This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എയ്‌ട്‌കെന്‍, റോബർട്ട്‌ ഗ്രാന്റ്‌ (1864 - 1951)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

എയ്‌ട്‌കെന്‍, റോബര്‍ട്ട്‌ ഗ്രാന്റ്‌ (1864 - 1951)

Aitken, Robert Grant

റോബര്‍ട്ട്‌ ഗ്രാന്റ്‌ എയ്‌ട്‌കെന്‍

അമേരിക്കന്‍ ജ്യോതിശ്ശാസ്‌ത്രജ്ഞന്‍. 1864 ഡി. 31-ന്‌ കാലിഫോര്‍ണിയയില്‍ ജനിച്ചു. യുഗ്മനക്ഷത്രങ്ങളെ (binary stars) ക്കുറിച്ച്‌ നടത്തിയ പഠനം പ്രത്യേകം പ്രാധാന്യമര്‍ഹിക്കുന്നു. ഇദ്ദേഹം 3000-ത്തിലേറെ യുഗ്മനക്ഷത്രങ്ങള്‍ കണ്ടെത്തുകയുണ്ടായി. ദി ബൈനറി സ്റ്റാഴ്‌സ്‌ (1918), ന്യൂ ജനറല്‍ ക്യാറ്റലോഗ്‌ ഒഫ്‌ ഡബിള്‍ സ്റ്റാഴ്‌സ്‌ വിഥിന്‍ 120ബ്ബ ഒഫ്‌ ദി നോര്‍ത്ത്‌ പോള്‍ (1932) എന്നീ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. എയ്‌ട്‌കെന്‌ കണ്ടുപിടിത്തങ്ങള്‍ക്കായി 1906-ല്‍ അക്കാദമി ഒഫ്‌ സയന്‍സ്‌ "ലലാന്തെപ്രസും' 1932-ല്‍ ലണ്ടന്‍ റോയല്‍ അസ്റ്റ്രാണമിക്കല്‍ സൊസൈറ്റി സ്വര്‍ണമെഡലും സമ്മാനിക്കുകയുണ്ടായി.

കാലിഫോര്‍ണിയയിലെ പസിഫിക്‌ യൂണിവേഴ്‌സിറ്റിയില്‍ എയ്‌ട്‌കെന്‍ ഗണിതശാസ്‌ത്ര പ്രാഫസറായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌ (1861-95). 1895-ല്‍ ലിക്ക്‌ വാനനിരീക്ഷണാലയത്തില്‍ അസിസ്റ്റന്റ്‌ അസ്റ്റ്രാണമറായും 1923-ല്‍ അസോസിയേറ്റ്‌ ഡയറക്‌ടറായും 1930-ല്‍ ഡയറക്‌ടറായും പ്രവര്‍ത്തിച്ചതിനുശേഷം 1935-ല്‍ ജോലിയില്‍നിന്ന്‌ വിരമിച്ചു. 1951 ഒ. 29-ന്‌ എയ്‌ട്‌കെന്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍