This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒസ്‌ബോണ്‍, ജോണ്‍ ജയിംസ്‌ (1929 - 94)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:05, 15 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഒസ്‌ബോണ്‍, ജോണ്‍ ജയിംസ്‌ (1929 - 94)

Osborne, John James

ബ്രിട്ടീഷ്‌ നാടകകൃത്ത്‌. 1929 ഡി. 12-ന്‌ ലണ്ടനിൽ ജനിച്ച ഒസ്‌ബോണ്‍ ഒരു നടനായിട്ടാണ്‌ കലാജീവിതമാരംഭിച്ചത്‌. തന്റെ ആദ്യത്തെ കൃതിയായ ലുക്‌ബാക്‌ ഇന്‍ ആന്‍ഗർ (Look Back in Anger, 1956)എന്ന നാടകം ഇദ്ദേഹത്തിന്‌ പ്രസിദ്ധി നേടിക്കൊടുത്തു. ഇതിലെ പ്രതിപാദ്യവിഷയം സമൂഹത്തിലൊളിഞ്ഞു കിടക്കുന്ന വർഗമത്സരമാണ്‌. വർഗങ്ങളായി ഒസ്‌ബോണ്‍ കാണുന്നത്‌ രണ്ടുകൂട്ടരെയാണ്‌; എല്ലാ ജീവിതസൗകര്യങ്ങളും അനുഭവിച്ച്‌ ബൂർഷ്വാ കുടുംബങ്ങളിൽ വളർന്നവരും, ബുദ്ധിയുപയോഗിച്ച്‌ ജീവിതവുമായി പടപൊരുതി ഉയർന്ന പടികളിലെത്തിയവരും. രണ്ടാമത്തേ വർഗത്തിൽപ്പെടുന്ന ഒരു യുവാവും ഒന്നാമത്തേ വർഗത്തിൽപ്പെടുന്ന ഒരു യുവതിയും വൈവാഹിക ജീവിതത്തിലേർപ്പെട്ടു മുന്നോട്ട്‌ പോകുമ്പോളുണ്ടാകുന്ന ഉരസലുകളും യുവാവിന്റെ ദ്വേഷവും മോഹഭംഗവുമൊക്കെയാണ്‌ നാടകത്തിൽ ഒസ്‌ബോണ്‍ പ്രതിപാദിക്കുന്നത്‌. ഈ കൃതി യുവസാഹിത്യകാരന്മാരെ സ്വാധീനിക്കുകയും നാടകരചനയിൽ പുതിയശൈലി ആവിഷ്‌കരിക്കുവാന്‍ പ്രരിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌.

ഒസ്‌ബോണ്‍ എഴുതിയ മറ്റു നാടകങ്ങളിൽ പ്രധാനമായവ ലൂഥർ (1961), എ പേ്രടിയറ്റ്‌ ഫോർമി (1965), വെസ്റ്റ്‌ ഒഫ്‌ സൂയസ്‌ (1971), ഹെഡ്ഡാഗാബ്‌ളർ (1972), ദഫാദർ (1989), ദെജാവു (1992) എന്നിവയാണ്‌. 1981-ൽ പ്രസിദ്ധീകരിച്ച എ ബെറ്റർ ക്ലാസ്‌ ഒഫ്‌ പെഴ്‌സണ്‍ (2 വാല്യം) ഇദ്ദേഹത്തിന്റെ ആത്മകഥയാണ്‌. 1994 ഡിസംബർ 24-ന്‌ ഇദ്ദേഹം ഇംഗ്ലണ്ടിൽ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍