This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏരിയാസ്‌, ഓസ്‌കാർ (1940 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Erias, Oscar)
(Erias, Oscar)
വരി 4: വരി 4:
== Erias, Oscar  ==
== Erias, Oscar  ==
-
  [[ചിത്രം:Vol5p433_oscar-arias-sanchez.jpg|thumb|ഓസ്‌കാർ ഏരിയാസ്‌]]
+
  [[ചിത്രം:Vol5p433_oscar-arias-sanchez.jpg|thumb|ഓസ്‌കാര്‍ ഏരിയാസ്‌]]
-
കോസ്റ്റാറിക്കന്‍ രാഷ്‌ട്രതന്ത്രജ്ഞന്‍. ഓസ്‌കാർ ഏരിയാസ്‌ സാഞ്ചെസ്‌ എന്നാണു പൂർണമായ പേര്‌. 1940 സെപ്‌. 13-നു കോസ്റ്റാറിക്കയിലെ ഹെറിഡിയയിൽ ജനിച്ചു. കോസ്റ്റാറിക്കയുടെ പ്രസിഡന്റായിരുന്ന ഇദ്ദേഹം 1987-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയിട്ടുണ്ട്‌.
+
കോസ്റ്റാറിക്കന്‍ രാഷ്‌ട്രതന്ത്രജ്ഞന്‍. ഓസ്‌കാര്‍ ഏരിയാസ്‌ സാഞ്ചെസ്‌ എന്നാണു പൂര്‍ണമായ പേര്‌. 1940 സെപ്‌. 13-നു കോസ്റ്റാറിക്കയിലെ ഹെറിഡിയയില്‍ ജനിച്ചു. കോസ്റ്റാറിക്കയുടെ പ്രസിഡന്റായിരുന്ന ഇദ്ദേഹം 1987-ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയിട്ടുണ്ട്‌.
-
സാന്‍ഹോസെയിലെ സെന്റ്‌ ഫ്രാന്‍സിസ്‌ വിദ്യാലയത്തിൽ നിന്നാണ്‌ ഏരിയാസ്‌ പ്രാഥമിക വിദ്യാഭ്യാസം നേടിയത്‌. തുടർന്ന്‌ വൈദ്യശാസ്‌ത്രപഠനം നടത്തണമെന്ന ഉദ്ദേശലക്ഷ്യത്തോടെ അമേരിക്കയിലെ ബോസ്റ്റണ്‍ സർവകലാശാലയിലെത്തി. എന്നാൽ നാളുകള്‍ക്കുള്ളിൽതന്നെ സ്വന്തം നാട്ടിലേക്കു മടങ്ങാന്‍ തീരുമാനിക്കുകയാണുണ്ടായത്‌. നിയമത്തിലും ധനതത്ത്വശാസ്‌ത്രത്തിലും ബിരുദം നേടുന്നതിനായി ഇദ്ദേഹം കോസ്റ്റാറിക്കാ സർവകലാശാലയിൽ ചേർന്നു. 1967-ഏരിയാസ്‌, ലണ്ടനിലെത്തുകയും ലണ്ടന്‍ സ്‌കൂള്‍ ഒഫ്‌ എക്കണോമിക്‌സിൽ വിദ്യാർഥിയായി ചേരുകയും ചെയ്‌തു. 1974-ഇദ്ദേഹം എസ്സെക്‌സ്‌ സർവകലാശാലയിൽനിന്നും ഡോക്‌ടറേറ്റു നേടുകയുണ്ടായി. പിന്നീട്‌ ഹാർവാഡ്‌ സർവകലാശാല, പ്രിന്‍സ്‌ടണ്‍ സർവകലാശാല, ഡാർട്ട്‌മൗത്ത്‌ കോളജ്‌, ഓബെർലിന്‍ കോളജ്‌, വേയ്‌ക്ക്‌ ഫോറസ്റ്റ്‌ സർവകലാശാല, ഇത്താക്ക കോളജ്‌, വാഷിംഗ്‌ടണ്‍ സർവകലാശാല (സെന്റ്‌ ലൂയിസ്‌) തുടങ്ങിയ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നും ഡോക്‌ടറേറ്റ്‌ ഉള്‍പ്പെടെ 50-ലേറെ ബഹുമാന്യ ബിരുദങ്ങള്‍ക്ക്‌ ഇദ്ദേഹം അർഹത നേടിയിട്ടുണ്ട്‌.
+
സാന്‍ഹോസെയിലെ സെന്റ്‌ ഫ്രാന്‍സിസ്‌ വിദ്യാലയത്തില്‍ നിന്നാണ്‌ ഏരിയാസ്‌ പ്രാഥമിക വിദ്യാഭ്യാസം നേടിയത്‌. തുടര്‍ന്ന്‌ വൈദ്യശാസ്‌ത്രപഠനം നടത്തണമെന്ന ഉദ്ദേശലക്ഷ്യത്തോടെ അമേരിക്കയിലെ ബോസ്റ്റണ്‍ സര്‍വകലാശാലയിലെത്തി. എന്നാല്‍ നാളുകള്‍ക്കുള്ളില്‍തന്നെ സ്വന്തം നാട്ടിലേക്കു മടങ്ങാന്‍ തീരുമാനിക്കുകയാണുണ്ടായത്‌. നിയമത്തിലും ധനതത്ത്വശാസ്‌ത്രത്തിലും ബിരുദം നേടുന്നതിനായി ഇദ്ദേഹം കോസ്റ്റാറിക്കാ സര്‍വകലാശാലയില്‍ ചേര്‍ന്നു. 1967-ല്‍ ഏരിയാസ്‌, ലണ്ടനിലെത്തുകയും ലണ്ടന്‍ സ്‌കൂള്‍ ഒഫ്‌ എക്കണോമിക്‌സില്‍ വിദ്യാര്‍ഥിയായി ചേരുകയും ചെയ്‌തു. 1974-ല്‍ ഇദ്ദേഹം എസ്സെക്‌സ്‌ സര്‍വകലാശാലയില്‍നിന്നും ഡോക്‌ടറേറ്റു നേടുകയുണ്ടായി. പിന്നീട്‌ ഹാര്‍വാഡ്‌ സര്‍വകലാശാല, പ്രിന്‍സ്‌ടണ്‍ സര്‍വകലാശാല, ഡാര്‍ട്ട്‌മൗത്ത്‌ കോളജ്‌, ഓബെര്‍ലിന്‍ കോളജ്‌, വേയ്‌ക്ക്‌ ഫോറസ്റ്റ്‌ സര്‍വകലാശാല, ഇത്താക്ക കോളജ്‌, വാഷിംഗ്‌ടണ്‍ സര്‍വകലാശാല (സെന്റ്‌ ലൂയിസ്‌) തുടങ്ങിയ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നും ഡോക്‌ടറേറ്റ്‌ ഉള്‍പ്പെടെ 50-ലേറെ ബഹുമാന്യ ബിരുദങ്ങള്‍ക്ക്‌ ഇദ്ദേഹം അര്‍ഹത നേടിയിട്ടുണ്ട്‌.
-
കോസ്റ്റാറിക്കയിലെ പ്രമുഖ സോഷ്യൽ ഡെമോക്രാറ്റിക്‌ പാർട്ടിയായ "നാഷണൽ ലിബറേഷന്‍ പാർട്ടി' (പി.എൽ.എന്‍) സജീവാംഗമായിരുന്ന ഏരിയാസ്‌ 1986-ൽ പാർട്ടി ടിക്കറ്റിൽ മത്സരിച്ച്‌ രാജ്യത്തിന്റെ പ്രസിഡന്റു പദത്തിന്‌ അർഹത നേടുകയുണ്ടായി. ഭരണ കാര്യങ്ങളിൽ അതീവ തത്‌പരനായിരുന്ന ഇദ്ദേഹം ജനോപകാരപ്രദമായ ഒട്ടേറെ കാര്യങ്ങള്‍ക്കു നേതൃത്വം കൊടുത്തു. പ്രധാനമായും പരമ്പരാഗത നാണ്യവിളകളായ കാപ്പി, വാഴപ്പഴം എന്നിവയെ ആശ്രയിച്ചുള്ളതാണ്‌ കോസ്റ്റാറിക്കന്‍ സമ്പദ്‌വ്യവസ്ഥ. രാഷ്‌ട്ര പുനർനിർമാണ പ്രക്രിയയുടെ ഭാഗമായി ഈ സ്ഥിതി മറികടന്ന്‌ പാരമ്പര്യേതര കൃഷി വിഭവങ്ങളായ കമനീയ പുഷ്‌പങ്ങളുടെ കൃഷിയും അലങ്കാര സസ്യങ്ങളുടെ പ്രചരണവും ഫലവൃക്ഷത്തൈകളുടെ നടീലും പ്രാത്സാഹിപ്പിക്കാനുള്ള പദ്ധതികള്‍ക്കും ഇദ്ദേഹം പ്രാമുഖ്യം നൽകി. എന്നാൽ, പാർട്ടി വൃത്തങ്ങളിൽ ഇദ്ദേഹത്തിന്റെ പരിഷ്‌കാരനടപടികളെ ചിലർ നിശിതമായി വിമർശിച്ചു. നാളിതുവരെ പാർട്ടി അനുവർത്തിച്ചു വന്നിരുന്ന സാമൂഹിക-ജനായത്ത ക്രമങ്ങളെ അവഗണിച്ചുകൊണ്ട്‌ നവ ലിബറൽ ധനതത്ത്വശാസ്‌ത്ര മാതൃക പിന്‍തുടരാന്‍ വെമ്പൽ കൊള്ളു ന്നയാളെന്ന ദുഷ്‌പ്പേരും ഏരിയാസിനു നേരിടേണ്ടതായിവന്നു.
+
കോസ്റ്റാറിക്കയിലെ പ്രമുഖ സോഷ്യല്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയായ "നാഷണല്‍ ലിബറേഷന്‍ പാര്‍ട്ടി' (പി.എല്‍.എന്‍) സജീവാംഗമായിരുന്ന ഏരിയാസ്‌ 1986-ല്‍ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച്‌ രാജ്യത്തിന്റെ പ്രസിഡന്റു പദത്തിന്‌ അര്‍ഹത നേടുകയുണ്ടായി. ഭരണ കാര്യങ്ങളില്‍ അതീവ തത്‌പരനായിരുന്ന ഇദ്ദേഹം ജനോപകാരപ്രദമായ ഒട്ടേറെ കാര്യങ്ങള്‍ക്കു നേതൃത്വം കൊടുത്തു. പ്രധാനമായും പരമ്പരാഗത നാണ്യവിളകളായ കാപ്പി, വാഴപ്പഴം എന്നിവയെ ആശ്രയിച്ചുള്ളതാണ്‌ കോസ്റ്റാറിക്കന്‍ സമ്പദ്‌വ്യവസ്ഥ. രാഷ്‌ട്ര പുനര്‍നിര്‍മാണ പ്രക്രിയയുടെ ഭാഗമായി ഈ സ്ഥിതി മറികടന്ന്‌ പാരമ്പര്യേതര കൃഷി വിഭവങ്ങളായ കമനീയ പുഷ്‌പങ്ങളുടെ കൃഷിയും അലങ്കാര സസ്യങ്ങളുടെ പ്രചരണവും ഫലവൃക്ഷത്തൈകളുടെ നടീലും പ്രാത്സാഹിപ്പിക്കാനുള്ള പദ്ധതികള്‍ക്കും ഇദ്ദേഹം പ്രാമുഖ്യം നല്‍കി. എന്നാല്‍, പാര്‍ട്ടി വൃത്തങ്ങളില്‍ ഇദ്ദേഹത്തിന്റെ പരിഷ്‌കാരനടപടികളെ ചിലര്‍ നിശിതമായി വിമര്‍ശിച്ചു. നാളിതുവരെ പാര്‍ട്ടി അനുവര്‍ത്തിച്ചു വന്നിരുന്ന സാമൂഹിക-ജനായത്ത ക്രമങ്ങളെ അവഗണിച്ചുകൊണ്ട്‌ നവ ലിബറല്‍ ധനതത്ത്വശാസ്‌ത്ര മാതൃക പിന്‍തുടരാന്‍ വെമ്പല്‍ കൊള്ളു ന്നയാളെന്ന ദുഷ്‌പ്പേരും ഏരിയാസിനു നേരിടേണ്ടതായിവന്നു.
-
മധ്യ-അമേരിക്കന്‍ മേഖലയിലെ സംഘർഷാവസ്ഥയ്‌ക്കു പരിഹാരമായി സമഗ്രപിന്തുണയാണ്‌ ഇദ്ദേഹം പ്രഖ്യാപിച്ചത്‌. 1996-ൽ ഗ്വാട്ടിമാലയിൽ കൊടുമ്പിരിക്കൊണ്ടിരുന്ന സായുധ രീതിയിലുള്ള ആഭ്യന്തര കലാപത്തിന്‌ അന്ത്യം കുറിച്ചതുള്‍പ്പെടെ അന്താരാഷ്‌ട്ര നയതന്ത്ര മേഖലയിൽ ഇദ്ദേഹം വഹിച്ചിട്ടുള്ള പങ്ക്‌ നിസ്‌തുലമാണ്‌. മധ്യഅമേരിക്കന്‍ മേഖലയിൽ ഉന്നതതല സംയോജനം സാധ്യമാക്കുന്നതിന്റെ ഭാഗമായി ഒരു കേന്ദ്രീകൃത അമേരിക്കന്‍ പാർലമെന്ററി സംവിധാനം സൃഷ്‌ടിക്കുന്നതിന്റെ പ്രാധാന്യം ഇദ്ദേഹം വ്യംഗിപ്പിക്കുകയുണ്ടായി. രാജ്യത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായം സമഗ്രമായി പരിഷ്‌കരിക്കുന്നതിനും ഇദ്ദേഹം മെച്ചപ്പെട്ട സേവനമാണു നടത്തിയത്‌. ഏരിയാസിന്റെ ശ്രമഫലമായി പ്രമറി-സെക്കണ്ടറി സ്‌കൂള്‍ തലങ്ങളിൽ ഗുണനിലവാരമുള്ളതും പാഠ്യപദ്ധതിക്കനുസൃതമായിട്ടുള്ളതുമായ പരീക്ഷകള്‍ മടക്കിക്കൊണ്ടുവന്നു ഇദ്ദേഹത്തിന്റെ മികച്ച നേട്ടമായിട്ടാണ്‌ ഇതു ചൂണ്ടിക്കാണിക്കപ്പെടുന്നത്‌.
+
മധ്യ-അമേരിക്കന്‍ മേഖലയിലെ സംഘര്‍ഷാവസ്ഥയ്‌ക്കു പരിഹാരമായി സമഗ്രപിന്തുണയാണ്‌ ഇദ്ദേഹം പ്രഖ്യാപിച്ചത്‌. 1996-ല്‍ ഗ്വാട്ടിമാലയില്‍ കൊടുമ്പിരിക്കൊണ്ടിരുന്ന സായുധ രീതിയിലുള്ള ആഭ്യന്തര കലാപത്തിന്‌ അന്ത്യം കുറിച്ചതുള്‍പ്പെടെ അന്താരാഷ്‌ട്ര നയതന്ത്ര മേഖലയില്‍ ഇദ്ദേഹം വഹിച്ചിട്ടുള്ള പങ്ക്‌ നിസ്‌തുലമാണ്‌. മധ്യഅമേരിക്കന്‍ മേഖലയില്‍ ഉന്നതതല സംയോജനം സാധ്യമാക്കുന്നതിന്റെ ഭാഗമായി ഒരു കേന്ദ്രീകൃത അമേരിക്കന്‍ പാര്‍ലമെന്ററി സംവിധാനം സൃഷ്‌ടിക്കുന്നതിന്റെ പ്രാധാന്യം ഇദ്ദേഹം വ്യംഗിപ്പിക്കുകയുണ്ടായി. രാജ്യത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായം സമഗ്രമായി പരിഷ്‌കരിക്കുന്നതിനും ഇദ്ദേഹം മെച്ചപ്പെട്ട സേവനമാണു നടത്തിയത്‌. ഏരിയാസിന്റെ ശ്രമഫലമായി പ്രമറി-സെക്കണ്ടറി സ്‌കൂള്‍ തലങ്ങളില്‍ ഗുണനിലവാരമുള്ളതും പാഠ്യപദ്ധതിക്കനുസൃതമായിട്ടുള്ളതുമായ പരീക്ഷകള്‍ മടക്കിക്കൊണ്ടുവന്നു ഇദ്ദേഹത്തിന്റെ മികച്ച നേട്ടമായിട്ടാണ്‌ ഇതു ചൂണ്ടിക്കാണിക്കപ്പെടുന്നത്‌.
-
2006 മേയ്‌ 8-ന്‌ രണ്ടാമതൊരു തവണ കൂടി പ്രസിഡന്റുപദം ഏരിയാസിനെ തേടിയെത്തുകയുണ്ടായി. കോസ്റ്റാറിക്കന്‍ ഭരണകൂടം, അന്നേവരെ റിപ്പബ്ലിക്‌ ഒഫ്‌ ചൈന(തായ്‌വാന്‍)യ്‌ക്കു നൽകിയിരുന്ന രാഷ്‌ട്രീയാംഗീകാരം റദ്ദാക്കുന്നതിനുള്ള തീരുമാനം ഏരിയാസ്‌ നേതൃത്വം കൈക്കൊണ്ടു. 2007 ജൂണ്‍ 1 മുതൽ കോസ്റ്റാറിക്കയുടെ നയതന്ത്രബന്ധം പീപ്പിള്‍സ്‌ റിപ്പബ്ലിക്‌ ഒഫ്‌ ചൈനയുമായി തുടരുവാനും തീരുമാനിച്ചു. തുടർന്ന്‌, നയതന്ത്രതലത്തിലും സാമ്പത്തിക മേഖലാടിസ്ഥാനത്തിലും ബെയ്‌ജിംഗിൽ നിന്നുമുണ്ടായ സമ്മർദങ്ങളെത്തുടർന്ന്‌ ഒരു സഹ നോബൽസമ്മാന ജേതാവായ ദലായ്‌ലാമയുടെ കോസ്റ്റാറിക്കയിലേക്കുള്ള സന്ദർശനപരിപാടി അനിശ്ചിത കാലത്തേക്കു മാറ്റിവെയ്‌ക്കുകയുണ്ടായി.
+
2006 മേയ്‌ 8-ന്‌ രണ്ടാമതൊരു തവണ കൂടി പ്രസിഡന്റുപദം ഏരിയാസിനെ തേടിയെത്തുകയുണ്ടായി. കോസ്റ്റാറിക്കന്‍ ഭരണകൂടം, അന്നേവരെ റിപ്പബ്ലിക്‌ ഒഫ്‌ ചൈന(തായ്‌വാന്‍)യ്‌ക്കു നല്‍കിയിരുന്ന രാഷ്‌ട്രീയാംഗീകാരം റദ്ദാക്കുന്നതിനുള്ള തീരുമാനം ഏരിയാസ്‌ നേതൃത്വം കൈക്കൊണ്ടു. 2007 ജൂണ്‍ 1 മുതല്‍ കോസ്റ്റാറിക്കയുടെ നയതന്ത്രബന്ധം പീപ്പിള്‍സ്‌ റിപ്പബ്ലിക്‌ ഒഫ്‌ ചൈനയുമായി തുടരുവാനും തീരുമാനിച്ചു. തുടര്‍ന്ന്‌, നയതന്ത്രതലത്തിലും സാമ്പത്തിക മേഖലാടിസ്ഥാനത്തിലും ബെയ്‌ജിംഗില്‍ നിന്നുമുണ്ടായ സമ്മര്‍ദങ്ങളെത്തുടര്‍ന്ന്‌ ഒരു സഹ നോബല്‍സമ്മാന ജേതാവായ ദലായ്‌ലാമയുടെ കോസ്റ്റാറിക്കയിലേക്കുള്ള സന്ദര്‍ശനപരിപാടി അനിശ്ചിത കാലത്തേക്കു മാറ്റിവെയ്‌ക്കുകയുണ്ടായി.
-
2009 ഏ. 18-ന്‌ ട്രിനിഡാഡ്‌-ടൊബാഗോയിൽ നടന്ന അമേരിക്കന്‍ ഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിൽ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ അവലംബിക്കുന്ന തെറ്റായ നടപടിക്രമങ്ങളെ ഏരിയാസ്‌ വിമർശനവിധേയമാക്കി. ഇതര രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ക്കു കൈവന്ന പുരോഗതി തുലോം പരിമിതമാണെന്ന്‌ ഇദ്ദേഹം സമർഥിച്ചു. യാഥാർഥ്യ ബോധമാർന്ന സമീപനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇദ്ദേഹം ശക്തമായി വാദിച്ചു. പട്ടാള തന്ത്രങ്ങള്‍ മെനഞ്ഞെടുക്കുന്നതിനെക്കാള്‍ വിദ്യാഭ്യാസ മേഖലക്കാണ്‌ പ്രാമുഖ്യം കല്‌പിക്കേണ്ടതെന്ന്‌ ഏരിയാസ്‌ അഭിപ്രായപ്പെട്ടു.
+
2009 ഏ. 18-ന്‌ ട്രിനിഡാഡ്‌-ടൊബാഗോയില്‍ നടന്ന അമേരിക്കന്‍ ഉച്ചകോടിയില്‍ നടത്തിയ പ്രസംഗത്തില്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ അവലംബിക്കുന്ന തെറ്റായ നടപടിക്രമങ്ങളെ ഏരിയാസ്‌ വിമര്‍ശനവിധേയമാക്കി. ഇതര രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ക്കു കൈവന്ന പുരോഗതി തുലോം പരിമിതമാണെന്ന്‌ ഇദ്ദേഹം സമര്‍ഥിച്ചു. യാഥാര്‍ഥ്യ ബോധമാര്‍ന്ന സമീപനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇദ്ദേഹം ശക്തമായി വാദിച്ചു. പട്ടാള തന്ത്രങ്ങള്‍ മെനഞ്ഞെടുക്കുന്നതിനെക്കാള്‍ വിദ്യാഭ്യാസ മേഖലക്കാണ്‌ പ്രാമുഖ്യം കല്‌പിക്കേണ്ടതെന്ന്‌ ഏരിയാസ്‌ അഭിപ്രായപ്പെട്ടു.
-
2010-ഏരിയാസിന്റെ കോസ്റ്റാറിക്കന്‍ പ്രസിഡന്റു പദവിയുടെ രണ്ടാമൂഴത്തിനു വിരാമമായി. ഇപ്പോള്‍, ഏരിയാസ്‌ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ മധ്യ അമേരിക്കന്‍ നിരായുധീകരണ പദ്ധതി പരിഷ്‌കരിക്കപ്പെട്ടുവരികയാണ്‌.
+
2010-ല്‍ ഏരിയാസിന്റെ കോസ്റ്റാറിക്കന്‍ പ്രസിഡന്റു പദവിയുടെ രണ്ടാമൂഴത്തിനു വിരാമമായി. ഇപ്പോള്‍, ഏരിയാസ്‌ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ മധ്യ അമേരിക്കന്‍ നിരായുധീകരണ പദ്ധതി പരിഷ്‌കരിക്കപ്പെട്ടുവരികയാണ്‌.
-
മധ്യ അമേരിക്കന്‍ സംഘർഷങ്ങള്‍ക്ക്‌ ഗണ്യമായ അയവു വരുത്തുന്നതിനും പ്രദേശത്ത്‌ ശാന്തിയും സമാധാനവും ഉറപ്പാക്കുന്നതിനും ഏരിയാസിന്റെ ഉദ്യമങ്ങള്‍ സഹായകമായിത്തീർന്നിട്ടുണ്ട്‌.
+
-
(ഡോ. ബി. സുകുമാരന്‍ നായർ)
+
മധ്യ അമേരിക്കന്‍ സംഘര്‍ഷങ്ങള്‍ക്ക്‌ ഗണ്യമായ അയവു വരുത്തുന്നതിനും പ്രദേശത്ത്‌ ശാന്തിയും സമാധാനവും ഉറപ്പാക്കുന്നതിനും ഏരിയാസിന്റെ ഉദ്യമങ്ങള്‍ സഹായകമായിത്തീര്‍ന്നിട്ടുണ്ട്‌.
 +
 
 +
(ഡോ. ബി. സുകുമാരന്‍ നായര്‍)

09:15, 14 ഓഗസ്റ്റ്‌ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഏരിയാസ്‌, ഓസ്‌കാർ (1940 - )

Erias, Oscar

ഓസ്‌കാര്‍ ഏരിയാസ്‌

കോസ്റ്റാറിക്കന്‍ രാഷ്‌ട്രതന്ത്രജ്ഞന്‍. ഓസ്‌കാര്‍ ഏരിയാസ്‌ സാഞ്ചെസ്‌ എന്നാണു പൂര്‍ണമായ പേര്‌. 1940 സെപ്‌. 13-നു കോസ്റ്റാറിക്കയിലെ ഹെറിഡിയയില്‍ ജനിച്ചു. കോസ്റ്റാറിക്കയുടെ പ്രസിഡന്റായിരുന്ന ഇദ്ദേഹം 1987-ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയിട്ടുണ്ട്‌.

സാന്‍ഹോസെയിലെ സെന്റ്‌ ഫ്രാന്‍സിസ്‌ വിദ്യാലയത്തില്‍ നിന്നാണ്‌ ഏരിയാസ്‌ പ്രാഥമിക വിദ്യാഭ്യാസം നേടിയത്‌. തുടര്‍ന്ന്‌ വൈദ്യശാസ്‌ത്രപഠനം നടത്തണമെന്ന ഉദ്ദേശലക്ഷ്യത്തോടെ അമേരിക്കയിലെ ബോസ്റ്റണ്‍ സര്‍വകലാശാലയിലെത്തി. എന്നാല്‍ നാളുകള്‍ക്കുള്ളില്‍തന്നെ സ്വന്തം നാട്ടിലേക്കു മടങ്ങാന്‍ തീരുമാനിക്കുകയാണുണ്ടായത്‌. നിയമത്തിലും ധനതത്ത്വശാസ്‌ത്രത്തിലും ബിരുദം നേടുന്നതിനായി ഇദ്ദേഹം കോസ്റ്റാറിക്കാ സര്‍വകലാശാലയില്‍ ചേര്‍ന്നു. 1967-ല്‍ ഏരിയാസ്‌, ലണ്ടനിലെത്തുകയും ലണ്ടന്‍ സ്‌കൂള്‍ ഒഫ്‌ എക്കണോമിക്‌സില്‍ വിദ്യാര്‍ഥിയായി ചേരുകയും ചെയ്‌തു. 1974-ല്‍ ഇദ്ദേഹം എസ്സെക്‌സ്‌ സര്‍വകലാശാലയില്‍നിന്നും ഡോക്‌ടറേറ്റു നേടുകയുണ്ടായി. പിന്നീട്‌ ഹാര്‍വാഡ്‌ സര്‍വകലാശാല, പ്രിന്‍സ്‌ടണ്‍ സര്‍വകലാശാല, ഡാര്‍ട്ട്‌മൗത്ത്‌ കോളജ്‌, ഓബെര്‍ലിന്‍ കോളജ്‌, വേയ്‌ക്ക്‌ ഫോറസ്റ്റ്‌ സര്‍വകലാശാല, ഇത്താക്ക കോളജ്‌, വാഷിംഗ്‌ടണ്‍ സര്‍വകലാശാല (സെന്റ്‌ ലൂയിസ്‌) തുടങ്ങിയ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നും ഡോക്‌ടറേറ്റ്‌ ഉള്‍പ്പെടെ 50-ലേറെ ബഹുമാന്യ ബിരുദങ്ങള്‍ക്ക്‌ ഇദ്ദേഹം അര്‍ഹത നേടിയിട്ടുണ്ട്‌.

കോസ്റ്റാറിക്കയിലെ പ്രമുഖ സോഷ്യല്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയായ "നാഷണല്‍ ലിബറേഷന്‍ പാര്‍ട്ടി' (പി.എല്‍.എന്‍) സജീവാംഗമായിരുന്ന ഏരിയാസ്‌ 1986-ല്‍ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച്‌ രാജ്യത്തിന്റെ പ്രസിഡന്റു പദത്തിന്‌ അര്‍ഹത നേടുകയുണ്ടായി. ഭരണ കാര്യങ്ങളില്‍ അതീവ തത്‌പരനായിരുന്ന ഇദ്ദേഹം ജനോപകാരപ്രദമായ ഒട്ടേറെ കാര്യങ്ങള്‍ക്കു നേതൃത്വം കൊടുത്തു. പ്രധാനമായും പരമ്പരാഗത നാണ്യവിളകളായ കാപ്പി, വാഴപ്പഴം എന്നിവയെ ആശ്രയിച്ചുള്ളതാണ്‌ കോസ്റ്റാറിക്കന്‍ സമ്പദ്‌വ്യവസ്ഥ. രാഷ്‌ട്ര പുനര്‍നിര്‍മാണ പ്രക്രിയയുടെ ഭാഗമായി ഈ സ്ഥിതി മറികടന്ന്‌ പാരമ്പര്യേതര കൃഷി വിഭവങ്ങളായ കമനീയ പുഷ്‌പങ്ങളുടെ കൃഷിയും അലങ്കാര സസ്യങ്ങളുടെ പ്രചരണവും ഫലവൃക്ഷത്തൈകളുടെ നടീലും പ്രാത്സാഹിപ്പിക്കാനുള്ള പദ്ധതികള്‍ക്കും ഇദ്ദേഹം പ്രാമുഖ്യം നല്‍കി. എന്നാല്‍, പാര്‍ട്ടി വൃത്തങ്ങളില്‍ ഇദ്ദേഹത്തിന്റെ പരിഷ്‌കാരനടപടികളെ ചിലര്‍ നിശിതമായി വിമര്‍ശിച്ചു. നാളിതുവരെ പാര്‍ട്ടി അനുവര്‍ത്തിച്ചു വന്നിരുന്ന സാമൂഹിക-ജനായത്ത ക്രമങ്ങളെ അവഗണിച്ചുകൊണ്ട്‌ നവ ലിബറല്‍ ധനതത്ത്വശാസ്‌ത്ര മാതൃക പിന്‍തുടരാന്‍ വെമ്പല്‍ കൊള്ളു ന്നയാളെന്ന ദുഷ്‌പ്പേരും ഏരിയാസിനു നേരിടേണ്ടതായിവന്നു.

മധ്യ-അമേരിക്കന്‍ മേഖലയിലെ സംഘര്‍ഷാവസ്ഥയ്‌ക്കു പരിഹാരമായി സമഗ്രപിന്തുണയാണ്‌ ഇദ്ദേഹം പ്രഖ്യാപിച്ചത്‌. 1996-ല്‍ ഗ്വാട്ടിമാലയില്‍ കൊടുമ്പിരിക്കൊണ്ടിരുന്ന സായുധ രീതിയിലുള്ള ആഭ്യന്തര കലാപത്തിന്‌ അന്ത്യം കുറിച്ചതുള്‍പ്പെടെ അന്താരാഷ്‌ട്ര നയതന്ത്ര മേഖലയില്‍ ഇദ്ദേഹം വഹിച്ചിട്ടുള്ള പങ്ക്‌ നിസ്‌തുലമാണ്‌. മധ്യഅമേരിക്കന്‍ മേഖലയില്‍ ഉന്നതതല സംയോജനം സാധ്യമാക്കുന്നതിന്റെ ഭാഗമായി ഒരു കേന്ദ്രീകൃത അമേരിക്കന്‍ പാര്‍ലമെന്ററി സംവിധാനം സൃഷ്‌ടിക്കുന്നതിന്റെ പ്രാധാന്യം ഇദ്ദേഹം വ്യംഗിപ്പിക്കുകയുണ്ടായി. രാജ്യത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായം സമഗ്രമായി പരിഷ്‌കരിക്കുന്നതിനും ഇദ്ദേഹം മെച്ചപ്പെട്ട സേവനമാണു നടത്തിയത്‌. ഏരിയാസിന്റെ ശ്രമഫലമായി പ്രമറി-സെക്കണ്ടറി സ്‌കൂള്‍ തലങ്ങളില്‍ ഗുണനിലവാരമുള്ളതും പാഠ്യപദ്ധതിക്കനുസൃതമായിട്ടുള്ളതുമായ പരീക്ഷകള്‍ മടക്കിക്കൊണ്ടുവന്നു ഇദ്ദേഹത്തിന്റെ മികച്ച നേട്ടമായിട്ടാണ്‌ ഇതു ചൂണ്ടിക്കാണിക്കപ്പെടുന്നത്‌.

2006 മേയ്‌ 8-ന്‌ രണ്ടാമതൊരു തവണ കൂടി പ്രസിഡന്റുപദം ഏരിയാസിനെ തേടിയെത്തുകയുണ്ടായി. കോസ്റ്റാറിക്കന്‍ ഭരണകൂടം, അന്നേവരെ റിപ്പബ്ലിക്‌ ഒഫ്‌ ചൈന(തായ്‌വാന്‍)യ്‌ക്കു നല്‍കിയിരുന്ന രാഷ്‌ട്രീയാംഗീകാരം റദ്ദാക്കുന്നതിനുള്ള തീരുമാനം ഏരിയാസ്‌ നേതൃത്വം കൈക്കൊണ്ടു. 2007 ജൂണ്‍ 1 മുതല്‍ കോസ്റ്റാറിക്കയുടെ നയതന്ത്രബന്ധം പീപ്പിള്‍സ്‌ റിപ്പബ്ലിക്‌ ഒഫ്‌ ചൈനയുമായി തുടരുവാനും തീരുമാനിച്ചു. തുടര്‍ന്ന്‌, നയതന്ത്രതലത്തിലും സാമ്പത്തിക മേഖലാടിസ്ഥാനത്തിലും ബെയ്‌ജിംഗില്‍ നിന്നുമുണ്ടായ സമ്മര്‍ദങ്ങളെത്തുടര്‍ന്ന്‌ ഒരു സഹ നോബല്‍സമ്മാന ജേതാവായ ദലായ്‌ലാമയുടെ കോസ്റ്റാറിക്കയിലേക്കുള്ള സന്ദര്‍ശനപരിപാടി അനിശ്ചിത കാലത്തേക്കു മാറ്റിവെയ്‌ക്കുകയുണ്ടായി.

2009 ഏ. 18-ന്‌ ട്രിനിഡാഡ്‌-ടൊബാഗോയില്‍ നടന്ന അമേരിക്കന്‍ ഉച്ചകോടിയില്‍ നടത്തിയ പ്രസംഗത്തില്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ അവലംബിക്കുന്ന തെറ്റായ നടപടിക്രമങ്ങളെ ഏരിയാസ്‌ വിമര്‍ശനവിധേയമാക്കി. ഇതര രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ക്കു കൈവന്ന പുരോഗതി തുലോം പരിമിതമാണെന്ന്‌ ഇദ്ദേഹം സമര്‍ഥിച്ചു. യാഥാര്‍ഥ്യ ബോധമാര്‍ന്ന സമീപനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇദ്ദേഹം ശക്തമായി വാദിച്ചു. പട്ടാള തന്ത്രങ്ങള്‍ മെനഞ്ഞെടുക്കുന്നതിനെക്കാള്‍ വിദ്യാഭ്യാസ മേഖലക്കാണ്‌ പ്രാമുഖ്യം കല്‌പിക്കേണ്ടതെന്ന്‌ ഏരിയാസ്‌ അഭിപ്രായപ്പെട്ടു.

2010-ല്‍ ഏരിയാസിന്റെ കോസ്റ്റാറിക്കന്‍ പ്രസിഡന്റു പദവിയുടെ രണ്ടാമൂഴത്തിനു വിരാമമായി. ഇപ്പോള്‍, ഏരിയാസ്‌ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ മധ്യ അമേരിക്കന്‍ നിരായുധീകരണ പദ്ധതി പരിഷ്‌കരിക്കപ്പെട്ടുവരികയാണ്‌.

മധ്യ അമേരിക്കന്‍ സംഘര്‍ഷങ്ങള്‍ക്ക്‌ ഗണ്യമായ അയവു വരുത്തുന്നതിനും പ്രദേശത്ത്‌ ശാന്തിയും സമാധാനവും ഉറപ്പാക്കുന്നതിനും ഏരിയാസിന്റെ ഉദ്യമങ്ങള്‍ സഹായകമായിത്തീര്‍ന്നിട്ടുണ്ട്‌.

(ഡോ. ബി. സുകുമാരന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍