This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓർക്കിഡേസീ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഓർക്കിഡേസീ == == Orchidaceae == ഏകബീജപത്രക വിഭാഗത്തിലെ ഒരു സസ്യകുടുംബ...)
(Orchidaceae)
 
(ഇടക്കുള്ള 4 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
== ഓർക്കിഡേസീ ==
+
== ഓര്‍ക്കിഡേസീ ==
-
 
+
== Orchidaceae ==
== Orchidaceae ==
 +
[[ചിത്രം:Vol5p825_vanda-coerulea.jpg|thumb|വാന്‍ഡാ കെറൂലിയാ]]      [[ചിത്രം:Vol5p825_epidendrum orchid.jpg|thumb| എപ്പിഡെന്‍ഡ്രം]]
 +
ഏകബീജപത്രക വിഭാഗത്തിലെ ഒരു സസ്യകുടുംബം. ഏകദേശം 1000 ജീനസ്സുകളും 30,000 സ്‌പീഷീസുകളും ഉള്‍ക്കൊള്ളുന്ന ഈ കുടുംബത്തിലെ ചെടികള്‍ ധ്രുവപ്രദേശങ്ങളിലൊഴികെയുള്ള എല്ലാ ഭാഗത്തും കണ്ടുവരുന്നു. ഓരോ വര്‍ഷവും ഏകദേശം 150-ഓളം പുതിയ സ്‌പീഷീസുകള്‍ ഉണ്ടാക്കിയെടുക്കുന്നുണ്ട്‌. ഉഷ്‌ണമേഖലയിലെ നനവുള്ള പ്രദേശങ്ങളിലാണ്‌ ഇവ ധാരാളമായി കാണപ്പെടുന്നത്‌. ആകര്‍ഷകങ്ങളായ പൂക്കള്‍ക്കുവേണ്ടിയാണ്‌ ഓര്‍ക്കിഡുകള്‍ നട്ടുവളര്‍ത്തപ്പെടുന്നത്‌. ചെടികള്‍ ചിരസ്ഥായികളായ ഓഷധികളാണ്‌. ഉഷ്‌ണമേഖലാപ്രദേശങ്ങളില്‍ കണ്ടുവരുന്ന മിക്ക ഓര്‍ക്കിഡുകളും അധിപാദപ(epiphytes)ങ്ങളാകുന്നു. വേരുകള്‍ കൊണ്ട്‌ മറ്റു വൃക്ഷങ്ങളുടെ കൊമ്പുകളില്‍ പറ്റിപ്പിടിച്ച്‌ ഇവ ജീവിക്കുന്നു. വേരിലുള്ള വെലാമെന്‍ (velamen) കലകള്‍ക്ക്‌ അന്തരീക്ഷത്തില്‍ നിന്നും ഈര്‍പ്പം വലിച്ചെടുക്കാനുള്ള കഴിവുണ്ട്‌. കാണ്ഡം ചിലപ്പോള്‍ ഒരു മിഥ്യാകന്ദ(pseudo bulb)മായിരിക്കും (ഉദാ. ബള്‍ബോഫില്ലം). സമശീതോഷ്‌ണ മേഖലയിലെ മിക്ക സ്‌പീഷീസുകളും മണ്ണില്‍ വളരുന്നവയാണ്‌. കൂടാതെ ജൈവപദാര്‍ഥങ്ങളില്‍ വളരുന്ന ഹരിതകം ഇല്ലാത്ത സ്‌പീഷീസുകളും ഈ കുടുംബത്തിലുണ്ട്‌. പൂക്കള്‍ക്ക്‌ സാധാരണയായി സുഗന്ധമുണ്ടായിരിക്കുകയില്ല. എന്നാല്‍ ഉഷ്‌ണമേഖലാപ്രദേശങ്ങളിലെ ചില സ്‌പീഷീസുകളിലെ പൂക്കള്‍ക്ക്‌ ഒരുതരം രൂക്ഷമായ ഗന്ധമുണ്ട്‌. ഇത്‌ പ്രാണികളെ ആകര്‍ഷിക്കാനുള്ള ഒരുപാധിയാണെന്നു കരുതപ്പെടുന്നു. ഓര്‍ക്കിഡുപുഷ്‌പങ്ങള്‍ വിവിധ വര്‍ണങ്ങളിലുണ്ട്‌. നീലനിറമുള്ള പൂക്കള്‍ വളരെ വിരളമാണ്‌ ഏകദേശം 20 സ്‌പീഷീസുകളില്‍ മാത്രമേ നീലപ്പൂക്കള്‍ കാണപ്പെടുന്നുള്ളൂ. വളരെ പ്രിയമുള്ള വാന്‍ഡാ കെറൂലിയാ എന്ന ഓര്‍ക്കിഡിന്റെ പൂവിന്‌ ഇളംനീലനിറമാണ്‌.
 +
[[ചിത്രം:Vol5p825_cymbidium-orchid.jpg|thumb|സിമ്പിഡിയം]]      [[ചിത്രം:Vol5p825_Dendrobium Orchid.jpg|thumb|ഡെന്‍ഡ്രാബിയം]]
 +
സസ്യലോകത്തില്‍വച്ച്‌ ഏറ്റവും സങ്കീര്‍ണങ്ങളായ ഓര്‍ക്കിഡുപൂക്കളില്‍ പ്രാണികള്‍ മൂലമുള്ള പരപരാഗണത്തിന്‌ അദ്‌ഭുതകരമായ സംവിധാനങ്ങളുണ്ട്‌. ഏകബീജപത്രകങ്ങളിലെ സാധാരണ പുഷ്‌പങ്ങളില്‍നിന്ന്‌ ഇവയ്‌ക്ക്‌ പല വ്യത്യാസങ്ങളും കാണാം. പരിദളങ്ങള്‍ (perianth) പല ആകൃതിയിലും വലുപ്പത്തിലുമുള്ളവയാണ്‌; ഇവ രണ്ടു വൃതികളിലായി കാണപ്പെടുന്നു. ഓരോ വൃതിയിലും മൂന്നു ദളങ്ങള്‍ വീതമുണ്ട്‌. ബാഹ്യവൃതിയിലെ പരിദളങ്ങള്‍ ഒരേ ആകൃതിയിലുള്ളവയാണ്‌. അകത്തെ വൃതിയിലെ വശങ്ങളിലുള്ള രണ്ടു ദളങ്ങള്‍ക്കും ഒരേ വലുപ്പവും രൂപവുമുണ്ട്‌. എന്നാല്‍ പശ്ചദളം വലുതും കൂടുതല്‍ മനോഹരവുമാണ്‌ പലപൂക്കളിലും ഇതിന്‌ പല ആകൃതി ഉണ്ടായിരിക്കും. ലേബല്ലം  (labellum) എന്നറിയപ്പെടുന്ന ഈ ദളത്തിന്‌ അരികുകളില്‍ ധാരാളം ചുളിവുകളും മറ്റുള്ളവയെക്കാള്‍ വര്‍ണശബളിമയുമുണ്ടായിരിക്കും. പുഷ്‌പം വികാസംപ്രാപിക്കുന്ന സമയത്തു അണ്ഡാശയം 180º ചുറ്റിത്തിരിയുന്നതുകൊണ്ട്‌ ലേബല്ലം അഗ്ര(posterior)  ഭാഗത്തുവരുന്നു. മിക്കപ്പോഴും ഓര്‍ക്കിഡുകളുടെ വര്‍ഗീകരണത്തില്‍ ഈ ചുറ്റിത്തിരിയല്‍ കണക്കിലെടുക്കാറുണ്ട്‌. ലേബല്ലത്തിന്റെ രൂപവ്യത്യാസവും വര്‍ഗീകരണ പ്രാധാന്യമുള്ളതാണ്‌. ലേബല്ലത്തിന്റെ ചുവട്ടിലെ സഞ്ചിപോലുള്ള ഭാഗത്താണ്‌ തേന്‍ ഉണ്ടാകുന്നത്‌.
-
ഏകബീജപത്രക വിഭാഗത്തിലെ ഒരു സസ്യകുടുംബം. ഏകദേശം 1000 ജീനസ്സുകളും 30,000 സ്‌പീഷീസുകളും ഉള്‍ക്കൊള്ളുന്ന ഈ കുടുംബത്തിലെ ചെടികള്‍ ധ്രുവപ്രദേശങ്ങളിലൊഴികെയുള്ള എല്ലാ ഭാഗത്തും കണ്ടുവരുന്നു. ഓരോ വർഷവും ഏകദേശം 150-ഓളം പുതിയ സ്‌പീഷീസുകള്‍ ഉണ്ടാക്കിയെടുക്കുന്നുണ്ട്‌. ഉഷ്‌ണമേഖലയിലെ നനവുള്ള പ്രദേശങ്ങളിലാണ്‌ ഇവ ധാരാളമായി കാണപ്പെടുന്നത്‌. ആകർഷകങ്ങളായ പൂക്കള്‍ക്കുവേണ്ടിയാണ്‌ ഓർക്കിഡുകള്‍ നട്ടുവളർത്തപ്പെടുന്നത്‌. ചെടികള്‍ ചിരസ്ഥായികളായ ഓഷധികളാണ്‌. ഉഷ്‌ണമേഖലാപ്രദേശങ്ങളിൽ കണ്ടുവരുന്ന മിക്ക ഓർക്കിഡുകളും അധിപാദപ(epiphytes)ങ്ങളാകുന്നു. വേരുകള്‍ കൊണ്ട്‌ മറ്റു വൃക്ഷങ്ങളുടെ കൊമ്പുകളിൽ പറ്റിപ്പിടിച്ച്‌ ഇവ ജീവിക്കുന്നു. വേരിലുള്ള വെലാമെന്‍ (velamen) കലകള്‍ക്ക്‌ അന്തരീക്ഷത്തിൽ നിന്നും ഈർപ്പം വലിച്ചെടുക്കാനുള്ള കഴിവുണ്ട്‌. കാണ്ഡം ചിലപ്പോള്‍ ഒരു മിഥ്യാകന്ദ(pseudo bulb)മായിരിക്കും (ഉദാ. ബള്‍ബോഫില്ലം). സമശീതോഷ്‌ണ മേഖലയിലെ മിക്ക സ്‌പീഷീസുകളും മണ്ണിൽ വളരുന്നവയാണ്‌. കൂടാതെ ജൈവപദാർഥങ്ങളിൽ വളരുന്ന ഹരിതകം ഇല്ലാത്ത സ്‌പീഷീസുകളും ഈ കുടുംബത്തിലുണ്ട്‌. പൂക്കള്‍ക്ക്‌ സാധാരണയായി സുഗന്ധമുണ്ടായിരിക്കുകയില്ല. എന്നാൽ ഉഷ്‌ണമേഖലാപ്രദേശങ്ങളിലെ ചില സ്‌പീഷീസുകളിലെ പൂക്കള്‍ക്ക്‌ ഒരുതരം രൂക്ഷമായ ഗന്ധമുണ്ട്‌. ഇത്‌ പ്രാണികളെ ആകർഷിക്കാനുള്ള ഒരുപാധിയാണെന്നു കരുതപ്പെടുന്നു. ഓർക്കിഡുപുഷ്‌പങ്ങള്‍ വിവിധ വർണങ്ങളിലുണ്ട്‌. നീലനിറമുള്ള പൂക്കള്‍ വളരെ വിരളമാണ്‌ ഏകദേശം 20 സ്‌പീഷീസുകളിൽ മാത്രമേ നീലപ്പൂക്കള്‍ കാണപ്പെടുന്നുള്ളൂ. വളരെ പ്രിയമുള്ള വാന്‍ഡാ കെറൂലിയാ എന്ന ഓർക്കിഡിന്റെ പൂവിന്‌ ഇളംനീലനിറമാണ്‌.
+
കേസരങ്ങള്‍ എണ്ണത്തില്‍ കുറവാണ്‌. മിക്ക ഓര്‍ക്കിഡുപൂക്കളിലും ഒരു കേസരം മാത്രമേ കാണുന്നൂള്ളൂ. എന്നാല്‍ ചില ചെടികളില്‍ രണ്ടു കേസരങ്ങള്‍ ഉണ്ടായിരിക്കും. രണ്ടു വൃതികളില്‍ മൂന്നു കേസരങ്ങള്‍ വീതമുണ്ടായിരുന്ന ആദിമരൂപങ്ങളില്‍നിന്നും വ്യത്യസ്‌തമാണ്‌ ഈ അവസ്ഥ. ബാഹ്യവൃതിയില്‍ അഗ്രഭാഗത്തുള്ള ഒരു കേസരം മാത്രം നിലനില്‌ക്കുന്ന പുഷ്‌പങ്ങളെ മൊണാന്‍ഡ്ര (Monandrae)വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ആന്തരവൃതിയിലെ രണ്ടു പാര്‍ശ്വകേസരങ്ങള്‍ മാത്രം നിലനില്‌ക്കുന്ന ഡയാന്‍ഡ്ര എന്ന വിഭാഗമാണ്‌ രണ്ടാമത്തേത്‌. കേസരതന്തു(filament)വും വര്‍ത്തിക(style)യും ഏകദേശം ഒന്നു ചേര്‍ന്നാണ്‌ കോളം അഥവാ ഗൈനോസ്റ്റീമിയം (gynostemium)രൂപം പ്രാപിച്ചിരിക്കുന്നത്‌. ഇത്‌ റോസ്റ്റെല്ലം (rostellum)എന്ന ഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. കോളം പുഷ്‌പാക്ഷത്തിന്റെ തുടര്‍ച്ചയായിട്ടാണ്‌ കാണപ്പെടുക. പശിമയുള്ള ഒരു പദാര്‍ഥം ഉത്‌പാദിപ്പിച്ച്‌ പരാഗണത്തെ സഹായിക്കുന്ന വര്‍ത്തികാഗ്രത്തിന്റെ വന്ധ്യമായ ഒരു ഭാഗമാണ്‌ റോസ്റ്റെല്ലം. കോളം ലേബല്ലത്തിന്‌ അഭിമുഖമായി സ്ഥിതിചെയ്യുന്നു. പരാഗകോശത്തിന്‌ രണ്ടറകളുണ്ട്‌. ഓരോ അറയിലും ഓരോ പരാഗപിണ്ഡം  (pollinium)ഉണ്ടായിരിക്കും. ചില ചെടികളില്‍ ഓരോ അറയിലും രണ്ടുമുതല്‍ നാലുവരെ പരാഗപിണ്ഡങ്ങള്‍ കാണാറുണ്ട്‌. കോഡിക്കിള്‍ (caudicle) എന്ന നേരിയ തണ്ടുമൂലം ഇവ പരാഗ സഞ്ചിയുമായി ബന്ധി ക്കപ്പെട്ടിരിക്കുന്നു. മൂന്നു കാര്‍പ്പലുകളും മൂന്നു വര്‍ത്തികാഗ്രങ്ങളുമുണ്ട്‌. എന്നാല്‍ റോസ്റ്റെല്ലം എന്നറിയപ്പെടുന്ന ഭാഗം വന്ധ്യമാണ്‌. റോസ്റ്റെല്ലമില്ലാത്ത ഡായന്‍ഡ്ര എന്ന വിഭാഗത്തില്‍ മൂന്നു വര്‍ത്തികാഗ്രങ്ങളും ഫലവത്തായിരിക്കും ഫലം സമ്പുടമാണ്‌. ബീജാന്നമില്ലാത്ത നിരവധി ചെറിയ വിത്തുകള്‍ ഉണ്ടാകുന്നു.
-
 
+
[[ചിത്രം:Vol5p825_Miltassia.jpg|thumb|മില്‍ടാസിയ]]
-
സസ്യലോകത്തിൽവച്ച്‌ ഏറ്റവും സങ്കീർണങ്ങളായ ഓർക്കിഡുപൂക്കളിൽ പ്രാണികള്‍ മൂലമുള്ള പരപരാഗണത്തിന്‌ അദ്‌ഭുതകരമായ സംവിധാനങ്ങളുണ്ട്‌. ഏകബീജപത്രകങ്ങളിലെ സാധാരണ പുഷ്‌പങ്ങളിൽനിന്ന്‌ ഇവയ്‌ക്ക്‌ പല വ്യത്യാസങ്ങളും കാണാം. പരിദളങ്ങള്‍ (perianth) പല ആകൃതിയിലും വലുപ്പത്തിലുമുള്ളവയാണ്‌; ഇവ രണ്ടു വൃതികളിലായി കാണപ്പെടുന്നു. ഓരോ വൃതിയിലും മൂന്നു ദളങ്ങള്‍ വീതമുണ്ട്‌. ബാഹ്യവൃതിയിലെ പരിദളങ്ങള്‍ ഒരേ ആകൃതിയിലുള്ളവയാണ്‌. അകത്തെ വൃതിയിലെ വശങ്ങളിലുള്ള രണ്ടു ദളങ്ങള്‍ക്കും ഒരേ വലുപ്പവും രൂപവുമുണ്ട്‌. എന്നാൽ പശ്ചദളം വലുതും കൂടുതൽ മനോഹരവുമാണ്‌ പലപൂക്കളിലും ഇതിന്‌ പല ആകൃതി ഉണ്ടായിരിക്കും. ലേബല്ലം  (labellum) എന്നറിയപ്പെടുന്ന ഈ ദളത്തിന്‌ അരികുകളിൽ ധാരാളം ചുളിവുകളും മറ്റുള്ളവയെക്കാള്‍ വർണശബളിമയുമുണ്ടായിരിക്കും. പുഷ്‌പം വികാസംപ്രാപിക്കുന്ന സമയത്തു അണ്ഡാശയം 180º ചുറ്റിത്തിരിയുന്നതുകൊണ്ട്‌ ലേബല്ലം അഗ്ര(posterior)  ഭാഗത്തുവരുന്നു. മിക്കപ്പോഴും ഓർക്കിഡുകളുടെ വർഗീകരണത്തിൽ ഈ ചുറ്റിത്തിരിയൽ കണക്കിലെടുക്കാറുണ്ട്‌. ലേബല്ലത്തിന്റെ രൂപവ്യത്യാസവും വർഗീകരണ പ്രാധാന്യമുള്ളതാണ്‌. ലേബല്ലത്തിന്റെ ചുവട്ടിലെ സഞ്ചിപോലുള്ള ഭാഗത്താണ്‌ തേന്‍ ഉണ്ടാകുന്നത്‌.
+
ചിത്രശലഭങ്ങള്‍, തേനീച്ച, വണ്ടുകള്‍, ഉറുമ്പ്‌ മുതലായ പ്രാണികളാണ്‌ മിക്ക ഓര്‍ക്കിഡുകളിലെയും പരപരാഗണത്തെ  (cross-pollination) സഹായിക്കുന്നത്‌. വാനിലപോലുള്ള ചില ചെടികളില്‍ ഒരുതരം ചെറുപക്ഷികള്‍ ഈ കൃത്യം നിര്‍വഹിക്കുന്നു. പരപരാഗണം സാധ്യമാക്കാന്‍ ഓര്‍ക്കിഡുപുഷ്‌പത്തില്‍ പല സംവിധാനങ്ങളുമുണ്ട്‌. കേസരത്തിന്റെയും വര്‍ത്തികാഗ്രത്തിന്റെയും സ്ഥാനം സ്വപരാഗണം (self pollination) ഒഴിവാക്കാന്‍ തക്കവിധത്തിലാകുന്നു. പ്രത്യേക ആകൃതിയും മനോഹരമായ നിറവും പ്രാണികളെ ആകര്‍ഷിക്കാന്‍ പോന്നതാണ്‌. ലേബല്ലത്തില്‍ ചെന്നു പറ്റുന്ന പ്രാണി പൂവിന്റെ ചുവട്ടില്‍ ഒളിഞ്ഞിരിക്കുന്ന തേന്‍ നുകരാന്‍ വേണ്ടി തിരക്കുപിടിച്ച്‌ ഉള്ളിലേക്കു കടക്കുമ്പോള്‍ റോസ്റ്റെല്ലത്തില്‍നിന്ന്‌ പശിമയുള്ള ഒരു പദാര്‍ഥം പ്രാണിയുടെ തലയിലും ദേഹത്തും പറ്റിപ്പിടിക്കുന്നു. തേന്‍ നുകര്‍ന്നു തിരികെ വരുന്ന പ്രാണിയുടെ ദേഹത്തുള്ള പശയില്‍ പരാഗപിണ്ഡങ്ങള്‍ ഒട്ടിപ്പിടിച്ചിരിക്കും. മറ്റൊരു പൂവിനുള്ളില്‍ മധു നുകരനായി കടക്കുമ്പോള്‍ പരാഗപിണ്ഡങ്ങള്‍ പശിമയുള്ള വര്‍ത്തികാഗ്രത്തില്‍ പറ്റിപ്പിടിക്കുകയും പരപരാഗണം സംഭവിക്കുകയും ചെയ്യുന്നു. വളരെ വിരളമായി സ്വപരാഗണവും നടക്കാറുണ്ട്‌. കാറ്റുമൂലം പരാഗണം സംഭവിക്കാറില്ല.
-
 
+
[[ചിത്രം:Vol5p825_cattleya orchid.jpg|thumb|ക്യാറ്റ്‌ലിയ]]
-
കേസരങ്ങള്‍ എണ്ണത്തിൽ കുറവാണ്‌. മിക്ക ഓർക്കിഡുപൂക്കളിലും ഒരു കേസരം മാത്രമേ കാണുന്നൂള്ളൂ. എന്നാൽ ചില ചെടികളിൽ രണ്ടു കേസരങ്ങള്‍ ഉണ്ടായിരിക്കും. രണ്ടു വൃതികളിൽ മൂന്നു കേസരങ്ങള്‍ വീതമുണ്ടായിരുന്ന ആദിമരൂപങ്ങളിൽനിന്നും വ്യത്യസ്‌തമാണ്‌ ഈ അവസ്ഥ. ബാഹ്യവൃതിയിൽ അഗ്രഭാഗത്തുള്ള ഒരു കേസരം മാത്രം നിലനില്‌ക്കുന്ന പുഷ്‌പങ്ങളെ മൊണാന്‍ഡ്ര (Monandrae)വിഭാഗത്തിൽ ഉള്‍പ്പെടുത്തിയിരിക്കുന്നു. ആന്തരവൃതിയിലെ രണ്ടു പാർശ്വകേസരങ്ങള്‍ മാത്രം നിലനില്‌ക്കുന്ന ഡയാന്‍ഡ്ര എന്ന വിഭാഗമാണ്‌ രണ്ടാമത്തേത്‌. കേസരതന്തു(filament)വും വർത്തിക(style)യും ഏകദേശം ഒന്നു ചേർന്നാണ്‌ കോളം അഥവാ ഗൈനോസ്റ്റീമിയം (gynostemium)രൂപം പ്രാപിച്ചിരിക്കുന്നത്‌. ഇത്‌ റോസ്റ്റെല്ലം (rostellum)എന്ന ഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. കോളം പുഷ്‌പാക്ഷത്തിന്റെ തുടർച്ചയായിട്ടാണ്‌ കാണപ്പെടുക. പശിമയുള്ള ഒരു പദാർഥം ഉത്‌പാദിപ്പിച്ച്‌ പരാഗണത്തെ സഹായിക്കുന്ന വർത്തികാഗ്രത്തിന്റെ വന്ധ്യമായ ഒരു ഭാഗമാണ്‌ റോസ്റ്റെല്ലം. കോളം ലേബല്ലത്തിന്‌ അഭിമുഖമായി സ്ഥിതിചെയ്യുന്നു. പരാഗകോശത്തിന്‌ രണ്ടറകളുണ്ട്‌. ഓരോ അറയിലും ഓരോ പരാഗപിണ്ഡം  (pollinium)ഉണ്ടായിരിക്കും. ചില ചെടികളിൽ ഓരോ അറയിലും രണ്ടുമുതൽ നാലുവരെ പരാഗപിണ്ഡങ്ങള്‍ കാണാറുണ്ട്‌. കോഡിക്കിള്‍ (caudicle) എന്ന നേരിയ തണ്ടുമൂലം ഇവ പരാഗ സഞ്ചിയുമായി ബന്ധി ക്കപ്പെട്ടിരിക്കുന്നു. മൂന്നു കാർപ്പലുകളും മൂന്നു വർത്തികാഗ്രങ്ങളുമുണ്ട്‌. എന്നാൽ റോസ്റ്റെല്ലം എന്നറിയപ്പെടുന്ന ഭാഗം വന്ധ്യമാണ്‌. റോസ്റ്റെല്ലമില്ലാത്ത ഡായന്‍ഡ്ര എന്ന വിഭാഗത്തിൽ മൂന്നു വർത്തികാഗ്രങ്ങളും ഫലവത്തായിരിക്കും ഫലം സമ്പുടമാണ്‌. ബീജാന്നമില്ലാത്ത നിരവധി ചെറിയ വിത്തുകള്‍ ഉണ്ടാകുന്നു.
+
വിവിധയിനം ഓര്‍ക്കിഡുകള്‍ നട്ടുനനച്ചു വളര്‍ത്തുന്നത്‌ പലര്‍ക്കും ഒരു വിനോദമാണ്‌. ഏകദേശം 3,500-ല്‍ക്കൂടുതല്‍ സങ്കര ഓര്‍ക്കിഡുകളുണ്ട്‌. ക്യാറ്റ്‌ലിയ, സിമ്പിഡിയം, സിപ്രിപീഡിയം, ഡെന്‍ഡ്രാബിയം, തെലിമിട്രാ, ഹണ്‍ട്‌ലിയ, മില്‍ടാസിയ, എപ്പിഡെന്‍ഡ്രം മുതലായവ നട്ടുവളര്‍ത്തപ്പെടുന്ന മനോഹരങ്ങളായ ഓര്‍ക്കിഡുകളാണ്‌. കിഴങ്ങുകളോ വേരുകളോ നട്ടും വിത്തിട്ടു മുളപ്പിച്ചും ഇവ വളര്‍ത്താം. വിത്തു മുളയ്‌ക്കാന്‍ മാസങ്ങളോളം വേണ്ടി വരുന്നു.
-
 
+
ഓര്‍ക്കിഡേസീ കുടുംബത്തിലെ വാനില എന്ന സസ്യം സാമ്പത്തിക പ്രാധാന്യമുള്ളതാണ്‌. ഇതിന്റെ കായ്‌കളില്‍ നിന്നെടുക്കുന്ന വാനിലസ്സത്ത്‌ ആഹാര സാധനങ്ങള്‍ക്ക്‌ ഹൃദ്യമായ സുഗന്ധവും രുചിയും നല്‌കുന്നു. ഔഷധ ഗുണമുള്ള ചെടികളും ഈ കുടുംബത്തിലുണ്ട്‌. നമ്മുടെ നാട്ടില്‍ വൃക്ഷക്കൊമ്പുകളില്‍ കണ്ടുവരുന്ന മരവാഴ ഔഷധ പ്രാധാന്യമുള്ള ചെടിയാണ്‌. അന്‍ഗ്രീക്കം ഫ്രാഗ്രന്‍സ്‌ എന്ന ചെടിയുടെ ഉണങ്ങിയ ഇലകള്‍ കൊണ്ടു നിര്‍മിക്കുന്ന ഒരു ദ്രാവകം ഫ്രാന്‍സില്‍ "ചൈനീസ്‌ ടീ'ക്കു പകരം ഉപയോഗിച്ചുവരുന്നു. അന്നജവും പശയും അടങ്ങിയിട്ടുള്ള ചില യൂറോപ്യന്‍ ഓര്‍ക്കിഡ്‌ സ്‌പീഷീസുകളുടെ ഉണങ്ങിയ കിഴങ്ങുകള്‍ മരച്ചീനിപോലുള്ള ഒരു ഭക്ഷണമായും വേദനാസംഹാരിയായും ഉപയോഗിക്കാറുണ്ട്‌.
-
ചിത്രശലഭങ്ങള്‍, തേനീച്ച, വണ്ടുകള്‍, ഉറുമ്പ്‌ മുതലായ പ്രാണികളാണ്‌ മിക്ക ഓർക്കിഡുകളിലെയും പരപരാഗണത്തെ  (cross-pollination) സഹായിക്കുന്നത്‌. വാനിലപോലുള്ള ചില ചെടികളിൽ ഒരുതരം ചെറുപക്ഷികള്‍ ഈ കൃത്യം നിർവഹിക്കുന്നു. പരപരാഗണം സാധ്യമാക്കാന്‍ ഓർക്കിഡുപുഷ്‌പത്തിൽ പല സംവിധാനങ്ങളുമുണ്ട്‌. കേസരത്തിന്റെയും വർത്തികാഗ്രത്തിന്റെയും സ്ഥാനം സ്വപരാഗണം (self pollination) ഒഴിവാക്കാന്‍ തക്കവിധത്തിലാകുന്നു. പ്രത്യേക ആകൃതിയും മനോഹരമായ നിറവും പ്രാണികളെ ആകർഷിക്കാന്‍ പോന്നതാണ്‌. ലേബല്ലത്തിൽ ചെന്നു പറ്റുന്ന പ്രാണി പൂവിന്റെ ചുവട്ടിൽ ഒളിഞ്ഞിരിക്കുന്ന തേന്‍ നുകരാന്‍ വേണ്ടി തിരക്കുപിടിച്ച്‌ ഉള്ളിലേക്കു കടക്കുമ്പോള്‍ റോസ്റ്റെല്ലത്തിൽനിന്ന്‌ പശിമയുള്ള ഒരു പദാർഥം പ്രാണിയുടെ തലയിലും ദേഹത്തും പറ്റിപ്പിടിക്കുന്നു. തേന്‍ നുകർന്നു തിരികെ വരുന്ന പ്രാണിയുടെ ദേഹത്തുള്ള പശയിൽ പരാഗപിണ്ഡങ്ങള്‍ ഒട്ടിപ്പിടിച്ചിരിക്കും. മറ്റൊരു പൂവിനുള്ളിൽ മധു നുകരനായി കടക്കുമ്പോള്‍ പരാഗപിണ്ഡങ്ങള്‍ പശിമയുള്ള വർത്തികാഗ്രത്തിൽ പറ്റിപ്പിടിക്കുകയും പരപരാഗണം സംഭവിക്കുകയും ചെയ്യുന്നു. വളരെ വിരളമായി സ്വപരാഗണവും നടക്കാറുണ്ട്‌. കാറ്റുമൂലം പരാഗണം സംഭവിക്കാറില്ല.
+
-
 
+
-
വിവിധയിനം ഓർക്കിഡുകള്‍ നട്ടുനനച്ചു വളർത്തുന്നത്‌ പലർക്കും ഒരു വിനോദമാണ്‌. ഏകദേശം 3,500-ൽക്കൂടുതൽ സങ്കര ഓർക്കിഡുകളുണ്ട്‌. ക്യാറ്റ്‌ലിയ, സിമ്പിഡിയം, സിപ്രിപീഡിയം, ഡെന്‍ഡ്രാബിയം, തെലിമിട്രാ, ഹണ്‍ട്‌ലിയ, മിൽടാസിയ, എപ്പിഡെന്‍ഡ്രം മുതലായവ നട്ടുവളർത്തപ്പെടുന്ന മനോഹരങ്ങളായ ഓർക്കിഡുകളാണ്‌. കിഴങ്ങുകളോ വേരുകളോ നട്ടും വിത്തിട്ടു മുളപ്പിച്ചും ഇവ വളർത്താം. വിത്തു മുളയ്‌ക്കാന്‍ മാസങ്ങളോളം വേണ്ടി വരുന്നു.
+
-
ഓർക്കിഡേസീ കുടുംബത്തിലെ വാനില എന്ന സസ്യം സാമ്പത്തിക പ്രാധാന്യമുള്ളതാണ്‌. ഇതിന്റെ കായ്‌കളിൽ നിന്നെടുക്കുന്ന വാനിലസ്സത്ത്‌ ആഹാര സാധനങ്ങള്‍ക്ക്‌ ഹൃദ്യമായ സുഗന്ധവും രുചിയും നല്‌കുന്നു. ഔഷധ ഗുണമുള്ള ചെടികളും ഈ കുടുംബത്തിലുണ്ട്‌. നമ്മുടെ നാട്ടിൽ വൃക്ഷക്കൊമ്പുകളിൽ കണ്ടുവരുന്ന മരവാഴ ഔഷധ പ്രാധാന്യമുള്ള ചെടിയാണ്‌. അന്‍ഗ്രീക്കം ഫ്രാഗ്രന്‍സ്‌ എന്ന ചെടിയുടെ ഉണങ്ങിയ ഇലകള്‍ കൊണ്ടു നിർമിക്കുന്ന ഒരു ദ്രാവകം ഫ്രാന്‍സിൽ "ചൈനീസ്‌ ടീ'ക്കു പകരം ഉപയോഗിച്ചുവരുന്നു. അന്നജവും പശയും അടങ്ങിയിട്ടുള്ള ചില യൂറോപ്യന്‍ ഓർക്കിഡ്‌ സ്‌പീഷീസുകളുടെ ഉണങ്ങിയ കിഴങ്ങുകള്‍ മരച്ചീനിപോലുള്ള ഒരു ഭക്ഷണമായും വേദനാസംഹാരിയായും ഉപയോഗിക്കാറുണ്ട്‌.
+

Current revision as of 10:16, 7 ഓഗസ്റ്റ്‌ 2014

ഓര്‍ക്കിഡേസീ

Orchidaceae

വാന്‍ഡാ കെറൂലിയാ
എപ്പിഡെന്‍ഡ്രം

ഏകബീജപത്രക വിഭാഗത്തിലെ ഒരു സസ്യകുടുംബം. ഏകദേശം 1000 ജീനസ്സുകളും 30,000 സ്‌പീഷീസുകളും ഉള്‍ക്കൊള്ളുന്ന ഈ കുടുംബത്തിലെ ചെടികള്‍ ധ്രുവപ്രദേശങ്ങളിലൊഴികെയുള്ള എല്ലാ ഭാഗത്തും കണ്ടുവരുന്നു. ഓരോ വര്‍ഷവും ഏകദേശം 150-ഓളം പുതിയ സ്‌പീഷീസുകള്‍ ഉണ്ടാക്കിയെടുക്കുന്നുണ്ട്‌. ഉഷ്‌ണമേഖലയിലെ നനവുള്ള പ്രദേശങ്ങളിലാണ്‌ ഇവ ധാരാളമായി കാണപ്പെടുന്നത്‌. ആകര്‍ഷകങ്ങളായ പൂക്കള്‍ക്കുവേണ്ടിയാണ്‌ ഓര്‍ക്കിഡുകള്‍ നട്ടുവളര്‍ത്തപ്പെടുന്നത്‌. ചെടികള്‍ ചിരസ്ഥായികളായ ഓഷധികളാണ്‌. ഉഷ്‌ണമേഖലാപ്രദേശങ്ങളില്‍ കണ്ടുവരുന്ന മിക്ക ഓര്‍ക്കിഡുകളും അധിപാദപ(epiphytes)ങ്ങളാകുന്നു. വേരുകള്‍ കൊണ്ട്‌ മറ്റു വൃക്ഷങ്ങളുടെ കൊമ്പുകളില്‍ പറ്റിപ്പിടിച്ച്‌ ഇവ ജീവിക്കുന്നു. വേരിലുള്ള വെലാമെന്‍ (velamen) കലകള്‍ക്ക്‌ അന്തരീക്ഷത്തില്‍ നിന്നും ഈര്‍പ്പം വലിച്ചെടുക്കാനുള്ള കഴിവുണ്ട്‌. കാണ്ഡം ചിലപ്പോള്‍ ഒരു മിഥ്യാകന്ദ(pseudo bulb)മായിരിക്കും (ഉദാ. ബള്‍ബോഫില്ലം). സമശീതോഷ്‌ണ മേഖലയിലെ മിക്ക സ്‌പീഷീസുകളും മണ്ണില്‍ വളരുന്നവയാണ്‌. കൂടാതെ ജൈവപദാര്‍ഥങ്ങളില്‍ വളരുന്ന ഹരിതകം ഇല്ലാത്ത സ്‌പീഷീസുകളും ഈ കുടുംബത്തിലുണ്ട്‌. പൂക്കള്‍ക്ക്‌ സാധാരണയായി സുഗന്ധമുണ്ടായിരിക്കുകയില്ല. എന്നാല്‍ ഉഷ്‌ണമേഖലാപ്രദേശങ്ങളിലെ ചില സ്‌പീഷീസുകളിലെ പൂക്കള്‍ക്ക്‌ ഒരുതരം രൂക്ഷമായ ഗന്ധമുണ്ട്‌. ഇത്‌ പ്രാണികളെ ആകര്‍ഷിക്കാനുള്ള ഒരുപാധിയാണെന്നു കരുതപ്പെടുന്നു. ഓര്‍ക്കിഡുപുഷ്‌പങ്ങള്‍ വിവിധ വര്‍ണങ്ങളിലുണ്ട്‌. നീലനിറമുള്ള പൂക്കള്‍ വളരെ വിരളമാണ്‌ ഏകദേശം 20 സ്‌പീഷീസുകളില്‍ മാത്രമേ നീലപ്പൂക്കള്‍ കാണപ്പെടുന്നുള്ളൂ. വളരെ പ്രിയമുള്ള വാന്‍ഡാ കെറൂലിയാ എന്ന ഓര്‍ക്കിഡിന്റെ പൂവിന്‌ ഇളംനീലനിറമാണ്‌.

സിമ്പിഡിയം
ഡെന്‍ഡ്രാബിയം

സസ്യലോകത്തില്‍വച്ച്‌ ഏറ്റവും സങ്കീര്‍ണങ്ങളായ ഓര്‍ക്കിഡുപൂക്കളില്‍ പ്രാണികള്‍ മൂലമുള്ള പരപരാഗണത്തിന്‌ അദ്‌ഭുതകരമായ സംവിധാനങ്ങളുണ്ട്‌. ഏകബീജപത്രകങ്ങളിലെ സാധാരണ പുഷ്‌പങ്ങളില്‍നിന്ന്‌ ഇവയ്‌ക്ക്‌ പല വ്യത്യാസങ്ങളും കാണാം. പരിദളങ്ങള്‍ (perianth) പല ആകൃതിയിലും വലുപ്പത്തിലുമുള്ളവയാണ്‌; ഇവ രണ്ടു വൃതികളിലായി കാണപ്പെടുന്നു. ഓരോ വൃതിയിലും മൂന്നു ദളങ്ങള്‍ വീതമുണ്ട്‌. ബാഹ്യവൃതിയിലെ പരിദളങ്ങള്‍ ഒരേ ആകൃതിയിലുള്ളവയാണ്‌. അകത്തെ വൃതിയിലെ വശങ്ങളിലുള്ള രണ്ടു ദളങ്ങള്‍ക്കും ഒരേ വലുപ്പവും രൂപവുമുണ്ട്‌. എന്നാല്‍ പശ്ചദളം വലുതും കൂടുതല്‍ മനോഹരവുമാണ്‌ പലപൂക്കളിലും ഇതിന്‌ പല ആകൃതി ഉണ്ടായിരിക്കും. ലേബല്ലം (labellum) എന്നറിയപ്പെടുന്ന ഈ ദളത്തിന്‌ അരികുകളില്‍ ധാരാളം ചുളിവുകളും മറ്റുള്ളവയെക്കാള്‍ വര്‍ണശബളിമയുമുണ്ടായിരിക്കും. പുഷ്‌പം വികാസംപ്രാപിക്കുന്ന സമയത്തു അണ്ഡാശയം 180º ചുറ്റിത്തിരിയുന്നതുകൊണ്ട്‌ ലേബല്ലം അഗ്ര(posterior) ഭാഗത്തുവരുന്നു. മിക്കപ്പോഴും ഓര്‍ക്കിഡുകളുടെ വര്‍ഗീകരണത്തില്‍ ഈ ചുറ്റിത്തിരിയല്‍ കണക്കിലെടുക്കാറുണ്ട്‌. ലേബല്ലത്തിന്റെ രൂപവ്യത്യാസവും വര്‍ഗീകരണ പ്രാധാന്യമുള്ളതാണ്‌. ലേബല്ലത്തിന്റെ ചുവട്ടിലെ സഞ്ചിപോലുള്ള ഭാഗത്താണ്‌ തേന്‍ ഉണ്ടാകുന്നത്‌.

കേസരങ്ങള്‍ എണ്ണത്തില്‍ കുറവാണ്‌. മിക്ക ഓര്‍ക്കിഡുപൂക്കളിലും ഒരു കേസരം മാത്രമേ കാണുന്നൂള്ളൂ. എന്നാല്‍ ചില ചെടികളില്‍ രണ്ടു കേസരങ്ങള്‍ ഉണ്ടായിരിക്കും. രണ്ടു വൃതികളില്‍ മൂന്നു കേസരങ്ങള്‍ വീതമുണ്ടായിരുന്ന ആദിമരൂപങ്ങളില്‍നിന്നും വ്യത്യസ്‌തമാണ്‌ ഈ അവസ്ഥ. ബാഹ്യവൃതിയില്‍ അഗ്രഭാഗത്തുള്ള ഒരു കേസരം മാത്രം നിലനില്‌ക്കുന്ന പുഷ്‌പങ്ങളെ മൊണാന്‍ഡ്ര (Monandrae)വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ആന്തരവൃതിയിലെ രണ്ടു പാര്‍ശ്വകേസരങ്ങള്‍ മാത്രം നിലനില്‌ക്കുന്ന ഡയാന്‍ഡ്ര എന്ന വിഭാഗമാണ്‌ രണ്ടാമത്തേത്‌. കേസരതന്തു(filament)വും വര്‍ത്തിക(style)യും ഏകദേശം ഒന്നു ചേര്‍ന്നാണ്‌ കോളം അഥവാ ഗൈനോസ്റ്റീമിയം (gynostemium)രൂപം പ്രാപിച്ചിരിക്കുന്നത്‌. ഇത്‌ റോസ്റ്റെല്ലം (rostellum)എന്ന ഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. കോളം പുഷ്‌പാക്ഷത്തിന്റെ തുടര്‍ച്ചയായിട്ടാണ്‌ കാണപ്പെടുക. പശിമയുള്ള ഒരു പദാര്‍ഥം ഉത്‌പാദിപ്പിച്ച്‌ പരാഗണത്തെ സഹായിക്കുന്ന വര്‍ത്തികാഗ്രത്തിന്റെ വന്ധ്യമായ ഒരു ഭാഗമാണ്‌ റോസ്റ്റെല്ലം. കോളം ലേബല്ലത്തിന്‌ അഭിമുഖമായി സ്ഥിതിചെയ്യുന്നു. പരാഗകോശത്തിന്‌ രണ്ടറകളുണ്ട്‌. ഓരോ അറയിലും ഓരോ പരാഗപിണ്ഡം (pollinium)ഉണ്ടായിരിക്കും. ചില ചെടികളില്‍ ഓരോ അറയിലും രണ്ടുമുതല്‍ നാലുവരെ പരാഗപിണ്ഡങ്ങള്‍ കാണാറുണ്ട്‌. കോഡിക്കിള്‍ (caudicle) എന്ന നേരിയ തണ്ടുമൂലം ഇവ പരാഗ സഞ്ചിയുമായി ബന്ധി ക്കപ്പെട്ടിരിക്കുന്നു. മൂന്നു കാര്‍പ്പലുകളും മൂന്നു വര്‍ത്തികാഗ്രങ്ങളുമുണ്ട്‌. എന്നാല്‍ റോസ്റ്റെല്ലം എന്നറിയപ്പെടുന്ന ഭാഗം വന്ധ്യമാണ്‌. റോസ്റ്റെല്ലമില്ലാത്ത ഡായന്‍ഡ്ര എന്ന വിഭാഗത്തില്‍ മൂന്നു വര്‍ത്തികാഗ്രങ്ങളും ഫലവത്തായിരിക്കും ഫലം സമ്പുടമാണ്‌. ബീജാന്നമില്ലാത്ത നിരവധി ചെറിയ വിത്തുകള്‍ ഉണ്ടാകുന്നു.

മില്‍ടാസിയ

ചിത്രശലഭങ്ങള്‍, തേനീച്ച, വണ്ടുകള്‍, ഉറുമ്പ്‌ മുതലായ പ്രാണികളാണ്‌ മിക്ക ഓര്‍ക്കിഡുകളിലെയും പരപരാഗണത്തെ (cross-pollination) സഹായിക്കുന്നത്‌. വാനിലപോലുള്ള ചില ചെടികളില്‍ ഒരുതരം ചെറുപക്ഷികള്‍ ഈ കൃത്യം നിര്‍വഹിക്കുന്നു. പരപരാഗണം സാധ്യമാക്കാന്‍ ഓര്‍ക്കിഡുപുഷ്‌പത്തില്‍ പല സംവിധാനങ്ങളുമുണ്ട്‌. കേസരത്തിന്റെയും വര്‍ത്തികാഗ്രത്തിന്റെയും സ്ഥാനം സ്വപരാഗണം (self pollination) ഒഴിവാക്കാന്‍ തക്കവിധത്തിലാകുന്നു. പ്രത്യേക ആകൃതിയും മനോഹരമായ നിറവും പ്രാണികളെ ആകര്‍ഷിക്കാന്‍ പോന്നതാണ്‌. ലേബല്ലത്തില്‍ ചെന്നു പറ്റുന്ന പ്രാണി പൂവിന്റെ ചുവട്ടില്‍ ഒളിഞ്ഞിരിക്കുന്ന തേന്‍ നുകരാന്‍ വേണ്ടി തിരക്കുപിടിച്ച്‌ ഉള്ളിലേക്കു കടക്കുമ്പോള്‍ റോസ്റ്റെല്ലത്തില്‍നിന്ന്‌ പശിമയുള്ള ഒരു പദാര്‍ഥം പ്രാണിയുടെ തലയിലും ദേഹത്തും പറ്റിപ്പിടിക്കുന്നു. തേന്‍ നുകര്‍ന്നു തിരികെ വരുന്ന പ്രാണിയുടെ ദേഹത്തുള്ള പശയില്‍ പരാഗപിണ്ഡങ്ങള്‍ ഒട്ടിപ്പിടിച്ചിരിക്കും. മറ്റൊരു പൂവിനുള്ളില്‍ മധു നുകരനായി കടക്കുമ്പോള്‍ പരാഗപിണ്ഡങ്ങള്‍ പശിമയുള്ള വര്‍ത്തികാഗ്രത്തില്‍ പറ്റിപ്പിടിക്കുകയും പരപരാഗണം സംഭവിക്കുകയും ചെയ്യുന്നു. വളരെ വിരളമായി സ്വപരാഗണവും നടക്കാറുണ്ട്‌. കാറ്റുമൂലം പരാഗണം സംഭവിക്കാറില്ല.

ക്യാറ്റ്‌ലിയ

വിവിധയിനം ഓര്‍ക്കിഡുകള്‍ നട്ടുനനച്ചു വളര്‍ത്തുന്നത്‌ പലര്‍ക്കും ഒരു വിനോദമാണ്‌. ഏകദേശം 3,500-ല്‍ക്കൂടുതല്‍ സങ്കര ഓര്‍ക്കിഡുകളുണ്ട്‌. ക്യാറ്റ്‌ലിയ, സിമ്പിഡിയം, സിപ്രിപീഡിയം, ഡെന്‍ഡ്രാബിയം, തെലിമിട്രാ, ഹണ്‍ട്‌ലിയ, മില്‍ടാസിയ, എപ്പിഡെന്‍ഡ്രം മുതലായവ നട്ടുവളര്‍ത്തപ്പെടുന്ന മനോഹരങ്ങളായ ഓര്‍ക്കിഡുകളാണ്‌. കിഴങ്ങുകളോ വേരുകളോ നട്ടും വിത്തിട്ടു മുളപ്പിച്ചും ഇവ വളര്‍ത്താം. വിത്തു മുളയ്‌ക്കാന്‍ മാസങ്ങളോളം വേണ്ടി വരുന്നു. ഓര്‍ക്കിഡേസീ കുടുംബത്തിലെ വാനില എന്ന സസ്യം സാമ്പത്തിക പ്രാധാന്യമുള്ളതാണ്‌. ഇതിന്റെ കായ്‌കളില്‍ നിന്നെടുക്കുന്ന വാനിലസ്സത്ത്‌ ആഹാര സാധനങ്ങള്‍ക്ക്‌ ഹൃദ്യമായ സുഗന്ധവും രുചിയും നല്‌കുന്നു. ഔഷധ ഗുണമുള്ള ചെടികളും ഈ കുടുംബത്തിലുണ്ട്‌. നമ്മുടെ നാട്ടില്‍ വൃക്ഷക്കൊമ്പുകളില്‍ കണ്ടുവരുന്ന മരവാഴ ഔഷധ പ്രാധാന്യമുള്ള ചെടിയാണ്‌. അന്‍ഗ്രീക്കം ഫ്രാഗ്രന്‍സ്‌ എന്ന ചെടിയുടെ ഉണങ്ങിയ ഇലകള്‍ കൊണ്ടു നിര്‍മിക്കുന്ന ഒരു ദ്രാവകം ഫ്രാന്‍സില്‍ "ചൈനീസ്‌ ടീ'ക്കു പകരം ഉപയോഗിച്ചുവരുന്നു. അന്നജവും പശയും അടങ്ങിയിട്ടുള്ള ചില യൂറോപ്യന്‍ ഓര്‍ക്കിഡ്‌ സ്‌പീഷീസുകളുടെ ഉണങ്ങിയ കിഴങ്ങുകള്‍ മരച്ചീനിപോലുള്ള ഒരു ഭക്ഷണമായും വേദനാസംഹാരിയായും ഉപയോഗിക്കാറുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍