This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓക്‌സ്‌ഫഡ്‌ ഗ്രൂപ്പ്‌ മൂവ്‌മെന്റ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഓക്‌സ്‌ഫഡ്‌ ഗ്രൂപ്പ്‌ മൂവ്‌മെന്റ്‌ == == Oxford Group Movement == ആംഗ്ലേയ ക്...)
(Oxford Group Movement)
 
വരി 5: വരി 5:
== Oxford Group Movement ==
== Oxford Group Movement ==
-
ആംഗ്ലേയ ക്രസ്‌തവസഭയിൽ 1833-ആരംഭിച്ച മതനവോത്ഥാന പ്രസ്ഥാനം. ജോണ്‍ കെബിള്‍, ഹ്യൂജെയിംസ്‌ റോസസ്സ്‌, എഡ്വേഡ്‌ ബി. പ്യുസി, ഐസക്‌ വില്യംസ്‌, ചാള്‍സ്‌ മാറിയറ്റ്‌ എന്നീ പ്രമുഖരാണ്‌ ഓക്‌സ്‌ഫഡ്‌ സർവകലാശാല കേന്ദ്രമാക്കി ആരംഭിച്ച ഈ പ്രസ്ഥാനത്തിനു നേതൃത്വം നല്‌കിയിരുന്നത്‌.
+
ആംഗ്ലേയ ക്രസ്‌തവസഭയില്‍ 1833-ല്‍ ആരംഭിച്ച മതനവോത്ഥാന പ്രസ്ഥാനം. ജോണ്‍ കെബിള്‍, ഹ്യൂജെയിംസ്‌ റോസസ്സ്‌, എഡ്വേഡ്‌ ബി. പ്യുസി, ഐസക്‌ വില്യംസ്‌, ചാള്‍സ്‌ മാറിയറ്റ്‌ എന്നീ പ്രമുഖരാണ്‌ ഓക്‌സ്‌ഫഡ്‌ സര്‍വകലാശാല കേന്ദ്രമാക്കി ആരംഭിച്ച ഈ പ്രസ്ഥാനത്തിനു നേതൃത്വം നല്‌കിയിരുന്നത്‌.
-
18-ാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലെ ക്രസ്‌തവ പ്രസ്ഥാനം ചരിത്രപരവും പാരമ്പര്യാനുസാരിയുമായ മതതത്ത്വസംഹിതകള്‍ക്കും വിശ്വാസപ്രമാണങ്ങള്‍ക്കും ദൈവാരാധനയ്‌ക്കും അർഹമായ പ്രാധാന്യം നല്‌കിയിരുന്നില്ല. ഗവണ്‍മെന്റുമായി യോജിച്ചു പ്രവർത്തിച്ചിരുന്ന ചർച്ചിന്റെ (ക്രസ്‌തവസഭയുടെ) പ്രവർത്തനത്തിൽ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും വിശ്വാസം നഷ്‌ടപ്പെട്ടിരുന്നു. 19-ാം നൂറ്റാണ്ടിന്റെ ആരംഭത്തോടുകൂടി ഈ സംവിധാനത്തിനും ആധിപത്യത്തിനും ഒരു വ്യതിയാനം അത്യന്താപേക്ഷിതമായിത്തീർന്നു.
+
18-ാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടിലെ ക്രസ്‌തവ പ്രസ്ഥാനം ചരിത്രപരവും പാരമ്പര്യാനുസാരിയുമായ മതതത്ത്വസംഹിതകള്‍ക്കും വിശ്വാസപ്രമാണങ്ങള്‍ക്കും ദൈവാരാധനയ്‌ക്കും അര്‍ഹമായ പ്രാധാന്യം നല്‌കിയിരുന്നില്ല. ഗവണ്‍മെന്റുമായി യോജിച്ചു പ്രവര്‍ത്തിച്ചിരുന്ന ചര്‍ച്ചിന്റെ (ക്രസ്‌തവസഭയുടെ) പ്രവര്‍ത്തനത്തില്‍ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും വിശ്വാസം നഷ്‌ടപ്പെട്ടിരുന്നു. 19-ാം നൂറ്റാണ്ടിന്റെ ആരംഭത്തോടുകൂടി ഈ സംവിധാനത്തിനും ആധിപത്യത്തിനും ഒരു വ്യതിയാനം അത്യന്താപേക്ഷിതമായിത്തീര്‍ന്നു.
-
കാലഘട്ടത്തിൽ ഇംഗ്ലണ്ടിലെ ക്രസ്‌തവ പ്രസ്ഥാനത്തിൽ പ്രധാനമായും രണ്ടു ഗ്രൂപ്പുകള്‍ ശക്തിപ്പെട്ടിരുന്നു. ഇതിൽ ഒന്ന്‌, ആംഗ്ലിക്കന്‍ പാരമ്പര്യത്തിൽ ഉള്‍പ്പെടാത്തതും, പുരോഹിതന്മാരുടെയും സാധാരണക്കാരുടെയും ഇടയിൽനിന്നു രൂപംപ്രാപിച്ചതുമായ ലോ ചർച്ച്‌ ഗ്രൂപ്പാണ്‌. ഈ ഗ്രൂപ്പിൽപ്പെട്ടവർ സുവിശേഷഗ്രൂപ്പുകാർ എന്ന പേരിലും അറിയപ്പെട്ടിരുന്നു. ക്രസ്‌തവ പ്രസ്ഥാനത്തിൽ അന്നു നിലവിലിരുന്ന വ്യവസ്ഥിതികള്‍ക്കെതിരായി ശക്തമായ പ്രവർത്തനം നടത്തിയിരുന്ന ഈ ഗ്രൂപ്പിന്‌ നേതൃത്വം കൊടുത്തവരിൽ പ്രമുഖരാണ്‌ ജെയിംസ്‌ ഹർവേ, വില്യം റോമയിന്‍, റിച്ചാർഡ്‌സിൽ, ഹെന്‌റിവെൽ, ജോണ്‍വില്യം ഫ്‌ളച്ചർ, ജോണ്‍ ന്യൂട്ടന്‍, തോമസ്‌ റോതർഹാം എന്നിവർ. അധികാരസ്ഥാനങ്ങളിൽനിന്നു കല്‌പിക്കുന്ന മതാചാരാനുഷ്‌ഠാനങ്ങളിലും പാരമ്പര്യങ്ങളിലും വൈദികരുടെ മന്ത്രങ്ങളിലും ഇവർക്ക്‌ വിശ്വാസമുണ്ടായിരുന്നില്ല. സ്വന്തം ആത്മാവിന്റെ വിശുദ്ധിക്കും വികാസത്തിനുമായി ഈശ്വരസാക്ഷാത്‌കാരത്തിനുതകുന്നതെന്നു ബോധ്യമാവുന്ന ക്രസ്‌തവഗ്രന്ഥങ്ങള്‍ പഠിക്കുന്നതിലും പ്രാർഥന നടത്തുന്നതിലും ഇവർ കൂടുതൽ താത്‌പര്യം പ്രകടിപ്പിച്ചിരുന്നു.
+
കാലഘട്ടത്തില്‍ ഇംഗ്ലണ്ടിലെ ക്രസ്‌തവ പ്രസ്ഥാനത്തില്‍ പ്രധാനമായും രണ്ടു ഗ്രൂപ്പുകള്‍ ശക്തിപ്പെട്ടിരുന്നു. ഇതില്‍ ഒന്ന്‌, ആംഗ്ലിക്കന്‍ പാരമ്പര്യത്തില്‍ ഉള്‍പ്പെടാത്തതും, പുരോഹിതന്മാരുടെയും സാധാരണക്കാരുടെയും ഇടയില്‍നിന്നു രൂപംപ്രാപിച്ചതുമായ ലോ ചര്‍ച്ച്‌ ഗ്രൂപ്പാണ്‌. ഈ ഗ്രൂപ്പില്‍പ്പെട്ടവര്‍ സുവിശേഷഗ്രൂപ്പുകാര്‍ എന്ന പേരിലും അറിയപ്പെട്ടിരുന്നു. ക്രസ്‌തവ പ്രസ്ഥാനത്തില്‍ അന്നു നിലവിലിരുന്ന വ്യവസ്ഥിതികള്‍ക്കെതിരായി ശക്തമായ പ്രവര്‍ത്തനം നടത്തിയിരുന്ന ഈ ഗ്രൂപ്പിന്‌ നേതൃത്വം കൊടുത്തവരില്‍ പ്രമുഖരാണ്‌ ജെയിംസ്‌ ഹര്‍വേ, വില്യം റോമയിന്‍, റിച്ചാര്‍ഡ്‌സില്‍, ഹെന്‌റിവെല്‍, ജോണ്‍വില്യം ഫ്‌ളച്ചര്‍, ജോണ്‍ ന്യൂട്ടന്‍, തോമസ്‌ റോതര്‍ഹാം എന്നിവര്‍. അധികാരസ്ഥാനങ്ങളില്‍നിന്നു കല്‌പിക്കുന്ന മതാചാരാനുഷ്‌ഠാനങ്ങളിലും പാരമ്പര്യങ്ങളിലും വൈദികരുടെ മന്ത്രങ്ങളിലും ഇവര്‍ക്ക്‌ വിശ്വാസമുണ്ടായിരുന്നില്ല. സ്വന്തം ആത്മാവിന്റെ വിശുദ്ധിക്കും വികാസത്തിനുമായി ഈശ്വരസാക്ഷാത്‌കാരത്തിനുതകുന്നതെന്നു ബോധ്യമാവുന്ന ക്രസ്‌തവഗ്രന്ഥങ്ങള്‍ പഠിക്കുന്നതിലും പ്രാര്‍ഥന നടത്തുന്നതിലും ഇവര്‍ കൂടുതല്‍ താത്‌പര്യം പ്രകടിപ്പിച്ചിരുന്നു.
-
വില്യം ലാഡിന്റെ കാലഘട്ടത്തിൽ സ്ഥാപിക്കപ്പെട്ട ചർച്ചിന്റെ അംഗീകാരവും ആശീർവാദവുമുണ്ടായിരുന്ന ഹൈ ചർച്ച്‌ ഗ്രൂപ്പുകാരായിരുന്നു ഓക്‌സ്‌ഫഡ്‌ ഗ്രൂപ്പ്‌ മൂവ്‌മെന്റിലെ രണ്ടാമത്തെ പ്രബലശക്തി. ലോ ചർച്ച്‌ ഗ്രൂപ്പിനെതിരായി പ്രവർത്തിച്ചിരുന്ന ഇവർ പ്രചരിപ്പിച്ച ക്രസ്‌തവവേദത്തെ ആധാരമാക്കിയുള്ള മതപ്രസംഗങ്ങള്‍ സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും ഹൃദയത്തെ പിടിച്ചടക്കാന്‍ പര്യാപ്‌തമായിരുന്നില്ല. സോഡറിലെ ബിഷപ്പായിരുന്ന തോമസ്‌ വിത്സന്റെ ജീവിതാദർശങ്ങളായിരുന്നു വ്യക്തിജീവിതത്തിൽ ഇവർക്കു മാർഗദർശനം നല്‌കിയിരുന്നത്‌. മതപരമായ ജീവിതത്തിൽ ലന്‍സിലോട്ട്‌ ആന്‍ഡ്രൂസ്‌, ജർമി ടെയിലർ, തോമസ്‌കെന്‍ എന്നിവരുടെ ഗ്രന്ഥങ്ങളിൽനിന്ന്‌ ഇവർ പ്രചോദനം ഉള്‍ക്കൊണ്ടിരുന്നു.
+
വില്യം ലാഡിന്റെ കാലഘട്ടത്തില്‍ സ്ഥാപിക്കപ്പെട്ട ചര്‍ച്ചിന്റെ അംഗീകാരവും ആശീര്‍വാദവുമുണ്ടായിരുന്ന ഹൈ ചര്‍ച്ച്‌ ഗ്രൂപ്പുകാരായിരുന്നു ഓക്‌സ്‌ഫഡ്‌ ഗ്രൂപ്പ്‌ മൂവ്‌മെന്റിലെ രണ്ടാമത്തെ പ്രബലശക്തി. ലോ ചര്‍ച്ച്‌ ഗ്രൂപ്പിനെതിരായി പ്രവര്‍ത്തിച്ചിരുന്ന ഇവര്‍ പ്രചരിപ്പിച്ച ക്രസ്‌തവവേദത്തെ ആധാരമാക്കിയുള്ള മതപ്രസംഗങ്ങള്‍ സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും ഹൃദയത്തെ പിടിച്ചടക്കാന്‍ പര്യാപ്‌തമായിരുന്നില്ല. സോഡറിലെ ബിഷപ്പായിരുന്ന തോമസ്‌ വിത്സന്റെ ജീവിതാദര്‍ശങ്ങളായിരുന്നു വ്യക്തിജീവിതത്തില്‍ ഇവര്‍ക്കു മാര്‍ഗദര്‍ശനം നല്‌കിയിരുന്നത്‌. മതപരമായ ജീവിതത്തില്‍ ലന്‍സിലോട്ട്‌ ആന്‍ഡ്രൂസ്‌, ജര്‍മി ടെയിലര്‍, തോമസ്‌കെന്‍ എന്നിവരുടെ ഗ്രന്ഥങ്ങളില്‍നിന്ന്‌ ഇവര്‍ പ്രചോദനം ഉള്‍ക്കൊണ്ടിരുന്നു.
-
ഓക്‌സ്‌ഫഡ്‌ ഗ്രൂപ്പ്‌ മൂവ്‌മെന്റിന്റെ ഫലമായി ലോകത്താകമാനമുള്ള ആംഗ്ലിക്കന്‍ സഭയിൽ പല സുപ്രധാനമാറ്റങ്ങളും സംഭവിച്ചു. വൈദികരുടെ അന്തസ്സും പദവിയും ഉയർന്നു. പൗരോഹിത്യപരമായ ആചാരങ്ങളെ പുനർജീവിപ്പിക്കുകയും ആശ്രമജീവിതം പഴയനിലയിൽ പുനഃസ്ഥാപിക്കുകയും ചെയ്‌തു. ദേവാലയശില്‌പകലകളും സംഗീതവും പ്രാത്സാഹിപ്പിക്കപ്പെട്ടു. 1933-ഈ പ്രസ്ഥാനത്തിന്റെ ശതാബ്‌ദി ലോകത്താകമാനമുള്ള ക്രസ്‌തവർ ആഘോഷിക്കുകയുണ്ടായി. പില്‌ക്കാലത്ത്‌ ഈ സംഘടനയുടെ പ്രവർത്തനം ക്ഷയിക്കുകയാണുണ്ടായത്‌. ആർതർ ജെയിംസ്‌ റസ്സലിന്റെ സിന്നേഴ്‌സ്‌ ഒണ്‍ലി എന്ന ഗ്രന്ഥം ഓക്‌സ്‌ഫഡ്‌ ഗ്രൂപ്പിന്റെ ബൈബിളായി കരുതപ്പെടുന്നു.
+
ഓക്‌സ്‌ഫഡ്‌ ഗ്രൂപ്പ്‌ മൂവ്‌മെന്റിന്റെ ഫലമായി ലോകത്താകമാനമുള്ള ആംഗ്ലിക്കന്‍ സഭയില്‍ പല സുപ്രധാനമാറ്റങ്ങളും സംഭവിച്ചു. വൈദികരുടെ അന്തസ്സും പദവിയും ഉയര്‍ന്നു. പൗരോഹിത്യപരമായ ആചാരങ്ങളെ പുനര്‍ജീവിപ്പിക്കുകയും ആശ്രമജീവിതം പഴയനിലയില്‍ പുനഃസ്ഥാപിക്കുകയും ചെയ്‌തു. ദേവാലയശില്‌പകലകളും സംഗീതവും പ്രാത്സാഹിപ്പിക്കപ്പെട്ടു. 1933-ല്‍ ഈ പ്രസ്ഥാനത്തിന്റെ ശതാബ്‌ദി ലോകത്താകമാനമുള്ള ക്രസ്‌തവര്‍ ആഘോഷിക്കുകയുണ്ടായി. പില്‌ക്കാലത്ത്‌ ഈ സംഘടനയുടെ പ്രവര്‍ത്തനം ക്ഷയിക്കുകയാണുണ്ടായത്‌. ആര്‍തര്‍ ജെയിംസ്‌ റസ്സലിന്റെ സിന്നേഴ്‌സ്‌ ഒണ്‍ലി എന്ന ഗ്രന്ഥം ഓക്‌സ്‌ഫഡ്‌ ഗ്രൂപ്പിന്റെ ബൈബിളായി കരുതപ്പെടുന്നു.

Current revision as of 08:34, 7 ഓഗസ്റ്റ്‌ 2014

ഓക്‌സ്‌ഫഡ്‌ ഗ്രൂപ്പ്‌ മൂവ്‌മെന്റ്‌

Oxford Group Movement

ആംഗ്ലേയ ക്രസ്‌തവസഭയില്‍ 1833-ല്‍ ആരംഭിച്ച മതനവോത്ഥാന പ്രസ്ഥാനം. ജോണ്‍ കെബിള്‍, ഹ്യൂജെയിംസ്‌ റോസസ്സ്‌, എഡ്വേഡ്‌ ബി. പ്യുസി, ഐസക്‌ വില്യംസ്‌, ചാള്‍സ്‌ മാറിയറ്റ്‌ എന്നീ പ്രമുഖരാണ്‌ ഓക്‌സ്‌ഫഡ്‌ സര്‍വകലാശാല കേന്ദ്രമാക്കി ആരംഭിച്ച ഈ പ്രസ്ഥാനത്തിനു നേതൃത്വം നല്‌കിയിരുന്നത്‌.

18-ാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടിലെ ക്രസ്‌തവ പ്രസ്ഥാനം ചരിത്രപരവും പാരമ്പര്യാനുസാരിയുമായ മതതത്ത്വസംഹിതകള്‍ക്കും വിശ്വാസപ്രമാണങ്ങള്‍ക്കും ദൈവാരാധനയ്‌ക്കും അര്‍ഹമായ പ്രാധാന്യം നല്‌കിയിരുന്നില്ല. ഗവണ്‍മെന്റുമായി യോജിച്ചു പ്രവര്‍ത്തിച്ചിരുന്ന ചര്‍ച്ചിന്റെ (ക്രസ്‌തവസഭയുടെ) പ്രവര്‍ത്തനത്തില്‍ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും വിശ്വാസം നഷ്‌ടപ്പെട്ടിരുന്നു. 19-ാം നൂറ്റാണ്ടിന്റെ ആരംഭത്തോടുകൂടി ഈ സംവിധാനത്തിനും ആധിപത്യത്തിനും ഒരു വ്യതിയാനം അത്യന്താപേക്ഷിതമായിത്തീര്‍ന്നു.

ഈ കാലഘട്ടത്തില്‍ ഇംഗ്ലണ്ടിലെ ക്രസ്‌തവ പ്രസ്ഥാനത്തില്‍ പ്രധാനമായും രണ്ടു ഗ്രൂപ്പുകള്‍ ശക്തിപ്പെട്ടിരുന്നു. ഇതില്‍ ഒന്ന്‌, ആംഗ്ലിക്കന്‍ പാരമ്പര്യത്തില്‍ ഉള്‍പ്പെടാത്തതും, പുരോഹിതന്മാരുടെയും സാധാരണക്കാരുടെയും ഇടയില്‍നിന്നു രൂപംപ്രാപിച്ചതുമായ ലോ ചര്‍ച്ച്‌ ഗ്രൂപ്പാണ്‌. ഈ ഗ്രൂപ്പില്‍പ്പെട്ടവര്‍ സുവിശേഷഗ്രൂപ്പുകാര്‍ എന്ന പേരിലും അറിയപ്പെട്ടിരുന്നു. ക്രസ്‌തവ പ്രസ്ഥാനത്തില്‍ അന്നു നിലവിലിരുന്ന വ്യവസ്ഥിതികള്‍ക്കെതിരായി ശക്തമായ പ്രവര്‍ത്തനം നടത്തിയിരുന്ന ഈ ഗ്രൂപ്പിന്‌ നേതൃത്വം കൊടുത്തവരില്‍ പ്രമുഖരാണ്‌ ജെയിംസ്‌ ഹര്‍വേ, വില്യം റോമയിന്‍, റിച്ചാര്‍ഡ്‌സില്‍, ഹെന്‌റിവെല്‍, ജോണ്‍വില്യം ഫ്‌ളച്ചര്‍, ജോണ്‍ ന്യൂട്ടന്‍, തോമസ്‌ റോതര്‍ഹാം എന്നിവര്‍. അധികാരസ്ഥാനങ്ങളില്‍നിന്നു കല്‌പിക്കുന്ന മതാചാരാനുഷ്‌ഠാനങ്ങളിലും പാരമ്പര്യങ്ങളിലും വൈദികരുടെ മന്ത്രങ്ങളിലും ഇവര്‍ക്ക്‌ വിശ്വാസമുണ്ടായിരുന്നില്ല. സ്വന്തം ആത്മാവിന്റെ വിശുദ്ധിക്കും വികാസത്തിനുമായി ഈശ്വരസാക്ഷാത്‌കാരത്തിനുതകുന്നതെന്നു ബോധ്യമാവുന്ന ക്രസ്‌തവഗ്രന്ഥങ്ങള്‍ പഠിക്കുന്നതിലും പ്രാര്‍ഥന നടത്തുന്നതിലും ഇവര്‍ കൂടുതല്‍ താത്‌പര്യം പ്രകടിപ്പിച്ചിരുന്നു.

വില്യം ലാഡിന്റെ കാലഘട്ടത്തില്‍ സ്ഥാപിക്കപ്പെട്ട ചര്‍ച്ചിന്റെ അംഗീകാരവും ആശീര്‍വാദവുമുണ്ടായിരുന്ന ഹൈ ചര്‍ച്ച്‌ ഗ്രൂപ്പുകാരായിരുന്നു ഓക്‌സ്‌ഫഡ്‌ ഗ്രൂപ്പ്‌ മൂവ്‌മെന്റിലെ രണ്ടാമത്തെ പ്രബലശക്തി. ലോ ചര്‍ച്ച്‌ ഗ്രൂപ്പിനെതിരായി പ്രവര്‍ത്തിച്ചിരുന്ന ഇവര്‍ പ്രചരിപ്പിച്ച ക്രസ്‌തവവേദത്തെ ആധാരമാക്കിയുള്ള മതപ്രസംഗങ്ങള്‍ സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും ഹൃദയത്തെ പിടിച്ചടക്കാന്‍ പര്യാപ്‌തമായിരുന്നില്ല. സോഡറിലെ ബിഷപ്പായിരുന്ന തോമസ്‌ വിത്സന്റെ ജീവിതാദര്‍ശങ്ങളായിരുന്നു വ്യക്തിജീവിതത്തില്‍ ഇവര്‍ക്കു മാര്‍ഗദര്‍ശനം നല്‌കിയിരുന്നത്‌. മതപരമായ ജീവിതത്തില്‍ ലന്‍സിലോട്ട്‌ ആന്‍ഡ്രൂസ്‌, ജര്‍മി ടെയിലര്‍, തോമസ്‌കെന്‍ എന്നിവരുടെ ഗ്രന്ഥങ്ങളില്‍നിന്ന്‌ ഇവര്‍ പ്രചോദനം ഉള്‍ക്കൊണ്ടിരുന്നു.

ഓക്‌സ്‌ഫഡ്‌ ഗ്രൂപ്പ്‌ മൂവ്‌മെന്റിന്റെ ഫലമായി ലോകത്താകമാനമുള്ള ആംഗ്ലിക്കന്‍ സഭയില്‍ പല സുപ്രധാനമാറ്റങ്ങളും സംഭവിച്ചു. വൈദികരുടെ അന്തസ്സും പദവിയും ഉയര്‍ന്നു. പൗരോഹിത്യപരമായ ആചാരങ്ങളെ പുനര്‍ജീവിപ്പിക്കുകയും ആശ്രമജീവിതം പഴയനിലയില്‍ പുനഃസ്ഥാപിക്കുകയും ചെയ്‌തു. ദേവാലയശില്‌പകലകളും സംഗീതവും പ്രാത്സാഹിപ്പിക്കപ്പെട്ടു. 1933-ല്‍ ഈ പ്രസ്ഥാനത്തിന്റെ ശതാബ്‌ദി ലോകത്താകമാനമുള്ള ക്രസ്‌തവര്‍ ആഘോഷിക്കുകയുണ്ടായി. പില്‌ക്കാലത്ത്‌ ഈ സംഘടനയുടെ പ്രവര്‍ത്തനം ക്ഷയിക്കുകയാണുണ്ടായത്‌. ആര്‍തര്‍ ജെയിംസ്‌ റസ്സലിന്റെ സിന്നേഴ്‌സ്‌ ഒണ്‍ലി എന്ന ഗ്രന്ഥം ഓക്‌സ്‌ഫഡ്‌ ഗ്രൂപ്പിന്റെ ബൈബിളായി കരുതപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍