This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒലീവിയർ, ഫെർഡിനന്‍ഡ്‌ (1785 - 1841)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഒലീവിയർ, ഫെർഡിനന്‍ഡ്‌ (1785 - 1841)

Oliver, Ferdinand

ജര്‍മന്‍ കാല്‌പനികചിത്രകാരന്‍. 1785-ല്‍ ജനിച്ചു. ഇദ്ദേഹം തന്റെ സഹോദരന്മാരായ ഫ്രഡറിക്‌ (1791-1859), ഹൈന്‍റിഷ്‌ (1783-1848) എന്നിവരുമായി ചേര്‍ന്നാണ്‌ സാല്‍സ്‌ബര്‍ഗ്‌ സ്‌കൂള്‍ ഒഫ്‌ ലാന്‍ഡ്‌സ്‌ കേപ്പ്‌ പെയിന്റിങ്‌ എന്ന കലാകേന്ദ്രം സ്ഥാപിച്ചത്‌.

1804 മുതല്‍ 1806 വരെ ഇദ്ദേഹം ഡ്രസ്‌ഡനില്‍ ചിത്രകല അഭ്യസിക്കുന്നതിനു ചെലവഴിച്ചു. അതിനുശേഷം പാരിസില്‍ താമസിക്കുകയും വളരെയധികം ചിത്രങ്ങള്‍ രചിക്കുകയും ചെയ്‌തു. നെപ്പോളിയന്റെ ചിത്രവും മതപരമായ വിഷയങ്ങള്‍ ആസ്‌പദമാക്കിയുള്ള ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഫ്രഡറിക്‌ ഷ്‌ളിഗല്‍ എന്ന ജര്‍മന്‍ ദാര്‍ശനികന്‍ ഒലീവിയറെ സ്വാധീനിക്കുകയും നസറീന്‍ ശൈലി (Nazarene style)സ്വീകരിക്കുന്നതിനു പ്രരിപ്പിക്കുകയും ചെയ്‌തു. മതപരമായ വിഷയങ്ങള്‍ക്ക്‌ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ധാരാളം പ്രകൃതിചിത്രങ്ങള്‍ ഇദ്ദേഹം ഈ കാലത്ത്‌ വരയ്‌ക്കുകയുണ്ടായി. 1812 മുതല്‍ 30 വരെയുള്ള വര്‍ഷങ്ങളില്‍ ഒലീവിയര്‍ വിയന്നയില്‍ താമസിക്കുകയും ഇതിഹാസരംഗങ്ങള്‍ ചിത്രീകരിക്കുകയും ചെയ്‌തു. 1830-ല്‍ ഇദ്ദേഹം ജൂലിയസ്‌ ഷ്‌ണൂര്‍ ഫൊണ്‍ കറോള്‍സ്‌ഫീല്‍സിനോടൊപ്പം മ്യൂണിക്കില്‍ പോവുകയും അവിടത്തെ അക്കാദമിയില്‍ ഡിസൈന്‍ പ്രാഫസറായി നിയമിതനാവുകയും ചെയ്‌തു. ജീവിതത്തിന്റെ അന്ത്യദശകങ്ങളില്‍ നിക്കോളാസ്‌ പൗസിനെ അനുകരിച്ചുകൊണ്ട്‌ ക്ലാസിക്കല്‍ രീതിയില്‍ പ്രകൃതി ചിത്രങ്ങള്‍ വരയ്‌ക്കുന്നതില്‍ ഏര്‍പ്പെട്ടു. 1841-ല്‍ മ്യൂണിക്കില്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍