This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എപ്പിമെറൈസേഷന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

14:53, 16 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എപ്പിമെറൈസേഷന്‍

Epimerization

ആൽഡോസ്‌ (aldose) എന്ന ഷുഗറുകളിലെ (sugars)ഒരു തരം ഐസൊമെറിസം (isomerism). യൗഗികത്തിന്റെ തന്മാത്രയിൽ ഒന്നിലധികം അസമമീതിയ (asymmetric) കാർബണ്‍ അണുക്കളുണ്ടായിരിക്കണം. അത്തരം ആൽഡോസ്‌ തന്മാത്രയിലെ ആൽഫാ കാർബണ്‍ അണുവിലെ സംരചനാപരമായ വിപര്യയത്തിനാണ്‌ എപ്പിമെറൈസേഷന്‍ എന്ന സംജ്ഞ നല്‌കപ്പെട്ടിട്ടുള്ളത്‌. HCOH–, HOCH –എന്നിങ്ങനെ ഈ പ്രതിഭാസത്തെ പ്രതിനിധാനം ചെയ്യാം. D (+) ഗ്ലൂക്കോസ്‌, D (+) മാനോസ്‌ എന്നീ ആൽഡോസുകളുടെ തന്മാത്രാസംരചനകള്‍ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുന്നതാണ്‌. ആൽഫാ കാർബണ്‍ അണുവിൽ (രണ്ടാമത്തെ കാർബണ്‍ അണു) ഘടിപ്പിച്ചിട്ടുള്ള ഒ, ഛഒ ഗ്രൂപ്പുകളുടെ സ്ഥാനവ്യത്യാസം മാത്രമാണ്‌ ഈ രണ്ട്‌ പദാർഥങ്ങളെയും വേർതിരിച്ച്‌ സ്വഭാവങ്ങളിലും മറ്റും ഭേദമുണ്ടാക്കുന്നത്‌.

			CHO		CHO
	H	C	OH	HO	C	H
		(CHOH)3		(CHOH)3
		CH2OH		CH2OH
	D (+) ഗ്ലൂക്കോസ്‌	D (+) മാനോസ്‌
 

ഇവയിൽ ഒന്ന്‌ മറ്റൊന്നിന്റെ എപ്പിമെർ ആണ്‌. പ്രകൃതിയിൽ ഈ രണ്ട്‌ യൗഗികങ്ങളും ഉപസ്ഥിതങ്ങളാണ്‌. പരീക്ഷണശാലയിൽ രാസവിധികള്‍ കൊണ്ട്‌ ഒന്നിനെ മറ്റൊന്നാക്കി മാറ്റാം-എപ്പിമെറീകരിക്കാം. എപ്പിമെറൈസേഷന്‍ എന്ന പ്രക്രിയ ഷുഗറുകളുടെ സംരചനാപഠനത്തിൽ അത്യന്തം സഹായകമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍