This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏഡെൽഫെൽറ്റ്‌, ആൽബർട്ട്‌ ഗുസ്‌താവ്‌ (1854 - 1905)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:05, 15 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഏഡെൽഫെൽറ്റ്‌, ആൽബർട്ട്‌ ഗുസ്‌താവ്‌ (1854 - 1905)

Edelfelt, Albert Gustav

ഫിന്നിഷ്‌ ചിത്രകാരന്‍. 1854 ജൂല. 21-ന്‌ ഹെൽസിങ്കിയിൽ ജനിച്ചു. ആന്റുവെർപ്‌ അക്കാദമിയിലും പാരിസിലും ചിത്രകല അഭ്യസിച്ചു. പാരിസിൽവച്ച്‌ ഷാന്‍ലിയോണ്‍ ജെറോമിന്റെ ശിഷ്യത്വം സ്വീകരിച്ചു. ജീവിതത്തിന്റെ ഏറിയ പങ്കും ഇദ്ദേഹം ഫ്രാന്‍സിൽത്തന്നെ കഴിച്ചുകൂട്ടി. ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഒട്ടുവളരെ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്‌. ലീജിയന്‍ ഡി ഓണർ പദവിയിൽ നൈറ്റ്‌, ഓഫീസർ കമാന്‍ഡർ (1901) എന്നീ സ്ഥാനങ്ങള്‍ ഇദ്ദേഹത്തിനു തുടർച്ചയായി ലഭിച്ചു.

ഉന്നതകുലജാതരായ പ്രഭുകുടുംബാംഗങ്ങളുടെ ചിത്രങ്ങളാണ്‌ ഇദ്ദേഹം കൃത്യമായും രചിച്ചിരുന്നത്‌. കൂട്ടത്തിൽ "പാസ്‌ചർ ഇന്‍ ഹിസ്‌ ലബോറട്ടറി' (പാസ്‌ചർ തന്റെ പരീക്ഷണശാലയിൽ-1885) എന്ന ചിത്രവും ഉള്‍പ്പെടുന്നു. 1896-ൽ ഇദ്ദേഹം രചിച്ച സാർ നിക്കോളാസ്‌ II-ന്റെ ചിത്രം പ്രസിദ്ധമാണ്‌. ഫിന്‍ലന്‍ഡ്‌, റഷ്യ എന്നിവിടങ്ങളിലെ ജീവിതദൃശ്യങ്ങള്‍ യഥാതഥമായി രചിച്ച ചിത്രകാരന്‍ എന്ന നിലയിലാണ്‌ ഇദ്ദേഹത്തിന്റെ ചിത്രരചനാ വൈദഗ്‌ധ്യം പ്രശസ്‌തി ആർജിച്ചത്‌. ചിത്രരചനയിലെ പ്രകാശ വിന്യാസത്തെ സംബന്ധിച്ചിടത്തോളം ഏഡെൽഫെൽറ്റിന്റെ ചിത്രങ്ങള്‍ പ്രത്യേക പ്രാധാന്യം അർഹിക്കുന്നു. "ലക്‌സം ബർഗ്‌ പൂന്തോട്ടത്തിൽ' (1887), "റൂവോ കൊലാത്തി ദേവാലയത്തിന്റെ മുന്നിലെ സ്‌ത്രീകള്‍' (1887) എന്നിവ ഇദ്ദേഹത്തിന്റെ പ്രശസ്‌ത ചിത്രങ്ങളാണ്‌. ഫിന്‍ലന്‍ഡിൽ ഇദ്ദേഹം രാഷ്‌ട്രീയ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരുന്നു. ചില ഭരണഘടനാ മാറ്റങ്ങള്‍ക്കെതിരായി 1889-ൽ ഏഡെൽഫെൽറ്റ്‌ ഒരു സമരം തന്നെ സംഘടിപ്പിക്കുകയുണ്ടായി. 1905 ആഗ. 18-ന്‌ ഇദ്ദേഹം ബോർഗായിൽ നിര്യാതനായി.

2004-ൽ 15-ാം ജന്മവാർഷികത്തോടനുബന്ധിച്ച്‌ ഇദ്ദേഹത്തിന്റെ പേരിൽ ഒരു നാണയം പുറപ്പെടുവിക്കുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍