This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓറിനോക്കോ നദി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഓറിനോക്കോ നദി == == Orinoco River == തെക്കേ അമേരിക്കയുടെ ഉത്തരഭാഗത്തുള...)
(Orinoco River)
വരി 4: വരി 4:
== Orinoco River ==
== Orinoco River ==
 +
തെക്കേ അമേരിക്കയുടെ ഉത്തരഭാഗത്തുള്ള ഒരു പ്രധാനനദി. ഈ നദീമാർഗത്തിലെ ഏറിയപങ്കും വെനിസൂല അതിർത്തിക്കുള്ളിലാണ്‌; വെനിസൂലയുടെ ഉദ്ദേശം 80 ശതമാനം വരുന്ന ഭൂപ്രദേശം ഓറിനോക്കോ വ്യൂഹത്താൽ ജലസിക്തമാക്കപ്പെടുന്നു. ഈ രാജ്യത്തെ സമൃദ്ധമായ ധാതുശേഖരം ചൂഷണം ചെയ്യുന്നതിൽ ഗതാഗതസൗകര്യം തികഞ്ഞ ഓറിനോക്കോയും ഉപനദികളും കാര്യമായ പങ്കുവഹിക്കുന്നു; "വള്ളം കളിക്കു പറ്റിയ സ്ഥലം' എന്നർഥമുള്ള ഓറിനോക്കോ എന്ന പേരുതന്നെ നദിയുടെ ഗതാഗതക്ഷമതയെ ദ്യോതിപ്പിക്കുന്നതാണ്‌. വെനിസൂലയ്‌ക്കും കൊളംബിയയ്‌ക്കുമിടയ്‌ക്കുള്ള അന്താരാഷ്‌ട്ര-അതിർത്തിയായും ഓറിനോക്കോ വർത്തിക്കുന്നു. വെനിസൂലയുടെ സമ്പദ്‌ഘടനയിൽ ഓറിനോക്കോയ്‌ക്ക്‌ അതിപ്രധാനമായ സ്ഥാനമുണ്ട്‌.

വെനിസൂലയുടെ തെക്കതിരിനടുത്തുള്ള പരിമാപീഠഭൂമിയിൽ ഉദ്‌ഭവിക്കുന്ന ഓറിനോക്കോ ആദ്യഘട്ടത്തിൽ പടിഞ്ഞാറോട്ട്‌ ഒഴുകുന്നുവെങ്കിലും ക്രമേണ വടക്കോട്ടുതിരിയുന്നു. നദീതടം പൊതുവേ മധ്യരേഖാ-വനങ്ങളും ചതുപ്പുകളുമാണ്‌. എസ്‌മെറാള്‍ഡാ നഗരത്തിനടുത്ത്‌ ഓറിനോക്കോയെയും ആമസോണിന്റെ പോഷകനദിയായ റയോനീഗ്രായെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു നൈസർഗികജലഭുജം ഉണ്ട്‌. ക്വാസിക്വയർ എന്നുവിളിക്കുന്ന ഈ ചാനലിന്റെ നീളം 350 കി.മീ. ആണ്‌. വർഷപാതത്തിന്റെ തോതിൽ പ്രാദേശികമായുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും കാറ്റിന്റെ ഗതിയുംമൂലമാണ്‌ ഈ ചാനലിൽ നീരൊഴുക്കുണ്ടാകുന്നത്‌; പൊതുവേ നിശ്ചലമാണെന്നുതന്നെ പറയാം. ഈ ജലഭുജം ഭൂമിശാസ്‌ത്രപരമായി വളരെ പ്രാധാന്യമർഹിക്കുന്ന സ്ഥാനം സ്വായത്തമാക്കിയിരിക്കുന്നു.

-
 
+
[[ചിത്രം:Vol5p825_Angel-Falls-in-Venezuela.jpg|thumb|]]
വടക്കോട്ടു തിരിഞ്ഞ്‌ ലാനോസ്‌ സമതലത്തിൽ എത്തുന്നതോടെ ഓറിനോക്കോ വിസർപ്പണ(meandering) വിധേയമാവുന്നു. ഈ ഭാഗത്ത്‌ ഒഴുക്കുകുറവാണ്‌. ഇടയ്‌ക്കിടെ കഠിനശിലാപ്രദേശങ്ങളിലെ നന്നേ ഇടുങ്ങിയ മാർഗങ്ങളിലൂടെയും പ്രവഹിക്കുന്നുണ്ട്‌; ഈ ഭാഗങ്ങളിൽ ധാരാളം വെള്ളച്ചാട്ടങ്ങളുണ്ട്‌. വടക്കോട്ടുള്ള ഗതിയുടെ മധ്യത്തിൽവച്ചാണ്‌ ഓറിനോക്കോ കൊളംബിയയ്‌ക്കും വെനിസൂലയ്‌ക്കും ഇടയ്‌ക്കുള്ള അതിർത്തിയായി വർത്തിക്കുന്നത്‌. മിക്ക പോഷകനദികളും സമതലത്തിൽവച്ചാണ്‌ ഓറിനോക്കോയുമായി സന്ധിക്കുന്നത്‌. ഇവമൂലം ഓറിനോക്കോ ജലസമ്പുഷ്‌ടമാവുന്നുണ്ട്‌; എന്നാൽ മന്ദഗതികളായിത്തീരുന്ന പോഷകനദികള്‍ അവസാദങ്ങള്‍ നിക്ഷേപിച്ച്‌ നദീസംഗമങ്ങളിൽ തുരുത്തുകള്‍ സൃഷ്‌ടിച്ചിരിക്കുന്നു. ഓറിനോക്കോ തീരത്തുള്ള ഏറ്റവും വലിയ നഗരമാണ്‌ ബൊളിവർ. ഈ നഗരത്തിന്‌ ഏകദേശം 100 കി.മീ. താഴെയായി ഓറിനോക്കോയിൽ ലയിക്കുന്ന പോഷകനദിയാണ്‌ കരോനി; തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ ജലവൈദ്യുതകേന്ദ്രം ഈ നദിയിലാണ്‌. കരോനിയുടെ പോഷകനദിയായ ചുരൂനിലാണ്‌ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ ജലപ്രപാതമായ ഏഞ്‌ജൽ (979 മീ.).

ബാരന്‍കാസ്‌ പട്ടണം കടക്കുന്നതോടെ ഓറിനോക്കോയുടെ അന്ത്യപാദം ആരംഭിക്കുന്നുവെന്നു പറയാം. നദീമുഖത്തു നിന്ന്‌ 170 കി.മീ. ഉള്ളിലായാണ്‌ ഈ പട്ടണം സ്ഥിതിചെയ്യുന്നത്‌. മണൽതിട്ടുകളാൽ വിഭജിക്കപ്പെട്ട്‌ ഏതാണ്ട്‌ അന്‍പതോളം കൈവഴികളായി പിരിയുന്ന ഓറിനോക്കോ 20,720 ച.കി.മീ. വിസ്‌തീർണമുള്ള ഡെൽറ്റ സൃഷ്‌ടിച്ചിട്ടുണ്ട്‌. ഓറിനോക്കോയുടെ കൈവഴികളിൽ മുഖ്യശാഖയായ റയോഗ്രാന്‍ഡേ ഉള്‍പ്പെടെ ഏഴെണ്ണം മാത്രമേ ഗതാഗതയോഗ്യമായുള്ളൂ. ശാഖാനദികളുടെ ആഴംകൂട്ടിയും അവയെ പരസ്‌പരം യോജിപ്പിക്കുന്ന കൃത്രിമതോടുകള്‍ നിർമിച്ചും ഗതാഗതസൗകര്യങ്ങള്‍ വർധിപ്പിച്ചിട്ടുണ്ട്‌. ഓറിനോക്കോ ഡെൽറ്റയുടെ വ്യാപ്‌തി സാമാന്യമായ അളവിൽ വർധിച്ചു കാണുന്നുവെങ്കിലും അവസാദങ്ങളുടെ ഭാരം നിമിത്തം ഈ പ്രദേശം താണുവരികയാണ്‌. ആവാഹക്ഷേത്രത്തിലെ അതിവൃഷ്‌ടിമൂലം മിക്കവാറും എല്ലാമാസങ്ങളിലും തന്നെ കരകവിയുന്ന മട്ടിൽ ജലം നിറഞ്ഞുകാണുന്നു.

ഈ നദിയുടെ ആവാഹക്ഷേത്രം 9,48,000 ച.കി.മീ. വിസ്‌താരത്തിൽ പടിഞ്ഞാറ്‌ ആന്‍ഡീസ്‌ നിരകള്‍വരെ വ്യാപിച്ചിരിക്കുന്നു. ചുരുക്കം പോഷകനദികള്‍ ഒഴിച്ച്‌ ഓറിനോക്കോ വ്യൂഹം ഒന്നാകെത്തന്നെ വെനിസൂല അതിർത്തിക്കുള്ളിലാണ്‌. ലോകത്തിലെ ഏറ്റവും നീളംകൂടിയ ചീങ്കണ്ണി, ഭീമാകാര മത്സ്യമായ ലൗലോ, ബുഭുക്ഷുവും അപകടകാരിയുമായ പിരാനാമത്സ്യം തുടങ്ങിയവയുടെ വിഹാരരംഗമാണ്‌ ഓറിനോക്കോ. നദീമധ്യത്തിലെ തുരുത്തുകളിൽ പാർശ്വകണ്‌ഠ(side necked)രായ വിശേഷയിനം ആമകളെ കണ്ടെത്താം. ഇരുതടങ്ങളിലുമുള്ള വനങ്ങളിൽ അപൂർവമായ സുഗന്ധമരങ്ങളും സമൃദ്ധമായുണ്ട്‌. ആധുനികകാലത്ത്‌ ഡ്രഡ്‌ജിങ്ങിലൂടെ നദിയുടെ ആഴം വർധിപ്പിച്ചതിനാൽ 435 കി.മീ. ദൂരം ചരക്കുകപ്പലുകള്‍ കടന്നുവരുന്നുണ്ട്‌. ആയിരത്തിലധികം നീന്തൽവിദഗ്‌ധർ പങ്കെടുക്കുന്ന നീന്തൽമത്സരങ്ങളും ഈ നദിയിൽ നടന്നുവരുന്നു.

13:32, 15 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഓറിനോക്കോ നദി

Orinoco River

തെക്കേ അമേരിക്കയുടെ ഉത്തരഭാഗത്തുള്ള ഒരു പ്രധാനനദി. ഈ നദീമാർഗത്തിലെ ഏറിയപങ്കും വെനിസൂല അതിർത്തിക്കുള്ളിലാണ്‌; വെനിസൂലയുടെ ഉദ്ദേശം 80 ശതമാനം വരുന്ന ഭൂപ്രദേശം ഓറിനോക്കോ വ്യൂഹത്താൽ ജലസിക്തമാക്കപ്പെടുന്നു. ഈ രാജ്യത്തെ സമൃദ്ധമായ ധാതുശേഖരം ചൂഷണം ചെയ്യുന്നതിൽ ഗതാഗതസൗകര്യം തികഞ്ഞ ഓറിനോക്കോയും ഉപനദികളും കാര്യമായ പങ്കുവഹിക്കുന്നു; "വള്ളം കളിക്കു പറ്റിയ സ്ഥലം' എന്നർഥമുള്ള ഓറിനോക്കോ എന്ന പേരുതന്നെ നദിയുടെ ഗതാഗതക്ഷമതയെ ദ്യോതിപ്പിക്കുന്നതാണ്‌. വെനിസൂലയ്‌ക്കും കൊളംബിയയ്‌ക്കുമിടയ്‌ക്കുള്ള അന്താരാഷ്‌ട്ര-അതിർത്തിയായും ഓറിനോക്കോ വർത്തിക്കുന്നു. വെനിസൂലയുടെ സമ്പദ്‌ഘടനയിൽ ഓറിനോക്കോയ്‌ക്ക്‌ അതിപ്രധാനമായ സ്ഥാനമുണ്ട്‌.

വെനിസൂലയുടെ തെക്കതിരിനടുത്തുള്ള പരിമാപീഠഭൂമിയിൽ ഉദ്‌ഭവിക്കുന്ന ഓറിനോക്കോ ആദ്യഘട്ടത്തിൽ പടിഞ്ഞാറോട്ട്‌ ഒഴുകുന്നുവെങ്കിലും ക്രമേണ വടക്കോട്ടുതിരിയുന്നു. നദീതടം പൊതുവേ മധ്യരേഖാ-വനങ്ങളും ചതുപ്പുകളുമാണ്‌. എസ്‌മെറാള്‍ഡാ നഗരത്തിനടുത്ത്‌ ഓറിനോക്കോയെയും ആമസോണിന്റെ പോഷകനദിയായ റയോനീഗ്രായെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു നൈസർഗികജലഭുജം ഉണ്ട്‌. ക്വാസിക്വയർ എന്നുവിളിക്കുന്ന ഈ ചാനലിന്റെ നീളം 350 കി.മീ. ആണ്‌. വർഷപാതത്തിന്റെ തോതിൽ പ്രാദേശികമായുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും കാറ്റിന്റെ ഗതിയുംമൂലമാണ്‌ ഈ ചാനലിൽ നീരൊഴുക്കുണ്ടാകുന്നത്‌; പൊതുവേ നിശ്ചലമാണെന്നുതന്നെ പറയാം. ഈ ജലഭുജം ഭൂമിശാസ്‌ത്രപരമായി വളരെ പ്രാധാന്യമർഹിക്കുന്ന സ്ഥാനം സ്വായത്തമാക്കിയിരിക്കുന്നു.

വടക്കോട്ടു തിരിഞ്ഞ്‌ ലാനോസ്‌ സമതലത്തിൽ എത്തുന്നതോടെ ഓറിനോക്കോ വിസർപ്പണ(meandering) വിധേയമാവുന്നു. ഈ ഭാഗത്ത്‌ ഒഴുക്കുകുറവാണ്‌. ഇടയ്‌ക്കിടെ കഠിനശിലാപ്രദേശങ്ങളിലെ നന്നേ ഇടുങ്ങിയ മാർഗങ്ങളിലൂടെയും പ്രവഹിക്കുന്നുണ്ട്‌; ഈ ഭാഗങ്ങളിൽ ധാരാളം വെള്ളച്ചാട്ടങ്ങളുണ്ട്‌. വടക്കോട്ടുള്ള ഗതിയുടെ മധ്യത്തിൽവച്ചാണ്‌ ഓറിനോക്കോ കൊളംബിയയ്‌ക്കും വെനിസൂലയ്‌ക്കും ഇടയ്‌ക്കുള്ള അതിർത്തിയായി വർത്തിക്കുന്നത്‌. മിക്ക പോഷകനദികളും സമതലത്തിൽവച്ചാണ്‌ ഓറിനോക്കോയുമായി സന്ധിക്കുന്നത്‌. ഇവമൂലം ഓറിനോക്കോ ജലസമ്പുഷ്‌ടമാവുന്നുണ്ട്‌; എന്നാൽ മന്ദഗതികളായിത്തീരുന്ന പോഷകനദികള്‍ അവസാദങ്ങള്‍ നിക്ഷേപിച്ച്‌ നദീസംഗമങ്ങളിൽ തുരുത്തുകള്‍ സൃഷ്‌ടിച്ചിരിക്കുന്നു. ഓറിനോക്കോ തീരത്തുള്ള ഏറ്റവും വലിയ നഗരമാണ്‌ ബൊളിവർ. ഈ നഗരത്തിന്‌ ഏകദേശം 100 കി.മീ. താഴെയായി ഓറിനോക്കോയിൽ ലയിക്കുന്ന പോഷകനദിയാണ്‌ കരോനി; തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ ജലവൈദ്യുതകേന്ദ്രം ഈ നദിയിലാണ്‌. കരോനിയുടെ പോഷകനദിയായ ചുരൂനിലാണ്‌ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ ജലപ്രപാതമായ ഏഞ്‌ജൽ (979 മീ.). ബാരന്‍കാസ്‌ പട്ടണം കടക്കുന്നതോടെ ഓറിനോക്കോയുടെ അന്ത്യപാദം ആരംഭിക്കുന്നുവെന്നു പറയാം. നദീമുഖത്തു നിന്ന്‌ 170 കി.മീ. ഉള്ളിലായാണ്‌ ഈ പട്ടണം സ്ഥിതിചെയ്യുന്നത്‌. മണൽതിട്ടുകളാൽ വിഭജിക്കപ്പെട്ട്‌ ഏതാണ്ട്‌ അന്‍പതോളം കൈവഴികളായി പിരിയുന്ന ഓറിനോക്കോ 20,720 ച.കി.മീ. വിസ്‌തീർണമുള്ള ഡെൽറ്റ സൃഷ്‌ടിച്ചിട്ടുണ്ട്‌. ഓറിനോക്കോയുടെ കൈവഴികളിൽ മുഖ്യശാഖയായ റയോഗ്രാന്‍ഡേ ഉള്‍പ്പെടെ ഏഴെണ്ണം മാത്രമേ ഗതാഗതയോഗ്യമായുള്ളൂ. ശാഖാനദികളുടെ ആഴംകൂട്ടിയും അവയെ പരസ്‌പരം യോജിപ്പിക്കുന്ന കൃത്രിമതോടുകള്‍ നിർമിച്ചും ഗതാഗതസൗകര്യങ്ങള്‍ വർധിപ്പിച്ചിട്ടുണ്ട്‌. ഓറിനോക്കോ ഡെൽറ്റയുടെ വ്യാപ്‌തി സാമാന്യമായ അളവിൽ വർധിച്ചു കാണുന്നുവെങ്കിലും അവസാദങ്ങളുടെ ഭാരം നിമിത്തം ഈ പ്രദേശം താണുവരികയാണ്‌. ആവാഹക്ഷേത്രത്തിലെ അതിവൃഷ്‌ടിമൂലം മിക്കവാറും എല്ലാമാസങ്ങളിലും തന്നെ കരകവിയുന്ന മട്ടിൽ ജലം നിറഞ്ഞുകാണുന്നു.

ഈ നദിയുടെ ആവാഹക്ഷേത്രം 9,48,000 ച.കി.മീ. വിസ്‌താരത്തിൽ പടിഞ്ഞാറ്‌ ആന്‍ഡീസ്‌ നിരകള്‍വരെ വ്യാപിച്ചിരിക്കുന്നു. ചുരുക്കം പോഷകനദികള്‍ ഒഴിച്ച്‌ ഓറിനോക്കോ വ്യൂഹം ഒന്നാകെത്തന്നെ വെനിസൂല അതിർത്തിക്കുള്ളിലാണ്‌. ലോകത്തിലെ ഏറ്റവും നീളംകൂടിയ ചീങ്കണ്ണി, ഭീമാകാര മത്സ്യമായ ലൗലോ, ബുഭുക്ഷുവും അപകടകാരിയുമായ പിരാനാമത്സ്യം തുടങ്ങിയവയുടെ വിഹാരരംഗമാണ്‌ ഓറിനോക്കോ. നദീമധ്യത്തിലെ തുരുത്തുകളിൽ പാർശ്വകണ്‌ഠ(side necked)രായ വിശേഷയിനം ആമകളെ കണ്ടെത്താം. ഇരുതടങ്ങളിലുമുള്ള വനങ്ങളിൽ അപൂർവമായ സുഗന്ധമരങ്ങളും സമൃദ്ധമായുണ്ട്‌. ആധുനികകാലത്ത്‌ ഡ്രഡ്‌ജിങ്ങിലൂടെ നദിയുടെ ആഴം വർധിപ്പിച്ചതിനാൽ 435 കി.മീ. ദൂരം ചരക്കുകപ്പലുകള്‍ കടന്നുവരുന്നുണ്ട്‌. ആയിരത്തിലധികം നീന്തൽവിദഗ്‌ധർ പങ്കെടുക്കുന്ന നീന്തൽമത്സരങ്ങളും ഈ നദിയിൽ നടന്നുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍