This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓർക്കസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:14, 7 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഓര്‍ക്കസ്‌

Orchis

പാതാളലോകത്തിനും അതിന്റെ അധിദേവതയ്‌ക്കും റോമന്‍ പുരാണങ്ങളിൽ നൽകിയിട്ടുള്ള പേര്‌. ആദ്യം ഇതിന്‌ "സംഭരണി' എന്നും പിന്നീട്‌ "മരിച്ചവർക്കുവേണ്ടി പാതാളത്തിലുള്ള അറ' എന്നും അർഥഭേദമുണ്ടായി. ഗ്രീക്കുഭാഷയിൽ ഈ പദത്തിന്‌ പ്രതിജ്ഞ എന്നാണ്‌ അർഥം. പാതാളദേവത എന്ന നിലയ്‌ക്ക്‌ "ദിസ്‌' എന്ന ദേവതയിൽ നിന്ന്‌ വ്യത്യസ്‌തനല്ല ഓർക്കസ്‌. ജീവിച്ചിരിക്കുന്നവരെ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന ദുർദേവതയായും ഓർക്കസ്സിനെ കണക്കാക്കാറുണ്ട്‌. ഈ ദേവതയ്‌ക്ക്‌ പ്രത്യേകം ആരാധനാകേന്ദ്രങ്ങളോ സമ്പ്രദായങ്ങളോ ഉണ്ടായിരുന്നില്ല.

ഗ്രീക്ക്‌ ദേവതയായ പ്ലൂട്ടോയുടെ പര്യായമായും പുരാണങ്ങളിൽ ഓർക്കസ്‌ വ്യവഹൃതമായിട്ടുണ്ട്‌. പാപികളെ ശിക്ഷിക്കുന്ന ദേവതയായിട്ടാണ്‌ ഓർക്കസ്‌ കണക്കാക്കപ്പെടുന്നത്‌.

ആദ്യകാലത്ത്‌ റോമന്‍ മൃത്യുദേവതയായിരുന്ന ഓർക്കസ്‌ പില്‌ക്കാലത്ത്‌ ഗ്രീക്കു പുരാണങ്ങളിലെ പാതാളാധിപതിയായും പരിഗണിക്കപ്പെട്ടു എന്നുവേണം കരുതുവാന്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍