This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓസ്‌മേന, സർഹിയോ (1878 - 1961)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഓസ്‌മേന, സർഹിയോ (1878 - 1961))
(Sergio Osmena)
 
വരി 4: വരി 4:
== Sergio Osmena ==
== Sergio Osmena ==
-
ഫിലിപ്പീന്‍സിലെ രാജ്യതന്ത്രജ്ഞന്‍. 1878 സെപ്‌. 9-ന്‌ സെബുദ്വീപിലെ ഒരു എളിയ കുടുംബത്തിൽ ജനിച്ചു. സെബുവിലെ സാന്‍കാർലോസ്‌ സെമിനാരി, മാനിലയിലെ സാന്‍ജൂവാന്‍ ദെ ലെത്‌റാന്‍ കോളജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നടത്തി. തുടർന്ന്‌ സാന്‍ടോടോമാസ്‌ യൂണിവേഴ്‌സിറ്റിയിൽ നിന്നു നിയമബിരുദം നേടിയ ഇദ്ദേഹം 1903-അഭിഭാഷകവൃത്തിയിലേക്കു കടന്നു. പല പ്രവിശ്യകളിലും പ്രാസിക്യൂട്ടിങ്‌ അറ്റോർണിയായി സേവനം നടത്തിയ ഇദ്ദേഹം 1904-സെബുവിലെ പ്രാവിന്‍ഷ്യൽ ഗവർണറായി നിയമിക്കപ്പെട്ടു.
+
ഫിലിപ്പീന്‍സിലെ രാജ്യതന്ത്രജ്ഞന്‍. 1878 സെപ്‌. 9-ന്‌ സെബുദ്വീപിലെ ഒരു എളിയ കുടുംബത്തില്‍ ജനിച്ചു. സെബുവിലെ സാന്‍കാര്‍ലോസ്‌ സെമിനാരി, മാനിലയിലെ സാന്‍ജൂവാന്‍ ദെ ലെത്‌റാന്‍ കോളജ്‌ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നടത്തി. തുടര്‍ന്ന്‌ സാന്‍ടോടോമാസ്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്നു നിയമബിരുദം നേടിയ ഇദ്ദേഹം 1903-ല്‍ അഭിഭാഷകവൃത്തിയിലേക്കു കടന്നു. പല പ്രവിശ്യകളിലും പ്രാസിക്യൂട്ടിങ്‌ അറ്റോര്‍ണിയായി സേവനം നടത്തിയ ഇദ്ദേഹം 1904-ല്‍ സെബുവിലെ പ്രാവിന്‍ഷ്യല്‍ ഗവര്‍ണറായി നിയമിക്കപ്പെട്ടു.
-
1907-ഫിലിപ്പീന്‍ നിയമസഭയിലംഗമായ ഓസ്‌മേനയെ സഭയുടെ സ്‌പീക്കറായി ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തു. പിന്നീടും തുടർച്ചയായി ഈ പദവിയിലേക്ക്‌ ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 1922-സെനറ്റിലെ അംഗമായി. ഫിലിപ്പീന്‍ സ്വാതന്ത്യസമരത്തിനുവേണ്ടിയുള്ള ഒട്ടേറെ കമ്മിഷനുകളിൽ അംഗത്വവും നേതൃത്വവും നല്‌കപ്പെട്ടിരുന്നു. 1935-ൽ കോമണ്‍വെൽത്തിന്റെ വൈസ്‌പ്രസിഡന്റുപദം ഏറ്റെടുത്തു. രണ്ടാംലോകയുദ്ധത്തിൽ യു.എസ്‌. ജനറലായിരുന്ന മാക്‌ ആർതറോടൊപ്പം പങ്കെടുത്തു. 1944 ആഗ. 1-ന്‌ പ്രസിഡന്റ്‌ ക്വിസോണ്‍ അന്തരിച്ചതിനെത്തുടർന്ന്‌ ഓസ്‌മേന ഫിലിപ്പീന്‍ കോമണ്‍വെൽത്ത്‌ പ്രസിഡന്റായി. പ്രതിപക്ഷങ്ങളോട്‌ സഹകരണത്തിന്റെയും സൗഹൃദത്തിന്റെയും നയമായിരുന്നു ഇദ്ദേഹം പിന്തുടർന്നിരുന്നത്‌. ഭൂവുടമകളും കൃഷിക്കാരും തമ്മിൽ വിളവ്‌ പങ്കുവയ്‌ക്കുന്ന കാര്യത്തിൽ ഉദാരമായ ഒരു നയം ഇദ്ദേഹം സ്വീകരിച്ചു. എന്നാൽ ഭരണകൂടത്തിൽ ചില ഗറില്ലാനേതാക്കളെ പ്രതിഷ്‌ഠിക്കുവാനുള്ള ശ്രമത്തിന്‌ അനുരഞ്‌ജനത്തിന്റെ നില സ്വീകരിക്കേണ്ടിവന്നു. 1945 ഫെ. 27-ന്‌ അമേരിക്കക്കാരിൽ നിന്നു ഭരണം കൈയേറ്റത്‌ ഇദ്ദേഹമായിരുന്നു.
+
1907-ല്‍ ഫിലിപ്പീന്‍ നിയമസഭയിലംഗമായ ഓസ്‌മേനയെ സഭയുടെ സ്‌പീക്കറായി ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തു. പിന്നീടും തുടര്‍ച്ചയായി ഈ പദവിയിലേക്ക്‌ ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 1922-ല്‍ സെനറ്റിലെ അംഗമായി. ഫിലിപ്പീന്‍ സ്വാതന്ത്യസമരത്തിനുവേണ്ടിയുള്ള ഒട്ടേറെ കമ്മിഷനുകളില്‍ അംഗത്വവും നേതൃത്വവും നല്‌കപ്പെട്ടിരുന്നു. 1935-ല്‍ കോമണ്‍വെല്‍ത്തിന്റെ വൈസ്‌പ്രസിഡന്റുപദം ഏറ്റെടുത്തു. രണ്ടാംലോകയുദ്ധത്തില്‍ യു.എസ്‌. ജനറലായിരുന്ന മാക്‌ ആര്‍തറോടൊപ്പം പങ്കെടുത്തു. 1944 ആഗ. 1-ന്‌ പ്രസിഡന്റ്‌ ക്വിസോണ്‍ അന്തരിച്ചതിനെത്തുടര്‍ന്ന്‌ ഓസ്‌മേന ഫിലിപ്പീന്‍ കോമണ്‍വെല്‍ത്ത്‌ പ്രസിഡന്റായി. പ്രതിപക്ഷങ്ങളോട്‌ സഹകരണത്തിന്റെയും സൗഹൃദത്തിന്റെയും നയമായിരുന്നു ഇദ്ദേഹം പിന്തുടര്‍ന്നിരുന്നത്‌. ഭൂവുടമകളും കൃഷിക്കാരും തമ്മില്‍ വിളവ്‌ പങ്കുവയ്‌ക്കുന്ന കാര്യത്തില്‍ ഉദാരമായ ഒരു നയം ഇദ്ദേഹം സ്വീകരിച്ചു. എന്നാല്‍ ഭരണകൂടത്തില്‍ ചില ഗറില്ലാനേതാക്കളെ പ്രതിഷ്‌ഠിക്കുവാനുള്ള ശ്രമത്തിന്‌ അനുരഞ്‌ജനത്തിന്റെ നില സ്വീകരിക്കേണ്ടിവന്നു. 1945 ഫെ. 27-ന്‌ അമേരിക്കക്കാരില്‍ നിന്നു ഭരണം കൈയേറ്റത്‌ ഇദ്ദേഹമായിരുന്നു.
-
രണ്ടാംലോകയുദ്ധകാലത്ത്‌ ഫിലിപ്പീന്‍ ആക്രമിച്ച ജപ്പാന്‍കാരുമായി സഹകരിച്ചുപോന്നവരെ ശിക്ഷിക്കുവാന്‍ ഹക്‌ബാല്‌ഹാപ്(Hukbalihap)കള്‍ (ജപ്പാനെതിരായി രൂപവത്‌കരിക്കപ്പെട്ട ഒരു ഗറില്ലാസേന) ഓസ്‌മേനയോട്‌ ആവശ്യപ്പെട്ടു. ഈ പ്രശ്‌നത്തിൽ ഓസ്‌മേന പ്രതിനിധാനം ചെയ്‌തിരുന്ന നാഷണലിസ്റ്റ്‌ പാർട്ടി ഭിന്നിച്ചു. ഓസ്‌മേനയുടെ നേതൃത്വത്തിലുള്ള വിഭാഗം പാർട്ടിയുടെ ഇതേപേരിൽ തുടരുകയും സെനറ്റർ റോക്‌സസ്‌ ലിബറൽപാർട്ടി എന്ന പേരിൽ പുതിയ ഒരു പാർട്ടി രൂപവത്‌കരിക്കുകയും ചെയ്‌തു.
+
രണ്ടാംലോകയുദ്ധകാലത്ത്‌ ഫിലിപ്പീന്‍ ആക്രമിച്ച ജപ്പാന്‍കാരുമായി സഹകരിച്ചുപോന്നവരെ ശിക്ഷിക്കുവാന്‍ ഹക്‌ബാല്‌ഹാപ്(Hukbalihap)കള്‍ (ജപ്പാനെതിരായി രൂപവത്‌കരിക്കപ്പെട്ട ഒരു ഗറില്ലാസേന) ഓസ്‌മേനയോട്‌ ആവശ്യപ്പെട്ടു. ഈ പ്രശ്‌നത്തില്‍ ഓസ്‌മേന പ്രതിനിധാനം ചെയ്‌തിരുന്ന നാഷണലിസ്റ്റ്‌ പാര്‍ട്ടി ഭിന്നിച്ചു. ഓസ്‌മേനയുടെ നേതൃത്വത്തിലുള്ള വിഭാഗം പാര്‍ട്ടിയുടെ ഇതേപേരില്‍ തുടരുകയും സെനറ്റര്‍ റോക്‌സസ്‌ ലിബറല്‍പാര്‍ട്ടി എന്ന പേരില്‍ പുതിയ ഒരു പാര്‍ട്ടി രൂപവത്‌കരിക്കുകയും ചെയ്‌തു.
-
1946-ലെ തെരഞ്ഞെടുപ്പിൽ ഓസ്‌മേനയും റോക്‌സസും ഭിന്ന ചേരികളിലായി മത്സരിച്ചു. ഹക്‌ബാല്‌ഹാപ്പുകളും മറ്റു ചില ഗ്രൂപ്പുകളുമായി ചേർന്ന്‌ ഓസ്‌മേന "ഡമോക്രാറ്റിക്‌ അലയന്‍സ്‌' എന്ന പേരിൽ മത്സരിച്ചെങ്കിലും പരാജിതനായി. റോക്‌സസ്‌ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ ഓസ്‌മേനയുടെ പൊതുജീവിതം അവസാനിച്ചു. 1961 ഒ. 19-ന്‌ ഇദ്ദേഹം അന്തരിച്ചു.
+
1946-ലെ തെരഞ്ഞെടുപ്പില്‍ ഓസ്‌മേനയും റോക്‌സസും ഭിന്ന ചേരികളിലായി മത്സരിച്ചു. ഹക്‌ബാല്‌ഹാപ്പുകളും മറ്റു ചില ഗ്രൂപ്പുകളുമായി ചേര്‍ന്ന്‌ ഓസ്‌മേന "ഡമോക്രാറ്റിക്‌ അലയന്‍സ്‌' എന്ന പേരില്‍ മത്സരിച്ചെങ്കിലും പരാജിതനായി. റോക്‌സസ്‌ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ ഓസ്‌മേനയുടെ പൊതുജീവിതം അവസാനിച്ചു. 1961 ഒ. 19-ന്‌ ഇദ്ദേഹം അന്തരിച്ചു.

Current revision as of 10:05, 7 ഓഗസ്റ്റ്‌ 2014

ഓസ്‌മേന, സര്‍ഹിയോ (1878 - 1961)

Sergio Osmena

ഫിലിപ്പീന്‍സിലെ രാജ്യതന്ത്രജ്ഞന്‍. 1878 സെപ്‌. 9-ന്‌ സെബുദ്വീപിലെ ഒരു എളിയ കുടുംബത്തില്‍ ജനിച്ചു. സെബുവിലെ സാന്‍കാര്‍ലോസ്‌ സെമിനാരി, മാനിലയിലെ സാന്‍ജൂവാന്‍ ദെ ലെത്‌റാന്‍ കോളജ്‌ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നടത്തി. തുടര്‍ന്ന്‌ സാന്‍ടോടോമാസ്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്നു നിയമബിരുദം നേടിയ ഇദ്ദേഹം 1903-ല്‍ അഭിഭാഷകവൃത്തിയിലേക്കു കടന്നു. പല പ്രവിശ്യകളിലും പ്രാസിക്യൂട്ടിങ്‌ അറ്റോര്‍ണിയായി സേവനം നടത്തിയ ഇദ്ദേഹം 1904-ല്‍ സെബുവിലെ പ്രാവിന്‍ഷ്യല്‍ ഗവര്‍ണറായി നിയമിക്കപ്പെട്ടു.

1907-ല്‍ ഫിലിപ്പീന്‍ നിയമസഭയിലംഗമായ ഓസ്‌മേനയെ സഭയുടെ സ്‌പീക്കറായി ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തു. പിന്നീടും തുടര്‍ച്ചയായി ഈ പദവിയിലേക്ക്‌ ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 1922-ല്‍ സെനറ്റിലെ അംഗമായി. ഫിലിപ്പീന്‍ സ്വാതന്ത്യസമരത്തിനുവേണ്ടിയുള്ള ഒട്ടേറെ കമ്മിഷനുകളില്‍ അംഗത്വവും നേതൃത്വവും നല്‌കപ്പെട്ടിരുന്നു. 1935-ല്‍ കോമണ്‍വെല്‍ത്തിന്റെ വൈസ്‌പ്രസിഡന്റുപദം ഏറ്റെടുത്തു. രണ്ടാംലോകയുദ്ധത്തില്‍ യു.എസ്‌. ജനറലായിരുന്ന മാക്‌ ആര്‍തറോടൊപ്പം പങ്കെടുത്തു. 1944 ആഗ. 1-ന്‌ പ്രസിഡന്റ്‌ ക്വിസോണ്‍ അന്തരിച്ചതിനെത്തുടര്‍ന്ന്‌ ഓസ്‌മേന ഫിലിപ്പീന്‍ കോമണ്‍വെല്‍ത്ത്‌ പ്രസിഡന്റായി. പ്രതിപക്ഷങ്ങളോട്‌ സഹകരണത്തിന്റെയും സൗഹൃദത്തിന്റെയും നയമായിരുന്നു ഇദ്ദേഹം പിന്തുടര്‍ന്നിരുന്നത്‌. ഭൂവുടമകളും കൃഷിക്കാരും തമ്മില്‍ വിളവ്‌ പങ്കുവയ്‌ക്കുന്ന കാര്യത്തില്‍ ഉദാരമായ ഒരു നയം ഇദ്ദേഹം സ്വീകരിച്ചു. എന്നാല്‍ ഭരണകൂടത്തില്‍ ചില ഗറില്ലാനേതാക്കളെ പ്രതിഷ്‌ഠിക്കുവാനുള്ള ശ്രമത്തിന്‌ അനുരഞ്‌ജനത്തിന്റെ നില സ്വീകരിക്കേണ്ടിവന്നു. 1945 ഫെ. 27-ന്‌ അമേരിക്കക്കാരില്‍ നിന്നു ഭരണം കൈയേറ്റത്‌ ഇദ്ദേഹമായിരുന്നു.

രണ്ടാംലോകയുദ്ധകാലത്ത്‌ ഫിലിപ്പീന്‍ ആക്രമിച്ച ജപ്പാന്‍കാരുമായി സഹകരിച്ചുപോന്നവരെ ശിക്ഷിക്കുവാന്‍ ഹക്‌ബാല്‌ഹാപ്(Hukbalihap)കള്‍ (ജപ്പാനെതിരായി രൂപവത്‌കരിക്കപ്പെട്ട ഒരു ഗറില്ലാസേന) ഓസ്‌മേനയോട്‌ ആവശ്യപ്പെട്ടു. ഈ പ്രശ്‌നത്തില്‍ ഓസ്‌മേന പ്രതിനിധാനം ചെയ്‌തിരുന്ന നാഷണലിസ്റ്റ്‌ പാര്‍ട്ടി ഭിന്നിച്ചു. ഓസ്‌മേനയുടെ നേതൃത്വത്തിലുള്ള വിഭാഗം പാര്‍ട്ടിയുടെ ഇതേപേരില്‍ തുടരുകയും സെനറ്റര്‍ റോക്‌സസ്‌ ലിബറല്‍പാര്‍ട്ടി എന്ന പേരില്‍ പുതിയ ഒരു പാര്‍ട്ടി രൂപവത്‌കരിക്കുകയും ചെയ്‌തു.

1946-ലെ തെരഞ്ഞെടുപ്പില്‍ ഓസ്‌മേനയും റോക്‌സസും ഭിന്ന ചേരികളിലായി മത്സരിച്ചു. ഹക്‌ബാല്‌ഹാപ്പുകളും മറ്റു ചില ഗ്രൂപ്പുകളുമായി ചേര്‍ന്ന്‌ ഓസ്‌മേന "ഡമോക്രാറ്റിക്‌ അലയന്‍സ്‌' എന്ന പേരില്‍ മത്സരിച്ചെങ്കിലും പരാജിതനായി. റോക്‌സസ്‌ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ ഓസ്‌മേനയുടെ പൊതുജീവിതം അവസാനിച്ചു. 1961 ഒ. 19-ന്‌ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍