This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എർഡ്‌മാന്‍സ്‌ഡോർഫ്‌, ഫ്രീഡ്രിഷ്‌ വിൽഹെം ഫൊണ്‍ (1736 - 1800)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == എർഡ്‌മാന്‍സ്‌ഡോർഫ്‌, ഫ്രീഡ്രിഷ്‌ വിൽഹെം ഫൊണ്‍ (1736 - 1800) == == Erdmannsdor...)
(എർഡ്‌മാന്‍സ്‌ഡോർഫ്‌, ഫ്രീഡ്രിഷ്‌ വിൽഹെം ഫൊണ്‍ (1736 - 1800))
വരി 1: വരി 1:
-
== എർഡ്‌മാന്‍സ്‌ഡോർഫ്‌, ഫ്രീഡ്രിഷ്‌ വിൽഹെം ഫൊണ്‍ (1736 - 1800) ==
+
== എര്‍ഡ്‌മാന്‍സ്‌ഡോര്‍ഫ്‌, ഫ്രീഡ്രിഷ്‌ വിൽഹെം ഫൊണ്‍ (1736 - 1800) ==
-
 
+
== Erdmannsdorff, Friedrich Wilhelm Von ==

ജർമന്‍ വാസ്‌തുശില്‌പി. 1736 മേയ്‌ 18-ന്‌ ഡ്രസ്‌ഡണിൽ ജനിച്ചു. വിറ്റന്‍ബർഗിൽ ചേർന്നു ഭാഷാശാസ്‌ത്രം ഐച്ഛികമായി പഠിച്ചു. തുടർന്ന്‌ പുരാതന ലോകത്തെക്കുറിച്ചും പ്രാചീന സംസ്‌കാരങ്ങളെക്കുറിച്ചും സവിശേഷ അധ്യയനം നടത്തുകയും അവയെക്കുറിച്ച്‌ വിപുലമായി എഴുതുകയും ചെയ്‌തു. അക്കാലത്തെ ജർമന്‍ വാസ്‌തുവിദ്യാവിദഗ്‌ധന്മാരുടെ തലമുറയെ ഏറ്റവുമധികം സ്വാധീനിച്ചിരുന്ന ഫ്രീഡ്രിഷ്‌ ഗില്ലിയെ തന്റെ ഗവേഷണപഠനകാര്യങ്ങള്‍ ഫൊണ്‍ അഭ്യസിപ്പിച്ചുവെന്നത്‌ സവിശേഷമായ പരാമർശം അർഹിക്കുന്നു. 1757-ൽ ലിയോപോള്‍ഡ്‌ ഫ്രീഡ്രിഷ്‌ ഫൊണ്‍ അന്‍ഹാള്‍ട്‌ ദെസൗ രാജകുമാരന്റെ സ്വകാര്യസേവനത്തുറയിൽ അംഗമായിച്ചേർന്ന വിൽഹെം ഫൊണ്‍ ക്രമേണ രാജകുമാരന്റെ വിശ്വസ്‌ത സ്‌നേഹിതനായിത്തീർന്നു. 1761-നും 1790-നും മധ്യേ നാലുപ്രാവശ്യം ഇദ്ദേഹം ഇറ്റലി സന്ദർശിച്ചു. ഈ സന്ദർശനങ്ങള്‍ക്കിടയിൽ അവിടത്തെ പുരാതനസംസ്‌കാരത്തെക്കുറിച്ചു പഠിക്കുന്നതിൽ വ്യാപൃതരായ ഒരുകൂട്ടം പണ്ഡിതന്മാരുമായി പരിചയപ്പെടുവാനിടയായി. ഇവരിൽ യൊഹാന്‍ യോയാക്കിം, വിങ്കിള്‍മാന്‍, ചാറൽസ്‌ ലൂയിസ്‌ക്ലറിസേവ്‌ എന്നിവരായിരുന്നു പ്രമുഖന്മാർ. ഇവരെക്കൂടാതെ ആഗ്ലിക്കാ കൗഫ്‌മാനിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം കലാകാരന്മാരുമായും ഫൊണ്‍ സമ്പർക്കത്തിലേർപ്പെട്ടു. 1763-ൽ രാജകുമാരന്റെകൂടെ ഇദ്ദേഹം ഇംഗ്ലണ്ടിലേക്കുപോയി. അവിടെവച്ച്‌ സർ വില്യം ചേംബേഴ്‌സിന്റെ ശക്തമായ സ്വാധീനതയ്‌ക്കു വിധേയമായി. 1769-73 കാലഘട്ടത്തിൽ വൂർലിറ്റ്‌സ്‌ ദുർഗ മന്ദിരത്തിന്റെ നിർമാണത്തിന്റെ മേൽനോട്ടം ഇദ്ദേഹത്തിൽ നിക്ഷിപ്‌തമായി. അതിന്റെ എല്ലാ വിശദാംശങ്ങളിൽപ്പോലും അദ്ദേഹത്തിന്റെ ശ്രദ്ധപതിഞ്ഞിരുന്നു. അദ്ദേഹത്തിന്റേതായി അറിയപ്പെടുന്ന സംരചനകളിൽ പ്രാധാന്യമർഹിക്കുന്നത്‌ ഈ ദുർഗമന്ദിരമാണ്‌. കൂടാതെ പൂർവജർമനിയിലെ ഒരു പ്രധാനനഗരമായിത്തീർന്ന പോർട്‌ഡാമിന്റെ സംവിധാനത്തിലും ബർലിന്‍ രാജകീയ കൊട്ടാരത്തിന്റെ നിർമിതിയിലും ഇദ്ദേഹത്തിന്‌ ഗണ്യമായ പങ്കുണ്ടായിരുന്നു. 1800 മാ. 9-ന്‌ ഡ്രസ്‌ഡണിൽ ഫൊണ്‍ നിര്യാതനായി.

05:19, 18 ഓഗസ്റ്റ്‌ 2014-നു നിലവിലുണ്ടായിരുന്ന രൂപം

എര്‍ഡ്‌മാന്‍സ്‌ഡോര്‍ഫ്‌, ഫ്രീഡ്രിഷ്‌ വിൽഹെം ഫൊണ്‍ (1736 - 1800)

Erdmannsdorff, Friedrich Wilhelm Von

താളിന്റെ അനുബന്ധങ്ങള്‍