This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏസെലെർ ദി എൽഡർ, നിക്കോളാസ്‌ (1400 - 92)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഏസെലെർ ദി എൽഡർ, നിക്കോളാസ്‌ (1400 - 92) == == Esseler the Elder, Nicolas == ജർമന്‍ വാസ്‌...)
(Esseler the Elder, Nicolas)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
== ഏസെലെർ ദി എൽഡർ, നിക്കോളാസ്‌ (1400 - 92) ==
+
== ഏസെലെര്‍ ദി എല്‍ഡര്‍, നിക്കോളാസ്‌ (1400 - 92) ==
-
 
+
== Esseler the Elder, Nicolas ==
== Esseler the Elder, Nicolas ==
-
ജർമന്‍ വാസ്‌തുശില്‌പി. വിദഗ്‌ധനായ കല്ലാശാരി എന്ന നിലയിലും പ്രസിദ്ധന്‍. 1439 മുതൽ 42 വരെ ഷ്വേബിഷ്‌ ഹാളിലെ വിശുദ്ധ മിഖായേലിന്റെ നാമത്തിലുള്ള ദേവാലയത്തിന്റെ നിർമാണപ്പണികളിൽ ആദ്യം മേലന്വേഷകനായും പിന്നീട്‌ ഫോർമാനായും പ്രവർത്തിച്ചു. 1449-ൽ നോർഡ്‌ലിങ്ങെന്‍ എന്ന സ്ഥലത്തെ വിശുദ്ധ ജോർജിന്റെ നാമത്തിലുള്ള ദേവാലയത്തിന്റെ നിർമാണപ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുവാന്‍ ക്ഷണിക്കപ്പെട്ടു. അവിടെ 1427-ആരംഭിച്ച കൊയറി(choir)ന്റെ പണി ഇദ്ദേഹം പൂർത്തിയാക്കി; പ്രധാനശാലയുടെ പണി പകുതിയോളം ചെയ്‌തു തീർത്തു. അതേ സമയം തന്നെ ഡിങ്കെൽസ്‌ബ്യൂളിലെ വിശുദ്ധ ജോർജിന്റെ നാമത്തിലുള്ള ദേവാലയത്തിന്റെ നിർമാണത്തിന്റെയും റോത്തിന്‍ബർഗിലെ ജേക്കബിന്റെ നാമത്തിലുള്ള ദേവാലയത്തിലെ കൊയറിന്റെ ശില്‌പവേലയുടെയും മേൽനോട്ടവും ഏസെലെർ നിർവഹിച്ചിട്ടുണ്ട്‌. 1450 ഒടുവിൽ മെയിന്‍സ്‌ നഗരത്തിന്റെ സംവിധാനത്തിൽ ഇദ്ദേഹം വ്യാപൃതനായി. 1463-ഡിങ്കെള്‍സ്‌ ബ്യൂള്‍ നഗരത്തിന്റെയും മെയിന്‍സ്‌ നഗരത്തിന്റെയും നിർമിതിയുടെ ചുമതല ഇദ്ദേഹത്തിൽ നിക്ഷിപ്‌തമായി. ഷ്വേബിഷ്‌ഹാള്‍, നോർഡ്‌ലിങ്ങെന്‍, ഡിങ്കെൽസ്‌ ബ്യൂള്‍ എന്നിവിടങ്ങളിൽ ഇദ്ദേഹം നിർമിച്ച വാസ്‌തുശില്‌പങ്ങള്‍ ദേവാലയങ്ങളുടെ നിർമാണവികസനത്തിലെ നിർണായകമായ ഒരു ഘട്ടത്തെയാണു സൂചിപ്പിക്കുന്നത്‌. ആനുകാലിക വാസ്‌തുശില്‌പികളിൽ പ്രമുഖമായ ഒരു സ്ഥാനം ഏസെലെർ നേടിയിരുന്നു. 1459-റിജന്‍സ്‌ ബർഗിൽ ചേർന്ന കല്‌പണിവിദഗ്‌ധരുടെ സമ്മേളനത്തിൽ ഇദ്ദേഹം സംബന്ധിച്ചിരുന്നു. 15-ാം ശതകത്തിൽ ജർമിനിയിൽ വാസ്‌തുശില്‌പനിർമാണരംഗത്തുണ്ടായ പുരോഗതിയുടെ ചരിത്രത്തിൽ ഏസെലെർക്കുള്ള സ്ഥാനം അദ്വിതീയമാണ്‌.
+
ജര്‍മന്‍ വാസ്‌തുശില്‌പി. വിദഗ്‌ധനായ കല്ലാശാരി എന്ന നിലയിലും പ്രസിദ്ധന്‍. 1439 മുതല്‍ 42 വരെ ഷ്വേബിഷ്‌ ഹാളിലെ വിശുദ്ധ മിഖായേലിന്റെ നാമത്തിലുള്ള ദേവാലയത്തിന്റെ നിര്‍മാണപ്പണികളില്‍ ആദ്യം മേലന്വേഷകനായും പിന്നീട്‌ ഫോര്‍മാനായും പ്രവര്‍ത്തിച്ചു. 1449-ല്‍ നോര്‍ഡ്‌ലിങ്ങെന്‍ എന്ന സ്ഥലത്തെ വിശുദ്ധ ജോര്‍ജിന്റെ നാമത്തിലുള്ള ദേവാലയത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുവാന്‍ ക്ഷണിക്കപ്പെട്ടു. അവിടെ 1427-ല്‍ ആരംഭിച്ച കൊയറി(choir)ന്റെ പണി ഇദ്ദേഹം പൂര്‍ത്തിയാക്കി; പ്രധാനശാലയുടെ പണി പകുതിയോളം ചെയ്‌തു തീര്‍ത്തു. അതേ സമയം തന്നെ ഡിങ്കെല്‍സ്‌ബ്യൂളിലെ വിശുദ്ധ ജോര്‍ജിന്റെ നാമത്തിലുള്ള ദേവാലയത്തിന്റെ നിര്‍മാണത്തിന്റെയും റോത്തിന്‍ബര്‍ഗിലെ ജേക്കബിന്റെ നാമത്തിലുള്ള ദേവാലയത്തിലെ കൊയറിന്റെ ശില്‌പവേലയുടെയും മേല്‍നോട്ടവും ഏസെലെര്‍ നിര്‍വഹിച്ചിട്ടുണ്ട്‌. 1450 ഒടുവില്‍ മെയിന്‍സ്‌ നഗരത്തിന്റെ സംവിധാനത്തില്‍ ഇദ്ദേഹം വ്യാപൃതനായി. 1463-ല്‍ ഡിങ്കെള്‍സ്‌ ബ്യൂള്‍ നഗരത്തിന്റെയും മെയിന്‍സ്‌ നഗരത്തിന്റെയും നിര്‍മിതിയുടെ ചുമതല ഇദ്ദേഹത്തില്‍ നിക്ഷിപ്‌തമായി. ഷ്വേബിഷ്‌ഹാള്‍, നോര്‍ഡ്‌ലിങ്ങെന്‍, ഡിങ്കെല്‍സ്‌ ബ്യൂള്‍ എന്നിവിടങ്ങളില്‍ ഇദ്ദേഹം നിര്‍മിച്ച വാസ്‌തുശില്‌പങ്ങള്‍ ദേവാലയങ്ങളുടെ നിര്‍മാണവികസനത്തിലെ നിര്‍ണായകമായ ഒരു ഘട്ടത്തെയാണു സൂചിപ്പിക്കുന്നത്‌. ആനുകാലിക വാസ്‌തുശില്‌പികളില്‍ പ്രമുഖമായ ഒരു സ്ഥാനം ഏസെലെര്‍ നേടിയിരുന്നു. 1459-ല്‍ റിജന്‍സ്‌ ബര്‍ഗില്‍ ചേര്‍ന്ന കല്‌പണിവിദഗ്‌ധരുടെ സമ്മേളനത്തില്‍ ഇദ്ദേഹം സംബന്ധിച്ചിരുന്നു. 15-ാം ശതകത്തില്‍ ജര്‍മിനിയില്‍ വാസ്‌തുശില്‌പനിര്‍മാണരംഗത്തുണ്ടായ പുരോഗതിയുടെ ചരിത്രത്തില്‍ ഏസെലെര്‍ക്കുള്ള സ്ഥാനം അദ്വിതീയമാണ്‌.

Current revision as of 09:53, 14 ഓഗസ്റ്റ്‌ 2014

ഏസെലെര്‍ ദി എല്‍ഡര്‍, നിക്കോളാസ്‌ (1400 - 92)

Esseler the Elder, Nicolas

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍