This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓഡിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:17, 15 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഓഡിന്‍

Odin

സ്‌കാന്‍ഡിനേവിയന്‍ പുരാണേതിഹാസങ്ങളിൽ പരാമൃഷ്‌ടനായ ഒരു പ്രധാന ദേവത. വോദ്ധന്‍ എന്ന പേരിൽ ട്യൂട്ടോണിയക്കാർ ഈ ദേവതയെ ആരാധിച്ചിരുന്നു. ആഴ്‌ചയിലെ നാലാംദിവസമായ "വെനസ്‌ഡേ' ഈ ദേവനെ പ്രതിനിധാനം ചെയ്യുന്നതായിട്ടാണ്‌ സങ്കല്‌പം. പുരാതനകാലം മുതല്‌ക്കേ ഒരു യുദ്ധദേവത എന്ന നിലയിലാണ്‌ ഓഡിന്‍ ആരാധ്യനായിത്തീർന്നിട്ടുള്ളത്‌. വീരസാഹിത്യകൃതികളിൽ ഈ ദേവത വീരപുരുഷന്മാരുടെ സംരക്ഷകനായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. യുദ്ധത്തിൽ മൃതിയടയുന്ന യോദ്ധാക്കള്‍ "വൽഹല്ല'യിലുള്ള ഈ ദേവതയുടെ സന്നിധിയിലേക്ക്‌ ആനയിക്കപ്പെടുന്നു എന്നാണ്‌ ജനവിശ്വാസം. കവികളുടെ ദേവതയായും ഓഡിന്‍ പ്രതിപാദിതനായിക്കാണുന്നു. ഈ ദേവത ധരിക്കുന്ന കുന്തം അധികാരത്തിന്റെ ചിഹ്നമായും രക്ഷോപാധിയായ ആയുധമായും വർത്തിക്കുന്നു. ഇതിഹാസമനുസരിച്ച്‌ എട്ടുകാലുള്ള "സ്ലെപ്‌നീർ' എന്ന ഒരു കുതിരപ്പുറത്താണ്‌ ഓഡിന്‍ സവാരി ചെയ്യുന്നത്‌. കാക്കയും ചെന്നായയുമാണ്‌ ഓഡിന്റെ സന്തതസഹചാരികള്‍. ദൈവങ്ങളുടെ കൂട്ടത്തിൽ മന്ത്രവാദിയായ ഓഡിന്‍, ഒറ്റക്കണ്ണും നീണ്ടതാടിയും ഉള്ളവനും വൃദ്ധനും ഉയരം കൂടിയവനുമാണെന്നാണ്‌ സങ്കല്‌പം. മുഖത്തിന്റെ ഒരു ഭാഗം മറയ്‌ക്കുന്ന ഒരു തൊപ്പിയും മേലങ്കിയും ആണ്‌ ഓഡിന്റെ വേഷം. വോതാന്‍ (Wuotan) എന്ന്‌ പുരാതന സാക്‌സണ്‍കാരും വോദ്ധന്‍ എന്ന്‌ ആംഗ്ലോസാക്‌സണ്‍കാരും വിളിച്ചിരുന്ന ഓഡിന്‍ അസ്‌ഗാർഡിലെ 12 ദേവതകളിൽ പ്രധാനിയും പ്രപഞ്ചത്തിന്റെ ഭരണകർത്താവും ആയിരുന്നു. ഫ്രിഗ്ഗിനെ(ഫ്രഡേ)യാണ്‌ ഓഡിന്‍ വിവാഹം കഴിച്ചത്‌. തോർ ഓഡിന്റെ പുത്രന്മാരിലൊരാളാണ്‌. ഇടിവെട്ടിന്റെ ദേവതയായ തോർ രാക്ഷസന്മാരിൽനിന്ന്‌ മനുഷ്യരെ രക്ഷിക്കുന്നു എന്നാണ്‌ സങ്കല്‌പം. നിഷ്‌കളങ്കതയുടെ ദേവതയെന്നറിയപ്പെടുന്ന ബാൽഡർ ഓഡിന്റെ മറ്റൊരു പുത്രനാണ്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%93%E0%B4%A1%E0%B4%BF%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍