിയായിരുന്നു. സാഹിത്യത്തിലെ വൈയക്തിക വാദത്തെ ഇദ്ദേഹം നിശിതമായി എതിര്‍ത്തു. ജീവിതത്തെ വസ്‌തുനിഷ്‌ഠമായി, പരിതോവസ്ഥകള്‍ക്കു വിധേയമായി ദര്‍ശിക്കാനാണ്‌ ഇദ്ദേഹം ഇഷ്‌ടപ്പെട്ടത്‌.

ഓര്‍ട്ടേഗായുടെ തത്ത്വദര്‍ശനം ഏറ്റവും നന്നായി പ്രകടമാകുന്നത്‌ മോഡേണ്‍ തീം (1931) എന്ന കൃതിയിലാണ്‌. ഇതിലെ തത്ത്വചിന്തയുടെ അധിഷ്‌ഠാനം ജീവിതമാണ്‌. വിവിധകോണുകളിലൂടെ ബോധമണ്ഡലത്തില്‍ സമാഹരിക്കപ്പെടുന്ന മൂല്യങ്ങളുടെ ബഹുലതയെന്ന നിലയിലാണ്‌ ഇദ്ദേഹം അസ്‌തിത്വത്തെ അഭിവീക്ഷിക്കുന്നത്‌. ആദര്‍ശപരതയുടെ കേവലയുക്തിയോട്‌ ഇദ്ദേഹത്തിനു മതിപ്പില്ല. ജീവത്തായ യുക്തിബോധത്തിനാണ്‌ ഇദ്ദേഹം പ്രാധാന്യം കല്‌പിച്ചിട്ടുള്ളത്‌. ഈ യുക്തിബോധമാകട്ടെ ചരിത്രപരമായ ജീവിതസാഹചര്യങ്ങളാല്‍ നിരന്തരം സ്വാധീനിക്കപ്പെടുന്ന ഒന്നാണുതാനും. ഓര്‍ട്ടേഗായുടെ തത്ത്വവാദത്തിന്‌ ഡില്‍തേ, ഷില്ലര്‍ തുടങ്ങിയ ജര്‍മന്‍ചിന്തകരുടെ ചിന്താപദ്ധതിയുമായി സാമ്യമുണ്ട്‌. അസ്‌തിത്വവാദത്തിന്റെ അംശങ്ങളും ഇതില്‍ കണ്ടെത്താം; എന്നാല്‍ ഇദ്ദേഹത്തിന്റെ ദാര്‍ശനികപദ്ധതി സ്‌പാനിഷ്‌ വൈയക്തികവാദത്തിലാണ്‌ വേരൂന്നിനില്‌ക്കുന്നതെന്ന്‌ സൂക്ഷ്‌മപരിശോധനയില്‍ വ്യക്തമാകും. ദി റിവോള്‍ട്ട്‌ ഒഫ്‌ ദ്‌ മാസസ്‌ (1930) എന്ന കൃതിയുടെ പ്രസിദ്ധീകരണത്തോടു കൂടിയാണ്‌ ഓര്‍ട്ടേഗായ്‌ക്ക്‌ അന്താരാഷ്‌ട്ര അംഗീകാരവും പ്രശസ്‌തിയും ലഭിച്ചത്‌. ടുവേര്‍ഡ്‌ എ ഫിലോസഫി ഒഫ്‌ ഹിസ്റ്ററി (1941), ദി മിഷന്‍ ഒഫ്‌ ദി യൂണിവേഴ്‌സിറ്റി (1944), കോണ്‍കോര്‍ഡ്‌ ആന്‍ഡ്‌ ലിബര്‍ട്ടി (1946), ദി ഡിഹ്യൂമനൈസേഷന്‍ ഒഫ്‌ ആര്‍ട്ട്‌ (1948), മാന്‍ ആന്‍ഡ്‌ പീപ്പിള്‍ (1957), മാന്‍ ഇന്‍ ക്രസിസ്‌ (1958) എന്നിവയാണ്‌ ഇദ്ദേഹത്തിന്റെ മറ്റു പ്രധാന പ്രസിദ്ധീകരണങ്ങള്‍. 1955 ഒ. 18-ന്‌ മാഡ്രിഡില്‍ ഓര്‍ട്ടേഗാ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍