This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എര്‍ഹാര്‍ട്ട്‌, ഗ്രെഗോര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

Erhart Gregor

15-ാം ശതകത്തിന്റെ ആദ്യദശകങ്ങളില്‍ ജര്‍മനിയിലെ ഉള്‍മ്‌ എന്ന പ്രദേശത്ത്‌ ജീവിച്ചിരുന്ന ദാരുശില്‌പ വിദഗ്‌ധന്‍. ബര്‍ലിനിലെ സ്റ്റേറ്റ്‌ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന കന്യാമറിയത്തിന്റെ രൂപം ഗ്രെഗോറിന്റെ കലാസൃഷ്‌ടികളില്‍ പ്രാമുഖ്യം അര്‍ഹിക്കുന്നു. ബ്ലൗബോറെന്‍ ആബിയിലെ അള്‍ത്താര ശില്‌പങ്ങള്‍ (1493-94), വൈന്‍ ഗാര്‍ട്ടനിലെ അള്‍ത്താര (1493), ആഗ്‌സ്‌ബര്‍ഗിലെ വിശുദ്ധ ഉള്‍റിച്ച്‌ ദേവലായത്തിലുള്ള മാക്‌സിമിലിയന്‍ ചക്രവര്‍ത്തിയുടെ അശ്വാരൂഢ പ്രതിമ (1509), പാരിസിലെ ലൂവ്ര്‌ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുള്ള ലാബെല്ലെ അല്ലമാന്‍ഡെ എന്ന പേരില്‍ അറിയപ്പെടുന്ന സെന്റ്‌ മേരി മഗ്‌ദലനയുടെ പ്രതിമാ ശില്‌പം എന്നിവയും ഗ്രെഗോറിന്റെ രചനകളായാണ്‌ കരുതപ്പെട്ടുവരുന്നത്‌. ആഗസ്‌ബര്‍ഗില്‍ ഗ്രെഗോര്‍ ഒരു വലിയ ശിലപ്‌ശാല സ്ഥാപിച്ചിരുന്നു. ഗ്രെഗോറിന്റെ ആദ്യകാല രചനകള്‍ ഗോഥിക്‌ ശൈലിയിലായിരുന്നു; അവസാനമായപ്പോഴേക്ക്‌ ഇദ്ദേഹം നവോത്ഥാനശൈലിയില്‍ ആകൃഷ്‌ടനായി. 1540-നു മുന്‍പ്‌ ഇദ്ദേഹം നിര്യാതനായിരിക്കണമെന്നനുമാനിക്കുന്നു. ഇദ്ദേഹത്തെക്കുറിച്ചുള്ള ഒരു പരാമര്‍ശത്തില്‍ മൈക്കേല്‍ എര്‍ഹാര്‍ട്ട്‌ എന്ന സമകാലികനായ ഒരു ശില്‌പിയെപ്പറ്റിയും രണ്ടുപേരുടെയും സുഹൃത്തായിരുന്ന ഹോള്‍ ബൈന്‍ ദി എല്‍ ഡര്‍ എന്ന ഒരു ദാരുശില്‌പ വിദഗ്‌ധനെക്കുറിച്ചും കൂടി പരാമര്‍ശിച്ചു കാണുന്നു. സൗഹൃദത്തില്‍ കവിഞ്ഞ്‌ എന്തെങ്കിലും രക്തബന്ധം ഇവര്‍ തമ്മില്‍ ഉണ്ടായിരുന്നതായി പ്രസ്‌താവിച്ചു കാണുന്നില്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍