This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓസ്‌ട്രാം, എലിനോർ (1933 - 2012)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഓസ്‌ട്രാം, എലിനോർ (1933 - 2012) == == Ostrom, Elinor == നോബൽ സമ്മാനജേതാവായ അമേരിക...)
(Ostrom, Elinor)
വരി 4: വരി 4:
== Ostrom, Elinor ==
== Ostrom, Elinor ==
-
   
+
  [[ചിത്രം:Vol5p825_elinor-ostrom.jpg|thumb|]]
നോബൽ സമ്മാനജേതാവായ അമേരിക്കന്‍ രാഷ്‌ട്രീയധനതത്ത്വശാസ്‌ത്രജ്ഞ. 1933 ആഗ. 7-ന്‌ കാലിഫോർണിയയിലെ ലോസ്‌ ആഞ്ചലസിലാണു ജനനം. ഏഡ്‌റിയനും ലിയാ അവനുമാണ്‌ മാതാപിതാക്കള്‍. പിതാവ്‌ ജൂതവംശജനും മാതാവ്‌ പ്രാട്ടസ്റ്റന്റ്‌ മതവിഭാഗത്തിൽപ്പെട്ടവരുമായിരുന്നു.
നോബൽ സമ്മാനജേതാവായ അമേരിക്കന്‍ രാഷ്‌ട്രീയധനതത്ത്വശാസ്‌ത്രജ്ഞ. 1933 ആഗ. 7-ന്‌ കാലിഫോർണിയയിലെ ലോസ്‌ ആഞ്ചലസിലാണു ജനനം. ഏഡ്‌റിയനും ലിയാ അവനുമാണ്‌ മാതാപിതാക്കള്‍. പിതാവ്‌ ജൂതവംശജനും മാതാവ്‌ പ്രാട്ടസ്റ്റന്റ്‌ മതവിഭാഗത്തിൽപ്പെട്ടവരുമായിരുന്നു.

08:08, 16 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഓസ്‌ട്രാം, എലിനോർ (1933 - 2012)

Ostrom, Elinor

നോബൽ സമ്മാനജേതാവായ അമേരിക്കന്‍ രാഷ്‌ട്രീയധനതത്ത്വശാസ്‌ത്രജ്ഞ. 1933 ആഗ. 7-ന്‌ കാലിഫോർണിയയിലെ ലോസ്‌ ആഞ്ചലസിലാണു ജനനം. ഏഡ്‌റിയനും ലിയാ അവനുമാണ്‌ മാതാപിതാക്കള്‍. പിതാവ്‌ ജൂതവംശജനും മാതാവ്‌ പ്രാട്ടസ്റ്റന്റ്‌ മതവിഭാഗത്തിൽപ്പെട്ടവരുമായിരുന്നു.

1951-ൽ ബിവിയർ ഹിൽസ്‌ ഹൈസ്‌കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. യൂണിവേഴ്‌സിറ്റി ഒഫ്‌ കാലിഫോർണിയയിൽ നിന്നും രാഷ്‌ട്രതന്ത്രത്തിൽ ബി.എ. ഓണേഴ്‌സ്‌, എം.എ., പിഎച്ച്‌.ഡി. ബിരുദങ്ങള്‍ നേടി. വിവിധ സർവകലാശാലകളും സാമ്പത്തികശാസ്‌ത്രവകുപ്പുകളിൽ പ്രാഫസർ, ഗവേഷണമേധാവി, ഡയറക്‌ടർ, ഇന്‍വെസ്റ്റിഗേറ്റർ തുടങ്ങിയ തസ്‌തികകളിൽ എലിനോർ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. ഭർത്താവായ വിന്‍സെന്റ്‌ ഓസ്‌ട്രാമുമായിച്ചേർന്ന്‌ ഇവർ 1973-ൽ ഇന്ത്യാന സർവകലാശാലയിൽ രാഷ്‌ട്രീയതത്ത്വങ്ങളും നയപരിപാടികള്‍ വിശകലനം നടത്തുന്നതിനെക്കുറിച്ചുള്ള ഒരു ശില്‌പശാല സംഘടിപ്പിക്കുകയുണ്ടായി. പൊതുസമാഹൃത വിഭവശേഷി പരിപാലിക്കുന്നതിനായി സംഘടിതമായ യത്‌നങ്ങളും സഹകരണനയങ്ങളും ഉപയോഗപ്പെടുത്തുന്നതിന്റെ സാധ്യതയിലേക്ക്‌ ഒരു വ്യവസ്ഥാപിത സമീപനത്തിന്റെ ആവശ്യകതയിലേക്ക്‌ ഇവർ ശ്രദ്ധതിരിച്ചുവിടുകയുണ്ടായി. സംഘടനാതത്ത്വങ്ങള്‍, രാഷ്‌ട്രതന്ത്രം, പൊതുഭരണം, ശാസ്‌ത്രം തുടങ്ങിയ വിഷയങ്ങളെ അധികരിച്ച്‌ ഒട്ടേറെ ലേഖനങ്ങളും പുസ്‌തകങ്ങളും ഇവർ രചിച്ചു.

പൊതുസമാഹൃത വിഭവശേഷിയെക്കുറിച്ചുള്ള പഠനമേഖലയിലെ നേതൃനിരയിലുള്ള പണ്ഡിതരിൽ ഒരാളായി എലിനോർ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്‌. പ്രകൃതി വ്യവസ്ഥയുമായി മനുഷ്യന്‍ ഇഴുകിച്ചേർന്നിരിക്കുന്നുവെന്നും, തദനുസരണമായി പ്രതികരിക്കുന്നുവെന്നും ഇവർ കണ്ടെത്തി. ഹരിതവനങ്ങള്‍, മത്സ്യസമ്പത്ത്‌, എണ്ണപ്പാടങ്ങള്‍, മേച്ചിൽപ്പുറങ്ങള്‍, ജലസേചനസൗകര്യങ്ങള്‍ എന്നിവ പൊതുസമാഹൃത വിഭവങ്ങളുടെ പട്ടികയിൽ ഉള്‍പ്പെടുന്നു. ആഫ്രിക്കന്‍മേഖലയിലെ പ്രാദേശികജനതയുടെ മേച്ചിൽസ്ഥലങ്ങളുടെ പരിപാലനരീതികളും പശ്ചിമനേപ്പാളിലെ ഗ്രാമീണരുടെ ജലസേചനസൗകര്യങ്ങളുടെ ഉപയുക്തതയും രംഗനിരീക്ഷണങ്ങളിലൂടെ ഇവർ ഗ്രഹിച്ചെടുക്കുകയുണ്ടായി.

പ്രകൃതിവിഭവങ്ങളുടെ യഥാവിധിയുള്ള പരിപാലനവും പരിസ്ഥിതിമേഖലയുടെ പതനത്തിന്റെ ഒഴിവാക്കലും വിവിധമനുഷ്യസമൂഹങ്ങള്‍ തനതു രീതികളിൽ ഉറപ്പാക്കുന്നുവെന്നും എലിനോർ വിവക്ഷിച്ചു. വിഭവശോഷണം തടയാനുള്ള കർമപരിപാടികളുടെ പരാജയവും ഇവർ വിലയിരുത്തുകയുണ്ടായി. മനുഷ്യ-പരിസ്ഥിതി വിനിമയത്തിന്റെ ബഹുമുഖമായ അവസ്ഥാവിശേഷം ഇവർ കണ്ടെത്തുകയും അഭിമുഖീകരിക്കേണ്ടിവന്നിട്ടുള്ള പ്രശ്‌നങ്ങളെ ഒരു "ഒറ്റമൂലി' പ്രയോഗത്തിനു വശംവദമാക്കാനുള്ള ശ്രമത്തെ അപലപിക്കുകയും ചെയ്യുന്നു. ഐക്യരാഷ്ട്രസംഘടനയുടെ നാഷണൽ അക്കാദമി ഒഫ്‌ സയന്‍സസിൽ എലിനോറിന്‌ അംഗത്വം അനുവദിക്കപ്പെട്ടിട്ടുണ്ട്‌. ഇവർ അമേരിക്കന്‍ പൊളിറ്റിക്കൽ സയന്‍സ്‌ അസോസിയേഷന്‍, പബ്ലിക്‌ ചോയ്‌സ്‌ സൊസൈറ്റി എന്നിവയുടെ പ്രസിഡന്റുമായിരുന്നു. 1999-ൽ ഇവർ വിശ്രുതമായ "ജോഹന്‍ സ്‌കൈറ്റ്‌ പ്രസ്‌' നേടുന്ന പ്രഥമ വനിതയായി. 2004-ൽ നാഷണൽ അക്കാദമി ഒഫ്‌ സയന്‍സസിൽ നിന്നും ജോണ്‍.ജെ. കാർറ്റി അവാർഡും, 2005-ൽ ജയിംസ്‌ മാഡിസണ്‍ അവാർഡും ഇവർ കരസ്ഥമാക്കി. 2008-ൽ ആദ്യത്തെ വില്യം. എച്ച്‌. റൈക്ക്‌ പ്രസ്‌ നേടുന്ന പ്രഥമവനിതയായി. 2009-ൽ സാമ്പത്തികശാസ്‌ത്രത്തിൽ നോബൽ സമ്മാനം നേടുന്ന ആദ്യത്തെ സ്‌ത്രീയെന്ന ഖ്യാതിയും ഇവരെത്തേടിയെത്തുകയുണ്ടായി. 2010-ൽ ഉത്‌നെ റീഡർ മാസിക, ഓസ്‌ട്രാമിനെ ലോകചരിത്രം തന്നെ മാറ്റാന്‍ ശേഷിയുള്ള 25 കർമനിരതരുടെ ഗണത്തിൽപ്പെടുത്തി.

സാമ്പത്തിക കാര്യനിർവഹണത്തെപ്പറ്റിയുള്ള ഗൗരവമാർന്ന വിശകലനത്തിന്‌ റോയൽ സ്വീഡിഷ്‌ അക്കാദമി, നോബൽ സമ്മാനദാന വേളയിൽ എലിനോറിനെ പ്രകീർത്തിച്ചു. ഈ വിഷയത്തിൽ ശാസ്‌ത്രീയമായ സത്വരശ്രദ്ധ ക്ഷണിക്കുന്നതിന്‌ എലിനോറിനെ ഇവരുടെ ഗവേഷണം പര്യാപ്‌തമായെന്നുള്ള പരാമർശവുമുണ്ടായി. ഇക്കാര്യത്തിൽ യാഥാസ്ഥിതിക ബുദ്ധിവൈഭവത്തെ വെല്ലുവിളിക്കുന്നതായിരുന്നു എലിനോറിന്റെ നിരീക്ഷണങ്ങള്‍. സർക്കാർ തലത്തിലുള്ള നിയന്ത്രണവും സ്വകാര്യവത്‌കരണവും കൂടാതെതന്നെ പൊതുവിഭവശേഷിയെ വിജയകരമായി പരിപാലിക്കാന്‍ കഴിയുമെന്ന്‌ ഇവരുടെ നിഗമനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍