This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒബ്‌സ്റ്റാൽ, ഗെറാർ വാന്‍ (1594-1668)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:43, 15 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഒബ്‌സ്റ്റാൽ, ഗെറാർ വാന്‍ (1594-1668)

Opstal, Gerard Van

ഫ്രഞ്ച്‌ പ്രതിമാശില്‌പി. ഇദ്ദേഹം 1594-ൽ ആന്റ്‌വർപ്പിലെ ഒരു ഫ്‌ളമിഷ്‌ കുടുംബത്തിൽ ജനിച്ചു. ഒപ്‌സ്റ്റെൽ എന്ന പേരിലും അറിയപ്പെടുന്നുണ്ട്‌. ഹാന്‍സ്‌ ഫാന്‍ മിൽഡർ (1638-ൽ ഇദ്ദേഹം മരിച്ചു) നല്‌കിയ പ്രാഥമിക പരിശീലനമാണ്‌ ശില്‌പകലയിൽ ഒബ്‌സ്റ്റാലിന്‌ ആന്റ്‌വർപ്പിൽ ലഭിച്ച ആദ്യകാലശിക്ഷണം. ചെറിയ ബാസ്‌-റിലീഫുകളും ദന്തത്തിലുള്ള ചെറിയ പ്രതിമകളും ഇദ്ദേഹം ആദ്യകാലത്തുനിർമിച്ചു. 1630-ൽ കാർഡിനൽ റിച്ചീലുവിന്റെ ആവശ്യപ്രകാരം പാരിസിലും ലൂവ്രിലും ടുയിലറിയിലും പ്രതിമാശില്‌പനിർമാണത്തിൽ ഏർപ്പെട്ടു. ഇവിടെ പ്രശസ്‌തശില്‌പിയായ ജാക്വിസ്‌ സാരസിന്‍ തയ്യാറാക്കിയ രൂപരേഖകള്‍ക്കനുസൃതമായിട്ടാണ്‌ ഈ ശില്‌പങ്ങള്‍ തയ്യാറാക്കിയത്‌. അതോടൊപ്പം അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ പ്രതിമാശില്‌പനിർമാണത്തിൽ കൂടുതൽ പരിശീലനം നേടുകയുണ്ടായി. ഇക്കാലത്ത്‌ ഒബ്‌സ്റ്റാൽ ഫ്രഞ്ചു പൗരത്വം നേടുകയും നിരവധി പ്രതിമാശില്‌പാലങ്കരണപ്പണികള്‍ ഏറ്റെടുത്തു നിർവഹിക്കുകയും ചെയ്‌തു. പ്രതേ്യകിച്ചും ഹോട്ടൽ കാർനവാലെറ്റിന്റെ അങ്കണം അലങ്കരിക്കുന്നതിൽ കാണിച്ച വൈദഗ്‌ധ്യം ഗൃഹാലങ്കരണകലയിൽ ഇദ്ദേഹത്തിനുള്ള അവഗാഹം വ്യജ്ഞിപ്പിക്കുന്നു. പാരിസ്‌ നഗരത്തിലും അതിനുപുറത്തും ഇദ്ദേഹം നിർമിച്ചിട്ടുള്ള ശില്‌പങ്ങള്‍ അലങ്കരണപ്രാധാന്യമുള്ളവയായിരുന്നു. 1660-ൽ ലൂയി 14 ന്റെ വിവാഹകാലത്ത്‌ പോർട്ടേ സെന്റ്‌ ആന്റോയിന്‍ അലങ്കരിക്കുന്നതിൽ ഏർപ്പെട്ടിരുന്ന ഇദ്ദേഹം നിർമിച്ച ലൂയിരാജാവിന്റെ പൂർണകായപ്രതിമയും മൂന്ന്‌ അന്യാപദേശശില്‌പങ്ങളും 1778-ൽ നശിപ്പിക്കപ്പെട്ടു. എങ്കിലും ആ ശില്‌പങ്ങള്‍ ഇദ്ദേഹത്തിന്റെ രചനാ സാമർഥ്യത്തിന്റെ നിദർശനങ്ങളായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളവയാണ്‌. 1668-ൽ പാരിസിൽ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍