This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓംഗോൽ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:26, 6 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഓംഗോൽ

Ongole

ആന്ധ്രപ്രദേശിൽ പ്രകാശം ജില്ലയുടെ ആസ്ഥാനമായ മുനിസിപ്പൽ പട്ടണം. 15°31' വടക്ക്‌ ;80°04' കിഴക്ക്‌. മദ്രാസ്‌ വിജയവാഡ റെയിൽപ്പാത ഓംഗോലിലൂടെയാണ്‌ കടന്നുപോകുന്നത്‌; ഇവിടെ റെയിൽവേസ്റ്റേഷനും ഉണ്ട്‌. ഓംഗോലിന്റെ പശ്ചിമപ്രദേശം ഒരു കാർഷികമേഖലയാണ്‌. ധാന്യങ്ങളും പയറുവർഗങ്ങളും ഓംഗോലിൽ നിന്നു വന്‍തോതിൽ കയറ്റി അയയ്‌ക്കപ്പെടുന്നു. ഊറയ്‌ക്കിടാത്ത തുകലും തുകൽ വസ്‌തുക്കളുമാണ്‌ മറ്റു കയറ്റുമതികള്‍. ക്രസ്‌തവ ഭൂരിപക്ഷമുള്ള ഒരു പ്രദേശമാണ്‌ ഓംഗോൽ. ഇവിടെ ക്രിസ്‌ത്യന്‍ മിഷനറിമാർ സ്ഥാപിച്ചു നടത്തുന്ന ഒരു സാങ്കേതിക വിദ്യാലയം ഉണ്ട്‌; അലുമിനിയം കൊണ്ട്‌ പാത്രങ്ങളും വിചിത്ര വസ്‌തുക്കളും ഉണ്ടാക്കുന്നതിന്‌ ഈ സ്ഥാപനത്തിൽ പരിശീലനം നൽകി വരുന്നു. ജനസംഖ്യ: 4,00,000(2011). നോ. കന്നുകാലികള്‍

ലോകപ്രസിദ്ധമായ ഓംഗോൽകാളകളുടെ വളർത്തുകേന്ദ്രമെന്ന നിലയിൽ ഓംഗോൽ അറിയപ്പെടുന്നു. അനേകം വിദേശരാജ്യങ്ങളിലേക്ക്‌ ഇവയെ കയറ്റി അയയ്‌ക്കുന്നു. പുകയില വ്യാപാരത്തിന്റെ ഒരു മുഖ്യകേന്ദ്രവുമാണിത്‌. ഇവിടത്തെ ജനങ്ങളിൽ വലിയൊരു വിഭാഗം മലയാളികളും രാജസ്ഥാനികളുമാണ്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%93%E0%B4%82%E0%B4%97%E0%B5%8B%E0%B5%BD" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍