This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എൽജിന്‍ പ്രതിമകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:10, 18 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എല്‍ജിന്‍ പ്രതിമകള്‍

എല്‍ജിന്‍ പ്രതിമകള്‍
ബ്രിട്ടീഷ്‌ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള എല്‍ജിന്‍ പ്രതിമകള്‍

കലാവസ്‌തു സമ്പാദകനായിരുന്ന എല്‍ജിന്‍ പ്രഭുവിന്റെ സ്വകാര്യ കലാശേഖരം. ബ്രിട്ടീഷ്‌ അംബാസഡറായി കോണ്‍സ്റ്റാന്റിനോപ്പിളില്‍ സേവനമനുഷ്‌ഠിച്ചിരുന്ന കാലത്താണ്‌ ഈ കലാവസ്‌തുക്കള്‍ ശേഖരിക്കുവാന്‍ ഇദ്ദേഹത്തിന്‌ അവസരം ലഭിച്ചത്‌. ആഥന്‍സില്‍നിന്ന്‌ ശേഖരിച്ച ശില്‌പങ്ങള്‍, പാര്‍ത്തിനോണ്‍ തുടങ്ങിയ അഥീനിയന്‍ മന്ദിരാവശിഷ്‌ടങ്ങള്‍, ആഥന്‍സിലെതന്നെ "നികേ അപ്‌റ്ററോസ്‌' ക്ഷേത്രത്തിലെ ശില്‌പങ്ങള്‍; എഥ്‌നാ പാര്‍ത്തിനോണ്‍ ക്ഷേത്രത്തിലെ പ്രതിമകള്‍; ആഥന്‍സിലെ മണിമാളികകളുടെ മുകപ്പ്‌, ഭിത്തികള്‍ എന്നിവയെ മോടിപിടിപ്പിച്ചിരുന്ന അലങ്കാരവസ്‌തുക്കള്‍ തുടങ്ങിയ വളരെ വിലപിടിപ്പുള്ള നിരവധി ഇനങ്ങള്‍ ഈ ശേഖരത്തില്‍ ഉള്‍പ്പെടുന്നു. ഗ്രീക്ക്‌ പുരാണവിഷയങ്ങളെയാണ്‌ ഈ കലാശില്‌പങ്ങള്‍ക്ക്‌ അധികവും അവലംബമാക്കിയിട്ടുള്ളത്‌. ഇവയുടെ നിര്‍മാണകാലം ബി.സി. അഞ്ചാം ശതകത്തിലാണെന്നും ഇവയുടെ നിര്‍മാതാക്കള്‍ "ഫിഡിയാസ്‌' ശില്‌പികളായിരുന്നുവെന്നും കരുതപ്പെടുന്നു. 1861-ല്‍ ബ്രിട്ടീഷ്‌ ഭരണകൂടം 3,500 പവന്‍ പ്രതിഫലം നല്‌കി ഈ കലാശേഖരം എല്‍ജിന്‍ പ്രഭുവില്‍നിന്ന്‌ വാങ്ങി ബ്രിട്ടീഷ്‌ മ്യൂസിയത്തില്‍ വിന്യസിച്ചു. രണ്ടാം ലോകയുദ്ധകാലത്ത്‌ ആല്‍വൈക്ക്‌ തുരങ്കങ്ങളില്‍ നിക്ഷേപിച്ചാണ്‌ ശത്രുക്കളുടെ ആക്രമണങ്ങളില്‍നിന്നും ഇവയെ സംരക്ഷിച്ചത്‌. 1963-ല്‍ ഇവ പ്രദര്‍ശിപ്പിക്കുന്നതിന്‌ ഒരു പ്രത്യേക ഗാലറിതന്നെ ലണ്ടനിലെ ബ്രിട്ടീഷ്‌ മ്യൂസിയത്തില്‍ നിര്‍മിക്കുകയുണ്ടായി. ഈ ശില്‌പങ്ങള്‍ ഇപ്പോഴും ബ്രിട്ടീഷ്‌ മ്യൂസിയത്തില്‍ സൂക്ഷിച്ചുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍