This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒല്ലൂർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഒല്ലൂർ == കേരളത്തിൽ തൃശൂർ ജില്ലയിലെ തൃശൂർ താലൂക്കിൽപ്പെട്ട ...)
(ഒല്ലൂർ)
വരി 1: വരി 1:
-
== ഒല്ലൂർ ==
+
== ഒല്ലൂര്‍ ==
-
കേരളത്തിൽ തൃശൂർ ജില്ലയിലെ തൃശൂർ താലൂക്കിൽപ്പെട്ട ഒരു പട്ടണം. 2000-ത്തിൽ തൃശൂർ കോർപ്പറേഷന്റെ ഭാഗമായി. 2008-നിയോജകമണ്‌ഡലവുമായി. 10025' വ.; 76010' കി. കൊച്ചി-ഷൊർണൂർ റെയിൽപ്പാത ഇതു വഴിയാണ്‌ കടന്നുപോകുന്നത്‌; ഒല്ലൂരിൽ ഒരു റെയിൽവേസ്റ്റേഷനും ഉണ്ട്‌. നാഷണൽ ഹൈവേയും ഈ പട്ടണത്തെ സ്‌പർശിക്കുന്നു. ഓട്ടുകമ്പനികളുടെയും നെല്ലുകുത്തുമില്ലുകളുടെയും കേന്ദ്രമാണ്‌ ഒല്ലൂർ. നാനാവിധത്തിലുള്ള ചെറുകിട വ്യവസായങ്ങള്‍ ഇവിടെ വികാസം പ്രാപിച്ചിരിക്കുന്നു; ഇവയിൽ എടുത്തുപറയാവുന്ന ഒന്നാണ്‌ പ്ലൈവുഡ്‌നിർമാണം. തടി ഉരുപ്പടികള്‍ ധാരാളമായി നിർമിക്കപ്പെടുന്നു. സ്വിറ്റ്‌സർലണ്ട്‌ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന്‌ ഇറക്കുമതി ചെയ്യപ്പെടുന്ന വർണധാതുക്കള്‍ ചെതുക്കിയും തേച്ചുമിനുക്കിയും കൃത്രിമ രത്‌നങ്ങളാക്കി പുറം നാടുകളിലേക്കയയ്‌ക്കുന്ന പണിയിലും നല്ലൊരു വിഭാഗം ആളുകള്‍ ഏർപ്പെട്ടിരിക്കുന്നു. ഒല്ലൂരിലെ റയിൽപ്പാതയ്‌ക്കും നാഷനൽ ഹൈവേക്കുമിടയ്‌ക്ക്‌, രണ്ടിനെയും സ്‌പർശിക്കത്തക്ക വിധത്തിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്ന ഇന്‍ഡസ്‌ട്രിയൽ എസ്റ്റേറ്റിൽ അനവധി ചെറുകിട വ്യവസായങ്ങള്‍ ആരംഭിച്ചിട്ടുണ്ട്‌.
+
കേരളത്തില്‍ തൃശൂര്‍ ജില്ലയിലെ തൃശൂര്‍ താലൂക്കില്‍പ്പെട്ട ഒരു പട്ടണം. 2000-ത്തില്‍ തൃശൂര്‍ കോര്‍പ്പറേഷന്റെ ഭാഗമായി. 2008-ല്‍ നിയോജകമണ്‌ഡലവുമായി. 10025' വ.; 76010' കി. കൊച്ചി-ഷൊര്‍ണൂര്‍ റെയില്‍പ്പാത ഇതു വഴിയാണ്‌ കടന്നുപോകുന്നത്‌; ഒല്ലൂരില്‍ ഒരു റെയില്‍വേസ്റ്റേഷനും ഉണ്ട്‌. നാഷണല്‍ ഹൈവേയും ഈ പട്ടണത്തെ സ്‌പര്‍ശിക്കുന്നു. ഓട്ടുകമ്പനികളുടെയും നെല്ലുകുത്തുമില്ലുകളുടെയും കേന്ദ്രമാണ്‌ ഒല്ലൂര്‍. നാനാവിധത്തിലുള്ള ചെറുകിട വ്യവസായങ്ങള്‍ ഇവിടെ വികാസം പ്രാപിച്ചിരിക്കുന്നു; ഇവയില്‍ എടുത്തുപറയാവുന്ന ഒന്നാണ്‌ പ്ലൈവുഡ്‌നിര്‍മാണം. തടി ഉരുപ്പടികള്‍ ധാരാളമായി നിര്‍മിക്കപ്പെടുന്നു. സ്വിറ്റ്‌സര്‍ലണ്ട്‌ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന്‌ ഇറക്കുമതി ചെയ്യപ്പെടുന്ന വര്‍ണധാതുക്കള്‍ ചെതുക്കിയും തേച്ചുമിനുക്കിയും കൃത്രിമ രത്‌നങ്ങളാക്കി പുറം നാടുകളിലേക്കയയ്‌ക്കുന്ന പണിയിലും നല്ലൊരു വിഭാഗം ആളുകള്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഒല്ലൂരിലെ റയില്‍പ്പാതയ്‌ക്കും നാഷനല്‍ ഹൈവേക്കുമിടയ്‌ക്ക്‌, രണ്ടിനെയും സ്‌പര്‍ശിക്കത്തക്ക വിധത്തില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന ഇന്‍ഡസ്‌ട്രിയല്‍ എസ്റ്റേറ്റില്‍ അനവധി ചെറുകിട വ്യവസായങ്ങള്‍ ആരംഭിച്ചിട്ടുണ്ട്‌.
-
ഒല്ലൂരിൽ ഏഴ്‌ ഹൈസ്‌കൂളുകളും പത്ത്‌ ആരോഗ്യകേ്രന്ദവും ഉണ്ട്‌. ഇവിടെയുള്ള റോമന്‍ കത്തോലിക്കാ പള്ളിയിലെ പെരുന്നാള്‍ ജില്ലയൊട്ടാകെ നിന്നുള്ള പരസഹസ്രം ജനങ്ങളെ ആകർഷിക്കുന്നു. 30 മീറ്ററിലേറെ ഉയരമുള്ള മണിമേടയോടു കൂടിയ ഈ പള്ളി കത്തോലിക്കാ വിഭാഗക്കാരുടെതായി തൃശൂർ ജില്ലയിലുള്ള ഏറ്റവും പ്രാചീനവും വലുതും സമ്പന്നവുമായ ദേവാലയങ്ങളിൽ ഒന്നാകുന്നു. ആറാട്ടുപുഴ പൂരത്തിൽ പങ്കെടുക്കുന്ന ഇടക്കുന്നി ശ്രീദുർഗാഭഗവതിക്ഷേത്രം ഒല്ലൂരിലാണ്‌.
+
ഒല്ലൂരില്‍ ഏഴ്‌ ഹൈസ്‌കൂളുകളും പത്ത്‌ ആരോഗ്യകേ്രന്ദവും ഉണ്ട്‌. ഇവിടെയുള്ള റോമന്‍ കത്തോലിക്കാ പള്ളിയിലെ പെരുന്നാള്‍ ജില്ലയൊട്ടാകെ നിന്നുള്ള പരസഹസ്രം ജനങ്ങളെ ആകര്‍ഷിക്കുന്നു. 30 മീറ്ററിലേറെ ഉയരമുള്ള മണിമേടയോടു കൂടിയ ഈ പള്ളി കത്തോലിക്കാ വിഭാഗക്കാരുടെതായി തൃശൂര്‍ ജില്ലയിലുള്ള ഏറ്റവും പ്രാചീനവും വലുതും സമ്പന്നവുമായ ദേവാലയങ്ങളില്‍ ഒന്നാകുന്നു. ആറാട്ടുപുഴ പൂരത്തില്‍ പങ്കെടുക്കുന്ന ഇടക്കുന്നി ശ്രീദുര്‍ഗാഭഗവതിക്ഷേത്രം ഒല്ലൂരിലാണ്‌.

09:06, 8 ഓഗസ്റ്റ്‌ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഒല്ലൂര്‍

കേരളത്തില്‍ തൃശൂര്‍ ജില്ലയിലെ തൃശൂര്‍ താലൂക്കില്‍പ്പെട്ട ഒരു പട്ടണം. 2000-ത്തില്‍ തൃശൂര്‍ കോര്‍പ്പറേഷന്റെ ഭാഗമായി. 2008-ല്‍ നിയോജകമണ്‌ഡലവുമായി. 10025' വ.; 76010' കി. കൊച്ചി-ഷൊര്‍ണൂര്‍ റെയില്‍പ്പാത ഇതു വഴിയാണ്‌ കടന്നുപോകുന്നത്‌; ഒല്ലൂരില്‍ ഒരു റെയില്‍വേസ്റ്റേഷനും ഉണ്ട്‌. നാഷണല്‍ ഹൈവേയും ഈ പട്ടണത്തെ സ്‌പര്‍ശിക്കുന്നു. ഓട്ടുകമ്പനികളുടെയും നെല്ലുകുത്തുമില്ലുകളുടെയും കേന്ദ്രമാണ്‌ ഒല്ലൂര്‍. നാനാവിധത്തിലുള്ള ചെറുകിട വ്യവസായങ്ങള്‍ ഇവിടെ വികാസം പ്രാപിച്ചിരിക്കുന്നു; ഇവയില്‍ എടുത്തുപറയാവുന്ന ഒന്നാണ്‌ പ്ലൈവുഡ്‌നിര്‍മാണം. തടി ഉരുപ്പടികള്‍ ധാരാളമായി നിര്‍മിക്കപ്പെടുന്നു. സ്വിറ്റ്‌സര്‍ലണ്ട്‌ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന്‌ ഇറക്കുമതി ചെയ്യപ്പെടുന്ന വര്‍ണധാതുക്കള്‍ ചെതുക്കിയും തേച്ചുമിനുക്കിയും കൃത്രിമ രത്‌നങ്ങളാക്കി പുറം നാടുകളിലേക്കയയ്‌ക്കുന്ന പണിയിലും നല്ലൊരു വിഭാഗം ആളുകള്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഒല്ലൂരിലെ റയില്‍പ്പാതയ്‌ക്കും നാഷനല്‍ ഹൈവേക്കുമിടയ്‌ക്ക്‌, രണ്ടിനെയും സ്‌പര്‍ശിക്കത്തക്ക വിധത്തില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന ഇന്‍ഡസ്‌ട്രിയല്‍ എസ്റ്റേറ്റില്‍ അനവധി ചെറുകിട വ്യവസായങ്ങള്‍ ആരംഭിച്ചിട്ടുണ്ട്‌.

ഒല്ലൂരില്‍ ഏഴ്‌ ഹൈസ്‌കൂളുകളും പത്ത്‌ ആരോഗ്യകേ്രന്ദവും ഉണ്ട്‌. ഇവിടെയുള്ള റോമന്‍ കത്തോലിക്കാ പള്ളിയിലെ പെരുന്നാള്‍ ജില്ലയൊട്ടാകെ നിന്നുള്ള പരസഹസ്രം ജനങ്ങളെ ആകര്‍ഷിക്കുന്നു. 30 മീറ്ററിലേറെ ഉയരമുള്ള മണിമേടയോടു കൂടിയ ഈ പള്ളി കത്തോലിക്കാ വിഭാഗക്കാരുടെതായി തൃശൂര്‍ ജില്ലയിലുള്ള ഏറ്റവും പ്രാചീനവും വലുതും സമ്പന്നവുമായ ദേവാലയങ്ങളില്‍ ഒന്നാകുന്നു. ആറാട്ടുപുഴ പൂരത്തില്‍ പങ്കെടുക്കുന്ന ഇടക്കുന്നി ശ്രീദുര്‍ഗാഭഗവതിക്ഷേത്രം ഒല്ലൂരിലാണ്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%92%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%82%E0%B5%BC" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍