This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒബ്രയന്‍, വില്യം സ്‌മിത്ത്‌ (1803 - 64)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഒബ്രയന്‍, വില്യം സ്‌മിത്ത്‌ (1803 - 64)

O'Brien,William Smith

അയര്‍ലണ്ടിലെ ഒരു സ്വദേശാഭിമാനി. സാഹിത്യരാഷ്‌ട്രീയകാര്യങ്ങള്‍ക്കായുള്ള "യങ്‌-അയര്‍ലണ്ട്‌' പ്രസ്ഥാനത്തിന്റെ ഒരു നേതാവുകൂടിയായിരുന്നു ഒബ്രയന്‍. 1803 ഒ. 17-ന്‌ ഡോമൊലന്‍ഡില്‍ ജനിച്ച ഒബ്രയന്‍ ഹാരോ, ട്രിനിറ്റി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നിര്‍വഹിച്ചു.

1828-48-ല്‍ ബ്രിട്ടനലിലെ കോമണ്‍സ്‌ സഭാംഗമായിരുന്നു. പ്രാട്ടസ്റ്റന്റ്‌ ആയിരുന്നെങ്കിലും കത്തോലിക്കരുടെ മോചനത്തിന്‌ ഒബ്രയന്‍ സര്‍വാത്മനാ പിന്തുണ നല്‌കി. എന്നാല്‍ അയര്‍ലണ്ടും ബ്രിട്ടനും തമ്മില്‍ നിയമനിര്‍മാണതലത്തില്‍ സ്ഥാപിച്ചിരുന്ന (1800 ആഗ. 1) യൂണിയന്‍ നിലനിന്നു കാണാന്‍ ഇദ്ദേഹം താത്‌പര്യപ്പെട്ടു. കത്തോലിക്കരുടെ രാഷ്‌ട്രീയവകാശങ്ങള്‍ക്കു വേണ്ടി വാദിച്ചിരുന്നെങ്കിലും, ഐറിഷ്‌-ഇംഗ്ലീഷ്‌ ഐക്യത്തിന്‌ എതിരായിരുന്ന കത്തോലിക്കനായ ഡാനിയല്‍ ഓകോണലിനെ ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ തടവിലാക്കുന്നതുവരെ യൂണിയനുവേണ്ടി ഇദ്ദേഹം വാദിച്ചു പോന്നു. പിന്നീട്‌ യൂണിയന്‍ വിരുദ്ധ സംഘടന (Repeal Association)യുടെ ഉപനേതാവായി. 1848 മേയില്‍ പാരിസിലെത്തി പുതിയ ഫ്രഞ്ച്‌ റിപ്പബ്ലിക്കിന്റെ നേതാക്കളെ നേരിട്ട്‌ അഭിനന്ദിച്ചു. മടങ്ങിയെത്തിയ ശേഷം ഇദ്ദേഹം രക്തരൂക്ഷിതമായ വിപ്ലവത്തിനു വേണ്ടി പ്രചാരണം നടത്തി. 1848 ജൂല. 29-ന്‌ തിപ്പെറാറി കൗണ്ടിയിലെ പൊലീസിനെതിരായി ഇദ്ദേഹം കര്‍ഷകരുടെ ഒരു കലാപം സംഘടിപ്പിച്ചു. രാജദ്രാഹകുറ്റം ചുമത്തി ഇദ്ദേഹത്തെ വധശിക്ഷയ്‌ക്കു വിധിച്ചെങ്കിലും പിന്നീട്‌ ശിക്ഷ ഇളവുചെയ്‌ത്‌ താസ്‌മാനിയയിലേക്ക്‌ നാടുകടത്തി. എന്നാല്‍ 1856-ല്‍ ഇദ്ദേഹത്തിനു മാപ്പു നല്‍കി. 1864 ജൂണ്‍ 18-ന്‌ വടക്കന്‍വെയില്‍സിലെ ബാങ്കോറില്‍ ഒബ്രയന്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍