This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏറ്റെറിഗോട്ട

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഏറ്റെറിഗോട്ട == == Apterygota == ഇന്‍സെക്‌റ്റുകളുടെ ഒരു ഉപവർഗം; ജീവിത...)
(Apterygota)
വരി 4: വരി 4:
== Apterygota ==
== Apterygota ==
-
 
+
[[ചിത്രം:Vol5p433_thysanura.jpg|thumb|]]
ഇന്‍സെക്‌റ്റുകളുടെ ഒരു ഉപവർഗം; ജീവിതചക്രത്തിൽ കായാന്തരണം (metamorphosis) സംഭവിക്കാത്തതും പൂർണ വളർച്ചയെത്തിയ ജീവിയിൽ ചിറകുകള്‍ ഇല്ലാത്തതുമായ ഇന്‍സെക്‌റ്റുകളാണ്‌ ഇതിലെ അംഗങ്ങള്‍. ഇന്‍സെക്‌റ്റാവർഗത്തിന്‌ രണ്ടുപവർഗങ്ങളാണുള്ളത്‌: ഏറ്റെറിഗോട്ടയും റെറ്റിഗോട്ടയും. ഇതിൽ പരിണാമപരമായി താഴത്തെപടിയിലാണ്‌ ഏറ്റെറിഗോട്ട. കരയിൽ കാണുന്നതും ചിറകില്ലാത്തതുമായ ഏത്‌ ഇന്‍സെക്‌റ്റിനെയും വിവരിക്കുന്നതിന്‌ "എറ്റെറ' (Aptera) എന്ന പദം വളരെ പണ്ടു മുതൽക്കുതന്നെ ഉപയോഗിച്ചിരുന്നു. എന്നാൽ ഇത്‌ "ഏറ്റെറിഗോട്ട'യിൽ നിന്ന്‌ ഭിന്നമാണ്‌. ചിറകുകളില്ലാതിരുന്നതും പ്രാകൃതാവസ്ഥയിലായിരുന്നതുമായ പൂർവികരിൽ നിന്ന്‌, ചിറകുകളുണ്ടാകുന്നതിനു മുമ്പുതന്നെ, ഉരുത്തിരിഞ്ഞവയാണ്‌ ഏറ്റെറിഗോട്ട ഉപവർഗത്തിലെ ഇന്‍സെക്‌റ്റുകള്‍. ഇവ ലോകമെങ്ങും കാണപ്പെടുന്നു. നാമമാത്രമായ ഉദരോപാംഗങ്ങള്‍ ഇവയുടെ പ്രത്യേകതയാണ്‌.  

05:25, 15 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഏറ്റെറിഗോട്ട

Apterygota

തൈസനൂറ, പ്രാട്യൂറ, കോളംബോള ഇങ്ങനെ മൂന്ന്‌ ഗോത്രങ്ങളായി ഏറ്റെറിഗോട്ടയെ വിഭജിച്ചിരിക്കുന്നു.

1. തൈസനൂറ. ഉദരത്തിൽ പതിനൊന്നു ഖണ്ഡങ്ങളുള്ള ഈ ഇന്‍സെക്‌റ്റുകള്‍ക്ക്‌ മിക്ക ഉദരഖണ്ഡങ്ങളിലും ഉപാംഗങ്ങളുണ്ടായിരിക്കും. ഗുദഖണ്ഡത്തിൽ നേർത്തതും പല ഖണ്ഡങ്ങള്‍ ചേർന്നതുമായ രണ്ടോ മൂന്നോ സെഴ്‌സൈയും (cerci) കാണപ്പെടുന്നു. സങ്കീർണനേത്രങ്ങള്‍ ഈ ഇനത്തിലെ ചില ഇന്‍സെക്‌റ്റുകളിൽ ഉണ്ടാവുകയില്ല. ഇരട്ടവാലന്‍ (Lepisma-'Silverfish') ഈ ഗോത്രത്തിലെ ഒരു അംഗമാണ്‌. ജേപ്പിക്‌സ്‌, മാക്കിലിസ്‌, കാംപോഡിയ എന്നിവയാണ്‌ മറ്റു ജീനസുകള്‍. നോ. ഇരട്ടവാലന്‍

2. പ്രാട്യൂറ. പന്ത്രണ്ട്‌ ഉദരഖണ്ഡങ്ങളുള്ളതും വളരെ ചെറുതുമായ ഏറ്റെറിഗോട്ടകള്‍. ആദ്യത്തെ മൂന്നു ഖണ്ഡങ്ങളിലും ഓരോ ജോടി ഉപാംഗങ്ങള്‍ കാണപ്പെടുന്നു. ആന്റെനകളോ സങ്കീർണനേത്രങ്ങളോ ഇവയിൽ കാണുകയില്ല. തുരക്കുന്നതിനു പറ്റിയതാണ്‌ ഇവയുടെ വദനഭാഗങ്ങള്‍. ജീവിതചക്രത്തിൽ കായാന്തരണത്തിന്റെ നേരിയ ലാഞ്‌ഛന കണ്ടെത്താം.

ഏസെറന്റോമിഡേ, ഇയോസെന്റോമിഡേ എന്നിങ്ങനെ രണ്ടു കുടുംബങ്ങള്‍ ഇതിലുള്‍പ്പെടുന്നു.

3. കോളംബോള. ആറോ അതിൽ കുറവോ ഉദരഖണ്ഡങ്ങളുള്ള ഏറ്റെറിഗോട്ടകളാണ്‌ ഈ ഗോത്രത്തിൽപ്പെടുന്നത്‌. ജോടിയായുള്ള ഉപാംഗങ്ങള്‍ ഇവയിൽ കാണപ്പെടുന്നില്ല. എന്നാൽ അവസാനത്തെയോ അതിനു തൊട്ടുമുമ്പോ ഉള്ള ഉദരഖ ണ്ഡത്തിൽ ചാടുന്നതിനു സഹായകമായ ഒരു പ്രത്യേകാവയവം (appendage) കാണാം. സങ്കീർണനേത്രങ്ങള്‍ ഇവയിൽ കാണുകയേയില്ല. സ്‌പ്രിങ്‌ടെയ്‌ലുകള്‍ (Orchesella) എന്നറിയപ്പെടുന്ന ചെറുജീവികളാണ്‌ ഈ ഗോത്രത്തിലെ പ്രധാനാംഗങ്ങള്‍.

താളിന്റെ അനുബന്ധങ്ങള്‍