This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒറെന്റ്‌, പെദ്രാദെ (1570 - 1645)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഒറെന്റ്‌, പെദ്രാദെ (1570 - 1645) == == Orrente, Pedro == സ്‌പാനിഷ്‌ ചിത്രകാരന്‍. 157...)
(Orrente, Pedro)
വരി 4: വരി 4:
== Orrente, Pedro ==
== Orrente, Pedro ==
-
 
+
[[ചിത്രം:Vol5p617_Pedro Orrente.jpg|thumb|]]
സ്‌പാനിഷ്‌ ചിത്രകാരന്‍. 1570 അടുപ്പിച്ച്‌ ആൽബസെറ്റിലെ മോണ്‍ടില്‌ഗ്ര്‌ ദെൽ കാസ്റ്റിലോയിൽ ജനിച്ചു. എൽഗ്രക്കോയുടെ ശിക്ഷണത്തിലാണ്‌ ചിത്രരചന അഭ്യസിച്ചത്‌. ആൽബസെറ്റ്‌ പ്രാവിന്‍സിൽ വലന്‍സിയ, തൊളെദോ എന്നിവിടങ്ങളിൽ ചിത്രരചന നിർവഹിച്ചു. ഒറെന്റ്‌ ഇറ്റലി സന്ദർശിച്ചിട്ടുണ്ടെന്ന്‌ തീർപ്പുപറയാന്‍ തെളിവുകളില്ലെങ്കിലും ഇദ്ദേഹത്തിന്റെ ചിത്രങ്ങളിൽ നിന്നു വെനീഷ്യന്‍ ചിത്രകാരന്മാരായിരുന്ന ജക്കൊപൊ ബെസ്സാനൊ, കാരവാഗിയൊ എന്നിവയുടെ രചനാശൈലിയോട്‌ ഇദ്ദേഹം വിധേയത്വം പുലർത്തിയിരുന്നതായി മനസ്സിലാക്കാം. കരവാഗിയോ ശൈലിയുടെ സ്വാധീനത ഏറ്റവും മികച്ചനിലയിൽ പ്രകാശിതമായിട്ടുള്ളത്‌ ഒറെന്റിന്റെ മതപരമായ രചനകളിലാണ്‌. "ദി ഓർഡിയൽ ഒഫ്‌ സെന്റ്‌ സെബാസ്റ്റ്യന്‍' (The ordeal of St. Sebastian) "സെന്റ്‌ ഇൽഡിഫോണ്‍സോ ഗിവിങ്‌ ദ്‌ വെയിൽ റ്റു സെന്റ്‌ ലിയോ കാഡിയാ' (St. Ildefonso giving the veil to St. Leocadia) എന്നീ ചിത്രങ്ങള്‍ ഇതിനുദാഹരണങ്ങളാണ്‌. ഇവതന്നെ ടിന്റോറിറ്റോയുടെ ശൈലിയും അനുസ്‌മരിപ്പിക്കുന്നവയാണ്‌. "മാർട്ടിർഡം ഒഫ്‌ സെന്റ്‌ വിന്‍സന്റ്‌' എന്ന രചന മുന്‍കാല ബാറോക്‌ ചിത്രകലയ്‌ക്ക്‌ ഒറെന്റിന്റെ സംഭാവന ഏതു വിധത്തിലുള്ളതായിരുന്നുവെന്നതിന്റെ നിദർശനമാണ്‌. യാക്കോബ്‌ ആന്‍ഡ്‌ ലാബാന്‍ എന്ന ചിത്രം ബൈബിള്‍ ഇതിവൃത്തങ്ങള്‍ രചിക്കുന്നതിൽ ബസ്സാനോയുടെ ഷെനർ ചിത്രണശൈലി എത്രത്തോളം വിജയപ്രദമായി കൈകാര്യം ചെയ്യാമെന്നു കാണിക്കുന്നു. ഈ അനുകരണത്തിന്റെ ഫലമായി തന്റെ ജീവിതകാലത്തുതന്നെ "സ്‌പാനിഷ്‌ ബസ്സാനൊ' എന്ന പേരിൽ ഒറെന്റ്‌ അറിയപ്പെടുന്നതിനിടയായി. 1645-ൽ വലന്‍സിയയിൽ നിര്യാതനായി.

10:54, 15 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഒറെന്റ്‌, പെദ്രാദെ (1570 - 1645)

Orrente, Pedro

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍