This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എപോണ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == എപോണ == == Epona == പുരാതനറോമിൽ കുതിരകളുടെയും കഴുതകളുടെയും കോവർകഴ...)
(Epona)
 
വരി 5: വരി 5:
== Epona ==
== Epona ==
-
പുരാതനറോമിൽ കുതിരകളുടെയും കഴുതകളുടെയും കോവർകഴുതകളുടെയും സംരക്ഷകയായി ആരാധിക്കപ്പെട്ടുവന്ന ദേവത. ജർമനിയിലെ ഗാളിലും ഡാന്യൂബ്‌ മേഖലയിലും നിന്ന്‌ ഈ ദേവതയുടെ വിഗ്രഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്‌. കെൽറ്റിക്‌ ജനതയുടെ ആരാധനാമൂർത്തിയായിരുന്ന ഈ ദേവതയ്‌ക്കു റോമന്‍ പടയാളികള്‍ തങ്ങളുടെ ദേശത്ത്‌ പ്രചാരം നൽകി. തുടർന്ന്‌ ഉത്തര ഇറ്റലിയിലൂടെ റൈന്‍, ഡാന്യൂബ്‌ എന്നീ നദികളുടെ തടപ്രദേശങ്ങളിലും എപോണ ആരാധ്യയായിത്തീർന്നു.
+
പുരാതനറോമില്‍ കുതിരകളുടെയും കഴുതകളുടെയും കോവര്‍കഴുതകളുടെയും സംരക്ഷകയായി ആരാധിക്കപ്പെട്ടുവന്ന ദേവത. ജര്‍മനിയിലെ ഗാളിലും ഡാന്യൂബ്‌ മേഖലയിലും നിന്ന്‌ ഈ ദേവതയുടെ വിഗ്രഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്‌. കെല്‍റ്റിക്‌ ജനതയുടെ ആരാധനാമൂര്‍ത്തിയായിരുന്ന ഈ ദേവതയ്‌ക്കു റോമന്‍ പടയാളികള്‍ തങ്ങളുടെ ദേശത്ത്‌ പ്രചാരം നല്‍കി. തുടര്‍ന്ന്‌ ഉത്തര ഇറ്റലിയിലൂടെ റൈന്‍, ഡാന്യൂബ്‌ എന്നീ നദികളുടെ തടപ്രദേശങ്ങളിലും എപോണ ആരാധ്യയായിത്തീര്‍ന്നു.
-
റോമന്‍ സാമ്രാജ്യകാലഘട്ടത്തിൽ അഗസ്റ്റാ എന്നുകൂടി അറിയപ്പെട്ടിരുന്ന ഈ ദേവതയെ ചക്രവർത്തിക്കും അദ്ദേഹത്തിന്റെ ഭവനത്തിനും വേണ്ടി പ്രസാദിപ്പിക്കുക പതിവായിരുന്നു. ആഘോഷവേളകളിൽ പുഷ്‌പകിരീടം അണിയിച്ച ദേവതാവിഗ്രഹത്തെ കുതിരാലയത്തിന്റെ മധ്യഭാഗത്തു പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ആയതനത്തിൽ(architrave)സ്ഥാപിക്കുക പതിവായിരുന്നു. അശ്വാരൂഢയായിട്ടോ തന്റെ കൂടെയുള്ള കുതിരയുടെയോ കഴുതയുടെയോ തലയിൽ കൈവച്ചുകൊണ്ടു നിൽക്കുന്ന രൂപത്തിലോ ആണ്‌ എപോണ ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്‌.
+
റോമന്‍ സാമ്രാജ്യകാലഘട്ടത്തില്‍ അഗസ്റ്റാ എന്നുകൂടി അറിയപ്പെട്ടിരുന്ന ഈ ദേവതയെ ചക്രവര്‍ത്തിക്കും അദ്ദേഹത്തിന്റെ ഭവനത്തിനും വേണ്ടി പ്രസാദിപ്പിക്കുക പതിവായിരുന്നു. ആഘോഷവേളകളില്‍ പുഷ്‌പകിരീടം അണിയിച്ച ദേവതാവിഗ്രഹത്തെ കുതിരാലയത്തിന്റെ മധ്യഭാഗത്തു പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ആയതനത്തില്‍(architrave)സ്ഥാപിക്കുക പതിവായിരുന്നു. അശ്വാരൂഢയായിട്ടോ തന്റെ കൂടെയുള്ള കുതിരയുടെയോ കഴുതയുടെയോ തലയില്‍ കൈവച്ചുകൊണ്ടു നില്‍ക്കുന്ന രൂപത്തിലോ ആണ്‌ എപോണ ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്‌.

Current revision as of 05:18, 16 ഓഗസ്റ്റ്‌ 2014

എപോണ

Epona

പുരാതനറോമില്‍ കുതിരകളുടെയും കഴുതകളുടെയും കോവര്‍കഴുതകളുടെയും സംരക്ഷകയായി ആരാധിക്കപ്പെട്ടുവന്ന ദേവത. ജര്‍മനിയിലെ ഗാളിലും ഡാന്യൂബ്‌ മേഖലയിലും നിന്ന്‌ ഈ ദേവതയുടെ വിഗ്രഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്‌. കെല്‍റ്റിക്‌ ജനതയുടെ ആരാധനാമൂര്‍ത്തിയായിരുന്ന ഈ ദേവതയ്‌ക്കു റോമന്‍ പടയാളികള്‍ തങ്ങളുടെ ദേശത്ത്‌ പ്രചാരം നല്‍കി. തുടര്‍ന്ന്‌ ഉത്തര ഇറ്റലിയിലൂടെ റൈന്‍, ഡാന്യൂബ്‌ എന്നീ നദികളുടെ തടപ്രദേശങ്ങളിലും എപോണ ആരാധ്യയായിത്തീര്‍ന്നു. റോമന്‍ സാമ്രാജ്യകാലഘട്ടത്തില്‍ അഗസ്റ്റാ എന്നുകൂടി അറിയപ്പെട്ടിരുന്ന ഈ ദേവതയെ ചക്രവര്‍ത്തിക്കും അദ്ദേഹത്തിന്റെ ഭവനത്തിനും വേണ്ടി പ്രസാദിപ്പിക്കുക പതിവായിരുന്നു. ആഘോഷവേളകളില്‍ പുഷ്‌പകിരീടം അണിയിച്ച ദേവതാവിഗ്രഹത്തെ കുതിരാലയത്തിന്റെ മധ്യഭാഗത്തു പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ആയതനത്തില്‍(architrave)സ്ഥാപിക്കുക പതിവായിരുന്നു. അശ്വാരൂഢയായിട്ടോ തന്റെ കൂടെയുള്ള കുതിരയുടെയോ കഴുതയുടെയോ തലയില്‍ കൈവച്ചുകൊണ്ടു നില്‍ക്കുന്ന രൂപത്തിലോ ആണ്‌ എപോണ ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8E%E0%B4%AA%E0%B5%8B%E0%B4%A3" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍