This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എപിഫനി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == എപിഫനി == == Epiphany == ക്രിസ്‌ത്യാനികളുടെ ഒരു പെരുന്നാള്‍. ജനു. 6-നാ...)
(Epiphany)
 
വരി 5: വരി 5:
== Epiphany ==
== Epiphany ==
-
ക്രിസ്‌ത്യാനികളുടെ ഒരു പെരുന്നാള്‍. ജനു. 6-നാണ്‌ ഇത്‌ ആഘോഷിക്കപ്പെടുന്നത്‌. പ്രകാശനങ്ങള്‍ എന്നർഥമുള്ള എപിഫനിയ എന്ന ഗ്രീക്കുപദത്തിൽ നിന്നാണ്‌ എപിഫനി എന്ന ഇംഗ്ലീഷ്‌നാമം നിഷ്‌പന്നമായിട്ടുള്ളത്‌. ഉദയപ്പെരുന്നാള്‍ എന്ന പേരിലും ഇതു കേരളത്തിൽ അറിയപ്പെടുന്നു. ക്രിസ്‌തുവിനെ സംബന്ധിച്ച മൂന്ന്‌ പ്രത്യേകസംഭവങ്ങളെ ഒരുമിച്ച്‌ അനുസ്‌മരിക്കുന്ന ഒരു പെരുന്നാളാണിത്‌. യേശു ദൈവപുത്രനായ മിശിഹയാകുന്നു എന്ന്‌ കാണിക്കുന്നവയാണ്‌ ഈ മൂന്നു സംഭവങ്ങള്‍.
+
ക്രിസ്‌ത്യാനികളുടെ ഒരു പെരുന്നാള്‍. ജനു. 6-നാണ്‌ ഇത്‌ ആഘോഷിക്കപ്പെടുന്നത്‌. പ്രകാശനങ്ങള്‍ എന്നര്‍ഥമുള്ള എപിഫനിയ എന്ന ഗ്രീക്കുപദത്തില്‍ നിന്നാണ്‌ എപിഫനി എന്ന ഇംഗ്ലീഷ്‌നാമം നിഷ്‌പന്നമായിട്ടുള്ളത്‌. ഉദയപ്പെരുന്നാള്‍ എന്ന പേരിലും ഇതു കേരളത്തില്‍ അറിയപ്പെടുന്നു. ക്രിസ്‌തുവിനെ സംബന്ധിച്ച മൂന്ന്‌ പ്രത്യേകസംഭവങ്ങളെ ഒരുമിച്ച്‌ അനുസ്‌മരിക്കുന്ന ഒരു പെരുന്നാളാണിത്‌. യേശു ദൈവപുത്രനായ മിശിഹയാകുന്നു എന്ന്‌ കാണിക്കുന്നവയാണ്‌ ഈ മൂന്നു സംഭവങ്ങള്‍.
-
(1) യേശു ജനിച്ചതിനെപ്പറ്റി മാലാഖമാർ ബേത്‌ലഹേമിലെ ആട്ടിടയന്മാരെ അറിയിച്ചത്‌. (2) പലസ്‌തീന്‍ രാജ്യത്തു ജനിച്ച യേശു എന്ന ശിശുവിനെ സന്ദർശിച്ചു വന്ദിക്കുവാന്‍ പൂർവദേശങ്ങളിൽനിന്നും വന്ന മൂന്ന്‌ പണ്ഡിതന്മാർ അഥവാ "മ്‌ശൂശേന്മാർ' പൊന്ന്‌, മൂര്‌ (വാസനയുള്ള ഒരുതരം പശ), കുന്തുരുക്കം എന്നീ മൂന്ന്‌ കാഴ്‌ചദ്രവ്യങ്ങള്‍ സമ്മാനിച്ചു യേശുവിനെ യഹൂദന്മാരുടെ രാജാവായി പ്രഖ്യാപിച്ചത്‌. (3) മുപ്പതു വയസ്സായ യേശു യോർദാന്‍ നദിയിൽ ജ്ഞാനസ്‌നാനമേറ്റപ്പോള്‍ "ഇവന്‍ എന്റെ പ്രിയപുത്രന്‍, ഇവങ്കൽ ഞാന്‍ പ്രസാദിച്ചിരിക്കുന്നു'-എന്ന്‌ സ്വർഗത്തിൽനിന്ന്‌ ദൈവത്തിന്റെ ശബ്‌ദം യേശുവിനെ ദൈവപുത്രനായി വെളിപ്പെടുത്തിയത്‌.
+
(1) യേശു ജനിച്ചതിനെപ്പറ്റി മാലാഖമാര്‍ ബേത്‌ലഹേമിലെ ആട്ടിടയന്മാരെ അറിയിച്ചത്‌. (2) പലസ്‌തീന്‍ രാജ്യത്തു ജനിച്ച യേശു എന്ന ശിശുവിനെ സന്ദര്‍ശിച്ചു വന്ദിക്കുവാന്‍ പൂര്‍വദേശങ്ങളില്‍നിന്നും വന്ന മൂന്ന്‌ പണ്ഡിതന്മാര്‍ അഥവാ "മ്‌ശൂശേന്മാര്‍' പൊന്ന്‌, മൂര്‌ (വാസനയുള്ള ഒരുതരം പശ), കുന്തുരുക്കം എന്നീ മൂന്ന്‌ കാഴ്‌ചദ്രവ്യങ്ങള്‍ സമ്മാനിച്ചു യേശുവിനെ യഹൂദന്മാരുടെ രാജാവായി പ്രഖ്യാപിച്ചത്‌. (3) മുപ്പതു വയസ്സായ യേശു യോര്‍ദാന്‍ നദിയില്‍ ജ്ഞാനസ്‌നാനമേറ്റപ്പോള്‍ "ഇവന്‍ എന്റെ പ്രിയപുത്രന്‍, ഇവങ്കല്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു'-എന്ന്‌ സ്വര്‍ഗത്തില്‍നിന്ന്‌ ദൈവത്തിന്റെ ശബ്‌ദം യേശുവിനെ ദൈവപുത്രനായി വെളിപ്പെടുത്തിയത്‌.
-
ഈ മൂന്ന്‌ പ്രഖ്യാപനങ്ങളും "വെളിപ്പെടുത്തലുകള്‍' അല്ലെങ്കിൽ എപിഫനി എന്ന പേരിൽ അറിയപ്പെടുന്നു. ആദിമക്രസ്‌തവസഭയിൽ പെരുന്നാള്‍ ആഘോഷിച്ചിരുന്നത്‌ ഈ വെളിപ്പെടുത്തലുകളെ ആസ്‌പദമാക്കിയായിരുന്നു. ആദ്യകാലത്ത്‌ വലിയ പ്രാധാന്യമില്ലായിരുന്നുവെങ്കിലും നാലാം ശതാബ്‌ദമായതോടുകൂടി ഈസ്റ്ററും പെന്തക്കോസ്‌തും പോലെ "എപിഫനി'യും പ്രധാന ഉത്സവങ്ങളിലൊന്നായി കണക്കാക്കപ്പെട്ടു തുടങ്ങി. 4-ാം ശതാബ്‌ദത്തിൽത്തന്നെ ക്രിസ്‌തുവിന്റെ ജന്മദിനം ഡി. 25-ന്‌ ആഘോഷിക്കാന്‍ ആരംഭിച്ചതോടെ എപിഫനിയുടെ പ്രാധാന്യം കുറയുവാനിടയായി. പാശ്ചാത്യസഭ പൗരസ്‌ത്യവിദ്വാന്മാർ ഉണ്ണിയേശുവിനു സമ്മാനങ്ങള്‍ നല്‌കിയതിന്റെ അനുസ്‌മരണയ്‌ക്കാണ്‌ പ്രാമുഖ്യം നൽകിയത്‌; പൗരസ്‌ത്യസഭയാകട്ടെ യേശുവിന്റെ മാമോദീസയുടെ അനുസ്‌മരണത്തിനും. ചില പൗരസ്‌ത്യസഭകള്‍ (ഉദാ. അർമീനിയന്‍സഭ) ഡി. 25-ന്‌ ക്രിസ്‌തുമസ്‌ ദിനമായി ഇന്നുവരെ അംഗീകരിച്ചിട്ടില്ല. എപിഫനി ദിവസത്തിലാണ്‌ (ജനു. 6-ന്‌, പഴയ പഞ്ചാംഗമനുസരിച്ചു ജനു. 19-ന്‌) അവർ ഇപ്പോഴും ക്രിസ്‌തുവിന്റെ ജന്മദിനം ആഘോഷിച്ചുവരുന്നത്‌.
+
ഈ മൂന്ന്‌ പ്രഖ്യാപനങ്ങളും "വെളിപ്പെടുത്തലുകള്‍' അല്ലെങ്കില്‍ എപിഫനി എന്ന പേരില്‍ അറിയപ്പെടുന്നു. ആദിമക്രസ്‌തവസഭയില്‍ പെരുന്നാള്‍ ആഘോഷിച്ചിരുന്നത്‌ ഈ വെളിപ്പെടുത്തലുകളെ ആസ്‌പദമാക്കിയായിരുന്നു. ആദ്യകാലത്ത്‌ വലിയ പ്രാധാന്യമില്ലായിരുന്നുവെങ്കിലും നാലാം ശതാബ്‌ദമായതോടുകൂടി ഈസ്റ്ററും പെന്തക്കോസ്‌തും പോലെ "എപിഫനി'യും പ്രധാന ഉത്സവങ്ങളിലൊന്നായി കണക്കാക്കപ്പെട്ടു തുടങ്ങി. 4-ാം ശതാബ്‌ദത്തില്‍ത്തന്നെ ക്രിസ്‌തുവിന്റെ ജന്മദിനം ഡി. 25-ന്‌ ആഘോഷിക്കാന്‍ ആരംഭിച്ചതോടെ എപിഫനിയുടെ പ്രാധാന്യം കുറയുവാനിടയായി. പാശ്ചാത്യസഭ പൗരസ്‌ത്യവിദ്വാന്മാര്‍ ഉണ്ണിയേശുവിനു സമ്മാനങ്ങള്‍ നല്‌കിയതിന്റെ അനുസ്‌മരണയ്‌ക്കാണ്‌ പ്രാമുഖ്യം നല്‍കിയത്‌; പൗരസ്‌ത്യസഭയാകട്ടെ യേശുവിന്റെ മാമോദീസയുടെ അനുസ്‌മരണത്തിനും. ചില പൗരസ്‌ത്യസഭകള്‍ (ഉദാ. അര്‍മീനിയന്‍സഭ) ഡി. 25-ന്‌ ക്രിസ്‌തുമസ്‌ ദിനമായി ഇന്നുവരെ അംഗീകരിച്ചിട്ടില്ല. എപിഫനി ദിവസത്തിലാണ്‌ (ജനു. 6-ന്‌, പഴയ പഞ്ചാംഗമനുസരിച്ചു ജനു. 19-ന്‌) അവര്‍ ഇപ്പോഴും ക്രിസ്‌തുവിന്റെ ജന്മദിനം ആഘോഷിച്ചുവരുന്നത്‌.
-
എപിഫനി പെരുന്നാളിൽ പൗരസ്‌ത്യസഭകള്‍ യേശുവിന്റെ മാമോദീസായുടെ അനുസ്‌മരണത്തിനായി "വെള്ളം വാഴ്‌ത്തൽ' എന്ന കർമം നടത്താറുണ്ട്‌. മലങ്കര ഓർത്തഡോക്‌സ്‌ സഭ പള്ളിക്കകത്ത്‌ ഭരണിയിൽ വെള്ളം നിറച്ച്‌ വാഴ്‌ത്തുന്നു; ആ വെള്ളം രോഗശമനത്തിനായി ഭക്തജനങ്ങള്‍ ഉപയോഗിക്കുന്നു. ഇതര പൗരസ്‌ത്യസഭകളിൽ പുരോഹിതന്മാരും ജനങ്ങളും അടുത്തുള്ള ഏതെങ്കിലും നദിവരെ ഘോഷയാത്രയായി പോയി ആ നദിയിൽ ഒരു കുരിശുവച്ച്‌ നദീജലത്തെ ആശീർവദിക്കുന്നു. ഇംഗ്ലണ്ടിൽ തെംസ്‌ നദിയെയും സൈപ്രസിൽ മധ്യധരണ്യാഴിയെയുമാണ്‌ ഓർത്തഡോക്‌സ്‌ മെത്രാന്മാർ അനുഗ്രഹിക്കാറുള്ളത്‌. ഇംഗ്ലണ്ടിൽ എപിഫനി ദിവസത്തിൽ ബ്രിട്ടീഷ്‌ രാജ്ഞി തന്റെ രാജകീയദേവാലയത്തിൽ ക്രിസ്‌തുവിന്‌ പൊന്ന്‌, മൂര്‌, കുന്തുരുക്കം എന്നിവ കാഴ്‌ചവയ്‌ക്കുന്ന പതിവ്‌ ഇപ്പോഴുമുണ്ട്‌.
+
എപിഫനി പെരുന്നാളില്‍ പൗരസ്‌ത്യസഭകള്‍ യേശുവിന്റെ മാമോദീസായുടെ അനുസ്‌മരണത്തിനായി "വെള്ളം വാഴ്‌ത്തല്‍' എന്ന കര്‍മം നടത്താറുണ്ട്‌. മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ പള്ളിക്കകത്ത്‌ ഭരണിയില്‍ വെള്ളം നിറച്ച്‌ വാഴ്‌ത്തുന്നു; ആ വെള്ളം രോഗശമനത്തിനായി ഭക്തജനങ്ങള്‍ ഉപയോഗിക്കുന്നു. ഇതര പൗരസ്‌ത്യസഭകളില്‍ പുരോഹിതന്മാരും ജനങ്ങളും അടുത്തുള്ള ഏതെങ്കിലും നദിവരെ ഘോഷയാത്രയായി പോയി ആ നദിയില്‍ ഒരു കുരിശുവച്ച്‌ നദീജലത്തെ ആശീര്‍വദിക്കുന്നു. ഇംഗ്ലണ്ടില്‍ തെംസ്‌ നദിയെയും സൈപ്രസില്‍ മധ്യധരണ്യാഴിയെയുമാണ്‌ ഓര്‍ത്തഡോക്‌സ്‌ മെത്രാന്മാര്‍ അനുഗ്രഹിക്കാറുള്ളത്‌. ഇംഗ്ലണ്ടില്‍ എപിഫനി ദിവസത്തില്‍ ബ്രിട്ടീഷ്‌ രാജ്ഞി തന്റെ രാജകീയദേവാലയത്തില്‍ ക്രിസ്‌തുവിന്‌ പൊന്ന്‌, മൂര്‌, കുന്തുരുക്കം എന്നിവ കാഴ്‌ചവയ്‌ക്കുന്ന പതിവ്‌ ഇപ്പോഴുമുണ്ട്‌.
-
കേരളത്തിൽ പാലായിലെ സെന്റ്‌ തോമസ്‌ കത്തീഡ്രലിൽ എപിഫനി പെരുന്നാളിനോടനുബന്ധിച്ചു നടത്തുന്ന ചടങ്ങിനെ "രാക്കുളിത്തിരുനാള്‍' എന്നു പറയുന്നു.
+
കേരളത്തില്‍ പാലായിലെ സെന്റ്‌ തോമസ്‌ കത്തീഡ്രലില്‍ എപിഫനി പെരുന്നാളിനോടനുബന്ധിച്ചു നടത്തുന്ന ചടങ്ങിനെ "രാക്കുളിത്തിരുനാള്‍' എന്നു പറയുന്നു.
-
(മോസ്റ്റ്‌ റവ. മാർ ഗ്രിഗോറിയോസ്‌)
+
(മോസ്റ്റ്‌ റവ. മാര്‍ ഗ്രിഗോറിയോസ്‌)

Current revision as of 05:18, 16 ഓഗസ്റ്റ്‌ 2014

എപിഫനി

Epiphany

ക്രിസ്‌ത്യാനികളുടെ ഒരു പെരുന്നാള്‍. ജനു. 6-നാണ്‌ ഇത്‌ ആഘോഷിക്കപ്പെടുന്നത്‌. പ്രകാശനങ്ങള്‍ എന്നര്‍ഥമുള്ള എപിഫനിയ എന്ന ഗ്രീക്കുപദത്തില്‍ നിന്നാണ്‌ എപിഫനി എന്ന ഇംഗ്ലീഷ്‌നാമം നിഷ്‌പന്നമായിട്ടുള്ളത്‌. ഉദയപ്പെരുന്നാള്‍ എന്ന പേരിലും ഇതു കേരളത്തില്‍ അറിയപ്പെടുന്നു. ക്രിസ്‌തുവിനെ സംബന്ധിച്ച മൂന്ന്‌ പ്രത്യേകസംഭവങ്ങളെ ഒരുമിച്ച്‌ അനുസ്‌മരിക്കുന്ന ഒരു പെരുന്നാളാണിത്‌. യേശു ദൈവപുത്രനായ മിശിഹയാകുന്നു എന്ന്‌ കാണിക്കുന്നവയാണ്‌ ഈ മൂന്നു സംഭവങ്ങള്‍. (1) യേശു ജനിച്ചതിനെപ്പറ്റി മാലാഖമാര്‍ ബേത്‌ലഹേമിലെ ആട്ടിടയന്മാരെ അറിയിച്ചത്‌. (2) പലസ്‌തീന്‍ രാജ്യത്തു ജനിച്ച യേശു എന്ന ശിശുവിനെ സന്ദര്‍ശിച്ചു വന്ദിക്കുവാന്‍ പൂര്‍വദേശങ്ങളില്‍നിന്നും വന്ന മൂന്ന്‌ പണ്ഡിതന്മാര്‍ അഥവാ "മ്‌ശൂശേന്മാര്‍' പൊന്ന്‌, മൂര്‌ (വാസനയുള്ള ഒരുതരം പശ), കുന്തുരുക്കം എന്നീ മൂന്ന്‌ കാഴ്‌ചദ്രവ്യങ്ങള്‍ സമ്മാനിച്ചു യേശുവിനെ യഹൂദന്മാരുടെ രാജാവായി പ്രഖ്യാപിച്ചത്‌. (3) മുപ്പതു വയസ്സായ യേശു യോര്‍ദാന്‍ നദിയില്‍ ജ്ഞാനസ്‌നാനമേറ്റപ്പോള്‍ "ഇവന്‍ എന്റെ പ്രിയപുത്രന്‍, ഇവങ്കല്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു'-എന്ന്‌ സ്വര്‍ഗത്തില്‍നിന്ന്‌ ദൈവത്തിന്റെ ശബ്‌ദം യേശുവിനെ ദൈവപുത്രനായി വെളിപ്പെടുത്തിയത്‌.

ഈ മൂന്ന്‌ പ്രഖ്യാപനങ്ങളും "വെളിപ്പെടുത്തലുകള്‍' അല്ലെങ്കില്‍ എപിഫനി എന്ന പേരില്‍ അറിയപ്പെടുന്നു. ആദിമക്രസ്‌തവസഭയില്‍ പെരുന്നാള്‍ ആഘോഷിച്ചിരുന്നത്‌ ഈ വെളിപ്പെടുത്തലുകളെ ആസ്‌പദമാക്കിയായിരുന്നു. ആദ്യകാലത്ത്‌ വലിയ പ്രാധാന്യമില്ലായിരുന്നുവെങ്കിലും നാലാം ശതാബ്‌ദമായതോടുകൂടി ഈസ്റ്ററും പെന്തക്കോസ്‌തും പോലെ "എപിഫനി'യും പ്രധാന ഉത്സവങ്ങളിലൊന്നായി കണക്കാക്കപ്പെട്ടു തുടങ്ങി. 4-ാം ശതാബ്‌ദത്തില്‍ത്തന്നെ ക്രിസ്‌തുവിന്റെ ജന്മദിനം ഡി. 25-ന്‌ ആഘോഷിക്കാന്‍ ആരംഭിച്ചതോടെ എപിഫനിയുടെ പ്രാധാന്യം കുറയുവാനിടയായി. പാശ്ചാത്യസഭ പൗരസ്‌ത്യവിദ്വാന്മാര്‍ ഉണ്ണിയേശുവിനു സമ്മാനങ്ങള്‍ നല്‌കിയതിന്റെ അനുസ്‌മരണയ്‌ക്കാണ്‌ പ്രാമുഖ്യം നല്‍കിയത്‌; പൗരസ്‌ത്യസഭയാകട്ടെ യേശുവിന്റെ മാമോദീസയുടെ അനുസ്‌മരണത്തിനും. ചില പൗരസ്‌ത്യസഭകള്‍ (ഉദാ. അര്‍മീനിയന്‍സഭ) ഡി. 25-ന്‌ ക്രിസ്‌തുമസ്‌ ദിനമായി ഇന്നുവരെ അംഗീകരിച്ചിട്ടില്ല. എപിഫനി ദിവസത്തിലാണ്‌ (ജനു. 6-ന്‌, പഴയ പഞ്ചാംഗമനുസരിച്ചു ജനു. 19-ന്‌) അവര്‍ ഇപ്പോഴും ക്രിസ്‌തുവിന്റെ ജന്മദിനം ആഘോഷിച്ചുവരുന്നത്‌.

എപിഫനി പെരുന്നാളില്‍ പൗരസ്‌ത്യസഭകള്‍ യേശുവിന്റെ മാമോദീസായുടെ അനുസ്‌മരണത്തിനായി "വെള്ളം വാഴ്‌ത്തല്‍' എന്ന കര്‍മം നടത്താറുണ്ട്‌. മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ പള്ളിക്കകത്ത്‌ ഭരണിയില്‍ വെള്ളം നിറച്ച്‌ വാഴ്‌ത്തുന്നു; ആ വെള്ളം രോഗശമനത്തിനായി ഭക്തജനങ്ങള്‍ ഉപയോഗിക്കുന്നു. ഇതര പൗരസ്‌ത്യസഭകളില്‍ പുരോഹിതന്മാരും ജനങ്ങളും അടുത്തുള്ള ഏതെങ്കിലും നദിവരെ ഘോഷയാത്രയായി പോയി ആ നദിയില്‍ ഒരു കുരിശുവച്ച്‌ നദീജലത്തെ ആശീര്‍വദിക്കുന്നു. ഇംഗ്ലണ്ടില്‍ തെംസ്‌ നദിയെയും സൈപ്രസില്‍ മധ്യധരണ്യാഴിയെയുമാണ്‌ ഓര്‍ത്തഡോക്‌സ്‌ മെത്രാന്മാര്‍ അനുഗ്രഹിക്കാറുള്ളത്‌. ഇംഗ്ലണ്ടില്‍ എപിഫനി ദിവസത്തില്‍ ബ്രിട്ടീഷ്‌ രാജ്ഞി തന്റെ രാജകീയദേവാലയത്തില്‍ ക്രിസ്‌തുവിന്‌ പൊന്ന്‌, മൂര്‌, കുന്തുരുക്കം എന്നിവ കാഴ്‌ചവയ്‌ക്കുന്ന പതിവ്‌ ഇപ്പോഴുമുണ്ട്‌.

കേരളത്തില്‍ പാലായിലെ സെന്റ്‌ തോമസ്‌ കത്തീഡ്രലില്‍ എപിഫനി പെരുന്നാളിനോടനുബന്ധിച്ചു നടത്തുന്ന ചടങ്ങിനെ "രാക്കുളിത്തിരുനാള്‍' എന്നു പറയുന്നു.

(മോസ്റ്റ്‌ റവ. മാര്‍ ഗ്രിഗോറിയോസ്‌)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8E%E0%B4%AA%E0%B4%BF%E0%B4%AB%E0%B4%A8%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍