This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓകുബൊ തോഷിമിത്സു (1830 - 78)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:27, 15 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഓകുബൊ തോഷിമിത്സു (1830 - 78)

Okubo Toshimichi

ജപ്പാനിലെ ഒരു സാമുറായ്‌ നേതാവ്‌. 264 വർഷങ്ങളായി ജപ്പാന്‍ ഭരിച്ചിരുന്ന തോകുഗാവ കുടുംബത്തെ അധികാരഭ്രഷ്‌ടമാക്കി. ചക്രവർത്തിഭരണം പുനഃസ്ഥാപിച്ച (1868) സമുറായ്‌ നേതാക്കളിൽ ഒരാള്‍. തോകുഗാവ ഭരണകാലത്തുതന്നെ ജപ്പാനിലെ ഏറ്റവും വലിയ പ്രവിശ്യയായ സത്‌സുമയുടെ ഭരണത്തിൽ ഓകുബൊ നിർണായകമായ പങ്കു വഹിച്ചിരുന്നു. തോകുഗാവ-വിരുദ്ധവികാരത്തിന്റെ കേന്ദ്രം കൂടിയായിരുന്നു സത്‌സുമ. ചോഷൂ പ്രവിശ്യയുമായി ഐക്യത്തിൽ വർത്തിച്ചുകൊണ്ടാണ്‌ തോകുഗാവ ഭരണത്തെ ഓകുബൊയും മറ്റും ചേർന്ന്‌ മറിച്ചിട്ടത്‌. ഇതിനുശേഷം രൂപവത്‌കരിച്ച ഭരണകൂടത്തിൽ ഓകുബൊ സമുന്നതമായ ഒരു പദവി വഹിച്ചിരുന്നു. പാശ്ചാത്യനാടുകളിൽ ഒരു ഹ്രസ്വദർശനം നടത്തിയതിനെത്തുടർന്ന്‌ തന്റെ രാഷ്‌ട്രം ദ്രുതഗതിയിൽ സാമ്പത്തികവികസനം നേടേണ്ടതിന്റെ ആവശ്യകത ഇദ്ദേഹം മനസ്സിലാക്കി. ഇതിനായി നിരവധി സാങ്കേതിക വിദ്യാലയങ്ങള്‍ സ്ഥാപിക്കപ്പെട്ടു. വായ്‌പകള്‍ നല്‌കി സ്വകാര്യ ബിസിനസ്സുകാരെ സഹായിച്ചതിനു പുറമേ ഗവണ്‍മെന്റുടമയിൽ വ്യവസായങ്ങള്‍ ആരംഭിക്കുകയും ചെയ്‌തു. 1873-ൽ ഓകുബൊ തന്റെ സഹപ്രവർത്തകനായ സൈഗൊ തകമൊറിയുമായി ഇടഞ്ഞു. സൈഗോ കൊറിയ ആക്രമിക്കുവാനുള്ള ഒരു പദ്ധതിക്കു മുന്‍ഗണന നൽകി വാദിച്ചെങ്കിലും ആഭ്യന്തരമായി ജപ്പാനെ അഭിവൃദ്ധിപ്പെടുത്തുന്നതിനുവേണ്ട ശ്രമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുവാന്‍ ഓകുബൊ തീരുമാനിച്ചു. ഈ നയത്തിന്‌ പൊതുവായ അംഗീകാരം ലഭിച്ചതോടെ, സൈഗോ ഭരണത്തിൽ നിന്നു വിട്ടുപോവുകയും സത്‌സുമയിലെത്തി ഒരു കലാപത്തിനു നേതൃത്വം നല്‌കുകയും ചെയ്‌തു. കലാപം അടിച്ചമർത്തപ്പെട്ടെങ്കിലും 1878-ൽ സൈഗോയുടെ അനുഭാവികള്‍ ഓകുബൊയെ വധിക്കുകയാണുണ്ടായത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍