This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓമല്ലൂർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഓമല്ലൂർ == കേരളത്തിൽ പത്തനംതിട്ട താലൂക്കിലുള്‍പ്പെട്ട ഒരു ...)
(ഓമല്ലൂർ)
 
വരി 1: വരി 1:
-
== ഓമല്ലൂർ ==
+
== ഓമല്ലൂര്‍ ==
-
കേരളത്തിൽ പത്തനംതിട്ട താലൂക്കിലുള്‍പ്പെട്ട ഒരു പഞ്ചായത്ത്‌. 3,365 ഹെക്‌ടർ വിസ്‌തീർണമുള്ള ഓമല്ലൂരിന്റെ കിഴക്കും തെക്കും അതിർത്തികള്‍ അച്ചന്‍കോവിൽ ആറാണ്‌. വിശാലമായ വയലുകളുള്ള "ഓമനനെല്ലൂര്‌' ആണ്‌ ഓമല്ലൂരായതെന്നു പറയപ്പെടുന്നു. മനോഹരമായ പ്രദേശം എന്ന അർഥത്തിൽ "ഓമൽ ഊര്‌' എന്നു വിളിക്കപ്പെട്ട പ്രദേശം പിന്നീട്‌ ഓമല്ലൂരായെന്നും അഭിപ്രായമുണ്ട്‌. ജലസിക്തമായ ഈ പ്രദേശത്തെ വളക്കൂറുള്ള മണ്ണ്‌ നെല്ല്‌, വാഴ, കിഴങ്ങുവർഗങ്ങള്‍ എന്നീ വിളകള്‍ക്ക്‌ ഉത്തമമാണ്‌. കാർഷിക വൃത്തിക്കുപുറമേ ഓമല്ലൂരിലെ ജനങ്ങള്‍ കോഴിവളർത്തൽ, നൂൽനൂൽപ്പ്‌, കയറുപിരിക്കൽ, തേനീച്ചവളർത്തൽ, ചിത്രത്തുന്നൽ എന്നിവയിലും ഏർപ്പെട്ടിരിക്കുന്നു. ഇലന്തൂർ സാമൂഹികവികസന ബ്ലോക്കിൽ ഉള്‍പ്പെട്ട പഞ്ചായത്താണ്‌ ഓമല്ലൂർ. ജനസംഖ്യ 16,460 (2001).
+
കേരളത്തില്‍ പത്തനംതിട്ട താലൂക്കിലുള്‍പ്പെട്ട ഒരു പഞ്ചായത്ത്‌. 3,365 ഹെക്‌ടര്‍ വിസ്‌തീര്‍ണമുള്ള ഓമല്ലൂരിന്റെ കിഴക്കും തെക്കും അതിര്‍ത്തികള്‍ അച്ചന്‍കോവില്‍ ആറാണ്‌. വിശാലമായ വയലുകളുള്ള "ഓമനനെല്ലൂര്‌' ആണ്‌ ഓമല്ലൂരായതെന്നു പറയപ്പെടുന്നു. മനോഹരമായ പ്രദേശം എന്ന അര്‍ഥത്തില്‍ "ഓമല്‍ ഊര്‌' എന്നു വിളിക്കപ്പെട്ട പ്രദേശം പിന്നീട്‌ ഓമല്ലൂരായെന്നും അഭിപ്രായമുണ്ട്‌. ജലസിക്തമായ ഈ പ്രദേശത്തെ വളക്കൂറുള്ള മണ്ണ്‌ നെല്ല്‌, വാഴ, കിഴങ്ങുവര്‍ഗങ്ങള്‍ എന്നീ വിളകള്‍ക്ക്‌ ഉത്തമമാണ്‌. കാര്‍ഷിക വൃത്തിക്കുപുറമേ ഓമല്ലൂരിലെ ജനങ്ങള്‍ കോഴിവളര്‍ത്തല്‍, നൂല്‍നൂല്‍പ്പ്‌, കയറുപിരിക്കല്‍, തേനീച്ചവളര്‍ത്തല്‍, ചിത്രത്തുന്നല്‍ എന്നിവയിലും ഏര്‍പ്പെട്ടിരിക്കുന്നു. ഇലന്തൂര്‍ സാമൂഹികവികസന ബ്ലോക്കില്‍ ഉള്‍പ്പെട്ട പഞ്ചായത്താണ്‌ ഓമല്ലൂര്‍. ജനസംഖ്യ 16,460 (2001).
-
ഓമല്ലൂരിലെ ശ്രീരക്തകണ്‌ഠേശ്വരക്ഷേത്രം യഥാക്രമം മലയാളം, തമിഴ്‌, തെലുഗ്‌ എന്നീ ഭാഷകളിലുള്ള ആറ്‌ ശിലാശാസനങ്ങളിലൂടെ പ്രസിദ്ധിയാർജിച്ചിരിക്കുന്നു. ഇവയിൽ മൂന്നെണ്ണം  മലയാളത്തിലും രണ്ടെണ്ണം തെലുഗുവിലും ഒന്ന്‌ തമിഴിലുമാണ്‌. സംസ്‌കൃതവിദ്യാഭ്യാസത്തിനു പേരുകേട്ട സ്ഥലമാണ്‌ ഓമല്ലൂർ. മധ്യതിരുവിതാംകൂറിലെ പ്രധാനപ്പെട്ട സംസ്‌കൃതസ്‌കൂളായിരുന്ന ആര്യഭാരതി വിദ്യാപീഠത്തിൽ വിദൂരസ്ഥലങ്ങളിൽനിന്നും ധാരാളം വിദ്യാർഥികള്‍ വന്നു പഠനം നടത്തിയിരുന്നു. മേടമാസത്തിലെ ഉത്രം നാളിൽ തുടങ്ങി 10 ദിവസം നീണ്ടുനില്‌ക്കുന്ന ഇവിടത്തെ ഉത്സവം അനേകായിരം ജനങ്ങളെ ആകർഷിക്കുന്നു. ഓമല്ലൂരിൽ മീനം ആദ്യവാരത്തിൽ നടത്തപ്പെടുന്ന കാർഷികോത്സവമായ വയൽവാണിഭം വളരെ പ്രസിദ്ധമാണ്‌. കാർഷികവിഭവങ്ങളും ഉരുക്കളെയുമൊക്കെ ഇവിടെ വിപണനം ചെയ്യപ്പെടുന്നു.
+
ഓമല്ലൂരിലെ ശ്രീരക്തകണ്‌ഠേശ്വരക്ഷേത്രം യഥാക്രമം മലയാളം, തമിഴ്‌, തെലുഗ്‌ എന്നീ ഭാഷകളിലുള്ള ആറ്‌ ശിലാശാസനങ്ങളിലൂടെ പ്രസിദ്ധിയാര്‍ജിച്ചിരിക്കുന്നു. ഇവയില്‍ മൂന്നെണ്ണം  മലയാളത്തിലും രണ്ടെണ്ണം തെലുഗുവിലും ഒന്ന്‌ തമിഴിലുമാണ്‌. സംസ്‌കൃതവിദ്യാഭ്യാസത്തിനു പേരുകേട്ട സ്ഥലമാണ്‌ ഓമല്ലൂര്‍. മധ്യതിരുവിതാംകൂറിലെ പ്രധാനപ്പെട്ട സംസ്‌കൃതസ്‌കൂളായിരുന്ന ആര്യഭാരതി വിദ്യാപീഠത്തില്‍ വിദൂരസ്ഥലങ്ങളില്‍നിന്നും ധാരാളം വിദ്യാര്‍ഥികള്‍ വന്നു പഠനം നടത്തിയിരുന്നു. മേടമാസത്തിലെ ഉത്രം നാളില്‍ തുടങ്ങി 10 ദിവസം നീണ്ടുനില്‌ക്കുന്ന ഇവിടത്തെ ഉത്സവം അനേകായിരം ജനങ്ങളെ ആകര്‍ഷിക്കുന്നു. ഓമല്ലൂരില്‍ മീനം ആദ്യവാരത്തില്‍ നടത്തപ്പെടുന്ന കാര്‍ഷികോത്സവമായ വയല്‍വാണിഭം വളരെ പ്രസിദ്ധമാണ്‌. കാര്‍ഷികവിഭവങ്ങളും ഉരുക്കളെയുമൊക്കെ ഇവിടെ വിപണനം ചെയ്യപ്പെടുന്നു.

Current revision as of 09:26, 7 ഓഗസ്റ്റ്‌ 2014

ഓമല്ലൂര്‍

കേരളത്തില്‍ പത്തനംതിട്ട താലൂക്കിലുള്‍പ്പെട്ട ഒരു പഞ്ചായത്ത്‌. 3,365 ഹെക്‌ടര്‍ വിസ്‌തീര്‍ണമുള്ള ഓമല്ലൂരിന്റെ കിഴക്കും തെക്കും അതിര്‍ത്തികള്‍ അച്ചന്‍കോവില്‍ ആറാണ്‌. വിശാലമായ വയലുകളുള്ള "ഓമനനെല്ലൂര്‌' ആണ്‌ ഓമല്ലൂരായതെന്നു പറയപ്പെടുന്നു. മനോഹരമായ പ്രദേശം എന്ന അര്‍ഥത്തില്‍ "ഓമല്‍ ഊര്‌' എന്നു വിളിക്കപ്പെട്ട പ്രദേശം പിന്നീട്‌ ഓമല്ലൂരായെന്നും അഭിപ്രായമുണ്ട്‌. ജലസിക്തമായ ഈ പ്രദേശത്തെ വളക്കൂറുള്ള മണ്ണ്‌ നെല്ല്‌, വാഴ, കിഴങ്ങുവര്‍ഗങ്ങള്‍ എന്നീ വിളകള്‍ക്ക്‌ ഉത്തമമാണ്‌. കാര്‍ഷിക വൃത്തിക്കുപുറമേ ഓമല്ലൂരിലെ ജനങ്ങള്‍ കോഴിവളര്‍ത്തല്‍, നൂല്‍നൂല്‍പ്പ്‌, കയറുപിരിക്കല്‍, തേനീച്ചവളര്‍ത്തല്‍, ചിത്രത്തുന്നല്‍ എന്നിവയിലും ഏര്‍പ്പെട്ടിരിക്കുന്നു. ഇലന്തൂര്‍ സാമൂഹികവികസന ബ്ലോക്കില്‍ ഉള്‍പ്പെട്ട പഞ്ചായത്താണ്‌ ഓമല്ലൂര്‍. ജനസംഖ്യ 16,460 (2001). ഓമല്ലൂരിലെ ശ്രീരക്തകണ്‌ഠേശ്വരക്ഷേത്രം യഥാക്രമം മലയാളം, തമിഴ്‌, തെലുഗ്‌ എന്നീ ഭാഷകളിലുള്ള ആറ്‌ ശിലാശാസനങ്ങളിലൂടെ പ്രസിദ്ധിയാര്‍ജിച്ചിരിക്കുന്നു. ഇവയില്‍ മൂന്നെണ്ണം മലയാളത്തിലും രണ്ടെണ്ണം തെലുഗുവിലും ഒന്ന്‌ തമിഴിലുമാണ്‌. സംസ്‌കൃതവിദ്യാഭ്യാസത്തിനു പേരുകേട്ട സ്ഥലമാണ്‌ ഓമല്ലൂര്‍. മധ്യതിരുവിതാംകൂറിലെ പ്രധാനപ്പെട്ട സംസ്‌കൃതസ്‌കൂളായിരുന്ന ആര്യഭാരതി വിദ്യാപീഠത്തില്‍ വിദൂരസ്ഥലങ്ങളില്‍നിന്നും ധാരാളം വിദ്യാര്‍ഥികള്‍ വന്നു പഠനം നടത്തിയിരുന്നു. മേടമാസത്തിലെ ഉത്രം നാളില്‍ തുടങ്ങി 10 ദിവസം നീണ്ടുനില്‌ക്കുന്ന ഇവിടത്തെ ഉത്സവം അനേകായിരം ജനങ്ങളെ ആകര്‍ഷിക്കുന്നു. ഓമല്ലൂരില്‍ മീനം ആദ്യവാരത്തില്‍ നടത്തപ്പെടുന്ന കാര്‍ഷികോത്സവമായ വയല്‍വാണിഭം വളരെ പ്രസിദ്ധമാണ്‌. കാര്‍ഷികവിഭവങ്ങളും ഉരുക്കളെയുമൊക്കെ ഇവിടെ വിപണനം ചെയ്യപ്പെടുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%93%E0%B4%AE%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%82%E0%B5%BC" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍