This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എപ്പിമെറൈസേഷന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:22, 16 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എപ്പിമെറൈസേഷന്‍

Epimerization

ആല്‍ഡോസ്‌ (aldose) എന്ന ഷുഗറുകളിലെ (sugars)ഒരു തരം ഐസൊമെറിസം (isomerism). യൗഗികത്തിന്റെ തന്മാത്രയില്‍ ഒന്നിലധികം അസമമീതിയ (asymmetric) കാര്‍ബണ്‍ അണുക്കളുണ്ടായിരിക്കണം. അത്തരം ആല്‍ഡോസ്‌ തന്മാത്രയിലെ ആല്‍ഫാ കാര്‍ബണ്‍ അണുവിലെ സംരചനാപരമായ വിപര്യയത്തിനാണ്‌ എപ്പിമെറൈസേഷന്‍ എന്ന സംജ്ഞ നല്‌കപ്പെട്ടിട്ടുള്ളത്‌. HCOH-, HOCH- എന്നിങ്ങനെ ഈ പ്രതിഭാസത്തെ പ്രതിനിധാനം ചെയ്യാം. D (+) ഗ്ലൂക്കോസ്‌, D (+) മാനോസ്‌ എന്നീ ആല്‍ഡോസുകളുടെ തന്മാത്രാസംരചനകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുന്നതാണ്‌. ആല്‍ഫാ കാര്‍ബണ്‍ അണുവില്‍ (രണ്ടാമത്തെ കാര്‍ബണ്‍ അണു) ഘടിപ്പിച്ചിട്ടുള്ള H,OH ഗ്രൂപ്പുകളുടെ സ്ഥാനവ്യത്യാസം മാത്രമാണ്‌ ഈ രണ്ട്‌ പദാര്‍ഥങ്ങളെയും വേര്‍തിരിച്ച്‌ സ്വഭാവങ്ങളിലും മറ്റും ഭേദമുണ്ടാക്കുന്നത്‌.

ഇവയില്‍ ഒന്ന്‌ മറ്റൊന്നിന്റെ എപ്പിമെര്‍ ആണ്‌. പ്രകൃതിയില്‍ ഈ രണ്ട്‌ യൗഗികങ്ങളും ഉപസ്ഥിതങ്ങളാണ്‌. പരീക്ഷണശാലയില്‍ രാസവിധികള്‍ കൊണ്ട്‌ ഒന്നിനെ മറ്റൊന്നാക്കി മാറ്റാം-എപ്പിമെറീകരിക്കാം. എപ്പിമെറൈസേഷന്‍ എന്ന പ്രക്രിയ ഷുഗറുകളുടെ സംരചനാപഠനത്തില്‍ അത്യന്തം സഹായകമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍