This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എഫ്‌.എം. പ്രക്ഷേപണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == എഫ്‌.എം. പ്രക്ഷേപണം == == FM Broad Casting == ഒരു ആധുനിക പ്രക്ഷേപണ സാങ്കേത...)
(FM Broad Casting)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 5: വരി 5:
== FM Broad Casting ==
== FM Broad Casting ==
-
ഒരു ആധുനിക പ്രക്ഷേപണ സാങ്കേതികവിദ്യ. റേഡിയോയിലൂടെ ഉയർന്ന തദ്‌രൂപതാ (High fidelity)ശബ്‌ദം നൽകാന്‍ വേണ്ടി ആവൃത്തി മോഡുലനം (Frequency modulation) ഉപയോഗപ്പെടുത്തുകയാണ്‌ ചെയ്യുന്നത്‌. എഡ്വിന്‍ ഹൊവാർഡ്‌ ആണ്‌ ഈ സാങ്കേതികവിദ്യ കണ്ടുപിടിച്ചത്‌. പ്രക്ഷേപണത്തിനായി ഏത്‌ ആവൃത്തി ബാന്‍ഡി(Frequency band)ലാണോ എഫ്‌.എം ഉപയോഗിക്കുന്നത്‌, ആ ബാന്‍ഡിന്റെ ചുരുക്കപ്പേരാണ്‌ എഫ്‌.എം ബാന്‍ഡ്‌ എന്നത്‌. പ്രക്ഷേപണ ബാന്‍ഡ്‌ റേഡിയോ സ്‌പെക്‌ട്ര(Radio spectrum)ത്തിന്റെ വി.എച്ച്‌.എഫ്‌ ഭാഗത്താണ്‌ വരുന്നത്‌. സാധാരണയായി 87.5MHzþ108.0MHzആണ്‌ ഇതിനായി ഉപയോഗപ്പെടുത്തുന്നത്‌.
+
ഒരു ആധുനിക പ്രക്ഷേപണ സാങ്കേതികവിദ്യ. റേഡിയോയിലൂടെ ഉയര്‍ന്ന തദ്‌രൂപതാ (High fidelity)ശബ്‌ദം നല്‍കാന്‍ വേണ്ടി ആവൃത്തി മോഡുലനം (Frequency modulation) ഉപയോഗപ്പെടുത്തുകയാണ്‌ ചെയ്യുന്നത്‌. എഡ്വിന്‍ ഹൊവാര്‍ഡ്‌ ആണ്‌ ഈ സാങ്കേതികവിദ്യ കണ്ടുപിടിച്ചത്‌. പ്രക്ഷേപണത്തിനായി ഏത്‌ ആവൃത്തി ബാന്‍ഡി(Frequency band)ലാണോ എഫ്‌.എം ഉപയോഗിക്കുന്നത്‌, ആ ബാന്‍ഡിന്റെ ചുരുക്കപ്പേരാണ്‌ എഫ്‌.എം ബാന്‍ഡ്‌ എന്നത്‌. പ്രക്ഷേപണ ബാന്‍ഡ്‌ റേഡിയോ സ്‌പെക്‌ട്ര(Radio spectrum)ത്തിന്റെ വി.എച്ച്‌.എഫ്‌ ഭാഗത്താണ്‌ വരുന്നത്‌. സാധാരണയായി 87.5MHzþ108.0MHzആണ്‌ ഇതിനായി ഉപയോഗപ്പെടുത്തുന്നത്‌.
-
മുന്‍കാല സോവിയറ്റ്‌ യൂണിയനിലും മറ്റുചില കിഴക്കന്‍ മേഖലാ രാജ്യങ്ങളിലും 65.9-74MHz എന്ന ഒരു പഴയ ബാന്‍ഡ്‌ ഉപയോഗിച്ചിരുന്നു. അന്നു നല്‌കിയിരുന്ന ആവൃത്തികള്‍ 30KHz ഇടവേളകളായിരുന്നു. ഒ.ഐ.ആർ.ഐ എന്നറിയപ്പെടുന്ന ഈ ബാന്‍ഡിന്റെ ഉപയോഗം കുറഞ്ഞു വരികയാണ്‌. ജപ്പാനിൽ പ്രക്ഷേപണത്തിനായി 76-90MHzന്റെ ബാന്‍ഡാണ്‌ ഉപയോഗിക്കുന്നത്‌. ഒരു എഫ്‌.എം പ്രക്ഷേപണ സ്റ്റേഷന്റെ ആവൃത്തി സാധാരണയായി 100KHz ന്റെ കൃത്യമായ ഗുണിതങ്ങളായിരിക്കും. അമേരിക്കയിലും കരേബിയന്‍ നാടുകളിലും മിക്കവാറും ഇതിന്റെ ഒറ്റയായ ഗുണിതങ്ങള്‍ ഉപയോഗിച്ചുവരുന്നു. യൂറോപ്പിന്റെ ചില ഭാഗങ്ങളിലും ഗ്രീന്‍ലന്‍ഡിലും ആഫ്രിക്കയിലും ഇരട്ട ഗുണിതങ്ങള്‍ ഉപയോഗിക്കുന്നു. ഇറ്റലിയിൽ 50KHzന്റെ ഗുണിതങ്ങളാണ്‌ പ്രചാരത്തിലുള്ളത്‌. ചിലരാജ്യങ്ങളിൽ 0.001, 0.01, 0.03, 0.074, 0.5, 0.3MHz തുടങ്ങി അസാധരണമായതും, കാലോചിതമല്ലാത്തതുമായ ചില മാനകങ്ങളും നിലവിലുണ്ട്‌.
+
മുന്‍കാല സോവിയറ്റ്‌ യൂണിയനിലും മറ്റുചില കിഴക്കന്‍ മേഖലാ രാജ്യങ്ങളിലും 65.9-74MHz എന്ന ഒരു പഴയ ബാന്‍ഡ്‌ ഉപയോഗിച്ചിരുന്നു. അന്നു നല്‌കിയിരുന്ന ആവൃത്തികള്‍ 30KHz ഇടവേളകളായിരുന്നു. ഒ.ഐ.ആര്‍.ഐ എന്നറിയപ്പെടുന്ന ഈ ബാന്‍ഡിന്റെ ഉപയോഗം കുറഞ്ഞു വരികയാണ്‌. ജപ്പാനില്‍ പ്രക്ഷേപണത്തിനായി 76-90MHzന്റെ ബാന്‍ഡാണ്‌ ഉപയോഗിക്കുന്നത്‌. ഒരു എഫ്‌.എം പ്രക്ഷേപണ സ്റ്റേഷന്റെ ആവൃത്തി സാധാരണയായി 100KHz ന്റെ കൃത്യമായ ഗുണിതങ്ങളായിരിക്കും. അമേരിക്കയിലും കരേബിയന്‍ നാടുകളിലും മിക്കവാറും ഇതിന്റെ ഒറ്റയായ ഗുണിതങ്ങള്‍ ഉപയോഗിച്ചുവരുന്നു. യൂറോപ്പിന്റെ ചില ഭാഗങ്ങളിലും ഗ്രീന്‍ലന്‍ഡിലും ആഫ്രിക്കയിലും ഇരട്ട ഗുണിതങ്ങള്‍ ഉപയോഗിക്കുന്നു. ഇറ്റലിയില്‍ 50KHzന്റെ ഗുണിതങ്ങളാണ്‌ പ്രചാരത്തിലുള്ളത്‌. ചിലരാജ്യങ്ങളില്‍ 0.001, 0.01, 0.03, 0.074, 0.5, 0.3MHz തുടങ്ങി അസാധരണമായതും, കാലോചിതമല്ലാത്തതുമായ ചില മാനകങ്ങളും നിലവിലുണ്ട്‌.
-
ആർ.എഫിന്റെ ശക്തി, ആന്റിനാനേട്ടം (antenna gain), ആന്റിനയുടെ ഉയരം എന്നിവയാണ്‌ ഒരു എഫ്‌.എം മോണൊ പ്രക്ഷണത്തിന്റെ വ്യാപ്‌തി നിശ്ചയിക്കുന്നത്‌. സിഗ്നലിന്റെ ശക്തിയനുസരിച്ച്‌, എത്രദൂരം എഫ്‌.എം സംപ്രക്ഷണം എത്തുമെന്നത്‌ കണ്ടുപിടിക്കാന്‍ എഫ്‌.സിസി (U.S.A.) പ്രത്യേക "കർവുകള്‍'  (Curves) പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌.
+
[[ചിത്രം:Vol5p218_AIRFM_18755.jpg|thumb|ആകാശവാണിയുടെ എഫ്‌.എം. പ്രക്ഷേപണകേന്ദ്രം]]
-
എഫ്‌.എം. സ്റ്റീരിയോയെ സംബന്ധിച്ചിടത്തോളം ഈ ദൂരം വളരെകുറവാണ്‌. ഇതിനുകാരണം അതിലെ 38ഗങ്വ ഉപവാഹകമോഡുലനത്തിന്റെ സാന്നിധ്യമാണ്‌. ശക്തമായ ശ്രവ്യസംസാധനം  (audio processing)കൊണ്ട്‌ ഇത്‌ മെച്ചപ്പെടുത്താന്‍ കഴിയും. 1933ൽ തന്നെ എഫ്‌.എം പ്രക്ഷേപണം തുടങ്ങിയെങ്കിലും ഭൂരിപക്ഷം റേഡിയോശ്രാതാക്കളും ഇതിനെ സ്വികരിക്കാന്‍ വളരെ സമയമെടുത്തു. ആദ്യത്തെ എഫ്‌.എം. പ്രക്ഷേപണം അമേരിക്കയിലാണ്‌ തുടങ്ങിയത്‌. ആദ്യകാലങ്ങളിൽ പട്ടണങ്ങളിലെ ശ്രാതാക്കള്‍ക്കായി ശാസ്‌ത്രീയ സംഗീതപരിപാടികളും, വിദ്യാഭ്യാസപരിപാടികളും പ്രക്ഷേപണം ചെയ്യാന്‍ മാത്രമാണ്‌ ഇത്‌ ഉപയോഗിച്ചുപോന്നത്‌. 1960കളുടെ ഒടുവിൽ "ആള്‍ട്ടർനേറ്റീവ്‌ റോക്ക്‌' (alternative  rock)സംഗീതത്തിന്റെ ആരാധകരും ഇത്‌ സ്വീകരിച്ചുതുടങ്ങി. എന്നാൽ 1978 ആയതോടെ എഫ്‌.എം സ്റ്റേഷനുകള്‍ എ.എം സ്റ്റേഷനുകളെക്കാള്‍ കൂടുതലായി. 1980കളിലും 1990കളിലും മിക്കവാറും "മ്യൂസിക്‌സ്റ്റേഷനുകള്‍' എ.എം ൽ നിന്നും എഫ്‌.എം.ലേക്ക്‌ മാറിക്കഴിഞ്ഞിരുന്നു. ഇന്ന്‌ എ.എം സ്റ്റേഷനുകള്‍ "ട്ടോക്ക്‌ ഷോ' കള്‍ക്കും, വാർത്തകള്‍ക്കും, "സ്‌പോർട്‌സി'നും, മതപരമായ പ്രാഗ്രാമുകള്‍ക്കും വേണ്ടിയാണ്‌ പ്രധാനമായും ഉപയോഗിക്കുന്നത്‌. ബെൽജിയം, നെതർലന്‍ഡ്‌സ്‌, ഡന്മാർക്ക്‌, ജർമനി തുടങ്ങിയ രാഷ്‌ട്രങ്ങളാണ്‌ ആദ്യമായി പരക്കെ എഫ്‌.എം ഉപയോഗിച്ചുതുടങ്ങിയത്‌.
+
ആര്‍.എഫിന്റെ ശക്തി, ആന്റിനാനേട്ടം (antenna gain), ആന്റിനയുടെ ഉയരം എന്നിവയാണ്‌ ഒരു എഫ്‌.എം മോണൊ പ്രക്ഷണത്തിന്റെ വ്യാപ്‌തി നിശ്ചയിക്കുന്നത്‌. സിഗ്നലിന്റെ ശക്തിയനുസരിച്ച്‌, എത്രദൂരം എഫ്‌.എം സംപ്രക്ഷണം എത്തുമെന്നത്‌ കണ്ടുപിടിക്കാന്‍ എഫ്‌.സിസി (U.S.A.) പ്രത്യേക "കര്‍വുകള്‍' (Curves) പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌.
-
90-കളുടെ മധ്യത്തിലാണ്‌ ഇന്ത്യ ആദ്യമായി സ്വകാര്യ എഫ്‌.എം പ്രക്ഷേപണം പരീക്ഷിച്ചത്‌. വലിയ മെട്രാ സിറ്റികളായ ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിലും പിന്നീട്‌ ഗോവ, ബാംഗ്ലൂർ, ഹൈദരാബാദ്‌, ജയ്‌പൂർ, ലക്‌നൗ എന്നിവിടങ്ങളിലും എഫ്‌.എം പ്രക്ഷേപണം എത്തി. സാവകാശം മറ്റു നഗരങ്ങളിലേക്കും പിന്നീട്‌ വ്യാപിച്ചു. രാജ്യവ്യാപകമായിത്തന്നെ സ്വകാര്യ എഫ്‌.എം. ചാനലുകള്‍ പലതും ന്യൂസ്‌പേപ്പർ അല്ലെങ്കിൽ മീഡിയാ ശൃംഖലകള്‍ കൈയടക്കിയിട്ടുള്ളതിനാൽ എഫ്‌.എം ചാനലുകള്‍ വഴി ന്യൂസ്‌ പ്രക്ഷേപണം ചെയ്യുന്നതിൽ അവർക്ക്‌ വലിയ താത്‌പര്യമാണുള്ളത്‌. സ്വകാര്യമേഖലയിൽ എഫ്‌.എം തുറന്നുകൊടുത്തശേഷം എഫ്‌.എം ലൈസന്‍സിങ്ങിന്റെ ഫേസ്‌ കകൽ നാനൂറോളം ആവൃത്തികള്‍ എഫ്‌.എം-നായി നല്‌കുകയുണ്ടായി. കേരളത്തിൽ ആകാശവാണിയുടെ എഫ്‌.എം സ്റ്റേഷനു പുറമേ നിരവധി സ്വകാര്യ എഫ്‌.എം സ്റ്റേഷനുകളും പ്രവർത്തിച്ചുവരുന്നു.
+
എഫ്‌.എം. സ്റ്റീരിയോയെ സംബന്ധിച്ചിടത്തോളം ഈ ദൂരം വളരെകുറവാണ്‌. ഇതിനുകാരണം അതിലെ 38ഗങ്വ ഉപവാഹകമോഡുലനത്തിന്റെ സാന്നിധ്യമാണ്‌. ശക്തമായ ശ്രവ്യസംസാധനം  (audio processing)കൊണ്ട്‌ ഇത്‌ മെച്ചപ്പെടുത്താന്‍ കഴിയും. 1933ല്‍ തന്നെ എഫ്‌.എം പ്രക്ഷേപണം തുടങ്ങിയെങ്കിലും ഭൂരിപക്ഷം റേഡിയോശ്രാതാക്കളും ഇതിനെ സ്വികരിക്കാന്‍ വളരെ സമയമെടുത്തു. ആദ്യത്തെ എഫ്‌.എം. പ്രക്ഷേപണം അമേരിക്കയിലാണ്‌ തുടങ്ങിയത്‌. ആദ്യകാലങ്ങളില്‍ പട്ടണങ്ങളിലെ ശ്രാതാക്കള്‍ക്കായി ശാസ്‌ത്രീയ സംഗീതപരിപാടികളും, വിദ്യാഭ്യാസപരിപാടികളും പ്രക്ഷേപണം ചെയ്യാന്‍ മാത്രമാണ്‌ ഇത്‌ ഉപയോഗിച്ചുപോന്നത്‌. 1960കളുടെ ഒടുവില്‍ "ആള്‍ട്ടര്‍നേറ്റീവ്‌ റോക്ക്‌' (alternative  rock)സംഗീതത്തിന്റെ ആരാധകരും ഇത്‌ സ്വീകരിച്ചുതുടങ്ങി. എന്നാല്‍ 1978 ആയതോടെ എഫ്‌.എം സ്റ്റേഷനുകള്‍ എ.എം സ്റ്റേഷനുകളെക്കാള്‍ കൂടുതലായി. 1980കളിലും 1990കളിലും മിക്കവാറും "മ്യൂസിക്‌സ്റ്റേഷനുകള്‍' എ.എം ല്‍ നിന്നും എഫ്‌.എം.ലേക്ക്‌ മാറിക്കഴിഞ്ഞിരുന്നു. ഇന്ന്‌ എ.എം സ്റ്റേഷനുകള്‍ "ട്ടോക്ക്‌ ഷോ' കള്‍ക്കും, വാര്‍ത്തകള്‍ക്കും, "സ്‌പോര്‍ട്‌സി'നും, മതപരമായ പ്രാഗ്രാമുകള്‍ക്കും വേണ്ടിയാണ്‌ പ്രധാനമായും ഉപയോഗിക്കുന്നത്‌. ബെല്‍ജിയം, നെതര്‍ലന്‍ഡ്‌സ്‌, ഡന്മാര്‍ക്ക്‌, ജര്‍മനി തുടങ്ങിയ രാഷ്‌ട്രങ്ങളാണ്‌ ആദ്യമായി പരക്കെ എഫ്‌.എം ഉപയോഗിച്ചുതുടങ്ങിയത്‌.
-
(എം.ആർ.കെ. മോഹന്‍)
+
90-കളുടെ മധ്യത്തിലാണ്‌ ഇന്ത്യ ആദ്യമായി സ്വകാര്യ എഫ്‌.എം പ്രക്ഷേപണം പരീക്ഷിച്ചത്‌. വലിയ മെട്രാ സിറ്റികളായ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളിലും പിന്നീട്‌ ഗോവ, ബാംഗ്ലൂര്‍, ഹൈദരാബാദ്‌, ജയ്‌പൂര്‍, ലക്‌നൗ എന്നിവിടങ്ങളിലും എഫ്‌.എം പ്രക്ഷേപണം എത്തി. സാവകാശം മറ്റു നഗരങ്ങളിലേക്കും പിന്നീട്‌ വ്യാപിച്ചു. രാജ്യവ്യാപകമായിത്തന്നെ സ്വകാര്യ എഫ്‌.എം. ചാനലുകള്‍ പലതും ന്യൂസ്‌പേപ്പര്‍ അല്ലെങ്കില്‍ മീഡിയാ ശൃംഖലകള്‍ കൈയടക്കിയിട്ടുള്ളതിനാല്‍ എഫ്‌.എം ചാനലുകള്‍ വഴി ന്യൂസ്‌ പ്രക്ഷേപണം ചെയ്യുന്നതില്‍ അവര്‍ക്ക്‌ വലിയ താത്‌പര്യമാണുള്ളത്‌. സ്വകാര്യമേഖലയില്‍ എഫ്‌.എം തുറന്നുകൊടുത്തശേഷം എഫ്‌.എം ലൈസന്‍സിങ്ങിന്റെ ഫേസ്‌ കകല്‍ നാനൂറോളം ആവൃത്തികള്‍ എഫ്‌.എം-നായി നല്‌കുകയുണ്ടായി. കേരളത്തില്‍ ആകാശവാണിയുടെ എഫ്‌.എം സ്റ്റേഷനു പുറമേ നിരവധി സ്വകാര്യ എഫ്‌.എം സ്റ്റേഷനുകളും പ്രവര്‍ത്തിച്ചുവരുന്നു.
 +
 
 +
(എം.ആര്‍.കെ. മോഹന്‍)

Current revision as of 05:29, 16 ഓഗസ്റ്റ്‌ 2014

എഫ്‌.എം. പ്രക്ഷേപണം

FM Broad Casting

ഒരു ആധുനിക പ്രക്ഷേപണ സാങ്കേതികവിദ്യ. റേഡിയോയിലൂടെ ഉയര്‍ന്ന തദ്‌രൂപതാ (High fidelity)ശബ്‌ദം നല്‍കാന്‍ വേണ്ടി ആവൃത്തി മോഡുലനം (Frequency modulation) ഉപയോഗപ്പെടുത്തുകയാണ്‌ ചെയ്യുന്നത്‌. എഡ്വിന്‍ ഹൊവാര്‍ഡ്‌ ആണ്‌ ഈ സാങ്കേതികവിദ്യ കണ്ടുപിടിച്ചത്‌. പ്രക്ഷേപണത്തിനായി ഏത്‌ ആവൃത്തി ബാന്‍ഡി(Frequency band)ലാണോ എഫ്‌.എം ഉപയോഗിക്കുന്നത്‌, ആ ബാന്‍ഡിന്റെ ചുരുക്കപ്പേരാണ്‌ എഫ്‌.എം ബാന്‍ഡ്‌ എന്നത്‌. പ്രക്ഷേപണ ബാന്‍ഡ്‌ റേഡിയോ സ്‌പെക്‌ട്ര(Radio spectrum)ത്തിന്റെ വി.എച്ച്‌.എഫ്‌ ഭാഗത്താണ്‌ വരുന്നത്‌. സാധാരണയായി 87.5MHzþ108.0MHzആണ്‌ ഇതിനായി ഉപയോഗപ്പെടുത്തുന്നത്‌.

മുന്‍കാല സോവിയറ്റ്‌ യൂണിയനിലും മറ്റുചില കിഴക്കന്‍ മേഖലാ രാജ്യങ്ങളിലും 65.9-74MHz എന്ന ഒരു പഴയ ബാന്‍ഡ്‌ ഉപയോഗിച്ചിരുന്നു. അന്നു നല്‌കിയിരുന്ന ആവൃത്തികള്‍ 30KHz ഇടവേളകളായിരുന്നു. ഒ.ഐ.ആര്‍.ഐ എന്നറിയപ്പെടുന്ന ഈ ബാന്‍ഡിന്റെ ഉപയോഗം കുറഞ്ഞു വരികയാണ്‌. ജപ്പാനില്‍ പ്രക്ഷേപണത്തിനായി 76-90MHzന്റെ ബാന്‍ഡാണ്‌ ഉപയോഗിക്കുന്നത്‌. ഒരു എഫ്‌.എം പ്രക്ഷേപണ സ്റ്റേഷന്റെ ആവൃത്തി സാധാരണയായി 100KHz ന്റെ കൃത്യമായ ഗുണിതങ്ങളായിരിക്കും. അമേരിക്കയിലും കരേബിയന്‍ നാടുകളിലും മിക്കവാറും ഇതിന്റെ ഒറ്റയായ ഗുണിതങ്ങള്‍ ഉപയോഗിച്ചുവരുന്നു. യൂറോപ്പിന്റെ ചില ഭാഗങ്ങളിലും ഗ്രീന്‍ലന്‍ഡിലും ആഫ്രിക്കയിലും ഇരട്ട ഗുണിതങ്ങള്‍ ഉപയോഗിക്കുന്നു. ഇറ്റലിയില്‍ 50KHzന്റെ ഗുണിതങ്ങളാണ്‌ പ്രചാരത്തിലുള്ളത്‌. ചിലരാജ്യങ്ങളില്‍ 0.001, 0.01, 0.03, 0.074, 0.5, 0.3MHz തുടങ്ങി അസാധരണമായതും, കാലോചിതമല്ലാത്തതുമായ ചില മാനകങ്ങളും നിലവിലുണ്ട്‌.

ആകാശവാണിയുടെ എഫ്‌.എം. പ്രക്ഷേപണകേന്ദ്രം

ആര്‍.എഫിന്റെ ശക്തി, ആന്റിനാനേട്ടം (antenna gain), ആന്റിനയുടെ ഉയരം എന്നിവയാണ്‌ ഒരു എഫ്‌.എം മോണൊ പ്രക്ഷണത്തിന്റെ വ്യാപ്‌തി നിശ്ചയിക്കുന്നത്‌. സിഗ്നലിന്റെ ശക്തിയനുസരിച്ച്‌, എത്രദൂരം എഫ്‌.എം സംപ്രക്ഷണം എത്തുമെന്നത്‌ കണ്ടുപിടിക്കാന്‍ എഫ്‌.സിസി (U.S.A.) പ്രത്യേക "കര്‍വുകള്‍' (Curves) പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌.

എഫ്‌.എം. സ്റ്റീരിയോയെ സംബന്ധിച്ചിടത്തോളം ഈ ദൂരം വളരെകുറവാണ്‌. ഇതിനുകാരണം അതിലെ 38ഗങ്വ ഉപവാഹകമോഡുലനത്തിന്റെ സാന്നിധ്യമാണ്‌. ശക്തമായ ശ്രവ്യസംസാധനം (audio processing)കൊണ്ട്‌ ഇത്‌ മെച്ചപ്പെടുത്താന്‍ കഴിയും. 1933ല്‍ തന്നെ എഫ്‌.എം പ്രക്ഷേപണം തുടങ്ങിയെങ്കിലും ഭൂരിപക്ഷം റേഡിയോശ്രാതാക്കളും ഇതിനെ സ്വികരിക്കാന്‍ വളരെ സമയമെടുത്തു. ആദ്യത്തെ എഫ്‌.എം. പ്രക്ഷേപണം അമേരിക്കയിലാണ്‌ തുടങ്ങിയത്‌. ആദ്യകാലങ്ങളില്‍ പട്ടണങ്ങളിലെ ശ്രാതാക്കള്‍ക്കായി ശാസ്‌ത്രീയ സംഗീതപരിപാടികളും, വിദ്യാഭ്യാസപരിപാടികളും പ്രക്ഷേപണം ചെയ്യാന്‍ മാത്രമാണ്‌ ഇത്‌ ഉപയോഗിച്ചുപോന്നത്‌. 1960കളുടെ ഒടുവില്‍ "ആള്‍ട്ടര്‍നേറ്റീവ്‌ റോക്ക്‌' (alternative rock)സംഗീതത്തിന്റെ ആരാധകരും ഇത്‌ സ്വീകരിച്ചുതുടങ്ങി. എന്നാല്‍ 1978 ആയതോടെ എഫ്‌.എം സ്റ്റേഷനുകള്‍ എ.എം സ്റ്റേഷനുകളെക്കാള്‍ കൂടുതലായി. 1980കളിലും 1990കളിലും മിക്കവാറും "മ്യൂസിക്‌സ്റ്റേഷനുകള്‍' എ.എം ല്‍ നിന്നും എഫ്‌.എം.ലേക്ക്‌ മാറിക്കഴിഞ്ഞിരുന്നു. ഇന്ന്‌ എ.എം സ്റ്റേഷനുകള്‍ "ട്ടോക്ക്‌ ഷോ' കള്‍ക്കും, വാര്‍ത്തകള്‍ക്കും, "സ്‌പോര്‍ട്‌സി'നും, മതപരമായ പ്രാഗ്രാമുകള്‍ക്കും വേണ്ടിയാണ്‌ പ്രധാനമായും ഉപയോഗിക്കുന്നത്‌. ബെല്‍ജിയം, നെതര്‍ലന്‍ഡ്‌സ്‌, ഡന്മാര്‍ക്ക്‌, ജര്‍മനി തുടങ്ങിയ രാഷ്‌ട്രങ്ങളാണ്‌ ആദ്യമായി പരക്കെ എഫ്‌.എം ഉപയോഗിച്ചുതുടങ്ങിയത്‌.

90-കളുടെ മധ്യത്തിലാണ്‌ ഇന്ത്യ ആദ്യമായി സ്വകാര്യ എഫ്‌.എം പ്രക്ഷേപണം പരീക്ഷിച്ചത്‌. വലിയ മെട്രാ സിറ്റികളായ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളിലും പിന്നീട്‌ ഗോവ, ബാംഗ്ലൂര്‍, ഹൈദരാബാദ്‌, ജയ്‌പൂര്‍, ലക്‌നൗ എന്നിവിടങ്ങളിലും എഫ്‌.എം പ്രക്ഷേപണം എത്തി. സാവകാശം മറ്റു നഗരങ്ങളിലേക്കും പിന്നീട്‌ വ്യാപിച്ചു. രാജ്യവ്യാപകമായിത്തന്നെ സ്വകാര്യ എഫ്‌.എം. ചാനലുകള്‍ പലതും ന്യൂസ്‌പേപ്പര്‍ അല്ലെങ്കില്‍ മീഡിയാ ശൃംഖലകള്‍ കൈയടക്കിയിട്ടുള്ളതിനാല്‍ എഫ്‌.എം ചാനലുകള്‍ വഴി ന്യൂസ്‌ പ്രക്ഷേപണം ചെയ്യുന്നതില്‍ അവര്‍ക്ക്‌ വലിയ താത്‌പര്യമാണുള്ളത്‌. സ്വകാര്യമേഖലയില്‍ എഫ്‌.എം തുറന്നുകൊടുത്തശേഷം എഫ്‌.എം ലൈസന്‍സിങ്ങിന്റെ ഫേസ്‌ കകല്‍ നാനൂറോളം ആവൃത്തികള്‍ എഫ്‌.എം-നായി നല്‌കുകയുണ്ടായി. കേരളത്തില്‍ ആകാശവാണിയുടെ എഫ്‌.എം സ്റ്റേഷനു പുറമേ നിരവധി സ്വകാര്യ എഫ്‌.എം സ്റ്റേഷനുകളും പ്രവര്‍ത്തിച്ചുവരുന്നു.

(എം.ആര്‍.കെ. മോഹന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍