This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓട്ടോലിത്ത്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:26, 23 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഓട്ടോലിത്ത്‌

Otolith

കശേരുകികളുടെ ആന്തരകർണത്തിനുള്ളിൽ കാണപ്പെടുന്ന പ്രകമ്പനക്ഷമതയുള്ള ചെറിയ ഒരു തരുണാസ്ഥി. ചെവിക്കുള്ളിൽ നേർമയേറിയ ഒരു സ്‌തരത്താൽ ആവൃതമായ ദ്വാരത്തിലാണ്‌ ഇതു സ്ഥിതിചെയ്യുന്നത്‌. "ഓട്ടോസ്‌' ('otos': ear),, "ലിഥസ്‌' ('lithos': stone)എന്നീ ഗ്രീക്കുപദങ്ങളിൽനിന്നാണ്‌ "ഓട്ടോലിത്തി'ന്റെ നിഷ്‌പത്തി. അസ്ഥിമത്സ്യങ്ങളിലാണ്‌ ഇത്‌ ഏറ്റവുമധികം വ്യക്തമായി രൂപംകൊണ്ടിട്ടുള്ളത്‌. "പരവ' എന്ന മീനിന്റെ തലയിലുള്ള "കല്ല്‌' ഓട്ടോലിത്ത്‌ ആണ്‌. എല്ലാ റ്റെലിയോസ്റ്റ്‌ മത്സ്യങ്ങളിലും ഓട്ടോലിത്തുകള്‍ കടുപ്പമേറിയ വസ്‌തുക്കളായി മാറിയിരിക്കുന്നു. മത്സ്യങ്ങളെപ്പോലെയുള്ള ആംഫിബിയകളിലും ഇത്‌ സുവ്യക്തമാണ്‌. പരിണാമപരമായി ഉയർന്ന കശേരുകികളിൽ മിക്കതിലും "ഓട്ടോകോണിയം' എന്നു പേരുള്ള ചെറിയ തരുണാസ്ഥിക്കഷണങ്ങളാണ്‌ ഓട്ടോലിത്തിനെ പ്രതിനിധാനം ചെയ്യുന്നത്‌. ഇത്‌ ശ്രവണോപാധി ആയിരിക്കുന്നതോടൊപ്പം, ജീവിയുടെ സന്തുലിതാവസ്ഥ (equilibrium) പരിരക്ഷിക്കുകയും, അപൂർവമായി സ്ഥാനനിർണയം നടത്തുവാന്‍ സഹായിക്കുകയും ചെയ്യുന്നു.

മത്സ്യത്തിന്റെ തലയ്‌ക്കുള്ളിൽ കാണപ്പെടുന്ന തരുണാസ്ഥി

കശേരുകികളിൽ "കേള്‍വി'ക്കായി പ്രത്യേകം ചില അവയവങ്ങളുണ്ടായിരിക്കുമ്പോള്‍, മിക്കവാറും എല്ലാ അകശേരുകികളിലും ശരീരം മുഴുവനും തന്നെ ശബ്‌ദതരംഗങ്ങള്‍ക്ക്‌ പ്രതിപ്രവർത്തിക്കുന്നതാണ്‌. ശ്രവണോപാധിയും, സന്തുലിതോപാധിയും തമ്മിലുള്ള വിഭജനം ആദ്യമായി കാണുന്നത്‌ കടൽജീവികളായ മെഡൂസകളിലാകുന്നു. ഇവയുടെ ചില ഗ്രാഹികളിൽ അതിലോലമായ കോശങ്ങള്‍ കാണാം. ഈ കോശങ്ങളിൽനിന്ന്‌ രോമസദൃശമായ ചില ഘടനകള്‍ പുറത്തേക്കുന്തിനിൽക്കുന്നു. കോശങ്ങള്‍ക്കുള്ളിലായി ചുണ്ണാമ്പുപോലുള്ള ഒരു വസ്‌തു ഘനീഭവിച്ചിരിക്കുന്നുണ്ടാവും. ഈ ഘനീഭൂതവസ്‌തുവാണ്‌ ഓട്ടോലിത്ത്‌. ഒന്നോ അതിലധികമോ ഓട്ടോലിത്തുകളടങ്ങിയിട്ടുള്ള മേൽപ്പറഞ്ഞതരം ചെറു "സഞ്ചി' (vesicle)കള്‍ ജീവിയുടെ കൂടുതൽ സംവേദനക്ഷമമായ ശരീരഭാഗങ്ങളുമായോ, നാഡികളുമായിത്തന്നെയോ സമ്പർക്കത്തിലായിരിക്കും. ചെവിയുടെ പ്രാഥമികഘടനയായി ഇതിനെ കണക്കാക്കാം. ഇത്‌ കൂടുതൽ വികാസം പ്രാപിക്കുന്നതോടെ ഏറെ സങ്കീർണതകള്‍ ഉള്‍ക്കൊള്ളുന്നു. ഇതിനെ "മസ്‌തിഷ്‌ക' കേന്ദ്രവുമായി നാഡികള്‍ മുഖേന ബന്ധിച്ചിരിക്കുന്നു. ആദ്യഘട്ടത്തിൽ സമതുലനത്തിനും കേള്‍വിക്കുമുള്ള അവയവമായിരുന്ന "ഓട്ടോലിത്ത്‌ അപ്പരേയ്‌റ്റസ്‌' പരിണാമശൃംഖലയുടെ അവസാനമാകുമ്പോഴേക്കും ശ്രവണത്തിൽനിന്ന്‌ വ്യതിരിക്തമായി സന്തുലനാവയവം എന്ന നിലയിലെത്തുന്നതുകാണാം. മത്സ്യങ്ങള്‍ക്ക്‌ ജലത്തിൽ തങ്ങളുടെ സ്ഥാനനിർണയനത്തിനും ഇത്‌ സഹായകമാകുന്നു.

മത്സ്യങ്ങളുടെ ശ്രാത്രന്ദ്രിയം മൂന്നറകള്‍ ചേർന്നതാണ്‌. ഒന്നാമത്തെ "പാഴ്‌സ്‌ സൂപ്പീരിയറി'നുള്ളിലാണ്‌ സെമി-സർക്കുലർ കനാലുകളും അതിലെ "ആംപുള' (ampulla)കളും സ്ഥിതിചെയ്യുന്നത്‌. രണ്ടാമത്തെ ഭാഗം ഒരു "സഞ്ചി' പോലെയാണ്‌. "യൂട്രിക്കുലസ്‌' എന്നറിയപ്പെടുന്ന ഈ സഞ്ചി മത്സ്യത്തിന്റെ സന്തുലിതാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. "പാഴ്‌സ്‌ ഇന്‍ഫീരിയർ' എന്ന മൂന്നാമത്തെ അറയാണ്‌ യഥാർഥത്തിൽ കേള്‍വി (hearing)യുമായി ബന്ധപ്പെട്ടിരിക്കുന്നത്‌. ഇതിനുള്ളിൽ ലജീന, സാക്കുലസ്‌ എന്നിങ്ങനെ രണ്ടു വെസിക്കിളുകള്‍ കാണാം. കനാലുകളുടെയും വെസിക്കിളുകളുടെയും വലുപ്പവും ആകൃതിയും വിവിധ മത്സ്യങ്ങളിൽ വ്യത്യസ്‌തമായിരിക്കും. ശരീരത്തിന്റെ ചലനങ്ങള്‍ക്ക്‌ പ്രതികരിക്കുന്ന രോമങ്ങളും കോശങ്ങളും അടങ്ങിയതാണ്‌ പാഴ്‌സ്‌ സുപ്പീരിയറിനുള്ളിലുള്ള ആംപുള. അസ്ഥിമത്സ്യങ്ങളുടെ യൂട്രിക്കുലസ്‌, സാക്കുലസ്‌, ലജീന എന്നിവകളിൽ ഓരോന്നിലും ഓരോ ചെറിയ അസ്ഥികള്‍ കണ്ടെത്താം. ഈ അസ്ഥിയാണ്‌ ഓട്ടോലിത്ത്‌. അതിസംവേദനക്ഷമതയുള്ള കോശരോമങ്ങള്‍ക്കെതിരെ ഈ അസ്ഥിക്കഷണങ്ങള്‍ മുട്ടിയുരുമ്മുന്നതനുസരിച്ച്‌ മത്സ്യത്തിന്റെ സ്ഥാനനിർണയനം സ്വയം നടക്കുന്നു. അകശേരുകികളുടെ ശ്രാത്രന്ദ്രിയമായി കരുതപ്പെടുന്ന "ഓട്ടോസിസ്റ്റി'നുള്ളിലും ഓട്ടോലിത്തുകള്‍ കണ്ടെത്താം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍