This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഐഡർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Eider)
(Eider)
 
വരി 5: വരി 5:
ഒരിനം കടല്‍ത്താറാവ്‌. ഉത്തരമേഖലയിലെ കടലുകളില്‍ കാണപ്പെടുന്ന വിവിധയിനം വലിയ താറാവുകളില്‍ ഏതിനെയും ഈ പേര്‍ ചൊല്ലി വിളിക്കാവുന്നതാണ്‌. സോമാറ്റെറീനി (Somateriini) എന്ന ഗോത്രത്തിലെ സോമാറ്റീറിയ ജീനസ്സില്‍പ്പെടുന്ന ഇവയുടെ ശരീരം വളരെ മൃദുവായ ചെറുതൂവലുകളാല്‍  (down feathers)പൊതിയപ്പെട്ടിരിക്കുന്നു. ശരീരമാസകലം സമൃദ്ധമായി കാണപ്പെടുന്ന ഈ തൂവലുകള്‍ തണുപ്പില്‍നിന്ന്‌ രക്ഷനേടുന്നതിനുള്ള ഒരു കവചമായി വര്‍ത്തിക്കുന്നു. പെണ്‍പക്ഷി സ്വന്തം നെഞ്ചില്‍നിന്നു പറിച്ചെടുക്കുന്ന തൂവലുകള്‍കൊണ്ട്‌ കൂടിന്റെ ഉള്‍വശം മിനുക്കുന്നു.

-
[[ചിത്രം:Vol5p545_female eider and kitchen.jpg|thumb|ഐഡര്‍ ആണ്‍പക്ഷി]]
+
[[ചിത്രം:Vol5p545_female eider and kitchen.jpg|thumb|ഐഡര്‍ പെണ്‍പക്ഷിയും കുഞ്ഞുങ്ങളും]]
ഈ ജീനസ്സില്‍ സോമാറ്റീരിയ ഡ്രസേറി, സോ. മോല്ലിസ്സിമ, സോ. സ്‌പെക്‌റ്റാബിലിസ്‌, സോ. ഫിസ്‌കേരി എന്നീ നാലു സ്‌പീഷീസുകള്‍ ഉള്ളതായി കരുതപ്പെടുന്നു. സോ. വി-നൈഗ്ര എന്ന ഒരു സ്‌പീഷീസിനെയും ഈ കൂട്ടത്തില്‍ ചില ശാസ്‌ത്രജ്ഞര്‍ ഉള്‍പ്പെടുത്തുന്നുണ്ട്‌. അമേരിക്കന്‍ ഐഡര്‍, യൂറോപ്യന്‍ അഥവാ കോമണ്‍ ഐഡര്‍, കിങ്‌ ഐഡര്‍, സ്‌പെക്‌റ്റക്കിള്‍ഡ്‌ ഐഡര്‍, പസിഫിക്‌ ഐഡര്‍ എന്നിങ്ങനെയാണ്‌ യഥാക്രമം ഇവയുടെ പേരുകള്‍. മേയ്‌ന്‍ ദ്വീപുകളിലെയും ഫാണ്‍ ദ്വീപുകളിലെയും പാറകള്‍ നിറഞ്ഞ ഏകാന്തതീരങ്ങളില്‍ ആദ്യത്തെ രണ്ടിനങ്ങളും ഇണചേരുന്നു. അമേരിക്കന്‍ ഐഡര്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്നത്‌ ലാബ്രഡോര്‍, ന്യൂഫൗണ്ട്‌ലന്‍ഡ്‌, ഗ്രീന്‍ലന്‍ഡ്‌, ഐസ്‌ലന്‍ഡ്‌, നോര്‍വെ എന്നിവിടങ്ങളിലാണ്‌. ഈ സ്ഥലങ്ങളിലെല്ലാംതന്നെ കര്‍ശനമായ നിയമംമൂലം സംരക്ഷിക്കപ്പെടുന്ന പക്ഷിയാണിത്‌.

[[ചിത്രം:Vol5p545_Male-common-eider-drying-wings.jpg|thumb|ഐഡര്‍ പെണ്‍പക്ഷിയും കുഞ്ഞുങ്ങളും]]
+
[[ചിത്രം:Vol5p545_Male-common-eider-drying-wings.jpg|thumb|ഐഡര്‍ ആണ്‍പക്ഷി]]
പസിഫിക്‌ ഐഡര്‍, കിങ്‌ ഐഡര്‍ എന്നിവ ആര്‍ട്ടിക്‌ പ്രദേശങ്ങളില്‍മാത്രം കാണപ്പെടുന്നവയാണ്‌. ഇപ്പോള്‍ നാമാവശേഷമായിക്കഴിഞ്ഞിരിക്കുന്ന ലാബ്രഡോര്‍ ഡക്ക്‌ ഐഡറിന്റെ അടുത്ത ബന്ധുവാകുന്നു.

Current revision as of 10:41, 14 ഓഗസ്റ്റ്‌ 2014

ഐഡര്‍

Eider

ഒരിനം കടല്‍ത്താറാവ്‌. ഉത്തരമേഖലയിലെ കടലുകളില്‍ കാണപ്പെടുന്ന വിവിധയിനം വലിയ താറാവുകളില്‍ ഏതിനെയും ഈ പേര്‍ ചൊല്ലി വിളിക്കാവുന്നതാണ്‌. സോമാറ്റെറീനി (Somateriini) എന്ന ഗോത്രത്തിലെ സോമാറ്റീറിയ ജീനസ്സില്‍പ്പെടുന്ന ഇവയുടെ ശരീരം വളരെ മൃദുവായ ചെറുതൂവലുകളാല്‍ (down feathers)പൊതിയപ്പെട്ടിരിക്കുന്നു. ശരീരമാസകലം സമൃദ്ധമായി കാണപ്പെടുന്ന ഈ തൂവലുകള്‍ തണുപ്പില്‍നിന്ന്‌ രക്ഷനേടുന്നതിനുള്ള ഒരു കവചമായി വര്‍ത്തിക്കുന്നു. പെണ്‍പക്ഷി സ്വന്തം നെഞ്ചില്‍നിന്നു പറിച്ചെടുക്കുന്ന തൂവലുകള്‍കൊണ്ട്‌ കൂടിന്റെ ഉള്‍വശം മിനുക്കുന്നു.

ഐഡര്‍ പെണ്‍പക്ഷിയും കുഞ്ഞുങ്ങളും

ഈ ജീനസ്സില്‍ സോമാറ്റീരിയ ഡ്രസേറി, സോ. മോല്ലിസ്സിമ, സോ. സ്‌പെക്‌റ്റാബിലിസ്‌, സോ. ഫിസ്‌കേരി എന്നീ നാലു സ്‌പീഷീസുകള്‍ ഉള്ളതായി കരുതപ്പെടുന്നു. സോ. വി-നൈഗ്ര എന്ന ഒരു സ്‌പീഷീസിനെയും ഈ കൂട്ടത്തില്‍ ചില ശാസ്‌ത്രജ്ഞര്‍ ഉള്‍പ്പെടുത്തുന്നുണ്ട്‌. അമേരിക്കന്‍ ഐഡര്‍, യൂറോപ്യന്‍ അഥവാ കോമണ്‍ ഐഡര്‍, കിങ്‌ ഐഡര്‍, സ്‌പെക്‌റ്റക്കിള്‍ഡ്‌ ഐഡര്‍, പസിഫിക്‌ ഐഡര്‍ എന്നിങ്ങനെയാണ്‌ യഥാക്രമം ഇവയുടെ പേരുകള്‍. മേയ്‌ന്‍ ദ്വീപുകളിലെയും ഫാണ്‍ ദ്വീപുകളിലെയും പാറകള്‍ നിറഞ്ഞ ഏകാന്തതീരങ്ങളില്‍ ആദ്യത്തെ രണ്ടിനങ്ങളും ഇണചേരുന്നു. അമേരിക്കന്‍ ഐഡര്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്നത്‌ ലാബ്രഡോര്‍, ന്യൂഫൗണ്ട്‌ലന്‍ഡ്‌, ഗ്രീന്‍ലന്‍ഡ്‌, ഐസ്‌ലന്‍ഡ്‌, നോര്‍വെ എന്നിവിടങ്ങളിലാണ്‌. ഈ സ്ഥലങ്ങളിലെല്ലാംതന്നെ കര്‍ശനമായ നിയമംമൂലം സംരക്ഷിക്കപ്പെടുന്ന പക്ഷിയാണിത്‌.

ഐഡര്‍ ആണ്‍പക്ഷി

പസിഫിക്‌ ഐഡര്‍, കിങ്‌ ഐഡര്‍ എന്നിവ ആര്‍ട്ടിക്‌ പ്രദേശങ്ങളില്‍മാത്രം കാണപ്പെടുന്നവയാണ്‌. ഇപ്പോള്‍ നാമാവശേഷമായിക്കഴിഞ്ഞിരിക്കുന്ന ലാബ്രഡോര്‍ ഡക്ക്‌ ഐഡറിന്റെ അടുത്ത ബന്ധുവാകുന്നു.

ഐഡറിന്‌ ഉദ്ദേശം 70 സെ.മീ. നീളമുണ്ടാവും; ചിറകുകള്‍ വിടര്‍ത്തിയാലുള്ള അകലം ഒരു മീറ്ററോളം വരും; 2.75-3.25 കിലോഗ്രാം ഭാരവും കാണും. തല വലുതായിരിക്കും. മറ്റൊരു പക്ഷിയിലും കാണാന്‍ കഴിയാത്ത പ്രത്യേകഘടനയാണ്‌ ഇതിന്റെ കൊക്കിനുള്ളത്‌. ഉദ്ദേശം 7.5 സെ.മീ. നീളം വരുന്ന കൊക്കിന്റെ "അപ്പര്‍ മാന്‍ഡിബിള്‍' രണ്ടായി പിരിഞ്ഞ്‌ നെറ്റിയുടെ മുകള്‍ഭാഗത്തായി അവസാനിക്കുന്നു. കൊക്കിന്റെ ഇരുവശങ്ങളിലുമായി, നാസാരന്ധ്രങ്ങള്‍ വരെ, നെറ്റിയില്‍ നിന്ന്‌ തൂവലുകള്‍ രണ്ടുവരിയായി കാണപ്പെടുന്നു. വിളറിയ മഞ്ഞയാണ്‌ കൊക്കിനു മുഴുവനുള്ള നിറം; എന്നാല്‍ മധ്യഭാഗത്തായി ചിലപ്പോള്‍ ചെറിയ നിറവ്യത്യാസവും കാണാനുണ്ട്‌. പൂവന്റെ ശരീരത്തിന്റെ അടിഭാഗം കറുപ്പും, തലയും പുറവും വെള്ളയുമായിരിക്കും. കറുത്ത ഒരു ശൃംഗവും പൂവന്റെ പ്രത്യേകതയാണ്‌. പിടയ്‌ക്ക്‌ അരണ്ട ചുവപ്പുനിറമായിരിക്കും. ഇതില്‍ കറുപ്പു പൊട്ടുകളുമുണ്ട്‌. ചിറകുകള്‍ക്ക്‌ കുറുകെയുള്ള രണ്ടു വെളുത്തനാടകള്‍ പിടയുടെ പ്രത്യേകതയാണ്‌.

ഒന്നാന്തരം "മുങ്ങല്‍ വിദഗ്‌ധ'രാണ്‌ ഈ ഇനം താറാവുകളെല്ലാം. വിവിധയിനം മീനുകള്‍, കക്കവര്‍ഗത്തില്‍ (Mollusks)പ്പെട്ട ചെറുജീവികള്‍ എന്നിവയാണ്‌ ഇവയുടെ പ്രധാന ഭക്ഷണം.

പുല്ലും ഉണങ്ങിയ കടല്‍പ്പായലുംകൊണ്ടാണ്‌ തീരങ്ങളില്‍ കൂടുണ്ടാക്കുന്നത്‌. ചെറുതൂവലുകള്‍കൊണ്ട്‌ ഉണ്ടാക്കിയിട്ടുള്ള മൃദുമെത്തയില്‍ പെണ്‍പക്ഷി ഒരു തവണ അഞ്ച്‌ മുട്ടകളിടുന്നു. ഇട്ടു കഴിഞ്ഞാലുടന്‍ കൂടുതല്‍ തൂവലുകള്‍കൊണ്ട്‌ മുട്ടകള്‍ പൊതിഞ്ഞുവയ്‌ക്കും. ചൂട്‌, ഭാരക്കുറവ്‌, സ്ഥിതിഗത്വം (elasticity)എന്നീ പ്രത്യേകതകളാല്‍ ഇവയുടെ തൂവല്‍ വളരെയധികം വിലമതിക്കപ്പെടുന്നു. ഇക്കാരണത്താല്‍ നോര്‍വെ, ഗ്രീന്‍ലന്‍ഡ്‌, ഐസ്‌ലന്‍ഡ്‌ തുടങ്ങിയ പ്രദേശങ്ങളിലെ ഐഡറിന്റെ താവളങ്ങള്‍ സശ്രദ്ധം സംരക്ഷിക്കപ്പെട്ടുപോരുന്നു. കൃത്രിമമായി കൂടുകളും മറ്റുമുണ്ടാക്കി വച്ച്‌ പക്ഷികളെ ആകര്‍ഷിക്കുന്നതും അവ എത്തിക്കഴിഞ്ഞാല്‍ ചുറ്റുപാടില്‍ നിന്ന്‌ കന്നുകാലികളെയും മറ്റും ഒഴിപ്പിച്ച്‌ പക്ഷികള്‍ക്ക്‌ ഇണചേരലിനു പറ്റിയ ശാന്തമായ സാഹചര്യങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുന്നതും അവിടത്തെ പതിവാണ്‌. തലയണ, മെത്ത, സ്ലീപ്പിങ്‌ ബാഗ്‌, ക്വില്‍റ്റ്‌ വസ്‌ത്രങ്ങള്‍ എന്നിവയുടെ ലൈനിങ്‌ തുടങ്ങിയവയ്‌ക്ക്‌ "ഐഡര്‍ഡൗണ്‍' വളരെയധികം ഉപയോഗപ്പെടുത്തി വരുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%90%E0%B4%A1%E0%B5%BC" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍