This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓബർത്ത്‌, ഹെർമന്‍ (1894 - 1989)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:41, 23 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഓബർത്ത്‌, ഹെർമന്‍ (1894 - 1989)

Oberth, Hermann

ഹെർമന്‍ ഓബർത്ത്‌

ജർമന്‍ ഭൗതികശാസ്‌ത്രജ്ഞനും ഗണിതശാസ്‌ത്രജ്ഞനും. ബഹിരാകാശറോക്കറ്റുകള്‍ സംവിധാനം ചെയ്യുന്നതിലാണ്‌ ഇദ്ദേഹത്തിന്റെ കഴിവുകള്‍ പ്രയോജനപ്പെടുത്തിയിട്ടുള്ളത്‌. 1894 ജൂണ്‍ 25-നു റുമേനിയയിലെ ഹെർമന്‍സ്റ്റട്ടിൽ ജനിച്ചു. 1913-ൽ മ്യൂണിക്‌ സർവകലാശാലയിൽ വൈദ്യശാസ്‌ത്ര വിദ്യാർഥിയായി ചേർന്നു. ഒന്നാംലോകയുദ്ധത്തോടെ ആസ്‌ട്രാ-ഹംഗേറിയന്‍ ആർമിയിൽ ചേർന്ന ഇദ്ദേഹം പരിക്കേറ്റതുമൂലം മെഡിക്കൽകോറിലേക്കു മാറ്റപ്പെട്ടു. അവിടെവച്ച്‌ ജ്യോതിശ്ശാസ്‌ത്രം പഠിക്കുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. യുദ്ധാനന്തരം ശാസ്‌ത്രവും ഗണിതവും പഠിക്കുന്നതിനുവേണ്ടി ഇദ്ദേഹം അനേകം വർഷങ്ങള്‍ ചെലവിട്ടു. 1923-ൽ പ്രസിദ്ധീകരിച്ച പുസ്‌തക (Die Rakete zu den Planetenraumen)ത്തിൽ റോക്കറ്റ്‌ ഉപയോഗിച്ചുള്ള സ്‌പേസ്‌ യാത്രയെയും സ്‌പേസ്‌ ക്രാഫ്‌റ്റിന്റെ ഭാവിരൂപത്തെയും കുറിച്ച്‌ വിശദീകരിച്ചിരുന്നു. 1929-ൽ ബഹിരാകാശ സഞ്ചാരമാർഗം (Wage zur Raums-chiffahrt)എന്നൊരു ഗ്രന്ഥം രചിച്ചു. 1938-ൽ വിയന്നയിലെ സാങ്കേതികസർവകലാശാലയിലും പിന്നീട്‌ ഡ്രസ്‌ഡണ്‍ സർവകലാശാലയിലും ഇദ്ദേഹം സേവനമനുഷ്‌ഠിച്ചു. രണ്ടാം ലോകയുദ്ധത്തോടെ പീനിമുണ്‍ഡിലെ ഢ-2 റോക്കറ്റ്‌ പ്രാജക്‌ടിനുവേണ്ടി ഇദ്ദേഹം പ്രവർത്തിച്ചു. 1954-ൽ ഇദ്ദേഹം രചിച്ച മനുഷ്യന്‍ ബഹിരാകാശത്തേക്ക്‌ (Menschen im Weltraum) എന്ന ഗ്രന്ഥത്തിൽ ബഹിരാകാശപദ്ധതികളെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നു. യുദ്ധത്തിനുശേഷം ഒരു കൊല്ലത്തോളം റോക്കറ്റ്‌ കണ്‍സള്‍ട്ടന്റായി സ്വിറ്റ്‌സർലണ്ടിൽ ജോലിനോക്കിയശേഷം 1958-ൽ ഓബർത്ത്‌ ജർമനിയിലേക്കുതന്നെ മടങ്ങി. 1989 ഡി. 28-ന്‌ ഹെർമന്‍ ഓബർത്ത്‌ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍