This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓവിഡ്‌, പ്യൂബ്‌ളിയസ്‌ ഒവീഡിയസ്‌ നാസോ (ബി.സി. 43-എ.ഡി. 18)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഓവിഡ്‌, പ്യൂബ്‌ളിയസ്‌ ഒവീഡിയസ്‌ നാസോ (ബി.സി. 43-എ.ഡി. 18) == == Ovid, Publius Ovi...)
(Ovid, Publius Ovidius Naso)
 
വരി 5: വരി 5:
== Ovid, Publius Ovidius Naso ==
== Ovid, Publius Ovidius Naso ==
-
ലത്തീന്‍ കവി. സള്‍മോനാ എന്ന സ്ഥലത്തു ജനിച്ചു. അഭിഭാഷകനാകാന്‍ പരിശീലനം നേടി. എന്നാൽ നിയമവൃത്തിയിൽ ഏർപ്പെടാതെ സാഹിത്യരചനയിൽ പ്രവേശിച്ചു. കുടുംബം സമ്പന്നമായിരുന്നതിനാൽ ജീവിതവൃത്തിക്ക്‌ രക്ഷാധികാരികളുടെ സഹായം ഇദ്ദേഹത്തിന്‌ ആവശ്യമില്ലായിരുന്നു. ആകയാൽ സ്വന്തം അഭിരുചിക്കനുസരിച്ച്‌ സാഹിത്യരംഗത്തുതന്നെ നിരന്തരം പ്രവർത്തിക്കുന്നതിന്‌ ഇദ്ദേഹത്തിനു സാധിച്ചു.  
+
ലത്തീന്‍ കവി. സള്‍മോനാ എന്ന സ്ഥലത്തു ജനിച്ചു. അഭിഭാഷകനാകാന്‍ പരിശീലനം നേടി. എന്നാല്‍ നിയമവൃത്തിയില്‍ ഏര്‍പ്പെടാതെ സാഹിത്യരചനയില്‍ പ്രവേശിച്ചു. കുടുംബം സമ്പന്നമായിരുന്നതിനാല്‍ ജീവിതവൃത്തിക്ക്‌ രക്ഷാധികാരികളുടെ സഹായം ഇദ്ദേഹത്തിന്‌ ആവശ്യമില്ലായിരുന്നു. ആകയാല്‍ സ്വന്തം അഭിരുചിക്കനുസരിച്ച്‌ സാഹിത്യരംഗത്തുതന്നെ നിരന്തരം പ്രവര്‍ത്തിക്കുന്നതിന്‌ ഇദ്ദേഹത്തിനു സാധിച്ചു.  
-
ഓവിഡ്‌ എഴുതിയ ആദ്യകാലകവിതകള്‍ ശൃംഗാര പ്രധാനങ്ങളായിരുന്നു. അവയെല്ലാം സമാഹരിച്ച്‌ മൂന്നു വാല്യങ്ങളായി പിന്നീട്‌ പ്രസിദ്ധീകരിക്കുകയുണ്ടായി. ഹെറോയിഡസ്‌ എന്ന ഇദ്ദേഹത്തിന്റെ മറ്റൊരു കാവ്യസമാഹാരത്തിൽ ഇതിഹാസനായികമാർ തങ്ങളുടെ ഭർത്താക്കന്മാർക്കോ കാമുകന്മാർക്കോ എഴുതിയതായി സങ്കല്‌പിക്കപ്പെട്ട കത്തുകളുടെ രൂപത്തിലുള്ള കവിതകളാണ്‌ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. പ്രമം ഒരു കലയാണെന്നും അതിലെങ്ങനെ നൈപുണ്യം നേടാമെന്നും വർണിക്കുന്ന കവിതകള്‍ ദി ആർട്ട്‌ ഒഫ്‌ ലൗ എന്ന ഗ്രന്ഥത്തിലും പ്രമത്തിൽനിന്ന്‌ എങ്ങനെ മുക്തി നേടാം എന്ന പ്രമേയത്തെ ആസ്‌പദമാക്കിയുള്ള കവിതകള്‍ ദി ക്യൂവർ ഒഫ്‌ ലൗ എന്ന ഗ്രന്ഥത്തിലും സമാഹരിക്കപ്പെട്ടിരിക്കുന്നു. ഈ രണ്ടു ഗ്രന്ഥങ്ങളും താരതമ്യേന കൂടുതൽ പ്രശസ്‌തങ്ങളാണ്‌. ചിലരുടെ അഭിപ്രായത്തിൽ ഓവിഡിന്റെ ഏറ്റവും വിശിഷ്‌ടമായ കൃതി മെറ്റമോർഫസിസ്‌ ആണ്‌ രണ്ടായിരം "ആറടി'(വലഃമാലലേൃ)കളുള്ള പതിനഞ്ചുഭാഗങ്ങളായി എഴുതപ്പെട്ട ഇതിൽ ലോകചരിത്രം ക്രമാനുഗതമായി സംഗ്രഹിച്ചിരിക്കുന്നു.
+
ഓവിഡ്‌ എഴുതിയ ആദ്യകാലകവിതകള്‍ ശൃംഗാര പ്രധാനങ്ങളായിരുന്നു. അവയെല്ലാം സമാഹരിച്ച്‌ മൂന്നു വാല്യങ്ങളായി പിന്നീട്‌ പ്രസിദ്ധീകരിക്കുകയുണ്ടായി. ഹെറോയിഡസ്‌ എന്ന ഇദ്ദേഹത്തിന്റെ മറ്റൊരു കാവ്യസമാഹാരത്തില്‍ ഇതിഹാസനായികമാര്‍ തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്കോ കാമുകന്മാര്‍ക്കോ എഴുതിയതായി സങ്കല്‌പിക്കപ്പെട്ട കത്തുകളുടെ രൂപത്തിലുള്ള കവിതകളാണ്‌ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. പ്രമം ഒരു കലയാണെന്നും അതിലെങ്ങനെ നൈപുണ്യം നേടാമെന്നും വര്‍ണിക്കുന്ന കവിതകള്‍ ദി ആര്‍ട്ട്‌ ഒഫ്‌ ലൗ എന്ന ഗ്രന്ഥത്തിലും പ്രമത്തില്‍നിന്ന്‌ എങ്ങനെ മുക്തി നേടാം എന്ന പ്രമേയത്തെ ആസ്‌പദമാക്കിയുള്ള കവിതകള്‍ ദി ക്യൂവര്‍ ഒഫ്‌ ലൗ എന്ന ഗ്രന്ഥത്തിലും സമാഹരിക്കപ്പെട്ടിരിക്കുന്നു. ഈ രണ്ടു ഗ്രന്ഥങ്ങളും താരതമ്യേന കൂടുതല്‍ പ്രശസ്‌തങ്ങളാണ്‌. ചിലരുടെ അഭിപ്രായത്തില്‍ ഓവിഡിന്റെ ഏറ്റവും വിശിഷ്‌ടമായ കൃതി മെറ്റമോര്‍ഫസിസ്‌ ആണ്‌ രണ്ടായിരം "ആറടി'(വലഃമാലലേൃ)കളുള്ള പതിനഞ്ചുഭാഗങ്ങളായി എഴുതപ്പെട്ട ഇതില്‍ ലോകചരിത്രം ക്രമാനുഗതമായി സംഗ്രഹിച്ചിരിക്കുന്നു.
-
ഓവിഡിന്റെ കവിതകള്‍ പലതും ഇന്നു ലഭ്യമല്ല. ഒട്ടേറെ കാവ്യങ്ങളുടെ കർത്താവായ ഇദ്ദേഹത്തിന്‌ കവി പ്രതിഭയിൽ ലുക്രീഷ്യസ്‌, വെർജിൽ എന്നിവർക്കൊപ്പം ഉയരാന്‍ കഴിഞ്ഞിട്ടില്ലെന്നാണ്‌ പണ്ഡിതമതം. എങ്കിലും ക്രിസ്‌തുവർഷാരംഭം മുതൽ 19-ാം ശ. വരെ ഓവിഡിന്റെ സ്വാധീനത ലാറ്റിന്‍ സാഹിത്യത്തിൽ നിലനിന്നിരുന്നു എന്നത്‌ ഈ കവിയുടെ യശസ്സിന്റെ തെളിവാണ്‌. അതുല്യമായ പുരാണവ്യാഖ്യാന പാടവം, സംരചനയിലെ സാങ്കേതികമേന്മ എന്നിവയെ ആസ്‌പദമാക്കി ചില നിരൂപകന്മാർ ഇദ്ദേഹത്തെ "അഗസ്റ്റന്‍ കാലഘട്ടത്തിലെ അവസാന കവി' എന്നും "ലത്തീന്‍ സാഹിത്യത്തിന്റെ രജതയുഗത്തിലെ ആദ്യസാഹിത്യചക്രവർത്തി' എന്നും വിശേഷിപ്പിച്ചിട്ടുണ്ട്‌.
+
ഓവിഡിന്റെ കവിതകള്‍ പലതും ഇന്നു ലഭ്യമല്ല. ഒട്ടേറെ കാവ്യങ്ങളുടെ കര്‍ത്താവായ ഇദ്ദേഹത്തിന്‌ കവി പ്രതിഭയില്‍ ലുക്രീഷ്യസ്‌, വെര്‍ജില്‍ എന്നിവര്‍ക്കൊപ്പം ഉയരാന്‍ കഴിഞ്ഞിട്ടില്ലെന്നാണ്‌ പണ്ഡിതമതം. എങ്കിലും ക്രിസ്‌തുവര്‍ഷാരംഭം മുതല്‍ 19-ാം ശ. വരെ ഓവിഡിന്റെ സ്വാധീനത ലാറ്റിന്‍ സാഹിത്യത്തില്‍ നിലനിന്നിരുന്നു എന്നത്‌ ഈ കവിയുടെ യശസ്സിന്റെ തെളിവാണ്‌. അതുല്യമായ പുരാണവ്യാഖ്യാന പാടവം, സംരചനയിലെ സാങ്കേതികമേന്മ എന്നിവയെ ആസ്‌പദമാക്കി ചില നിരൂപകന്മാര്‍ ഇദ്ദേഹത്തെ "അഗസ്റ്റന്‍ കാലഘട്ടത്തിലെ അവസാന കവി' എന്നും "ലത്തീന്‍ സാഹിത്യത്തിന്റെ രജതയുഗത്തിലെ ആദ്യസാഹിത്യചക്രവര്‍ത്തി' എന്നും വിശേഷിപ്പിച്ചിട്ടുണ്ട്‌.
-
അഗസ്റ്റസ്‌ ചക്രവർത്തിയുടെ പുത്രിയും കുപ്രസിദ്ധയുമായ ജൂലിയയുമായി ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിന്‌ നാടുകടത്തപ്പെട്ട ഓവിഡ്‌ എ.ഡി. 18-റോമാസാമ്രാജ്യത്തിന്റെ അതിർത്തിയിലുള്ള തോമിസ്സിൽ അന്തരിച്ചു.
+
അഗസ്റ്റസ്‌ ചക്രവര്‍ത്തിയുടെ പുത്രിയും കുപ്രസിദ്ധയുമായ ജൂലിയയുമായി ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിന്‌ നാടുകടത്തപ്പെട്ട ഓവിഡ്‌ എ.ഡി. 18-ല്‍ റോമാസാമ്രാജ്യത്തിന്റെ അതിര്‍ത്തിയിലുള്ള തോമിസ്സില്‍ അന്തരിച്ചു.

Current revision as of 09:48, 7 ഓഗസ്റ്റ്‌ 2014

ഓവിഡ്‌, പ്യൂബ്‌ളിയസ്‌ ഒവീഡിയസ്‌ നാസോ (ബി.സി. 43-എ.ഡി. 18)

Ovid, Publius Ovidius Naso

ലത്തീന്‍ കവി. സള്‍മോനാ എന്ന സ്ഥലത്തു ജനിച്ചു. അഭിഭാഷകനാകാന്‍ പരിശീലനം നേടി. എന്നാല്‍ നിയമവൃത്തിയില്‍ ഏര്‍പ്പെടാതെ സാഹിത്യരചനയില്‍ പ്രവേശിച്ചു. കുടുംബം സമ്പന്നമായിരുന്നതിനാല്‍ ജീവിതവൃത്തിക്ക്‌ രക്ഷാധികാരികളുടെ സഹായം ഇദ്ദേഹത്തിന്‌ ആവശ്യമില്ലായിരുന്നു. ആകയാല്‍ സ്വന്തം അഭിരുചിക്കനുസരിച്ച്‌ സാഹിത്യരംഗത്തുതന്നെ നിരന്തരം പ്രവര്‍ത്തിക്കുന്നതിന്‌ ഇദ്ദേഹത്തിനു സാധിച്ചു.

ഓവിഡ്‌ എഴുതിയ ആദ്യകാലകവിതകള്‍ ശൃംഗാര പ്രധാനങ്ങളായിരുന്നു. അവയെല്ലാം സമാഹരിച്ച്‌ മൂന്നു വാല്യങ്ങളായി പിന്നീട്‌ പ്രസിദ്ധീകരിക്കുകയുണ്ടായി. ഹെറോയിഡസ്‌ എന്ന ഇദ്ദേഹത്തിന്റെ മറ്റൊരു കാവ്യസമാഹാരത്തില്‍ ഇതിഹാസനായികമാര്‍ തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്കോ കാമുകന്മാര്‍ക്കോ എഴുതിയതായി സങ്കല്‌പിക്കപ്പെട്ട കത്തുകളുടെ രൂപത്തിലുള്ള കവിതകളാണ്‌ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. പ്രമം ഒരു കലയാണെന്നും അതിലെങ്ങനെ നൈപുണ്യം നേടാമെന്നും വര്‍ണിക്കുന്ന കവിതകള്‍ ദി ആര്‍ട്ട്‌ ഒഫ്‌ ലൗ എന്ന ഗ്രന്ഥത്തിലും പ്രമത്തില്‍നിന്ന്‌ എങ്ങനെ മുക്തി നേടാം എന്ന പ്രമേയത്തെ ആസ്‌പദമാക്കിയുള്ള കവിതകള്‍ ദി ക്യൂവര്‍ ഒഫ്‌ ലൗ എന്ന ഗ്രന്ഥത്തിലും സമാഹരിക്കപ്പെട്ടിരിക്കുന്നു. ഈ രണ്ടു ഗ്രന്ഥങ്ങളും താരതമ്യേന കൂടുതല്‍ പ്രശസ്‌തങ്ങളാണ്‌. ചിലരുടെ അഭിപ്രായത്തില്‍ ഓവിഡിന്റെ ഏറ്റവും വിശിഷ്‌ടമായ കൃതി മെറ്റമോര്‍ഫസിസ്‌ ആണ്‌ രണ്ടായിരം "ആറടി'(വലഃമാലലേൃ)കളുള്ള പതിനഞ്ചുഭാഗങ്ങളായി എഴുതപ്പെട്ട ഇതില്‍ ലോകചരിത്രം ക്രമാനുഗതമായി സംഗ്രഹിച്ചിരിക്കുന്നു.

ഓവിഡിന്റെ കവിതകള്‍ പലതും ഇന്നു ലഭ്യമല്ല. ഒട്ടേറെ കാവ്യങ്ങളുടെ കര്‍ത്താവായ ഇദ്ദേഹത്തിന്‌ കവി പ്രതിഭയില്‍ ലുക്രീഷ്യസ്‌, വെര്‍ജില്‍ എന്നിവര്‍ക്കൊപ്പം ഉയരാന്‍ കഴിഞ്ഞിട്ടില്ലെന്നാണ്‌ പണ്ഡിതമതം. എങ്കിലും ക്രിസ്‌തുവര്‍ഷാരംഭം മുതല്‍ 19-ാം ശ. വരെ ഓവിഡിന്റെ സ്വാധീനത ലാറ്റിന്‍ സാഹിത്യത്തില്‍ നിലനിന്നിരുന്നു എന്നത്‌ ഈ കവിയുടെ യശസ്സിന്റെ തെളിവാണ്‌. അതുല്യമായ പുരാണവ്യാഖ്യാന പാടവം, സംരചനയിലെ സാങ്കേതികമേന്മ എന്നിവയെ ആസ്‌പദമാക്കി ചില നിരൂപകന്മാര്‍ ഇദ്ദേഹത്തെ "അഗസ്റ്റന്‍ കാലഘട്ടത്തിലെ അവസാന കവി' എന്നും "ലത്തീന്‍ സാഹിത്യത്തിന്റെ രജതയുഗത്തിലെ ആദ്യസാഹിത്യചക്രവര്‍ത്തി' എന്നും വിശേഷിപ്പിച്ചിട്ടുണ്ട്‌.

അഗസ്റ്റസ്‌ ചക്രവര്‍ത്തിയുടെ പുത്രിയും കുപ്രസിദ്ധയുമായ ജൂലിയയുമായി ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിന്‌ നാടുകടത്തപ്പെട്ട ഓവിഡ്‌ എ.ഡി. 18-ല്‍ റോമാസാമ്രാജ്യത്തിന്റെ അതിര്‍ത്തിയിലുള്ള തോമിസ്സില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍