This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഐസോയേസി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Aizoaceae)
(Aizoaceae)
 
വരി 5: വരി 5:
== Aizoaceae ==
== Aizoaceae ==
-
ദ്വിബീജപത്രകവിഭാഗത്തിലെ മോണോക്ലാമിഡേ ഉപവിഭാഗത്തിൽപ്പെടുന്ന ഒരു സസ്യകുടുംബം. ചൂടുകൂടിയ പ്രദേശങ്ങളിൽ വളരാന്‍ അനുയോജ്യമായ സവിശേഷതകളുള്ള ഈ കുടുംബത്തിലെ ചെടികള്‍ ദക്ഷിണാഫ്രിക്കയിലാണ്‌ ഏറ്റവും കൂടുതലായി കണ്ടുവരുന്നത്‌. ആസ്റ്റ്രലിയ മുതൽ കാലിഫോർണിയ വരെയുള്ള പ്രദേശങ്ങളിലെ ചൂടുകൂടിയ സ്ഥലങ്ങളിലും അറേബ്യ മെഡിറ്ററേനിയന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും ഇവ കണ്ടുവരുന്നു. ഈ കുടുംബത്തിലെ ടെട്രാഗോണിയ എക്‌സ്‌പാന്‍സാ (ന്യൂസിലന്‍ഡ്‌ സ്‌പിനിച്ച്‌) എന്ന സസ്യം ഇന്ത്യയുള്‍പ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലും കൃഷിചെയ്‌തുവരുന്നുണ്ട്‌.
+
ദ്വിബീജപത്രകവിഭാഗത്തിലെ മോണോക്ലാമിഡേ ഉപവിഭാഗത്തില്‍പ്പെടുന്ന ഒരു സസ്യകുടുംബം. ചൂടുകൂടിയ പ്രദേശങ്ങളില്‍ വളരാന്‍ അനുയോജ്യമായ സവിശേഷതകളുള്ള ഈ കുടുംബത്തിലെ ചെടികള്‍ ദക്ഷിണാഫ്രിക്കയിലാണ്‌ ഏറ്റവും കൂടുതലായി കണ്ടുവരുന്നത്‌. ആസ്റ്റ്രലിയ മുതല്‍ കാലിഫോര്‍ണിയ വരെയുള്ള പ്രദേശങ്ങളിലെ ചൂടുകൂടിയ സ്ഥലങ്ങളിലും അറേബ്യ മെഡിറ്ററേനിയന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും ഇവ കണ്ടുവരുന്നു. ഈ കുടുംബത്തിലെ ടെട്രാഗോണിയ എക്‌സ്‌പാന്‍സാ (ന്യൂസിലന്‍ഡ്‌ സ്‌പിനിച്ച്‌) എന്ന സസ്യം ഇന്ത്യയുള്‍പ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലും കൃഷിചെയ്‌തുവരുന്നുണ്ട്‌.
[[ചിത്രം:Vol5p545_Tetragonia.jpg|thumb|ടെട്രാഗോണിയ എക്‌സ്‌പാന്‍സാ]]

ഏകദേശം 100 ജീനസുകളും 600 സ്‌പീഷീസുകളും ഉള്‍ക്കൊള്ളുന്നതാണ്‌ ഈ സസ്യകുലം. ഓഷധികളോ കുറ്റിച്ചെടികളോ ആണ്‌ സസ്യങ്ങള്‍. വീതി കുറഞ്ഞ മാംസളമായ ഇലകള്‍ ഏകാന്തരമായോ (alternate) സമ്മുഖമായോ (opposite) ക്രമീകരിച്ചിരിക്കും. അനുപർണങ്ങള്‍ (stipules)ഇല്ല. ഇലയിൽ ജലസംഭരണശേഷിയുള്ള കല(tissue)കളുണ്ട്‌. പല മെസെംബ്രിയാന്തിമം സ്‌പീഷീസുകളിലും ഇലകളുടെ അധിചർമ(epidermis)ത്തിൽക്കാണുന്ന മെഴുകുകൊണ്ടുള്ള ആവരണവും ജലസംഭരണശേഷിയുള്ള ലോമങ്ങളും വരള്‍ച്ചയെ അതിജീവിക്കാന്‍ ചെടിയെ പ്രാപ്‌തമാക്കുന്നു. വീതി കുറഞ്ഞ്‌, മാംസളമായ ഇലകളും ശല്‌കപത്രങ്ങളും സാധാരണമാണ്‌. കേസരവും ജനി(pistil)യും ഒരേ പൂവിൽത്തന്നെയുണ്ടായിരിക്കണം (bisexual). പരിദളപുടത്തിന്‌ (perianth) 5-8 ഭാഗങ്ങളുണ്ട്‌. ഇവ അണ്ഡാശയത്തോട്‌ ചേർന്നോ സ്വതന്ത്രമായോ നിലകൊള്ളുന്നു. സാധാരണയായി അഞ്ച്‌ കേസരങ്ങള്‍ കാണാം. മൊളൂഗോ വെർട്ടിസിലേറ്റാ (Mollugo verticillata)എന്ന സ്‌പീഷീസിൽ മൂന്ന്‌ കേസരങ്ങളേയുള്ളൂ. ചില സസ്യങ്ങളിൽ വിഭജനഫലമായി നിരവധി കേസരങ്ങള്‍ കണ്ടെന്നുവരാം. ഏറ്റവും പുറമേയുള്ള കേസരങ്ങള്‍ക്ക്‌ രൂപാന്തരം സംഭവിക്കുന്നതുമൂലം അവയ്‌ക്ക്‌ പുഷ്‌പദളങ്ങളെപ്പോലെ(Petals)  വർണശബളിമ കൈവരുന്നു. അണ്ഡാശയം ഊർധ്വാവസ്ഥ (superior) യിലോ അധഃസ്ഥിതാവസ്ഥ(inferior)യിലോ ഉള്ളതാകാം. 3-5 അണ്ഡപർണങ്ങളും അത്രയും അറകളും കാണുന്നു; നിരവധി ബീജാണ്ഡങ്ങളുമുണ്ട്‌. ഫലം സമ്പുട(capsule)മാണ്‌. വിത്തിനുള്ളിലെ ഭ്രൂണം വളരെ വലുതായിരിക്കും.
+
ഏകദേശം 100 ജീനസുകളും 600 സ്‌പീഷീസുകളും ഉള്‍ക്കൊള്ളുന്നതാണ്‌ ഈ സസ്യകുലം. ഓഷധികളോ കുറ്റിച്ചെടികളോ ആണ്‌ സസ്യങ്ങള്‍. വീതി കുറഞ്ഞ മാംസളമായ ഇലകള്‍ ഏകാന്തരമായോ (alternate) സമ്മുഖമായോ (opposite) ക്രമീകരിച്ചിരിക്കും. അനുപര്‍ണങ്ങള്‍ (stipules)ഇല്ല. ഇലയില്‍ ജലസംഭരണശേഷിയുള്ള കല(tissue)കളുണ്ട്‌. പല മെസെംബ്രിയാന്തിമം സ്‌പീഷീസുകളിലും ഇലകളുടെ അധിചര്‍മ(epidermis)ത്തില്‍ക്കാണുന്ന മെഴുകുകൊണ്ടുള്ള ആവരണവും ജലസംഭരണശേഷിയുള്ള ലോമങ്ങളും വരള്‍ച്ചയെ അതിജീവിക്കാന്‍ ചെടിയെ പ്രാപ്‌തമാക്കുന്നു. വീതി കുറഞ്ഞ്‌, മാംസളമായ ഇലകളും ശല്‌കപത്രങ്ങളും സാധാരണമാണ്‌. കേസരവും ജനി(pistil)യും ഒരേ പൂവില്‍ത്തന്നെയുണ്ടായിരിക്കണം (bisexual). പരിദളപുടത്തിന്‌ (perianth) 5-8 ഭാഗങ്ങളുണ്ട്‌. ഇവ അണ്ഡാശയത്തോട്‌ ചേര്‍ന്നോ സ്വതന്ത്രമായോ നിലകൊള്ളുന്നു. സാധാരണയായി അഞ്ച്‌ കേസരങ്ങള്‍ കാണാം. മൊളൂഗോ വെര്‍ട്ടിസിലേറ്റാ (Mollugo verticillata)എന്ന സ്‌പീഷീസില്‍ മൂന്ന്‌ കേസരങ്ങളേയുള്ളൂ. ചില സസ്യങ്ങളില്‍ വിഭജനഫലമായി നിരവധി കേസരങ്ങള്‍ കണ്ടെന്നുവരാം. ഏറ്റവും പുറമേയുള്ള കേസരങ്ങള്‍ക്ക്‌ രൂപാന്തരം സംഭവിക്കുന്നതുമൂലം അവയ്‌ക്ക്‌ പുഷ്‌പദളങ്ങളെപ്പോലെ(Petals)  വര്‍ണശബളിമ കൈവരുന്നു. അണ്ഡാശയം ഊര്‍ധ്വാവസ്ഥ (superior) യിലോ അധഃസ്ഥിതാവസ്ഥ(inferior)യിലോ ഉള്ളതാകാം. 3-5 അണ്ഡപര്‍ണങ്ങളും അത്രയും അറകളും കാണുന്നു; നിരവധി ബീജാണ്ഡങ്ങളുമുണ്ട്‌. ഫലം സമ്പുട(capsule)മാണ്‌. വിത്തിനുള്ളിലെ ഭ്രൂണം വളരെ വലുതായിരിക്കും.
-
അലങ്കാരസസ്യങ്ങളെന്ന നിലയിൽ ഈ കുടുംബത്തിലെ പല ചെടികളും പ്രാധാന്യമർഹിക്കുന്നു. 80 ജീനസുകളിലെ മിക്കവാറും എല്ലാ സ്‌പീഷീസുകളും ഭംഗിയേറിയ ഉദ്യാനസസ്യങ്ങളാണ്‌.
+
അലങ്കാരസസ്യങ്ങളെന്ന നിലയില്‍ ഈ കുടുംബത്തിലെ പല ചെടികളും പ്രാധാന്യമര്‍ഹിക്കുന്നു. 80 ജീനസുകളിലെ മിക്കവാറും എല്ലാ സ്‌പീഷീസുകളും ഭംഗിയേറിയ ഉദ്യാനസസ്യങ്ങളാണ്‌.

Current revision as of 04:52, 16 ഓഗസ്റ്റ്‌ 2014

ഐസോയേസി

Aizoaceae

ദ്വിബീജപത്രകവിഭാഗത്തിലെ മോണോക്ലാമിഡേ ഉപവിഭാഗത്തില്‍പ്പെടുന്ന ഒരു സസ്യകുടുംബം. ചൂടുകൂടിയ പ്രദേശങ്ങളില്‍ വളരാന്‍ അനുയോജ്യമായ സവിശേഷതകളുള്ള ഈ കുടുംബത്തിലെ ചെടികള്‍ ദക്ഷിണാഫ്രിക്കയിലാണ്‌ ഏറ്റവും കൂടുതലായി കണ്ടുവരുന്നത്‌. ആസ്റ്റ്രലിയ മുതല്‍ കാലിഫോര്‍ണിയ വരെയുള്ള പ്രദേശങ്ങളിലെ ചൂടുകൂടിയ സ്ഥലങ്ങളിലും അറേബ്യ മെഡിറ്ററേനിയന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും ഇവ കണ്ടുവരുന്നു. ഈ കുടുംബത്തിലെ ടെട്രാഗോണിയ എക്‌സ്‌പാന്‍സാ (ന്യൂസിലന്‍ഡ്‌ സ്‌പിനിച്ച്‌) എന്ന സസ്യം ഇന്ത്യയുള്‍പ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലും കൃഷിചെയ്‌തുവരുന്നുണ്ട്‌.

ടെട്രാഗോണിയ എക്‌സ്‌പാന്‍സാ

ഏകദേശം 100 ജീനസുകളും 600 സ്‌പീഷീസുകളും ഉള്‍ക്കൊള്ളുന്നതാണ്‌ ഈ സസ്യകുലം. ഓഷധികളോ കുറ്റിച്ചെടികളോ ആണ്‌ സസ്യങ്ങള്‍. വീതി കുറഞ്ഞ മാംസളമായ ഇലകള്‍ ഏകാന്തരമായോ (alternate) സമ്മുഖമായോ (opposite) ക്രമീകരിച്ചിരിക്കും. അനുപര്‍ണങ്ങള്‍ (stipules)ഇല്ല. ഇലയില്‍ ജലസംഭരണശേഷിയുള്ള കല(tissue)കളുണ്ട്‌. പല മെസെംബ്രിയാന്തിമം സ്‌പീഷീസുകളിലും ഇലകളുടെ അധിചര്‍മ(epidermis)ത്തില്‍ക്കാണുന്ന മെഴുകുകൊണ്ടുള്ള ആവരണവും ജലസംഭരണശേഷിയുള്ള ലോമങ്ങളും വരള്‍ച്ചയെ അതിജീവിക്കാന്‍ ചെടിയെ പ്രാപ്‌തമാക്കുന്നു. വീതി കുറഞ്ഞ്‌, മാംസളമായ ഇലകളും ശല്‌കപത്രങ്ങളും സാധാരണമാണ്‌. കേസരവും ജനി(pistil)യും ഒരേ പൂവില്‍ത്തന്നെയുണ്ടായിരിക്കണം (bisexual). പരിദളപുടത്തിന്‌ (perianth) 5-8 ഭാഗങ്ങളുണ്ട്‌. ഇവ അണ്ഡാശയത്തോട്‌ ചേര്‍ന്നോ സ്വതന്ത്രമായോ നിലകൊള്ളുന്നു. സാധാരണയായി അഞ്ച്‌ കേസരങ്ങള്‍ കാണാം. മൊളൂഗോ വെര്‍ട്ടിസിലേറ്റാ (Mollugo verticillata)എന്ന സ്‌പീഷീസില്‍ മൂന്ന്‌ കേസരങ്ങളേയുള്ളൂ. ചില സസ്യങ്ങളില്‍ വിഭജനഫലമായി നിരവധി കേസരങ്ങള്‍ കണ്ടെന്നുവരാം. ഏറ്റവും പുറമേയുള്ള കേസരങ്ങള്‍ക്ക്‌ രൂപാന്തരം സംഭവിക്കുന്നതുമൂലം അവയ്‌ക്ക്‌ പുഷ്‌പദളങ്ങളെപ്പോലെ(Petals) വര്‍ണശബളിമ കൈവരുന്നു. അണ്ഡാശയം ഊര്‍ധ്വാവസ്ഥ (superior) യിലോ അധഃസ്ഥിതാവസ്ഥ(inferior)യിലോ ഉള്ളതാകാം. 3-5 അണ്ഡപര്‍ണങ്ങളും അത്രയും അറകളും കാണുന്നു; നിരവധി ബീജാണ്ഡങ്ങളുമുണ്ട്‌. ഫലം സമ്പുട(capsule)മാണ്‌. വിത്തിനുള്ളിലെ ഭ്രൂണം വളരെ വലുതായിരിക്കും.

അലങ്കാരസസ്യങ്ങളെന്ന നിലയില്‍ ഈ കുടുംബത്തിലെ പല ചെടികളും പ്രാധാന്യമര്‍ഹിക്കുന്നു. 80 ജീനസുകളിലെ മിക്കവാറും എല്ലാ സ്‌പീഷീസുകളും ഭംഗിയേറിയ ഉദ്യാനസസ്യങ്ങളാണ്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%90%E0%B4%B8%E0%B5%8B%E0%B4%AF%E0%B5%87%E0%B4%B8%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍