This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓസക

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Osaka)
(Osaka)
വരി 13: വരി 13:
ആധുനിക ഓസക. 1889-ൽ സർക്കാർ ഓഡിനന്‍സ്‌ പ്രകാരം ഒരു ആധുനിക മുനിസിപ്പൽ സംവിധാനം ഓസകയിൽ നിലവിൽ വന്നു. ആരംഭഘട്ടത്തിൽ 15 ച.കി.മീ. വിസ്‌തീർണം മാത്രമുണ്ടായിരുന്ന പ്രദേശം പില്‌ക്കാലത്തെ മൂന്നു സുപ്രധാന വിപുലീകരണപ്രക്രിയകള്‍ക്കു വിധേയമായതോടെയാണ്‌ ഇപ്പോഴത്തെ 222 ച.കി.മീ. വിസ്‌തൃതിയെന്ന നിലയിൽ ഓസക എത്തിയത്‌.

-
 
+
[[ചിത്രം:Vol5p825_tenjin-matsuri festival.jpg|thumb|ഓസകയിലെ വിശിഷ്‌ടമായ ഉത്സവങ്ങളിലൊന്നായ തെന്‍ജിന്‍ മത്‌സുരി]]
ജപ്പാന്റെ പൊതുവായ മുതലാളിത്ത സമ്പദ്‌വ്യവസ്ഥയുടെ വികസനത്തിൽ ഓസകയുടെ പങ്ക്‌ വലിയൊരളവുവരെ നിർവചിക്കപ്പെട്ടിട്ടുണ്ട്‌. ഒട്ടേറെ കൊറിയന്‍ കുടിയേറ്റക്കാരെ ഓസകയിലേക്കു ആകർഷിക്കുവാനും തത്‌ഫലമായി തികച്ചും നൂതനമായ ജീവിതശൈലി ആവിർഭവിക്കാനുമിടയായി. വ്യവസായവത്‌കരണത്തിലും ആധുനികവത്‌കരണത്തിലും അധിഷ്‌ഠിതമായ രാഷ്‌ട്രീയ-സാമ്പത്തിക-സാമൂഹിക മാനദണ്ഡങ്ങളാണ്‌ അവർ പ്രായോഗികമാക്കാന്‍ ശ്രമിച്ചത്‌. സാക്ഷരത ഉയർന്ന നിലവാരത്തിലും വിദ്യാഭ്യാസസമ്പ്രദായം ദ്രുതഗതിയിലും വിപുലീകൃതമായി. ഇത്‌ കലാസാഹിത്യാദികളിൽ തത്‌പരരായ ഒരു മധ്യവർത്തി ജനവിഭാഗത്തിന്റെ മുന്നേറ്റത്തിനും കാരണമായി.

ഇതര യൂറോപ്യന്‍-അമേരിക്കന്‍ നഗരങ്ങളിലെ അവസ്ഥപോലെ ഓസകയിലും ചേരിപ്രദേശം, ദാരിദ്യ്രം, തൊഴിലില്ലായ്‌മ എന്നിവ പരിഹരിക്കപ്പെടേണ്ട പ്രശ്‌നങ്ങളായിത്തന്നെ നിലകൊണ്ടിരുന്നു. ഇത്തരുണത്തിലാണ്‌ ജപ്പാന്‍ സർക്കാർ നടാടെയായി ബ്രിട്ടീഷ്‌ മാതൃക പിന്തുടർന്ന്‌ നിർധനരുടെ ക്ഷേമത്തിനുള്ള സമഗ്രമായ പരിപാടികള്‍ ആസൂത്രണം ചെയ്‌തത്‌, കുടുംബസംവിധാനം സുശക്തമാക്കുന്നതിനും പരസ്‌പരസഹായൈക്യം നിലനിർത്തുന്നതിനും നയരൂപീകരണത്തിലേർപ്പെട്ടവർ വേണ്ടത്ര പ്രാധാന്യം കല്‌പിച്ചു. ഇവയൊക്കെ ദാരിദ്യ്രനിർമാർജന യജ്ഞത്തിന്‌ ശക്തമായ പിന്തുണയാണേകിയത്‌.

06:47, 30 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഓസക

Osaka

ഓസകയിലെ ദേശീയ ബുന്‍റാകു തിയെറ്റർ

ജപ്പാനിലെ ഹോന്‍ഷുദ്വീപിലെ കന്‍സായ്‌ പ്രദേശത്തിൽ ഉള്‍പ്പെടുന്ന ഒരു നഗരം. പ്രാദേശിക സ്വയംഭരണനിയമപ്രകാരം നിയുക്തപദവി അംഗീകരിക്കപ്പെട്ട ഓസക പ്രവിശ്യയുടെ തലസ്ഥാന നഗരവുമാണിത്‌. ക്യോട്ടോ, ഓസക, കോബെ തുടങ്ങിയ വന്‍നഗരങ്ങള്‍ പ്രതിനിധീകരിക്കുന്ന കെയ്‌ഹാന്‍ഷിന്‍ പ്രദേശത്തെ ഏറ്റവും വലിയ ഭൂവിഭാഗവുമാണ്‌ ഓസക. ടോക്കിയോയും യോക്കോഹാമയും കഴിഞ്ഞാൽ ഏറ്റവുമധികം ജനസംഖ്യയുള്ളതും യോധോ നദീമുഖത്ത്‌ ഓസക കടലിനോടു ചേർന്നു സ്ഥിതിചെയ്യുന്നതുമായ ഈ നഗരം ലോകമെങ്ങും ശ്രദ്ധിക്കപ്പെടുന്ന വന്‍നഗരമെന്ന പദവി നേടിയിട്ടുണ്ട്‌. ഓസക, വിസ്‌തൃതിയിൽ ലോകത്തിലെതന്നെ നഗരങ്ങളിൽ 7-ാം സ്ഥാനത്തിനർഹവുമാണ്‌. ചരിത്രപരമായി, ജാപ്പനീസ്‌ സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂണായി വർത്തിക്കുന്ന വ്യാവസായിക കേന്ദ്രമാണ്‌ ഓസക പ്രദേശം. ജപ്പാനിലെ ഏറ്റവും ഉയർന്നതെന്നു കണക്കാക്കപ്പെടുന്ന പകൽ-രാത്രികാല ജനസംഖ്യാനുപാതമായ 141 ശതമാനത്തിന്‌ ഓസക സാക്ഷ്യം വഹിക്കുന്നുവെന്നതുതന്നെ ജാപ്പനീസ്‌ സാമ്പത്തിക വ്യവസ്ഥയുടെ പ്രമുഖ കേന്ദ്രമാണ്‌ ഈ പ്രദേശമെന്നതിനുള്ള തെളിവാണ്‌. രാജ്യത്തെ മൂന്നാം സ്ഥാനം കുറിക്കുന്ന 2.63 ദശലക്ഷം രാത്രികാല ജനസംഖ്യയ്‌ക്കവകാശവും ഓസകയ്‌ക്കുള്ളതാണ്‌. എന്നാൽ പകൽസമയത്ത്‌ ജനസംഖ്യ 3.07 ദശലക്ഷമായി കുതിച്ചുയരുന്നതായി കാണാം. ഇതിനെക്കാള്‍ ഉയർന്ന സ്ഥിതിവിവരക്കണക്കു പ്രകടമാക്കുന്നത്‌ ജപ്പാനിലെതന്നെ ടോക്കിയോ നഗരം മാത്രമാണ്‌. ഫ്യൂഡൽ ഭരണകാലത്ത്‌ "രാഷ്‌ട്രത്തിന്റെ അടുക്കള' എന്ന പേര്‌ ഓസക നേടിയിരുന്നു. അരിപോലുള്ള ഭക്ഷ്യസാധനങ്ങളുടെ പ്രമുഖ വ്യാപാരകേന്ദ്രമായിരുന്നു ഓസകയെന്നതാണ്‌ ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്‌.

അഞ്ച്‌-ആറ്‌ ശതകങ്ങളിൽത്തന്നെ ഓസകയിൽ ജനവാസമുണ്ടായിരുന്നുവെന്നതിനു ചരിത്രഗവേഷണഫലങ്ങള്‍ തെളിയിക്കുന്നു. കോഫുന്‍ കാലഘട്ടമായതോടെ ജപ്പാന്റെ പടിഞ്ഞാറന്‍ മേഖലയുമായി, തുറമുഖ വ്യാപാരബന്ധവും ഓസക കൈവരിച്ചിരുന്നു. രാഷ്‌ട്രീയ ശക്തിയുടെ കേന്ദ്രീകരണവും മറ്റും വെളിവാക്കുന്നതിന്റെ ചരിത്രരേഖകളും സുലഭമാണ്‌.

645-ൽ കോതോകു ചക്രവർത്തി ഓസക പ്രദേശത്തെ സാമ്രാജ്യതലസ്ഥാനമാക്കുകയും കൊറിയയും, ചൈനയുമായുള്ള കര-ജല വ്യാപാര വിനിമയ ബന്ധങ്ങള്‍ സ്ഥാപിക്കുകയുമുണ്ടായി. 1496-ൽ ഹൈയന്‍ ഭരണത്തിനു തുടക്കം കുറിച്ചതോടെ സാമ്പത്തികരംഗത്തെ പ്രമുഖ കേന്ദ്രമെന്ന പദവിയും ഓസകയ്‌ക്കു സിദ്ധിച്ചു. ജനസംഖ്യയിലെ ഗണ്യമായ ഒരുവിഭാഗം വ്യാപാരി സമൂഹമായി പരിണമിക്കുകയും ചെയ്‌തു. എഡോ (1603-1867) കാലഘട്ടത്തിൽ ജപ്പാന്റെ പ്രമുഖ പട്ടണങ്ങളിൽ ഒന്നായി മാറിയ ഓസകയിൽ തുറമുഖവ്യാപാരവും സജീവമായിത്തീർന്നു. 1780-ന്റെ തുടക്കത്തിൽത്തന്നെ ഓജസ്സുറ്റ ഒരു സാംസ്‌കാരിക രംഗം ഓസകയിൽ നിലവിൽ വരികയുണ്ടായി. പ്രസിദ്ധമായ കബുകി തിയെറ്ററുകളും ബുന്‍റാകു പാവനാടക കേന്ദ്രങ്ങള്‍ക്കും വേദിയൊരുങ്ങുകയും ചെയ്‌തു. പിന്നീട്‌ അധികാരത്തിൽ വന്ന ബകുഫു സർക്കാർ വിദേശവ്യാപാരത്തിൽ ശ്രദ്ധപതിപ്പിച്ചു.

ആധുനിക ഓസക. 1889-ൽ സർക്കാർ ഓഡിനന്‍സ്‌ പ്രകാരം ഒരു ആധുനിക മുനിസിപ്പൽ സംവിധാനം ഓസകയിൽ നിലവിൽ വന്നു. ആരംഭഘട്ടത്തിൽ 15 ച.കി.മീ. വിസ്‌തീർണം മാത്രമുണ്ടായിരുന്ന പ്രദേശം പില്‌ക്കാലത്തെ മൂന്നു സുപ്രധാന വിപുലീകരണപ്രക്രിയകള്‍ക്കു വിധേയമായതോടെയാണ്‌ ഇപ്പോഴത്തെ 222 ച.കി.മീ. വിസ്‌തൃതിയെന്ന നിലയിൽ ഓസക എത്തിയത്‌.

ഓസകയിലെ വിശിഷ്‌ടമായ ഉത്സവങ്ങളിലൊന്നായ തെന്‍ജിന്‍ മത്‌സുരി

ജപ്പാന്റെ പൊതുവായ മുതലാളിത്ത സമ്പദ്‌വ്യവസ്ഥയുടെ വികസനത്തിൽ ഓസകയുടെ പങ്ക്‌ വലിയൊരളവുവരെ നിർവചിക്കപ്പെട്ടിട്ടുണ്ട്‌. ഒട്ടേറെ കൊറിയന്‍ കുടിയേറ്റക്കാരെ ഓസകയിലേക്കു ആകർഷിക്കുവാനും തത്‌ഫലമായി തികച്ചും നൂതനമായ ജീവിതശൈലി ആവിർഭവിക്കാനുമിടയായി. വ്യവസായവത്‌കരണത്തിലും ആധുനികവത്‌കരണത്തിലും അധിഷ്‌ഠിതമായ രാഷ്‌ട്രീയ-സാമ്പത്തിക-സാമൂഹിക മാനദണ്ഡങ്ങളാണ്‌ അവർ പ്രായോഗികമാക്കാന്‍ ശ്രമിച്ചത്‌. സാക്ഷരത ഉയർന്ന നിലവാരത്തിലും വിദ്യാഭ്യാസസമ്പ്രദായം ദ്രുതഗതിയിലും വിപുലീകൃതമായി. ഇത്‌ കലാസാഹിത്യാദികളിൽ തത്‌പരരായ ഒരു മധ്യവർത്തി ജനവിഭാഗത്തിന്റെ മുന്നേറ്റത്തിനും കാരണമായി. ഇതര യൂറോപ്യന്‍-അമേരിക്കന്‍ നഗരങ്ങളിലെ അവസ്ഥപോലെ ഓസകയിലും ചേരിപ്രദേശം, ദാരിദ്യ്രം, തൊഴിലില്ലായ്‌മ എന്നിവ പരിഹരിക്കപ്പെടേണ്ട പ്രശ്‌നങ്ങളായിത്തന്നെ നിലകൊണ്ടിരുന്നു. ഇത്തരുണത്തിലാണ്‌ ജപ്പാന്‍ സർക്കാർ നടാടെയായി ബ്രിട്ടീഷ്‌ മാതൃക പിന്തുടർന്ന്‌ നിർധനരുടെ ക്ഷേമത്തിനുള്ള സമഗ്രമായ പരിപാടികള്‍ ആസൂത്രണം ചെയ്‌തത്‌, കുടുംബസംവിധാനം സുശക്തമാക്കുന്നതിനും പരസ്‌പരസഹായൈക്യം നിലനിർത്തുന്നതിനും നയരൂപീകരണത്തിലേർപ്പെട്ടവർ വേണ്ടത്ര പ്രാധാന്യം കല്‌പിച്ചു. ഇവയൊക്കെ ദാരിദ്യ്രനിർമാർജന യജ്ഞത്തിന്‌ ശക്തമായ പിന്തുണയാണേകിയത്‌.

രണ്ടാം ലോകയുദ്ധകാലത്ത്‌ കടുത്ത അമേരിക്കന്‍ ബോംബുവർഷത്തെത്തുടർന്ന്‌ ഓസകയും പരിസരപ്രദേശങ്ങളും കനത്ത നാശനഷ്‌ടങ്ങളിൽപ്പെട്ടുവെങ്കിലും നഗരത്തിന്‌ അവശ്യംവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ താമസംവിനാ പുനഃസ്ഥാപിക്കപ്പെട്ടു. 1945-നുശേഷം ഓസകയ്‌ക്ക്‌ ഒരു സുപ്രധാന വ്യാവസായിക-സാംസ്‌കാരിക കേന്ദ്രമെന്ന പദവി കൈവരിക്കാന്‍ സാധിക്കുകയും ചെയ്‌തു.

2004-ലെ നടപ്പുസാമ്പത്തികവർഷത്തെ ഓസക നഗരത്തിന്റെ മൊത്തവരുമാനം 21.3 ട്രില്യണ്‍ യെന്‍ ആയിരുന്നു. ജപ്പാന്റെ തന്നെ വ്യാവസായിക പുരോഗതിയുടെ അവിഭാജ്യഘടകമാണ്‌ ഓസക. ഒരു യു.എന്‍. സ്ഥിതിവിവരക്കണക്കനുസരിച്ച്‌ പുനരധിവസിപ്പിക്കപ്പെട്ട ഏറ്റവും കൂടുതൽ ജീവനക്കാരുള്ളതും ജപ്പാനിലെതന്നെ ചെലവേറിയ രണ്ടാമത്തെ നഗരവുമാണ്‌ ഓസക.

രണ്ട്‌ വിമാനത്താവളങ്ങളാണ്‌ ഓസക നഗരപരിധിക്കു പുറത്തായി സ്ഥിതിചെയ്യുന്നത്‌. കാന്‍സായ്‌ ഇന്റർനാഷണൽ എയർപോർട്ടും ഓസക ഇന്റർനാഷണൽ എയർപോർട്ടുമാണവ. കപ്പൽ ഗതാഗത മേഖലയിൽ കാന്‍സായ്‌ പ്രദേശത്തെ സിരാകേന്ദ്രമായി കോബെ തുറമുഖത്തോടൊപ്പം ഓസക തുറമുഖവും സേവനമരുളുന്നു. ദേശീയവും അന്തർദേശീയവുമായ ചരക്കുഗതാഗതത്തിനും ഓസകയിലെ ജലഗതാഗത സംവിധാനം പ്രയോജനപ്പെടുന്നുണ്ട്‌.

വിശാല ടോക്കിയോയോടു താരതമ്യപ്പെടുത്താവുന്ന തരത്തിലുള്ള ബൃഹത്തായ ഒരു റെയിൽവേ ശൃംഖല ഓസകയിൽ പ്രവർത്തനം നടത്തുന്നു. അതിവേഗ തീവണ്ടി സർവീസുകളും ഇവിടെനിന്നും വിവിധ ദിക്കുകളിലേക്കു പ്രവഹിക്കുന്നുണ്ട്‌. 912 ദശലക്ഷം ജനങ്ങള്‍ക്കു പ്രയോജനപ്പെടുന്ന മെട്രാ സമ്പ്രദായം ഉള്‍പ്പെടെയുള്ള വിശാലമായ യാത്രാസൗകര്യവും ഓസകയിൽ നിലവിലിരിക്കുന്നു. മുനിസിപ്പൽ ട്രാന്‍സ്‌പോർട്ടേഷന്‍ ബ്യൂറോയുടെ കീഴിൽ സ്ഥിരമായ ബസ്‌ സർവീസുകള്‍ നടത്തപ്പെടുന്നു.

ഒരു സ്ഥിതിവിവരക്കണക്കനുസരിച്ച്‌ 25000-ത്തിനും 35000-ത്തിനുമിടയ്‌ക്കുള്ള മൊത്ത-ചില്ലറ വ്യാപാരകേന്ദ്രങ്ങള്‍ ഓസകയിൽ പ്രവർത്തിക്കുന്നുണ്ട്‌. പ്രാദേശിക ഭക്ഷണത്തിലുള്ള താത്‌പര്യത്തിനുപുറമേ മറുനാടന്‍ ഭക്ഷണ വൈവിധ്യത്തിനും ജനങ്ങള്‍ക്കുള്ള രുചിഭേദങ്ങള്‍ക്കനുസരിച്ച്‌ ഒട്ടേറെ റെസ്റ്റോറന്റുകള്‍ സജ്ജമാക്കിയിട്ടുണ്ട്‌.

ദേശീയ ബുന്‍റാകു തിയെറ്ററിന്റെ പരമ്പരാഗത ജന്മഗേഹമാണ്‌ ഓസക. വ്യത്യസ്‌തതയേറിയ ശൈലികളിലുള്ള പാവകളികളും മറ്റും ഇവിടെ സ്ഥിരമായി അരങ്ങേറുന്നു. വർഷന്തോറും ജൂല. 24-25 തീയതികളിൽ സമുചിതമായി ആഘോഷിക്കപ്പെടുന്ന തെന്‍ജിന്‍ മത്‌സുരിയാണ്‌ ഓസകയിലെ വിശിഷ്‌ടമായ ഉത്സവങ്ങളിൽ പ്രധാനപ്പെട്ടത്‌. ഫെസെന്‍-മത്‌സുരി, ഷോര്യോ, തോക്ക എബിഡു എന്നിവ മറ്റു ഉത്സവങ്ങളിൽപ്പെടുന്നവയാണ്‌. ദേശീയ മ്യൂസിയം ഒഫ്‌ ആർട്ട്‌, ഓസക ശാസ്‌ത്രമ്യൂസിയം, ഓസക ചരിത്രമ്യൂസിയം എന്നിവ ഓസകയിലെ പ്രധാന ആകർഷണകേന്ദ്രങ്ങളാണ്‌. കഴിവുറ്റ കായികതാരങ്ങള്‍ പങ്കെടുക്കുന്ന വിവിധ കായികവിനോദങ്ങള്‍ ഓസകയിൽ സ്ഥിരമായി അരങ്ങേറാറുണ്ട്‌. വർഷന്തോറും നടത്തപ്പെടുന്ന ഒളിമ്പിക്‌ ഇന്റർനാഷണൽ ലേഡീസ്‌ മാരത്തോണ്‍ ഏറെ ശ്രദ്ധയാകർഷിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്‌. ജപ്പാന്റെ തന്നെ മാധ്യമ സിരാകേന്ദ്രമായി ഓസക അറിയപ്പെടുന്നു. ഒട്ടേറെ പത്രസ്ഥാപനങ്ങളുടെ ആസ്ഥാനം ഓസകയിലാണ്‌. ടെലിവിഷന്‍ പരിപാടികളുടെ നിർമാണങ്ങള്‍ക്കായി ഈടുറ്റ ടെലിവിഷന്‍ ശൃംഖലയും ഇവിടെ നടന്നുവരുന്നു. നിരവധി പ്രസിദ്ധീകരണ സ്ഥാപനങ്ങളാണ്‌ ഓസകയിലുള്ളത്‌.

ഒട്ടേറെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍, അമ്യൂസ്‌മെന്റ്‌ പാർക്കുകള്‍, ആരാധനാലയങ്ങള്‍ എന്നിവ ഓസകയിലെങ്ങും ദൃശ്യമാണ്‌. പ്രാഥമിക, ജൂനിയർ തലങ്ങളിലുള്ള വിദ്യാലയങ്ങളും ധാരാളമായുണ്ട്‌. ഓസക സർവകലാശാലയും പ്രശസ്‌തമായ വിദ്യാഭ്യാസകേന്ദ്രമാണ്‌. നിലവിലുള്ള ഗ്രന്ഥശാലകളിൽ പ്രമുഖമായിട്ടുള്ളത്‌ പബ്ലിക്‌ നാകനോഷിമാ ലൈബ്രറിയാണ്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%93%E0%B4%B8%E0%B4%95" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍