This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒമർ ഖയ്യാം (1050 - 1122)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഒമർ ഖയ്യാം (1050 - 1122) == == Omar Khayyam == പേർഷ്യന്‍ കവിയും ഗണിതശാസ്‌ത്രജ്ഞ...)
(Omar Khayyam)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
== ഒമർ ഖയ്യാം (1050 - 1122) ==
+
== ഒമര്‍ ഖയ്യാം (1050 - 1122) ==
-
 
+
== Omar Khayyam ==
== Omar Khayyam ==
-
പേർഷ്യന്‍ കവിയും ഗണിതശാസ്‌ത്രജ്ഞനും തത്ത്വജ്ഞാനിയും ജ്യോതിശ്ശാസ്‌ത്രജ്ഞനും. 1050-ൽ നിഷാപ്പൂരിൽ ജനിച്ചു. ഗിയാസുദ്ദീന്‍ അബൂൽ ഫത്ത്‌ഹ്‌ ഒമർ ബിന്‍ ഇബ്രാഹീം അൽ-ഖയ്യാമീ എന്നാണ്‌ ശരിയായ നാമധേയം. കൂടാരനിർമാതാവ്‌ എന്നർഥം വരുന്ന "ഖയ്യാം' എന്ന പേർ മുന്‍ഗാമികളുടെ കുലത്തൊഴിലിൽ നിന്നും ഇദ്ദേഹത്തിനു കിട്ടിയതാണ്‌. വിവിധ വിഷയങ്ങളിൽ അഗാധപാണ്ഡിത്യം നേടിയ ഇദ്ദേഹം ബൽഖ്‌, സമർഖന്ത്‌, ഇസ്‌ഫഹാന്‍, ഇറാന്‍, മധ്യ ഏഷ്യയിലെ മറ്റു ചില പട്ടണങ്ങള്‍ എന്നിവിടങ്ങളിലാണ്‌ ജീവിതത്തിന്റെ സിംഹഭാഗവും കഴിച്ചു കൂട്ടിയത്‌.  തത്ത്വജ്ഞാനത്തിൽ അരിസ്റ്റോട്ടലിന്റെയും അവിസെന്നയുടെയും അനന്തഗാമിയായി ഇദ്ദേഹം പരിഗണിക്കപ്പെടുന്നു. 1074-ൽ സോളാർ കലണ്ടർ നവീകരണത്തിന്‌ സെൽജുക്‌ സുൽത്താനായ മാലിക്‌ ഷാ നിയോഗിച്ച ശാസ്‌ത്രജ്ഞന്മാരിലൊരാളാണ്‌ ഇദ്ദേഹം.
+
പേര്‍ഷ്യന്‍ കവിയും ഗണിതശാസ്‌ത്രജ്ഞനും തത്ത്വജ്ഞാനിയും ജ്യോതിശ്ശാസ്‌ത്രജ്ഞനും. 1050-ല്‍ നിഷാപ്പൂരില്‍ ജനിച്ചു. ഗിയാസുദ്ദീന്‍ അബൂല്‍ ഫത്ത്‌ഹ്‌ ഒമര്‍ ബിന്‍ ഇബ്രാഹീം അല്‍-ഖയ്യാമീ എന്നാണ്‌ ശരിയായ നാമധേയം. കൂടാരനിര്‍മാതാവ്‌ എന്നര്‍ഥം വരുന്ന "ഖയ്യാം' എന്ന പേര്‍ മുന്‍ഗാമികളുടെ കുലത്തൊഴിലില്‍ നിന്നും ഇദ്ദേഹത്തിനു കിട്ടിയതാണ്‌. വിവിധ വിഷയങ്ങളില്‍ അഗാധപാണ്ഡിത്യം നേടിയ ഇദ്ദേഹം ബല്‍ഖ്‌, സമര്‍ഖന്ത്‌, ഇസ്‌ഫഹാന്‍, ഇറാന്‍, മധ്യ ഏഷ്യയിലെ മറ്റു ചില പട്ടണങ്ങള്‍ എന്നിവിടങ്ങളിലാണ്‌ ജീവിതത്തിന്റെ സിംഹഭാഗവും കഴിച്ചു കൂട്ടിയത്‌.  തത്ത്വജ്ഞാനത്തില്‍ അരിസ്റ്റോട്ടലിന്റെയും അവിസെന്നയുടെയും അനന്തഗാമിയായി ഇദ്ദേഹം പരിഗണിക്കപ്പെടുന്നു. 1074-ല്‍ സോളാര്‍ കലണ്ടര്‍ നവീകരണത്തിന്‌ സെല്‍ജുക്‌ സുല്‍ത്താനായ മാലിക്‌ ഷാ നിയോഗിച്ച ശാസ്‌ത്രജ്ഞന്മാരിലൊരാളാണ്‌ ഇദ്ദേഹം.
-
ജ്യോതിർഗണിതം, ഗണിതശാസ്‌ത്രം, വൈദ്യശാസ്‌ത്രം, തത്ത്വശാസ്‌ത്രം, സാഹിത്യം എന്നീ വിഷയങ്ങളിൽ ഒമർ ഖയ്യാം അവഗാഹം നേടി. സോളാർ കലണ്ടറിൽ "ജലാലിയന്‍ വർഷ'(Jalalian Era)ത്തിന്റെ ആരംഭം കുറിച്ചതിന്റെ പിന്നിൽ ഇദ്ദേഹമായിരുന്നു. ബീജഗണിതത്തിൽ രചിച്ച ഗ്രന്ഥം ഇദ്ദേഹത്തെ മധ്യകാലഘട്ടത്തിലെ ശ്രദ്ധേയനായ ഗണിതശാസ്‌ത്രജ്ഞനാക്കി. ഈ കൃതി 1851-ഫ്രഞ്ചു ഭാഷയിലേക്കു വിവർത്തനം ചെയ്യപ്പെട്ടു. യൂക്ലിഡ്‌ നിർവചനങ്ങളുടെ ദുഷ്‌കരത്വങ്ങള്‍ he difficulties of Euclid's definitions)എന്ന ഗ്രന്ഥത്തിൽ സമാന്തരരേഖകളെക്കുറിച്ചുള്ള യഥാർഥ സിദ്ധാന്തങ്ങള്‍ വിവരിക്കുന്നു. ഖയ്യാമിന്റെ ശാസ്‌ത്രപരമായ ഔന്നത്യം റൂബാഇയ്യാത്തിന്റെ(Rubaiyyat)രചനയോടെ നേടിയ കീർത്തി മറച്ചുവെന്നു പറയാം. റൂബാഇയ്യാത്തിലൂടെ ഇദ്ദേഹം വിശ്വപ്രസിദ്ധനായിത്തീർന്നു. "റൂബാഈ' എന്നത്‌ ഒരു ചതുഷ്‌പദിക വൃത്തമാണ്‌. നിരവധി ചതുഷ്‌പദികള്‍ ചേർന്ന കൃതിയായതിനാൽ ഇതിന്‌ റൂബാഇയ്യാത്ത്‌ എന്നു നാമകരണം ചെയ്‌തിരിക്കുന്നു. 1859-എഡേ്വഡ്‌ ഫിറ്റ്‌ ജെറാള്‍ഡിന്റെ വിവർത്തനം പുറത്തിറങ്ങിയതോടെയാണ്‌ റൂബാഇയ്യാത്തും ഒമർ ഖയാമും യൂറോപ്പിലും അമേരിക്കയിലും സുപരിചിതമായത്‌. ഗാഢമായ ദോഷൈകദൃഷ്‌ടി, വിധിയുടെ കരങ്ങളിലമരുന്ന മനുഷ്യന്റെ നിസ്സഹായത, ദൈവത്തോടുള്ള പ്രതിഷേധം എന്നിവ ഇദ്ദേഹത്തിന്റെ ചതുഷ്‌പദികള്‍ വ്യക്തമാക്കുന്നു. റൂബാഇയ്യാത്തിന്റെ പഴയ കൈയെഴുത്തു പ്രതികളിൽനിന്നും ലഭിച്ച 66 ചതുഷ്‌പദികള്‍ ഇദ്ദേഹത്തിന്റെ നിർമിതിയിൽപ്പെട്ടവയാണെന്നതിനു വ്യക്തമായ തെളിവുകളുണ്ടെങ്കിലും ശേഷിച്ചവയെക്കുറിച്ചു വ്യത്യസ്‌തമായ അഭിപ്രായങ്ങള്‍ നിലനില്‌ക്കുന്നു. ഖയ്യാമിന്റെ കവിതകളിൽ അതിർ കടന്ന ഭാവനയോ കൃത്രിമമായ സൗന്ദര്യമോ കാണുക സാധ്യമല്ല. "ജീവിതം ഒരു നിസ്സാരവസ്‌തു, വെറും വ്യർഥം; മതം, താത്ത്വികമായ സത്യം എന്നിവ കബളിപ്പിക്കൽ മാത്രം; മദ്യത്തിലും പ്രമത്തിലും മാത്രമേ നിറഞ്ഞ സന്തോഷം ദൃശ്യമാകൂ' - ഇതത്ര ഇദ്ദേഹത്തിന്റെ തത്ത്വം.
+
ജ്യോതിര്‍ഗണിതം, ഗണിതശാസ്‌ത്രം, വൈദ്യശാസ്‌ത്രം, തത്ത്വശാസ്‌ത്രം, സാഹിത്യം എന്നീ വിഷയങ്ങളില്‍ ഒമര്‍ ഖയ്യാം അവഗാഹം നേടി. സോളാര്‍ കലണ്ടറില്‍ "ജലാലിയന്‍ വര്‍ഷ'(Jalalian Era)ത്തിന്റെ ആരംഭം കുറിച്ചതിന്റെ പിന്നില്‍ ഇദ്ദേഹമായിരുന്നു. ബീജഗണിതത്തില്‍ രചിച്ച ഗ്രന്ഥം ഇദ്ദേഹത്തെ മധ്യകാലഘട്ടത്തിലെ ശ്രദ്ധേയനായ ഗണിതശാസ്‌ത്രജ്ഞനാക്കി. ഈ കൃതി 1851-ല്‍ ഫ്രഞ്ചു ഭാഷയിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടു. യൂക്ലിഡ്‌ നിര്‍വചനങ്ങളുടെ ദുഷ്‌കരത്വങ്ങള്‍ (he difficulties of Euclid's definitions)എന്ന ഗ്രന്ഥത്തില്‍ സമാന്തരരേഖകളെക്കുറിച്ചുള്ള യഥാര്‍ഥ സിദ്ധാന്തങ്ങള്‍ വിവരിക്കുന്നു. ഖയ്യാമിന്റെ ശാസ്‌ത്രപരമായ ഔന്നത്യം റൂബാഇയ്യാത്തിന്റെ(Rubaiyyat)രചനയോടെ നേടിയ കീര്‍ത്തി മറച്ചുവെന്നു പറയാം. റൂബാഇയ്യാത്തിലൂടെ ഇദ്ദേഹം വിശ്വപ്രസിദ്ധനായിത്തീര്‍ന്നു. "റൂബാഈ' എന്നത്‌ ഒരു ചതുഷ്‌പദിക വൃത്തമാണ്‌. നിരവധി ചതുഷ്‌പദികള്‍ ചേര്‍ന്ന കൃതിയായതിനാല്‍ ഇതിന്‌ റൂബാഇയ്യാത്ത്‌ എന്നു നാമകരണം ചെയ്‌തിരിക്കുന്നു. 1859-ല്‍ എഡേ്വഡ്‌ ഫിറ്റ്‌ ജെറാള്‍ഡിന്റെ വിവര്‍ത്തനം പുറത്തിറങ്ങിയതോടെയാണ്‌ റൂബാഇയ്യാത്തും ഒമര്‍ ഖയാമും യൂറോപ്പിലും അമേരിക്കയിലും സുപരിചിതമായത്‌. ഗാഢമായ ദോഷൈകദൃഷ്‌ടി, വിധിയുടെ കരങ്ങളിലമരുന്ന മനുഷ്യന്റെ നിസ്സഹായത, ദൈവത്തോടുള്ള പ്രതിഷേധം എന്നിവ ഇദ്ദേഹത്തിന്റെ ചതുഷ്‌പദികള്‍ വ്യക്തമാക്കുന്നു. റൂബാഇയ്യാത്തിന്റെ പഴയ കൈയെഴുത്തു പ്രതികളില്‍നിന്നും ലഭിച്ച 66 ചതുഷ്‌പദികള്‍ ഇദ്ദേഹത്തിന്റെ നിര്‍മിതിയില്‍പ്പെട്ടവയാണെന്നതിനു വ്യക്തമായ തെളിവുകളുണ്ടെങ്കിലും ശേഷിച്ചവയെക്കുറിച്ചു വ്യത്യസ്‌തമായ അഭിപ്രായങ്ങള്‍ നിലനില്‌ക്കുന്നു. ഖയ്യാമിന്റെ കവിതകളില്‍ അതിര്‍ കടന്ന ഭാവനയോ കൃത്രിമമായ സൗന്ദര്യമോ കാണുക സാധ്യമല്ല. "ജീവിതം ഒരു നിസ്സാരവസ്‌തു, വെറും വ്യര്‍ഥം; മതം, താത്ത്വികമായ സത്യം എന്നിവ കബളിപ്പിക്കല്‍ മാത്രം; മദ്യത്തിലും പ്രമത്തിലും മാത്രമേ നിറഞ്ഞ സന്തോഷം ദൃശ്യമാകൂ' - ഇതത്ര ഇദ്ദേഹത്തിന്റെ തത്ത്വം.
-
മാലിക്‌ ഷായുടെ കൊട്ടാരപ്രമുഖനും അൽ-ഗസ്സാലിയുടെ സമകാലികനുമായിരുന്ന ഒമർ ഖയ്യാം 1122 (23)-ൽ നിഷാപ്പൂരിൽ നിര്യാതനായി. നോ. റൂബാഇയ്യാത്ത്‌.
+
മാലിക്‌ ഷായുടെ കൊട്ടാരപ്രമുഖനും അല്‍-ഗസ്സാലിയുടെ സമകാലികനുമായിരുന്ന ഒമര്‍ ഖയ്യാം 1122 (23)-ല്‍ നിഷാപ്പൂരില്‍ നിര്യാതനായി. നോ. റൂബാഇയ്യാത്ത്‌.

Current revision as of 07:29, 16 ഓഗസ്റ്റ്‌ 2014

ഒമര്‍ ഖയ്യാം (1050 - 1122)

Omar Khayyam

പേര്‍ഷ്യന്‍ കവിയും ഗണിതശാസ്‌ത്രജ്ഞനും തത്ത്വജ്ഞാനിയും ജ്യോതിശ്ശാസ്‌ത്രജ്ഞനും. 1050-ല്‍ നിഷാപ്പൂരില്‍ ജനിച്ചു. ഗിയാസുദ്ദീന്‍ അബൂല്‍ ഫത്ത്‌ഹ്‌ ഒമര്‍ ബിന്‍ ഇബ്രാഹീം അല്‍-ഖയ്യാമീ എന്നാണ്‌ ശരിയായ നാമധേയം. കൂടാരനിര്‍മാതാവ്‌ എന്നര്‍ഥം വരുന്ന "ഖയ്യാം' എന്ന പേര്‍ മുന്‍ഗാമികളുടെ കുലത്തൊഴിലില്‍ നിന്നും ഇദ്ദേഹത്തിനു കിട്ടിയതാണ്‌. വിവിധ വിഷയങ്ങളില്‍ അഗാധപാണ്ഡിത്യം നേടിയ ഇദ്ദേഹം ബല്‍ഖ്‌, സമര്‍ഖന്ത്‌, ഇസ്‌ഫഹാന്‍, ഇറാന്‍, മധ്യ ഏഷ്യയിലെ മറ്റു ചില പട്ടണങ്ങള്‍ എന്നിവിടങ്ങളിലാണ്‌ ജീവിതത്തിന്റെ സിംഹഭാഗവും കഴിച്ചു കൂട്ടിയത്‌. തത്ത്വജ്ഞാനത്തില്‍ അരിസ്റ്റോട്ടലിന്റെയും അവിസെന്നയുടെയും അനന്തഗാമിയായി ഇദ്ദേഹം പരിഗണിക്കപ്പെടുന്നു. 1074-ല്‍ സോളാര്‍ കലണ്ടര്‍ നവീകരണത്തിന്‌ സെല്‍ജുക്‌ സുല്‍ത്താനായ മാലിക്‌ ഷാ നിയോഗിച്ച ശാസ്‌ത്രജ്ഞന്മാരിലൊരാളാണ്‌ ഇദ്ദേഹം.

ജ്യോതിര്‍ഗണിതം, ഗണിതശാസ്‌ത്രം, വൈദ്യശാസ്‌ത്രം, തത്ത്വശാസ്‌ത്രം, സാഹിത്യം എന്നീ വിഷയങ്ങളില്‍ ഒമര്‍ ഖയ്യാം അവഗാഹം നേടി. സോളാര്‍ കലണ്ടറില്‍ "ജലാലിയന്‍ വര്‍ഷ'(Jalalian Era)ത്തിന്റെ ആരംഭം കുറിച്ചതിന്റെ പിന്നില്‍ ഇദ്ദേഹമായിരുന്നു. ബീജഗണിതത്തില്‍ രചിച്ച ഗ്രന്ഥം ഇദ്ദേഹത്തെ മധ്യകാലഘട്ടത്തിലെ ശ്രദ്ധേയനായ ഗണിതശാസ്‌ത്രജ്ഞനാക്കി. ഈ കൃതി 1851-ല്‍ ഫ്രഞ്ചു ഭാഷയിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടു. യൂക്ലിഡ്‌ നിര്‍വചനങ്ങളുടെ ദുഷ്‌കരത്വങ്ങള്‍ (he difficulties of Euclid's definitions)എന്ന ഗ്രന്ഥത്തില്‍ സമാന്തരരേഖകളെക്കുറിച്ചുള്ള യഥാര്‍ഥ സിദ്ധാന്തങ്ങള്‍ വിവരിക്കുന്നു. ഖയ്യാമിന്റെ ശാസ്‌ത്രപരമായ ഔന്നത്യം റൂബാഇയ്യാത്തിന്റെ(Rubaiyyat)രചനയോടെ നേടിയ കീര്‍ത്തി മറച്ചുവെന്നു പറയാം. റൂബാഇയ്യാത്തിലൂടെ ഇദ്ദേഹം വിശ്വപ്രസിദ്ധനായിത്തീര്‍ന്നു. "റൂബാഈ' എന്നത്‌ ഒരു ചതുഷ്‌പദിക വൃത്തമാണ്‌. നിരവധി ചതുഷ്‌പദികള്‍ ചേര്‍ന്ന കൃതിയായതിനാല്‍ ഇതിന്‌ റൂബാഇയ്യാത്ത്‌ എന്നു നാമകരണം ചെയ്‌തിരിക്കുന്നു. 1859-ല്‍ എഡേ്വഡ്‌ ഫിറ്റ്‌ ജെറാള്‍ഡിന്റെ വിവര്‍ത്തനം പുറത്തിറങ്ങിയതോടെയാണ്‌ റൂബാഇയ്യാത്തും ഒമര്‍ ഖയാമും യൂറോപ്പിലും അമേരിക്കയിലും സുപരിചിതമായത്‌. ഗാഢമായ ദോഷൈകദൃഷ്‌ടി, വിധിയുടെ കരങ്ങളിലമരുന്ന മനുഷ്യന്റെ നിസ്സഹായത, ദൈവത്തോടുള്ള പ്രതിഷേധം എന്നിവ ഇദ്ദേഹത്തിന്റെ ചതുഷ്‌പദികള്‍ വ്യക്തമാക്കുന്നു. റൂബാഇയ്യാത്തിന്റെ പഴയ കൈയെഴുത്തു പ്രതികളില്‍നിന്നും ലഭിച്ച 66 ചതുഷ്‌പദികള്‍ ഇദ്ദേഹത്തിന്റെ നിര്‍മിതിയില്‍പ്പെട്ടവയാണെന്നതിനു വ്യക്തമായ തെളിവുകളുണ്ടെങ്കിലും ശേഷിച്ചവയെക്കുറിച്ചു വ്യത്യസ്‌തമായ അഭിപ്രായങ്ങള്‍ നിലനില്‌ക്കുന്നു. ഖയ്യാമിന്റെ കവിതകളില്‍ അതിര്‍ കടന്ന ഭാവനയോ കൃത്രിമമായ സൗന്ദര്യമോ കാണുക സാധ്യമല്ല. "ജീവിതം ഒരു നിസ്സാരവസ്‌തു, വെറും വ്യര്‍ഥം; മതം, താത്ത്വികമായ സത്യം എന്നിവ കബളിപ്പിക്കല്‍ മാത്രം; മദ്യത്തിലും പ്രമത്തിലും മാത്രമേ നിറഞ്ഞ സന്തോഷം ദൃശ്യമാകൂ' - ഇതത്ര ഇദ്ദേഹത്തിന്റെ തത്ത്വം.

മാലിക്‌ ഷായുടെ കൊട്ടാരപ്രമുഖനും അല്‍-ഗസ്സാലിയുടെ സമകാലികനുമായിരുന്ന ഒമര്‍ ഖയ്യാം 1122 (23)-ല്‍ നിഷാപ്പൂരില്‍ നിര്യാതനായി. നോ. റൂബാഇയ്യാത്ത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍