This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എർഹാർഡ്, ലൂദ്വിഗ് (1897 - 1977)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
എര്‍ഹാര്‍ഡ്, ലൂദ്വിഗ് (1897 - 1977)
Erhard Ludwig
ജർമന്‍ രാഷ്ട്രതന്ത്രജ്ഞന്. 1897 ഫെ. 4-ന് ഫുർതിൽ ജനിച്ചു. സാമ്പത്തിക ശാസ്ത്രജ്ഞനായി ജീവിതം ആരംഭിച്ചു. ജർമനിയിൽ രണ്ടാം ലോകയുദ്ധാനന്തര സാമ്പത്തിക പുനരുത്ഥാനത്തിന് ശ്രമിച്ച വ്യക്തി എന്ന നിലയിലാണ് എർഹാർഡ് പ്രശസ്തി നേടിയത്. ആദ്യമായി ന്യൂറെന്‍ബർഗ് ഫുർത് പ്രദേശത്തെ വ്യവസായ പുനർനിർമാണത്തിൽ ഏർപ്പെട്ടശേഷം ഗവണ്മെന്റ് സേവനത്തിലേക്ക് കടന്നു. മധ്യഫ്രാങ്കോണിയ, ഉത്തരഫ്രാങ്കോണിയ എന്നീ പ്രദേശങ്ങളിലെ സാമ്പത്തികോപദേഷ്ടാവ് ബവേറിയയിലെ ധനകാര്യമന്ത്രി (1945-46), പണവും വായ്പയും സംബന്ധിച്ച ഉപദേശക സമിതിയുടെ ഡയറക്ടർ (1947-48), ആംഗ്ലോ-അമേരിക്കന്‍ അധീശജില്ലയിലെ സാമ്പത്തികസമിതിയുടെ ഡയറക്ടർ (1948-49) എന്നീനിലകളിലും എർഹാർഡ് സേവനം അനുഷ്ഠിച്ചു. തകർന്നുപോയ ജർമന്‍ സമ്പദ്വ്യവസ്ഥയ്ക്കു ജീവനും ഉണർവും ഉണ്ടായത് എർഹാർഡ് 1948-ൽ വരുത്തിയ നാണയപരിഷ്കാരങ്ങളിലൂടെയാണ്. 1949 സെപ്റ്റംബറിൽ എർഹാർഡ് ചാന്‍സലർ കോണ്‍റാഡ് അഡെനോറിന്റെ നേതൃത്വത്തിലുള്ള പുതിയ ഫെഡറൽ റിപ്പബ്ലിക്കിലെ ധനകാര്യമന്ത്രിയായി. 1950-ലും തുടർന്നുള്ള വർഷങ്ങളിലും എർഹാർഡ് നടപ്പിലാക്കിയ പരിഷ്കാരങ്ങള്‍ ജർമന്‍ സമ്പദ്വ്യവസ്ഥയുടെ രൂപംതന്നെ മാറ്റുവാന്‍ പര്യാപ്തമായിരുന്നു. ഇദ്ദേഹത്തന്റെ ആശയമായ "സാമൂഹികവിപണന' സമ്പ്രദായമാണ് ഏറ്റവും കൂടുതൽ വികാസം പ്രാപിച്ചത്. ഇത് ഒരു വലിയ സാമ്പത്തികാദ്ഭുത(ഋരീിീാശര ങശൃമരഹല)മാണെന്ന് വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നു. 1957-ൽ ഫെഡറൽ വൈസ് ചാന്‍സലറായി നിയമിതനായ എർഹാർഡ് 1963 ഒക്ടോബറിൽ ചാന്‍സലറായി. സാമ്പത്തിക പ്രതിസന്ധികളും മന്ത്രിസഭയിലെ കാലുമാറ്റങ്ങളുംമൂലം എർഹാർഡിന്റെ ഭരണകാലം പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു. തുടർന്ന് 1966-ൽ അദ്ദേഹം ചാന്‍സലർ പദം രാജിവച്ചു. 1967-ൽ അദ്ദേഹം ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാർട്ടിയുടെ ഓണററി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. 1977 മേയ് 5-ന് ബേണിൽ അന്തരിച്ചു.