This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഐസോപ്‌റ്റെറ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഐസോപ്‌റ്റെറ == == Isoptera == ചിതലുകളുടെ ഗോത്രം. സെലുലോസ്‌ ആഹാരമാക്ക...)
(Isoptera)
വരി 4: വരി 4:
== Isoptera ==
== Isoptera ==
 +
[[ചിത്രം:Vol5p545_Termite queen, king, workers and soldiers.jpg|thumb|]]
ചിതലുകളുടെ ഗോത്രം. സെലുലോസ്‌ ആഹാരമാക്കിയിട്ടുള്ളതും "വൈറ്റ്‌ ആന്റ്‌സ്‌' എന്ന്‌ സാധാരണ അറിയപ്പെടുന്നതുമായ ചിതലുകള്‍, ചെടികളുടെ വളർച്ചയ്‌ക്ക്‌ പാകമായ തരത്തിൽ സസ്യ"സെല്ലുലോസി'നെ വിഘടിപ്പിച്ച്‌ മനുഷ്യന്‌ ഉപകാരികളായിത്തീരുന്നു. വെളുത്ത "ഉറുമ്പ്‌' എന്നാണ്‌ ഇവ സാധാരണ വിശേഷിപ്പിക്കപ്പെടുന്നതെങ്കിലും യഥാർഥ ഉറുമ്പുകളുമായി ഇവയ്‌ക്കുള്ള ബന്ധം നാമമാത്രമാണ്‌. ചിതലുകളുടെ സാമൂഹികസ്വഭാവങ്ങള്‍ പലതും ഉറുമ്പുകളുടേതിനോട്‌ സാദൃശ്യമാണെങ്കിലും ഇവ രണ്ടും സ്വതന്ത്രപരിണാമഫലങ്ങളാകുന്നു. യഥാർഥത്തിൽ പാറ്റ(cockroach)യുടെ അടുത്ത ബന്ധുക്കളാണ്‌ ചിതലുകള്‍. നേർത്തു പാടപോലെയുള്ള രണ്ടുജോടി ചിറകുകളുടെ സാന്നിധ്യം ഓവിപോസിറ്ററിന്റെയും ബാഹ്യ-പും-ജനനേന്ദ്രിയത്തിന്റെയും അഭാവം എന്നീ രണ്ടു ലക്ഷണവിശേഷങ്ങളിൽ മാത്രമാണ്‌ ചിതലുകള്‍ പാറ്റകളിൽ നിന്ന്‌ വ്യത്യസ്‌തമായിരിക്കുന്നത്‌.

[[ചിത്രം:Vol5p545_pattalakaran.jpg|thumb|]]
ഉദ്ദേശം 1,900 സ്‌പീഷീസുകളുള്ള ചിതലുകള്‍ ഭൂമിയിൽ മിക്കവാറും എല്ലാ പ്രദേശങ്ങളിലും കാണപ്പെടുന്നു. തണുപ്പില്ലാത്ത എല്ലാ ഭൂഭാഗങ്ങളിലും ഇവ ധാരാളമായുണ്ട്‌. ഉഷ്‌ണമേഖലയിലെ കാടുകളിലാണ്‌ അംഗസംഖ്യയിലും സ്‌പീഷീസുകളുടെ എണ്ണത്തിലും ഏറ്റവുമധികം കാണപ്പെടുന്നത്‌. സുവോറ്റെർമാപ്‌സിസ്‌, റെറ്റിക്കുലറ്റെർമസ്‌ തുടങ്ങിയവ നൈസർഗിക സാഹചര്യങ്ങളിൽ കഴിഞ്ഞിരുന്ന ചിതലുകളാണ്‌. ഇവ കൂടാതെ പുതിയ ഭൂഭാഗങ്ങളിലേക്ക്‌ കുടിയേറിപ്പാർത്തിട്ടുള്ള ചിതലുകളും ധാരാളമുണ്ട്‌. ക്രിപ്‌റ്റോറ്റെർമസ്‌, കോപ്‌റ്റോറ്റെർമസ്‌ എന്നീ ഇനങ്ങള്‍ ഇക്കൂട്ടത്തിൽ പ്രാധാന്യമർഹിക്കുന്നു. മരസാമാനങ്ങള്‍, ഷിപ്പിങ്‌ ക്രറ്റുകള്‍, തടികള്‍ തുടങ്ങിയവയോടൊപ്പമാണ്‌ ഈ ചിതലുകളും യാത്രചെയ്യുന്നത്‌. ഉണങ്ങിയ തടിയിലെ ചിതലുകള്‍ (ഉദാ. ക്രിപ്‌റ്റോറ്റെർമസ്‌ സ്‌പീഷീസുകള്‍) തടിക്കുള്ളിൽ ചെറുകോളനികളായി ജീവിക്കുന്നതിനാൽ, പണിക്ക്‌ പാകപ്പെടുത്തിയ തടിയിലും മരസാമാനങ്ങളിൽപ്പോലും, നാളുകളോളം ജീവിക്കാന്‍ ഇവയ്‌ക്കു കഴിയും. ഈർപ്പം ഇവയ്‌ക്കാവശ്യമേയില്ല. എന്നാൽ റൈനോറ്റെർമൈറ്റിഡേ കുടുംബാംഗങ്ങള്‍ (ഉദാ. കോപ്‌റ്റോറ്റെർമസ്‌) നനവുതട്ടാന്‍ സൗകര്യമുള്ള തടിപ്പെട്ടികളിൽ മാത്രമേ കഴിയുകയുള്ളൂ. ശ്രീലങ്ക, പസിഫിക്‌ ദ്വീപുകള്‍, തെക്കേ ആഫ്രിക്ക, കിഴക്കേ ആഫ്രിക്ക, ഹവായ്‌, യു.എസ്സിന്റെ തെക്കുഭാഗങ്ങള്‍ എന്നിവിടങ്ങളിൽ കാണപ്പെടുന്ന കോ. ഫോർമസാനസ്‌ ഇപ്രകാരം എത്തിച്ചേർന്ന ഇനമാണ്‌. ജപ്പാന്‍, തയ്‌വാന്‍, ദക്ഷിണ ചൈന എന്നിവിടങ്ങളിലാണ്‌ ഇത്‌ നൈസർഗികമായി കാണപ്പെടുന്നത്‌.  

[[ചിത്രം:Vol5p545_worker.jpg|thumb|]]
"സാമൂഹികജീവിത'സ്വഭാവം ഏറ്റവുമധികം വികസിതമായിരിക്കുന്ന വളരെക്കുറച്ചു ജീവികളിൽ ഒന്നാണ്‌ ചിതൽ. ഏറ്റവും ഭംഗിയായി സംഘടിപ്പിക്കപ്പെട്ട ചെറുഘടകങ്ങളുടെ സമാഹാരമാണ്‌ ചിതൽപ്പുറ്റ്‌. തൊഴിൽ വിഭജനവും ജാതിവ്യവസ്ഥയും ഈ കോളനികളിൽ കാണപ്പെടുന്നു. ശരീരഘടനയിലും ധർമത്തിലും വ്യത്യസ്‌തമായ നാലു വിഭിന്ന ജാതികളെ ഓരോ സമൂഹത്തിലും കണ്ടെത്താം: (1) പ്രാഥമിക - പ്രത്യുത്‌പാദകവർഗം(primary reproductives പ്രവർത്തനക്ഷമമായ ചിറകുകള്‍ ഉള്ളതിനാൽ സംഘത്തിൽ നിന്നു പിരിഞ്ഞ്‌, കൂടിനുവെളിയിലേക്കു പറന്നിറങ്ങി, ഇണചേർന്ന്‌, "രാജാവും' "രാജ്ഞിയും' ചേർന്ന ഓരോ ജോടിയും പുതിയൊരു കോളനിക്കു രൂപം നല്‌കുന്നു) (2) പൂരക-പ്രത്യുത്‌പാദകവർഗം (supplementary reproductives വളരെ ചെറിയ കണ്ണുകളും, മാംസളമായതിനാൽ ഉപയോഗശൂന്യമായ ചിറകുകളുമുള്ള വെളുത്തു വിളറിയ ചെറുചിതലുകള്‍; രാജാവും രാജ്ഞിയും നഷ്‌ടപ്പെട്ട കോളനികളിലെ ഉത്‌പാദനപ്രക്രിയ ഏറ്റെടുക്കുന്നത്‌ ഇവയാണ്‌); (3) ജോലിക്കാർ (വളരെ ചെറുതും ചിറകുകളില്ലാത്തതുമായ ഇവയ്‌ക്ക്‌ ഉത്‌പാദനശേഷിയില്ല. പാർപ്പിടനിർമാണം, കൂടു വൃത്തിയാക്കൽ, ആഹാരസമ്പാദനം, മറ്റംഗങ്ങള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഭക്ഷണം നല്‌കൽ എന്നിവയെല്ലാം ഇവയുടെ ചുമതലകളാണ്‌); (4) സൈനികർ (ചിറകുകളോ ഉത്‌പാദനശേഷിയോ ഇല്ലാത്ത സൈനികർക്ക്‌ കോളനിയെ ശത്രുക്കളിൽ നിന്ന്‌ രക്ഷിക്കുക എന്ന ചുമതലയാണുള്ളത്‌. വലിയ തലയും ബലമുള്ള മാന്‍ഡിബിളുകളും ഇവയുടെ പ്രത്യേകതയാണ്‌). ആഹാരം ചവച്ചരയ്‌ക്കുന്നതിനു പറ്റിയ വദനഭാഗമാണ്‌ പണിക്കാരായ ചിതലുകള്‍ക്ക്‌ സാമാന്യമായിട്ടുള്ളത്‌. ചില സ്‌പീഷീസുകളിൽ "മോന്ത' (snout) പോലെ കൂർത്ത ഒരു രചനാവിശേഷം കാണാന്‍ കഴിയും. ഈ ഭാഗത്തുകൂടി പുറത്തേക്കു വിടുന്ന പശയുള്ള ഒരു ദ്രാവകം ശത്രുവിനെ ബദ്ധാവസ്ഥയിൽ ആക്കുന്നതിനാൽ, ഉറുമ്പുകളെപ്പോലെയുള്ള ശത്രുക്കളിൽ നിന്ന്‌ രക്ഷനേടാന്‍ ഈ രചന സഹായകമാകുന്നു. ഓരോ കോളനിയിലും വിവിധജാതിയിൽപ്പെട്ട ചിതലുകള്‍ ഉണ്ടാകുന്നതിനുള്ള യഥാർഥ കാരണം എന്താണെന്ന്‌ ഇനിയും മനസ്സിലാകേണ്ടിയിരിക്കുന്നു. മുട്ട വിരിഞ്ഞിറങ്ങുന്ന സമയത്ത്‌ എല്ലാ കുഞ്ഞുങ്ങളുടെയും ജനിതകഘടന ഒന്നുപോലെയാണെന്നു മാത്രമേ ഇപ്പോള്‍ അറിവുള്ളൂ. എല്ലാ അംഗങ്ങള്‍ക്കും ഏതു ജാതിയായി വേണമെങ്കിലും വളരാനുള്ള കഴിവുണ്ട്‌. സസ്യഭാഗങ്ങള്‍ ഭക്ഷിച്ചു തീർക്കുന്നത്‌ വേലക്കാരന്‍ ചിതലിന്റെ ജോലിയാണ്‌. മുറിച്ചിട്ട തടി, വൃക്ഷങ്ങളും ചെടികളും, മരസാമാനങ്ങള്‍, തടികൊണ്ടും "വുഡ്‌ പള്‍പ്പ്‌'കൊണ്ടും ഉണ്ടാക്കിയിട്ടുള്ള സാധനങ്ങള്‍, കടലാസ്‌, കാർഡ്‌ബോഡ്‌, പലതരം തുണികള്‍ തുടങ്ങി എന്തും തിന്നു തീർക്കാന്‍ ചിതലിന്‌ യാതൊരു പ്രയാസവുമില്ല. മണ്ണിൽ കഴിയുന്നയിനം ചിതലുകള്‍ (subterranean termites)  കെട്ടിടങ്ങളിലെ മരംകൊണ്ടുള്ള ഭാഗങ്ങളാണ്‌ സാധാരണയായി തിന്നുന്നത്‌. ചിലയിനം ചിതലുകള്‍ ഉണങ്ങിയ തടി ഇഷ്‌ടപ്പെടുമ്പോള്‍ മറ്റു ചിലത്‌ നനവുള്ളതിൽ മാത്രമേ ജീവിക്കാറുള്ളൂ. ഇനിയും ചില സ്‌പീഷീസുകള്‍ ഉണക്കപ്പുല്ലും ഇലകളും തിന്നു കഴിയുന്നവയാണ്‌. മാക്രാറ്റെർമസ്‌ സ്‌പീഷീസുകള്‍ "കർഷക'രാകുന്നു. ഇവ തങ്ങളുടെ കൂടുകള്‍ക്കുള്ളിൽ ചെറിയ "ഫംഗസ്‌ തോട്ടങ്ങളു'ണ്ടാക്കി വിളവെടുപ്പു നടത്തിയാണ്‌ ഭക്ഷണം ശരിയാക്കുന്നത്‌. ആഹാരം ചെറുകഷണങ്ങളാക്കിയശേഷം ജോലിക്കാർ, തനിച്ച്‌ ഭക്ഷണം തേടാത്ത മറ്റംഗങ്ങളെ ഊട്ടുന്നു.

14:09, 14 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഐസോപ്‌റ്റെറ

Isoptera

പരിണാമപരമായി താണ കുടുംബങ്ങളിലുള്ള ചിതലുകള്‍ക്ക്‌ ഒരു "സിംബയോട്ടിക്‌' പ്രാട്ടസോവയുടെ സഹായത്തോടെ മാത്രമേ സെല്ലുലോസ്‌ ദഹിപ്പിക്കാനാവൂ. ഈ പ്രാട്ടസോവകള്‍ ചിതലിന്റെ കുടലിനുള്ളിൽ താമസമാക്കി, ചിതൽ ഭക്ഷിക്കുന്ന സെല്ലുലോസിനെ കുറേക്കൂടി ലഘുപദാർഥങ്ങളായി വിഘടിപ്പിക്കുന്നു. ഈ പദാർഥങ്ങള്‍ ചിതൽ ആഗിരണം ചെയ്‌തുകൊള്ളും. മേല്‌പറഞ്ഞ പ്രാട്ടസോവകളെ പരീക്ഷണാർഥമെങ്കിലും ഈ ചിതലുകളുടെ ഉള്ളിൽനിന്ന്‌ നീക്കം ചെയ്യുന്ന പക്ഷം ചിതലുകള്‍ക്ക്‌ ജീവഹാനി സംഭവിക്കുന്നതായി കാണാം.

പുതിയ പുതിയ മുട്ടകള്‍ ഇടുന്നതോടെ കോളനിയുടെ വലുപ്പവും വർധിക്കുന്നു. ചില കോളനികളിൽ പത്തു ലക്ഷത്തിലധികം അംഗങ്ങളുണ്ടാവുമെന്നാണ്‌ കണക്കാക്കപ്പെട്ടിരിക്കുന്നത്‌. നിരവധി വർഷങ്ങളോളം ഒരു കോളനി നിലനില്‌ക്കുമെന്നും കരുതപ്പെടുന്നു. ഇപ്രകാരം വലുപ്പമേറിയ കോളനികളിലെല്ലാംതന്നെ രാജ്ഞി "മുട്ടയിടുന്ന ഒരു യന്ത്രം' മാത്രമാണ്‌. അണ്ഡാശയങ്ങളുടെ അമിതമായ വളർച്ചമൂലം രാജ്ഞിയുടെ ശരീരം വല്ലാതെ വീർക്കുന്നു. ഒരു രാജകീയ-അറയിൽ, ഏതാണ്ട്‌ നിശ്ചലാവസ്ഥയിൽ കഴിയുന്ന രാജ്ഞിയുടെ ശുശ്രൂഷയ്‌ക്ക്‌ ഒരു പറ്റം ജോലിക്കാരുണ്ടായിരിക്കും.

പാറ്റയുമായി അടുത്ത ബന്ധമുള്ള ചിതലിന്റെ പൂർവികന്‍ പാറ്റയോട്‌ ആകാരസാദൃശ്യമുള്ള ഒരു ജീവിയായിരുന്നിരിക്കാമെന്ന്‌ വിശ്വസിക്കപ്പെടുന്നു. പാറ്റകളിൽ ഏറ്റവും പ്രാഥമിക രൂപമായ ക്രിപ്‌റ്റോസെർക്കസ്‌ പങ്‌ചുലേറ്റസിന്‌ ചിതലിനോട്‌ വളരെയധികം സാദൃശ്യ-സാധർമ്യങ്ങള്‍ ഉള്ളതായി കാണാം. ആദിമ ചിതലുകളുടെ കുടലിനുള്ളിൽ കാണുന്നയിനം പ്രാട്ടസോവകള്‍ ക്രിപ്‌റ്റോസെർക്കസിന്റെ കുടലിനുള്ളിലും ജീവിക്കുന്നുണ്ട്‌. ആസ്റ്റ്രലിയയിലെ മാസ്റ്റോറ്റെർമസ്‌ ഡാർവിനിയന്‍സിസ്‌ എന്ന ചിതലിന്റെയും ക്രിപ്‌റ്റോസെർക്കസിന്റെയും ഉത്‌പാദനാവയവങ്ങളും ചില ആന്തരികാവയവങ്ങളും സദൃശ്യങ്ങളായിരിക്കുന്നു. പ്രാഥമിക പാറ്റകളുമായി ചിതലുകള്‍ക്ക്‌ ബന്ധമുണ്ടായിരുന്നു എന്നതിന്‌ ഉപോദ്‌ബലകമായ തെളിവുകള്‍, പെർമിയന്റെ അവസാനഘട്ടത്തിൽ (സു. 23,00,00,000 വർഷം മുമ്പ്‌) ചിതലുകള്‍ രൂപമെടുത്തിയിരിക്കാമെന്ന്‌ സൂചിപ്പിക്കുന്നു. എന്നാൽ ക്രിട്ടേഷ്യസിന്റെ ആദ്യഘട്ടശേഖരങ്ങള്‍ (സു. 13,00,00,000 വർഷം മുമ്പ്‌) തുടങ്ങി മാത്രമേ ചിതലിന്റെ ഫോസിലുകള്‍ കണ്ടുകിട്ടിയിട്ടുള്ളൂ (60 സ്‌പീഷീസുകള്‍ ഇപ്രകാരം കണ്ടെടുക്കപ്പെട്ടിട്ടുണ്ട്‌).

വർഗീകരണം. ഐസോപ്‌റ്റെറ ഗോത്രത്തെ ആറു കുടുംബാംഗങ്ങളായി വിഭജിച്ചിരിക്കുന്നു. ഇതിൽ ഒന്നൊഴിച്ച്‌ (Termitidae) ബാക്കി എല്ലാറ്റിനെയും ഒന്നായി "ആദിമ ചിതലുകള്‍' (lower termites) എന്നു വിളിക്കാറുണ്ട്‌.

1. മാസ്റ്റോറ്റെർമൈറ്റിഡേ. ഏറ്റവും പ്രാകൃതജീവികള്‍. ഇതിൽ ജീവിച്ചിരിക്കുന്ന ഒരേയൊരു സ്‌പീഷീസേയുള്ളൂ; ആസ്റ്റ്രലിയയിൽ കാണപ്പെടുന്ന മാസ്റ്റോറ്റെർമസ്‌ ഡാർവിനിയെന്‍സിസ്‌. ലോകത്തിന്റ വിവിധഭാഗങ്ങളിൽ നിന്നായി 13 ഫോസിൽ സ്‌പീഷീസുകള്‍ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്‌.

2. കാലോറ്റെർമൈറ്റിഡേ (Dry-wood Termites). തെടിയിൽ ജീവിക്കുകയും തടി തിന്നുകയും ചെയ്യുന്നയിനം. വരള്‍ച്ചയെ അതിജീവിക്കാന്‍ ഇവയ്‌ക്കു കഴിവുണ്ട്‌. ജീവിച്ചിരിക്കുന്ന 292 സ്‌പീഷീസുകളും 11 ഫോസിൽ സ്‌പീഷീസുകളും ഇതിൽ ഉള്ളതായി കരുതപ്പെടുന്നു.

3. ഹോഡോറ്റെർമൈറ്റിഡേ. ജീവിച്ചിരിക്കുന്ന 30 സ്‌പീഷീസുകള്‍. 13 ഫോസിൽ സ്‌പീഷീസുകള്‍ (ഇന്നുവരെ കിട്ടിയിട്ടുള്ളതിൽ ഏറ്റവും പഴക്കമേറിയ ഫോസിൽ കുടുംബത്തിൽപ്പെടുന്നതാണ്‌). 2,000-25,00 മീ. ഉയരത്തിൽ കാണപ്പെടുന്ന സുവോറ്റെർമോപ്‌സിസ്‌ വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ചിതലാകുന്നു. ഹിമാലയത്തിൽ കാണുന്ന ഇനമാണ്‌ ആർക്കോറ്റെർമോപ്‌സിസ്‌. ഹോഡോറ്റെർമസ്‌ സ്‌പീഷീസുകള്‍ ആഫ്രിക്കന്‍ പുൽപ്രദേശങ്ങള്‍ക്ക്‌ കനത്ത നാശമുണ്ടാക്കുന്നു.

4. റൈനോറ്റെർമെറ്റിഡേ(Subterranean Termites)). ഈർപ്പമുള്ള അവസ്ഥയിൽ മാത്രമേ ഇവയ്‌ക്ക്‌ ജീവിതം സാധ്യമാകൂ. ജീവിച്ചിരിക്കുന്ന 158-ഉം നാമാവശേഷമായിക്കഴിഞ്ഞ 13-ഉം സ്‌പീഷീസുകള്‍ ഉണ്ട്‌. വടക്കേ അമേരിക്കയിലെമ്പാടും മറ്റ്‌ ഉഷ്‌ണമേഖലാപ്രദേശങ്ങളിലും കാണപ്പെടുന്ന ഉപദ്രവകാരിയായ റെറ്റിക്യുലറ്റെർമസ്‌ ഇതിലെ ഒരു പ്രധാനാംഗമാണ്‌. കോപ്‌റ്റോറ്റെർമസ്‌ ആണ്‌ മറ്റൊരംഗം.

5. സെറിറ്റെർമൈറ്റിഡേ. തെക്കേ അമേരിക്കയിൽ കഴിയുന്ന ഒരു സ്‌പീഷീസുമാത്രമേ ജീവിച്ചിരിക്കുന്നതായുള്ളൂ. റൈനോറ്റെർമെറ്റിഡേ കുടുംബത്തിൽ നിന്ന്‌ പരിണമിച്ചുണ്ടായതാണ്‌ ഇത്‌.

6. റ്റെർമൈറ്റിഡേ (Higher Termites) ചിതൽ കുടുംബങ്ങളിൽ വച്ച്‌ ഏറ്റവും വലുത്‌. ആകെയുള്ളതിൽ മുക്കാൽഭാഗം ചിതലുകളും ഈ കുടുംബത്തിൽപ്പെടുന്നവയാണ്‌. ജീവിച്ചിരിക്കുന്ന 1.413 സ്‌പീഷീസുകളും മൂന്ന്‌ ഫോസിൽ സ്‌പീഷീസുകളും ഉള്‍പ്പെടുന്നു. രൂപഘടന (morphology) സാമൂഹികസ്വഭാവം, കൂടുനിർമാണത്തിൽ ദൃശ്യമാകുന്ന പ്രത്യേകതകള്‍ തുടങ്ങിയ സ്വഭാവസവിശേഷതകളുടെ അടിസ്ഥാനത്തിൽ നാല്‌ ഉപകുടുംബങ്ങളായി ഇതു വീണ്ടും വിഭജിക്കപ്പെട്ടിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍