This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എബനേസീ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Ebenaceae)
(Ebenaceae)
 
വരി 5: വരി 5:
== Ebenaceae ==
== Ebenaceae ==
-
സാമ്പത്തിക പ്രാധാന്യമുള്ള കരിന്താളി, കരിമരം മുതലായ വൃക്ഷങ്ങളുള്‍ക്കൊള്ളുന്ന ഒരു സസ്യകുടുംബം. ഈ കുടുംബത്തിൽ അഞ്ച്‌ ജീനസ്സുകളും 325 സ്‌പീഷീസുകളുമുണ്ട്‌. അധികവും വൃക്ഷങ്ങളും കുറ്റിച്ചെടികളുമാണ്‌. ഇന്ത്യയിലും മലയന്‍ ദ്വീപസമൂഹങ്ങളിലുമാണ്‌ ഏറ്റവും കൂടുതലായി ഇവ കണ്ടുവരുന്നത്‌. 200 സ്‌പീഷീസുകളോളമുള്ള ഡയോസ്‌പൈറോസ്‌ (Diospyros), മാബാ (Maba)  എന്നീ ജീനസ്സുകളാണ്‌ ഇവിടങ്ങളിൽ ധാരാളമായി കാണപ്പെടുന്നത്‌. റൊയേന (Royena), യൂക്ലിയ (Euclea) എന്നിവ ആഫ്രിക്കയിൽ മാത്രം കണ്ടുവരുന്ന ജീനസ്സുകളാണ്‌.
+
സാമ്പത്തിക പ്രാധാന്യമുള്ള കരിന്താളി, കരിമരം മുതലായ വൃക്ഷങ്ങളുള്‍ക്കൊള്ളുന്ന ഒരു സസ്യകുടുംബം. ഈ കുടുംബത്തില്‍ അഞ്ച്‌ ജീനസ്സുകളും 325 സ്‌പീഷീസുകളുമുണ്ട്‌. അധികവും വൃക്ഷങ്ങളും കുറ്റിച്ചെടികളുമാണ്‌. ഇന്ത്യയിലും മലയന്‍ ദ്വീപസമൂഹങ്ങളിലുമാണ്‌ ഏറ്റവും കൂടുതലായി ഇവ കണ്ടുവരുന്നത്‌. 200 സ്‌പീഷീസുകളോളമുള്ള ഡയോസ്‌പൈറോസ്‌ (Diospyros), മാബാ (Maba)  എന്നീ ജീനസ്സുകളാണ്‌ ഇവിടങ്ങളില്‍ ധാരാളമായി കാണപ്പെടുന്നത്‌. റൊയേന (Royena), യൂക്ലിയ (Euclea) എന്നിവ ആഫ്രിക്കയില്‍ മാത്രം കണ്ടുവരുന്ന ജീനസ്സുകളാണ്‌.
[[ചിത്രം:Vol5p218_panieulata.jpg|thumb|കരിവെള്ള]]
[[ചിത്രം:Vol5p218_panieulata.jpg|thumb|കരിവെള്ള]]
-
ഏകാന്തര(alternate)മായി ക്രമീകരിച്ചിരിക്കുന്ന ഇവയുടെ ഇലകള്‍ സരള(simple)ങ്ങളാണ്‌. അനുപർണങ്ങള്‍ (stipules) ഇല്ല. പൂക്കള്‍ മിക്കപ്പോഴും ഏകലിംഗി(unisexual)കളായിരിക്കും. ആണ്‍പൂക്കളും പെണ്‍പൂക്കളും വെണ്ണേറെ സസ്യങ്ങളിലാണ്‌ കാണുക. പൂക്കള്‍ ഒറ്റയായോ പെണ്‍സസ്യങ്ങളിൽ ചെറിയ പൂങ്കുലയായോ കാണുന്നു. സഹപത്രകങ്ങള്‍ (bracteoles)എല്ലായ്‌പ്പോഴും ഉണ്ടായിരിക്കും. സംയുക്തദളാവസ്ഥ(gamopetalous)യിലുള്ള ദളപുടത്തിൽ 3-7 ദളങ്ങളുണ്ട്‌. ഇതു ബാഹ്യദളങ്ങളുടെ എണ്ണത്തിനു തുല്യമാണ്‌. ദളപുടക്കുഴലിലായി (corolla tube) കേസരങ്ങള്‍ സ്ഥിതിചെയ്യുന്നു. ദളങ്ങളുടെ എണ്ണത്തിനു തുല്യമോ ഇരട്ടിയോ ആകാം കേസരങ്ങളുടെ എണ്ണം. പെണ്‍പൂവിൽ വന്ധ്യകേസരങ്ങള്‍ കാണാറുണ്ട്‌. ജനിപുടം ഊർധ്വാവസ്ഥയിലായിരിക്കും. അണ്ഡാശയത്തിൽ 2-16 അറകള്‍ ഉണ്ട്‌. ഓരോ അറയിലും ഒന്നോ രണ്ടോ പ്രതീപ (anatropous) ബീജാണ്ഡം കാണപ്പെടുന്നു. വർത്തികകള്‍ (2-8) സ്വതന്ത്രമായോ ചുവടുഭാഗം യോജിച്ചോ നിലകൊള്ളുന്നു. വർത്തികാഗ്രാം തീരെ ചെറുതാണ്‌. ഫലം മാംസളമോ ശുഷ്‌കമോ ആകാം. ഒന്നോ രണ്ടോ വിത്തുണ്ടായിരിക്കും. ധാരാളം ബീജാന്നവുമുണ്ട്‌. അസാധാരണമായ കടുപ്പവും ഈടുമുള്ള ഇവയുടെ കാതലിനു മിക്കപ്പോഴും കറുത്തനിറമാണ്‌. ചുവപ്പോ ഇളംപച്ചയോ നിറത്തിലുള്ള കാതലും വിരളമല്ല.
+
ഏകാന്തര(alternate)മായി ക്രമീകരിച്ചിരിക്കുന്ന ഇവയുടെ ഇലകള്‍ സരള(simple)ങ്ങളാണ്‌. അനുപര്‍ണങ്ങള്‍ (stipules) ഇല്ല. പൂക്കള്‍ മിക്കപ്പോഴും ഏകലിംഗി(unisexual)കളായിരിക്കും. ആണ്‍പൂക്കളും പെണ്‍പൂക്കളും വെണ്ണേറെ സസ്യങ്ങളിലാണ്‌ കാണുക. പൂക്കള്‍ ഒറ്റയായോ പെണ്‍സസ്യങ്ങളില്‍ ചെറിയ പൂങ്കുലയായോ കാണുന്നു. സഹപത്രകങ്ങള്‍ (bracteoles)എല്ലായ്‌പ്പോഴും ഉണ്ടായിരിക്കും. സംയുക്തദളാവസ്ഥ(gamopetalous)യിലുള്ള ദളപുടത്തില്‍ 3-7 ദളങ്ങളുണ്ട്‌. ഇതു ബാഹ്യദളങ്ങളുടെ എണ്ണത്തിനു തുല്യമാണ്‌. ദളപുടക്കുഴലിലായി (corolla tube) കേസരങ്ങള്‍ സ്ഥിതിചെയ്യുന്നു. ദളങ്ങളുടെ എണ്ണത്തിനു തുല്യമോ ഇരട്ടിയോ ആകാം കേസരങ്ങളുടെ എണ്ണം. പെണ്‍പൂവില്‍ വന്ധ്യകേസരങ്ങള്‍ കാണാറുണ്ട്‌. ജനിപുടം ഊര്‍ധ്വാവസ്ഥയിലായിരിക്കും. അണ്ഡാശയത്തില്‍ 2-16 അറകള്‍ ഉണ്ട്‌. ഓരോ അറയിലും ഒന്നോ രണ്ടോ പ്രതീപ (anatropous) ബീജാണ്ഡം കാണപ്പെടുന്നു. വര്‍ത്തികകള്‍ (2-8) സ്വതന്ത്രമായോ ചുവടുഭാഗം യോജിച്ചോ നിലകൊള്ളുന്നു. വര്‍ത്തികാഗ്രാം തീരെ ചെറുതാണ്‌. ഫലം മാംസളമോ ശുഷ്‌കമോ ആകാം. ഒന്നോ രണ്ടോ വിത്തുണ്ടായിരിക്കും. ധാരാളം ബീജാന്നവുമുണ്ട്‌. അസാധാരണമായ കടുപ്പവും ഈടുമുള്ള ഇവയുടെ കാതലിനു മിക്കപ്പോഴും കറുത്തനിറമാണ്‌. ചുവപ്പോ ഇളംപച്ചയോ നിറത്തിലുള്ള കാതലും വിരളമല്ല.
-
കുലത്തിൽപ്പെട്ട കരിന്താളി (Diospyros assimilus), മുസ്‌തമ്പി(Diospyros ebenum) മുതലായ വൃക്ഷങ്ങളുടെ തടി വളരെ വിലപിടിപ്പുള്ളതാണ്‌. മറ്റു പ്രധാന വൃക്ഷങ്ങള്‍ കരിമരം(Diospyros candolleana), കാട്ടുപനച്ചി (Diospyros foliosa), കരിവെള്ള (Diospyros panieulata) തുടങ്ങിയവയാണ്‌. ഡ. എബണം എന്ന വൃക്ഷം ഇന്ത്യയിലും ഈസ്റ്റ്‌ഇന്‍ഡീസിലും ധാരാളമായി കാണപ്പെടുന്നു. പേർസിമോണ്‍ (Diospyros kaki), ചൈനയിലും ജപ്പാനിലും നട്ടുവളർത്തുന്ന ഒരു ഫലവൃക്ഷമാണ്‌. ഇതിന്റെ ഫലങ്ങള്‍ക്ക്‌ ഓറഞ്ചിനോളം വലുപ്പമുണ്ട്‌. ഡ. വെർജീനിയാനാ, ഡ. ലോട്ടസ്‌ എന്നിവയുടെ പഴങ്ങളും ഭക്ഷ്യയോഗ്യമാണ്‌.
+
കുലത്തില്‍പ്പെട്ട കരിന്താളി (Diospyros assimilus), മുസ്‌തമ്പി(Diospyros ebenum) മുതലായ വൃക്ഷങ്ങളുടെ തടി വളരെ വിലപിടിപ്പുള്ളതാണ്‌. മറ്റു പ്രധാന വൃക്ഷങ്ങള്‍ കരിമരം(Diospyros candolleana), കാട്ടുപനച്ചി (Diospyros foliosa), കരിവെള്ള (Diospyros panieulata) തുടങ്ങിയവയാണ്‌. ഡ. എബണം എന്ന വൃക്ഷം ഇന്ത്യയിലും ഈസ്റ്റ്‌ഇന്‍ഡീസിലും ധാരാളമായി കാണപ്പെടുന്നു. പേര്‍സിമോണ്‍ (Diospyros kaki), ചൈനയിലും ജപ്പാനിലും നട്ടുവളര്‍ത്തുന്ന ഒരു ഫലവൃക്ഷമാണ്‌. ഇതിന്റെ ഫലങ്ങള്‍ക്ക്‌ ഓറഞ്ചിനോളം വലുപ്പമുണ്ട്‌. ഡ. വെര്‍ജീനിയാനാ, ഡ. ലോട്ടസ്‌ എന്നിവയുടെ പഴങ്ങളും ഭക്ഷ്യയോഗ്യമാണ്‌.

Current revision as of 05:29, 16 ഓഗസ്റ്റ്‌ 2014

എബനേസീ

Ebenaceae

സാമ്പത്തിക പ്രാധാന്യമുള്ള കരിന്താളി, കരിമരം മുതലായ വൃക്ഷങ്ങളുള്‍ക്കൊള്ളുന്ന ഒരു സസ്യകുടുംബം. ഈ കുടുംബത്തില്‍ അഞ്ച്‌ ജീനസ്സുകളും 325 സ്‌പീഷീസുകളുമുണ്ട്‌. അധികവും വൃക്ഷങ്ങളും കുറ്റിച്ചെടികളുമാണ്‌. ഇന്ത്യയിലും മലയന്‍ ദ്വീപസമൂഹങ്ങളിലുമാണ്‌ ഏറ്റവും കൂടുതലായി ഇവ കണ്ടുവരുന്നത്‌. 200 സ്‌പീഷീസുകളോളമുള്ള ഡയോസ്‌പൈറോസ്‌ (Diospyros), മാബാ (Maba) എന്നീ ജീനസ്സുകളാണ്‌ ഇവിടങ്ങളില്‍ ധാരാളമായി കാണപ്പെടുന്നത്‌. റൊയേന (Royena), യൂക്ലിയ (Euclea) എന്നിവ ആഫ്രിക്കയില്‍ മാത്രം കണ്ടുവരുന്ന ജീനസ്സുകളാണ്‌.

കരിവെള്ള

ഏകാന്തര(alternate)മായി ക്രമീകരിച്ചിരിക്കുന്ന ഇവയുടെ ഇലകള്‍ സരള(simple)ങ്ങളാണ്‌. അനുപര്‍ണങ്ങള്‍ (stipules) ഇല്ല. പൂക്കള്‍ മിക്കപ്പോഴും ഏകലിംഗി(unisexual)കളായിരിക്കും. ആണ്‍പൂക്കളും പെണ്‍പൂക്കളും വെണ്ണേറെ സസ്യങ്ങളിലാണ്‌ കാണുക. പൂക്കള്‍ ഒറ്റയായോ പെണ്‍സസ്യങ്ങളില്‍ ചെറിയ പൂങ്കുലയായോ കാണുന്നു. സഹപത്രകങ്ങള്‍ (bracteoles)എല്ലായ്‌പ്പോഴും ഉണ്ടായിരിക്കും. സംയുക്തദളാവസ്ഥ(gamopetalous)യിലുള്ള ദളപുടത്തില്‍ 3-7 ദളങ്ങളുണ്ട്‌. ഇതു ബാഹ്യദളങ്ങളുടെ എണ്ണത്തിനു തുല്യമാണ്‌. ദളപുടക്കുഴലിലായി (corolla tube) കേസരങ്ങള്‍ സ്ഥിതിചെയ്യുന്നു. ദളങ്ങളുടെ എണ്ണത്തിനു തുല്യമോ ഇരട്ടിയോ ആകാം കേസരങ്ങളുടെ എണ്ണം. പെണ്‍പൂവില്‍ വന്ധ്യകേസരങ്ങള്‍ കാണാറുണ്ട്‌. ജനിപുടം ഊര്‍ധ്വാവസ്ഥയിലായിരിക്കും. അണ്ഡാശയത്തില്‍ 2-16 അറകള്‍ ഉണ്ട്‌. ഓരോ അറയിലും ഒന്നോ രണ്ടോ പ്രതീപ (anatropous) ബീജാണ്ഡം കാണപ്പെടുന്നു. വര്‍ത്തികകള്‍ (2-8) സ്വതന്ത്രമായോ ചുവടുഭാഗം യോജിച്ചോ നിലകൊള്ളുന്നു. വര്‍ത്തികാഗ്രാം തീരെ ചെറുതാണ്‌. ഫലം മാംസളമോ ശുഷ്‌കമോ ആകാം. ഒന്നോ രണ്ടോ വിത്തുണ്ടായിരിക്കും. ധാരാളം ബീജാന്നവുമുണ്ട്‌. അസാധാരണമായ കടുപ്പവും ഈടുമുള്ള ഇവയുടെ കാതലിനു മിക്കപ്പോഴും കറുത്തനിറമാണ്‌. ചുവപ്പോ ഇളംപച്ചയോ നിറത്തിലുള്ള കാതലും വിരളമല്ല.

ഈ കുലത്തില്‍പ്പെട്ട കരിന്താളി (Diospyros assimilus), മുസ്‌തമ്പി(Diospyros ebenum) മുതലായ വൃക്ഷങ്ങളുടെ തടി വളരെ വിലപിടിപ്പുള്ളതാണ്‌. മറ്റു പ്രധാന വൃക്ഷങ്ങള്‍ കരിമരം(Diospyros candolleana), കാട്ടുപനച്ചി (Diospyros foliosa), കരിവെള്ള (Diospyros panieulata) തുടങ്ങിയവയാണ്‌. ഡ. എബണം എന്ന വൃക്ഷം ഇന്ത്യയിലും ഈസ്റ്റ്‌ഇന്‍ഡീസിലും ധാരാളമായി കാണപ്പെടുന്നു. പേര്‍സിമോണ്‍ (Diospyros kaki), ചൈനയിലും ജപ്പാനിലും നട്ടുവളര്‍ത്തുന്ന ഒരു ഫലവൃക്ഷമാണ്‌. ഇതിന്റെ ഫലങ്ങള്‍ക്ക്‌ ഓറഞ്ചിനോളം വലുപ്പമുണ്ട്‌. ഡ. വെര്‍ജീനിയാനാ, ഡ. ലോട്ടസ്‌ എന്നിവയുടെ പഴങ്ങളും ഭക്ഷ്യയോഗ്യമാണ്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8E%E0%B4%AC%E0%B4%A8%E0%B5%87%E0%B4%B8%E0%B5%80" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍