This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഐഗ്‌ട്വെഡ്‌, നീൽസ്‌ (1701 - 54)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഐഗ്‌ട്വെഡ്‌, നീൽസ്‌ (1701 - 54))
(Eigtved, Niels)
 
വരി 4: വരി 4:
== Eigtved, Niels ==
== Eigtved, Niels ==
-
ഡാനിഷ്‌ ശില്‌പി. 1701-ഹരാള്‍ഡ്‌ സ്റ്റെഡിൽ ജനിച്ചു. 1725-ൽ വാഴ്‌സയിൽ മത്യാസ്‌ ഡാനിയൽ പോപ്പൽമാന്റെ ഓഫീസിൽ ശില്‌പി എന്ന നിലയിൽ ഔദ്യോഗികജീവിതം ആരംഭിച്ചു. പോപ്പൽമാന്റെ നിയന്ത്രണത്തിൽ ഡ്രസ്‌ഡ്രനിലെ സ്വിങർ കൊട്ടാരത്തിന്റെ നിർമാണച്ചുമതല വഹിച്ചു. വാഴ്‌സയിൽനിന്നു തിരിച്ചെത്തിയ ഇദ്ദേഹം വിദേശത്തുവച്ചു പരിചയിച്ച ബാരോക്‌ മാതൃക സ്വന്തം നാട്ടിൽ (ഡെന്മാർക്കിൽ) പ്രചാരത്തിലാക്കി. കോപ്പന്‍ഹേഗനിലെ ക്രിസ്റ്റാന്‍സ്‌ ബോർഗ്‌ കൊട്ടാരത്തിന്റെ നിർമാണച്ചുമതല വഹിച്ച മൂന്നാമത്തെ ശില്‌പിയാണ്‌ ഇദ്ദേഹം. കൊട്ടാരത്തിന്റെ പ്രവേശനകവാടത്തിലുള്ള പാലവും പവിലിയനുകളും സംവിധാനം ചെയ്‌തത്‌ ഇദ്ദേഹമാണ്‌. 1742-കൊട്ടാരശില്‌പിയായി ഉയർന്ന ഐഗ്‌ട്വെഡ്‌ 1743-44-"പ്രിന്‍സസ്‌ പാലസ്‌' നിർമിച്ചു. ഈ കൊട്ടാരത്തിലാണ്‌ ഇന്ന്‌ ദേശീയമ്യൂസിയവും കമ്മട്ടവും സ്ഥാപിച്ചിരിക്കുന്നത്‌. 1749-പണി തുടങ്ങിയ അമാലിയന്‍ ബർഗ്‌ സ്‌ക്വയറിന്റെ രൂപരേഖ തയ്യാറാക്കിയതും ഇദ്ദേഹം തന്നെയാണ്‌. എല്ലാവശങ്ങളിലും ഒരേ മാതൃകയിലും ഒരേ വലുപ്പത്തിലുമുള്ള കെട്ടിടങ്ങള്‍കൊണ്ട്‌ ചുറ്റപ്പെട്ട്‌ അഷ്‌ടമുഖരീതിയിലാണ്‌ ഇതിന്റെ സംവിധാനം. ജർമന്‍ ശില്‌പിയായ മാർക്കസ്‌ ട്വീഷർ ഇതിന്‌ ഇന്നത്തെ രീതിയിലുള്ള മാറ്റങ്ങള്‍ വരുത്തിയെങ്കിലും കൊട്ടാരസംവിധാനത്തിന്റെ പ്രധാനജോലികള്‍ പൂർത്തിയാക്കിയത്‌ ഐഗ്‌ട്വെഡ്‌ തന്നെയാണ്‌. കോപ്പന്‍ഹേഗനിലെ "മാർബിള്‍ ദേവാലയം' എന്നറിയപ്പെടുന്ന ഫ്രഡറിക്‌ ദേവാലയത്തിനുവേണ്ടി 1752-54 കാലത്ത്‌ രണ്ടു രൂപമാതൃകകള്‍ ഐഗ്‌ട്വെഡ്‌ തയ്യാറാക്കിയിരുന്നു; പക്ഷേ അവ അംഗീകരിക്കപ്പെട്ടില്ല. 1754-ൽ കോപ്പന്‍ഹേഗനിൽ ഇദ്ദേഹം നിര്യാതനായി.
+
ഡാനിഷ്‌ ശില്‌പി. 1701-ല്‍ ഹരാള്‍ഡ്‌ സ്റ്റെഡില്‍ ജനിച്ചു. 1725-ല്‍ വാഴ്‌സയില്‍ മത്യാസ്‌ ഡാനിയല്‍ പോപ്പല്‍മാന്റെ ഓഫീസില്‍ ശില്‌പി എന്ന നിലയില്‍ ഔദ്യോഗികജീവിതം ആരംഭിച്ചു. പോപ്പല്‍മാന്റെ നിയന്ത്രണത്തില്‍ ഡ്രസ്‌ഡ്രനിലെ സ്വിങര്‍ കൊട്ടാരത്തിന്റെ നിര്‍മാണച്ചുമതല വഹിച്ചു. വാഴ്‌സയില്‍നിന്നു തിരിച്ചെത്തിയ ഇദ്ദേഹം വിദേശത്തുവച്ചു പരിചയിച്ച ബാരോക്‌ മാതൃക സ്വന്തം നാട്ടില്‍ (ഡെന്മാര്‍ക്കില്‍) പ്രചാരത്തിലാക്കി. കോപ്പന്‍ഹേഗനിലെ ക്രിസ്റ്റാന്‍സ്‌ ബോര്‍ഗ്‌ കൊട്ടാരത്തിന്റെ നിര്‍മാണച്ചുമതല വഹിച്ച മൂന്നാമത്തെ ശില്‌പിയാണ്‌ ഇദ്ദേഹം. കൊട്ടാരത്തിന്റെ പ്രവേശനകവാടത്തിലുള്ള പാലവും പവിലിയനുകളും സംവിധാനം ചെയ്‌തത്‌ ഇദ്ദേഹമാണ്‌. 1742-ല്‍ കൊട്ടാരശില്‌പിയായി ഉയര്‍ന്ന ഐഗ്‌ട്വെഡ്‌ 1743-44-ല്‍ "പ്രിന്‍സസ്‌ പാലസ്‌' നിര്‍മിച്ചു. ഈ കൊട്ടാരത്തിലാണ്‌ ഇന്ന്‌ ദേശീയമ്യൂസിയവും കമ്മട്ടവും സ്ഥാപിച്ചിരിക്കുന്നത്‌. 1749-ല്‍ പണി തുടങ്ങിയ അമാലിയന്‍ ബര്‍ഗ്‌ സ്‌ക്വയറിന്റെ രൂപരേഖ തയ്യാറാക്കിയതും ഇദ്ദേഹം തന്നെയാണ്‌. എല്ലാവശങ്ങളിലും ഒരേ മാതൃകയിലും ഒരേ വലുപ്പത്തിലുമുള്ള കെട്ടിടങ്ങള്‍കൊണ്ട്‌ ചുറ്റപ്പെട്ട്‌ അഷ്‌ടമുഖരീതിയിലാണ്‌ ഇതിന്റെ സംവിധാനം. ജര്‍മന്‍ ശില്‌പിയായ മാര്‍ക്കസ്‌ ട്വീഷര്‍ ഇതിന്‌ ഇന്നത്തെ രീതിയിലുള്ള മാറ്റങ്ങള്‍ വരുത്തിയെങ്കിലും കൊട്ടാരസംവിധാനത്തിന്റെ പ്രധാനജോലികള്‍ പൂര്‍ത്തിയാക്കിയത്‌ ഐഗ്‌ട്വെഡ്‌ തന്നെയാണ്‌. കോപ്പന്‍ഹേഗനിലെ "മാര്‍ബിള്‍ ദേവാലയം' എന്നറിയപ്പെടുന്ന ഫ്രഡറിക്‌ ദേവാലയത്തിനുവേണ്ടി 1752-54 കാലത്ത്‌ രണ്ടു രൂപമാതൃകകള്‍ ഐഗ്‌ട്വെഡ്‌ തയ്യാറാക്കിയിരുന്നു; പക്ഷേ അവ അംഗീകരിക്കപ്പെട്ടില്ല. 1754-ല്‍ കോപ്പന്‍ഹേഗനില്‍ ഇദ്ദേഹം നിര്യാതനായി.

Current revision as of 10:33, 14 ഓഗസ്റ്റ്‌ 2014

ഐഗ്‌ട്വെഡ്‌, നീല്‍സ്‌ (1701 - 54)

Eigtved, Niels

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍