This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓകാ നദി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:25, 15 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഓകാ നദി

Oka River

വോള്‍ഗയുടെ പ്രധാന പോഷകനദി. യൂറോപ്യന്‍ റഷ്യയുടെ മധ്യഭാഗത്തുകൂടിയാണ്‌ ഈ നദിയുടെ ഗതി. നീളം 1528 കി.മീ. കുർസ്‌ക്‌ പ്രദേശത്തുദ്‌ഭവിച്ച്‌ മധ്യ റഷ്യന്‍ പീഠഭൂമിയിലൂടെ വടക്കോട്ടൊഴുകുന്ന ഓക ഒടുവിൽ ഗോർക്കി നഗരത്തിനു സമീപം ഇടതുപാർശ്വത്തിലൂടെ വോള്‍ഗയിൽ ലയിക്കുന്നു. ഈ നദി ഏറിയദൂരവും ഹിമാനീഭവ സമതലങ്ങളിലൂടെയാണ്‌ ഒഴുകുന്നത്‌. നദീതടം പൊതുവേ വനപ്രദേശമാണ്‌. വലത്തുനിന്നുള്ള സുഷ, ഊപ, പ്രാണ്‌യ, മക്‌ഷാ എന്നിവയും ഇടത്തുനിന്നുള്ള ഊഗ്ര, മോസ്‌കോ, ക്ലിയാസ്‌മ എന്നിവയുമാണ്‌ ഓകയുടെ പ്രധാനപോഷകനദികള്‍. ഓകാവ്യൂഹത്തിന്‌ 2,51,390 ച.കി.മീ. വ്യാപ്‌തിയുള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു. റഷ്യയിലെ ഗതാഗത പ്രധാനമായ ഒരു ജലമാർഗമാണ്‌ ഓക. ഈ രാജ്യത്തെ പ്രമുഖ വ്യവസായനഗരങ്ങളിൽ ചിലത്‌ ഓകാതീരത്താണ്‌ സ്ഥിതിചെയ്യുന്നത്‌. വോള്‍ഗാനദിയെ തലസ്ഥാനമായ മോസ്‌കോയുമായി ബന്ധിപ്പിക്കുന്ന ജലമാർഗവും ഇതുതന്നെയാണ്‌. പെട്രാളിയം, ധാന്യം, ഫലവർഗങ്ങള്‍, തടി, സിമെന്റ്‌, ഉപ്പ്‌, മറ്റു വ്യവസായ ഉത്‌പന്നങ്ങള്‍ തുടങ്ങിയവ വന്‍തോതിൽ ഈ നദിയിലൂടെ കയറ്റിയിറക്കുന്നു. ശീതകാലത്ത്‌ ഉദ്ദേശം നാലു മാസത്തോളം ഉറഞ്ഞുപോകുന്നുവെന്നത്‌ ഈ നദിയുടെ ഒരു പോരായ്‌മയായി തുടരുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%93%E0%B4%95%E0%B4%BE_%E0%B4%A8%E0%B4%A6%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍