This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എർഹാർഡ്‌, വെർനെർ (1935 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എര്‍ഹാര്‍ഡ്‌, വെര്‍നെര്‍ (1935 - )

Erhard Ludwig

ലൂദ്‌വിഗ്‌ എര്‍ഹാര്‍ഡ്‌

ജര്‍മന്‍ രാഷ്‌ട്രതന്ത്രജ്ഞന്‍. 1897 ഫെ. 4-ന്‌ ഫുര്‍തില്‍ ജനിച്ചു. സാമ്പത്തിക ശാസ്‌ത്രജ്ഞനായി ജീവിതം ആരംഭിച്ചു. ജര്‍മനിയില്‍ രണ്ടാം ലോകയുദ്ധാനന്തര സാമ്പത്തിക പുനരുത്ഥാനത്തിന്‌ ശ്രമിച്ച വ്യക്തി എന്ന നിലയിലാണ്‌ എര്‍ഹാര്‍ഡ്‌ പ്രശസ്‌തി നേടിയത്‌. ആദ്യമായി ന്യൂറെന്‍ബര്‍ഗ്‌ ഫുര്‍ത്‌ പ്രദേശത്തെ വ്യവസായ പുനര്‍നിര്‍മാണത്തില്‍ ഏര്‍പ്പെട്ടശേഷം ഗവണ്‍മെന്റ്‌ സേവനത്തിലേക്ക്‌ കടന്നു. മധ്യഫ്രാങ്കോണിയ, ഉത്തരഫ്രാങ്കോണിയ എന്നീ പ്രദേശങ്ങളിലെ സാമ്പത്തികോപദേഷ്‌ടാവ്‌ ബവേറിയയിലെ ധനകാര്യമന്ത്രി (1945-46), പണവും വായ്‌പയും സംബന്ധിച്ച ഉപദേശക സമിതിയുടെ ഡയറക്‌ടര്‍ (1947-48), ആംഗ്ലോ-അമേരിക്കന്‍ അധീശജില്ലയിലെ സാമ്പത്തികസമിതിയുടെ ഡയറക്‌ടര്‍ (1948-49) എന്നീനിലകളിലും എര്‍ഹാര്‍ഡ്‌ സേവനം അനുഷ്‌ഠിച്ചു. തകര്‍ന്നുപോയ ജര്‍മന്‍ സമ്പദ്‌വ്യവസ്ഥയ്‌ക്കു ജീവനും ഉണര്‍വും ഉണ്ടായത്‌ എര്‍ഹാര്‍ഡ്‌ 1948-ല്‍ വരുത്തിയ നാണയപരിഷ്‌കാരങ്ങളിലൂടെയാണ്‌. 1949 സെപ്‌റ്റംബറില്‍ എര്‍ഹാര്‍ഡ്‌ ചാന്‍സലര്‍ കോണ്‍റാഡ്‌ അഡെനോറിന്റെ നേതൃത്വത്തിലുള്ള പുതിയ ഫെഡറല്‍ റിപ്പബ്ലിക്കിലെ ധനകാര്യമന്ത്രിയായി. 1950-ലും തുടര്‍ന്നുള്ള വര്‍ഷങ്ങളിലും എര്‍ഹാര്‍ഡ്‌ നടപ്പിലാക്കിയ പരിഷ്‌കാരങ്ങള്‍ ജര്‍മന്‍ സമ്പദ്‌വ്യവസ്ഥയുടെ രൂപംതന്നെ മാറ്റുവാന്‍ പര്യാപ്‌തമായിരുന്നു. ഇദ്ദേഹത്തന്റെ ആശയമായ "സാമൂഹികവിപണന' സമ്പ്രദായമാണ്‌ ഏറ്റവും കൂടുതല്‍ വികാസം പ്രാപിച്ചത്‌. ഇത്‌ ഒരു വലിയ സാമ്പത്തികാദ്‌ഭുത(ഋരീിീാശര ങശൃമരഹല)മാണെന്ന്‌ വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നു. 1957-ല്‍ ഫെഡറല്‍ വൈസ്‌ ചാന്‍സലറായി നിയമിതനായ എര്‍ഹാര്‍ഡ്‌ 1963 ഒക്‌ടോബറില്‍ ചാന്‍സലറായി. സാമ്പത്തിക പ്രതിസന്ധികളും മന്ത്രിസഭയിലെ കാലുമാറ്റങ്ങളുംമൂലം എര്‍ഹാര്‍ഡിന്റെ ഭരണകാലം പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു. തുടര്‍ന്ന്‌ 1966-ല്‍ അദ്ദേഹം ചാന്‍സലര്‍ പദം രാജിവച്ചു. 1967-ല്‍ അദ്ദേഹം ക്രിസ്‌ത്യന്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയുടെ ഓണററി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. 1977 മേയ്‌ 5-ന്‌ ബേണില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍