This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഐക്കണോസ്റ്റാസിസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:18, 21 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഐക്കണോസ്റ്റാസിസ്‌

Iconostasis

ക്രസ്‌തവദേവാലയങ്ങളുടെ ഉള്ളിൽ സ്ഥാപിച്ചിട്ടുള്ള അലംകൃതങ്ങളായ തട്ടികള്‍. ബൈസാന്ത്യന്‍ ശൈലിയിൽ നിർമിക്കപ്പെട്ടിട്ടുള്ള പള്ളികളിലാണ്‌ ഇതു സാധാരണ കാണപ്പെടുന്നത്‌. ഐക്കണോസ്റ്റാസിസ്‌ സ്‌ക്രീനുകള്‍ സാധാരണയായി കല്ലിലും തടിയിലും ലോഹത്തിലും നിർമിക്കാറുണ്ട്‌. ആരാധനാസ്ഥലത്തിനു പിന്നിൽ ദേവാലയത്തിലെ പ്രധാനകവാടത്തിനടുത്താണ്‌ ഇത്തരം സ്‌ക്രീനുകള്‍ സ്ഥാപിക്കുക പതിവ്‌. റഷ്യയിലും യു.എസ്സിലും ഇത്തരം സ്‌ക്രീനുകള്‍ ധാരാളം കണ്ടുവരുന്നുണ്ട്‌. ആദ്യകാലങ്ങളിൽ ലളിതമായ വിഭജനത്തിനോ തത്‌കാലമറവുകള്‍ക്കോ വേണ്ടിയാണ്‌ ഐക്കണോസ്റ്റാസിസ്‌ സ്‌ക്രീനുകള്‍ ഉപയോഗിച്ചിരുന്നത്‌. ഇത്തരം സ്‌ക്രീനുകള്‍ മതസംബന്ധിയായിട്ടുള്ള ശില്‌പങ്ങളും കൊത്തുപണികളും കൊണ്ടലങ്കരിച്ചിരുന്നു. പൗരസ്‌ത്യ ഓർത്തഡോക്‌സ്‌ ദേവാലയങ്ങളിൽ അലങ്കാരണാർഥവും വിഭജനാർഥവും ഇത്തരം സ്‌ക്രീനുകള്‍ ഉപയോഗിച്ചിരുന്നു. കാലക്രമേണ സ്‌തൂപങ്ങള്‍(colomns)കെട്ടി ഉയർത്തി അവയ്‌ക്കുമധ്യേ ഐക്കണുകള്‍ ക്രമീകരിച്ച്‌ ഇവയുടെ ഉപയോഗം കൂടുതൽ കാര്യക്ഷമമാക്കി. ദേവാലയങ്ങള്‍ക്കുള്ളിൽ ഏതാണ്ടു മധ്യഭാഗം വരെ പല ഉയരത്തിൽ ഇത്തരം സ്‌ക്രീനുകള്‍കൊണ്ട്‌ മറച്ചിരുന്നു. ചില പള്ളികളിൽ, കൊത്തുപണികള്‍കൊണ്ട്‌ അലങ്കരിക്കപ്പെട്ട സ്‌ക്രീനുകളുടെ മുന്‍ഭാഗത്ത്‌ മൂന്നുവാതിലുകള്‍ ഘടിപ്പിച്ചിരുന്നു. വാതിലുകളുടെ മുന്‍ഭാഗം കമാനങ്ങളും തോരണങ്ങളുംകൊണ്ട്‌ മോടി പിടിപ്പിക്കുകയും പതിവായിരുന്നു.

പാശ്ചാത്യ-മധ്യ-പൗരസ്‌ത്യശൈലികളിൽ നിർമിക്കപ്പെട്ടിട്ടുള്ള ക്രസ്‌തവദേവാലയങ്ങളിൽ അള്‍ത്താരയുടെ മുന്നിൽ, രണ്ടു വശങ്ങളിലായി ഓരോ ചെറിയ മുറിയും അവയ്‌ക്കു മുമ്പിൽ യവനികയുടെ ഉപയോഗം നിർവഹിക്കത്തക്കവണ്ണം വച്ചിട്ടുള്ള ഐക്കണോസ്റ്റാസിസുകളും കാണാം.

ക്രസ്‌തവദേവാലയങ്ങളിൽ സാധാരണ കണ്ടുവരുന്ന പ്രധാന ഐക്കണുകള്‍ ക്രിസ്‌തുവിന്റെ വിവിധ അപദാനങ്ങളെ പ്രതിപാദിക്കുന്നവ, വിധികർത്താവായുള്ള ക്രിസ്‌തുവിന്റെ രാജോചിതമായ രണ്ടാംവരവ്‌, അന്ത്യ തിരുവത്താഴം തുടങ്ങിയവയാണ്‌. ഐക്കണുകള്‍ക്ക്‌ വിശ്വവിഖ്യാതമായിത്തീർന്നിട്ടുള്ള യു.എസ്‌.എസ്‌.ആറിൽ ഐക്കണോസ്റ്റാസിസ്‌ സ്‌ക്രീനുകള്‍ ഒട്ടുംതന്നെ വിരളമല്ല. അവ ഭീമാകാരങ്ങളും കൊത്തുപണികള്‍കൊണ്ട്‌ അലംകൃതങ്ങളും ലോഹനിർമിതങ്ങളുമാണ്‌. ഇവയ്‌ക്കു പുറമേ മറ്റുചില ഐക്കണോസ്റ്റാസിസ്‌ മറകളും നിർമിക്കുക സാധാരണമാണ്‌. ദൈവദൂതന്മാരായ ഗബ്രിയേൽ, മൈക്കൽ, പന്ത്രണ്ട്‌ അപ്പോസ്‌തലന്മാർ, പഴയ നിയമത്തിലെ പ്രവാചകന്മാർ എന്നിവരെ പ്രതിനിധാനം ചെയ്യുന്ന ശില്‌പങ്ങള്‍, ദേവാലയങ്ങളിലെ പെരുന്നാള്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്ന ഐക്കണുകള്‍ തുടങ്ങിയവ ഇത്തരം ഐക്കണോസ്റ്റാസിസ്‌ സ്‌ക്രീനുകളിൽ കാണാം.

എ.ഡി. 725-843 കാലഘട്ടങ്ങളിൽ ആരാധനാസ്ഥലങ്ങളിൽ നടന്ന വിഗ്രഹഭഞ്‌ജന ശ്രമത്തിന്റെ ഫലമായി ഒട്ടുമുക്കാൽ ചിത്രങ്ങളും ഐക്കണുകളും സ്‌ക്രീനുകളും നശിച്ചുപോയി. എങ്കിലും ചില കിഴക്കന്‍ രാജ്യങ്ങളിൽ ഇന്നും ആരാധനാസംബന്ധമായ പ്രാധാന്യം ഐക്കണുകള്‍ക്ക്‌ നല്‌കിപ്പോരുന്നുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍