This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എലിസബെത്ത്‌ (1207 - 31)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എലിസബെത്ത്‌ (1207 - 31)

Elizabeth

ഹംഗറിയിലെ രാജകുമാരി. ഹംഗറിയിലെ രാജാവായിരുന്ന ആന്‍ഡ്രൂ കക-ന്റെ മകളായി പ്രസ്‌ബര്‍ഗില്‍ ജനിച്ചു. എലിസബത്തിന്റെ 14-ാം വയസ്സില്‍ തുറിന്‍ജിയയിലെ ഒരു ജര്‍മന്‍ ഇടപ്രഭുവായ ഹെര്‍മന്‍ ക-ന്റെ പുത്രനായ ലൂയി കഢ-ാമനുമായി വിവാഹം നടന്നു. തന്റെ ജീവിതവീക്ഷണം ഭര്‍ത്താവിനും സ്വീകാര്യമാക്കാന്‍ എലിസബത്തിനു കഴിഞ്ഞു. എന്നാല്‍ അവരുടെ ദാമ്പത്യജീവിതം ഹ്രസ്വമായിരുന്നു. ആറാം കുരിശുയുദ്ധത്തില്‍ പങ്കെടുക്കുവാനായി തിരിച്ച ലൂയി 1227-ല്‍ ഇറ്റലിയില്‍വച്ച്‌ പ്ലേഗ്‌ബാധയാല്‍ മരിച്ചു. ലൂയിയുടെ മരണാനന്തരം അസീസ്സിയിലെ സെയ്‌ന്റ്‌ ഫ്രാന്‍സിസ്സിന്റെ ആദര്‍ശങ്ങളില്‍ ആകൃഷ്‌ടയായ എലിസബത്ത്‌ യുദ്ധംമൂലം ദുരിതമനുഭവിച്ചിരുന്ന തുറിന്‍ജിയന്‍ ജനതയെ കഴിയുന്ന വിധത്തിലെല്ലാം സഹായിച്ചു. സ്വത്തുമുഴുവന്‍ തുറിന്‍ജിയക്കാര്‍ക്കായി ചെലവാക്കുന്നതില്‍ അതൃപ്‌തനായ ഹെന്‌റി റാസ്‌പ്‌ (ലൂയിയുടെ സഹോദരന്‍) എലിസബത്തിനു റീജന്റ്‌ പദവി നിഷേധിച്ചു. ദുരിതപൂര്‍ണമായ ഈ ഘട്ടത്തില്‍ ഒരു ബിഷപ്പായ തന്റെ മാതുലന്റെയും കന്യാസ്‌ത്രീയായ സ്വസഹോദരിയുടെയും സംരക്ഷണം ഇവര്‍ക്കു ലഭിച്ചിരുന്നു.

ധനത്തിലും സ്ഥാനമാനങ്ങളിലും വിരക്തയായ എലിസബത്ത്‌ ഫ്രാന്‍സിസ്‌കന്‍ സന്ന്യാസിസംഘത്തില്‍ ചേര്‍ന്നു. അഗതികള്‍ക്കും രോഗികള്‍ക്കുമായി മാര്‍ബര്‍ഗില്‍ ഇവര്‍ ഒരു സത്രം പണികഴിപ്പിച്ചു; ശേഷിച്ചകാലം മുഴുവന്‍ ഈ സ്ഥാപനത്തെ സേവിച്ച്‌ ഇവര്‍ കഴിഞ്ഞുകൂടി. മാര്‍ബര്‍ഗിലെ കോണ്‍റാഡ്‌ എന്ന അവധൂതന്റെ സ്വാധീനതയിന്‍കീഴില്‍ എലിസബത്ത്‌ ഏറെനാള്‍ ചെലവഴിച്ചു.

ഒരു ഇതിഹാസമായി മാറിക്കഴിഞ്ഞ എലിസബത്തിന്റെ ജീവിതം നിരവധി കലാസൃഷ്‌ടികള്‍ക്ക്‌ വിഷയമായിട്ടുണ്ട്‌. അന്‍ജലികൊ, ഹാന്‍സ്‌ ഹോള്‍ബിന്‍ (ജൂനിയര്‍) തുടങ്ങിയ നവോത്ഥാനകാലത്തെ ചില കലാകാരന്മാര്‍ എലിസബത്തിന്റെ ജീവിതം ചിത്രീകരിക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്‌. 1231-ല്‍ എലിസബത്ത്‌ അന്തരിച്ചു. 1235-ല്‍ മാര്‍പ്പാപ്പ ഗ്രിഗറി കഢ അവരെ വിശുദ്ധയായി പ്രഖ്യാപിച്ചു. 1236-ല്‍ മാര്‍ബര്‍ഗില്‍, എലിസബെത്തിനോടുള്ള ആദരവിന്റെ സൂചനയായി ഒരു പള്ളി പണിയുകയും ചക്രവര്‍ത്തിയായ ഫ്രഡറിക്‌ കക-ാമന്റെ സാന്നിധ്യത്തില്‍ അവരുടെ ഭൗതികാവശിഷ്‌ടങ്ങള്‍ അതില്‍ മാറ്റി സംസ്‌കരിക്കുകയും ചെയ്‌തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍