This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എപിഗോണസ്‌ (ബി.സി. 3-ാം ശ.)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:18, 26 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എപിഗോണസ്‌ (ബി.സി. 3-ാം ശ.)

Epigonus

പുരാതന ഗ്രീസിലെ പ്രശസ്‌തനായ ഒരു പ്രതിമാശില്‌പി. ബി.സി. 3-ാം നൂറ്റാണ്ടിന്റെ അവസാനദശകത്തിൽ രാജ്യഭരണം നടത്തിയിരുന്ന പെർഗാമം രാജാവായ അറ്റാലസ്‌ ക ഗൗള്‍വർഗക്കാരെ കീഴ്‌പ്പെടുത്തുന്നതിൽ വിജയം വരിച്ചതിന്റെ സ്‌മാരകം നിർമിക്കുന്നതിനായി തിരഞ്ഞെടുത്ത പ്രതിമാശില്‌പികളുടെ കൂട്ടത്തിൽ എപിഗോണസും ഉള്‍പ്പെട്ടിരുന്നതായി പ്ലിനി (23-79) രേഖപ്പെടുത്തിയിട്ടുണ്ട്‌. മൃദുലവികാരങ്ങളെ സ്‌പർശിക്കുന്ന ഭാഷാവിഷ്‌കാരങ്ങളെക്കാള്‍ യഥാതഥമായ ആവിഷ്‌കാരങ്ങളാണ്‌ പ്രധാനമെന്ന്‌ വിശ്വസിച്ചിരുന്ന പെർഗാമിലെ കലാദാർശനിക വിഭാഗത്തിന്റെ പ്രാതിനിധ്യം സ്വീകരിച്ച ആളാണ്‌ ഇദ്ദേഹം. ഈ കലാദാർശനിക പാരമ്പര്യത്തിൽപ്പെട്ടതാവണം പെർഗാമമിലെ രാജവംശ സ്ഥാപകനായ ഫിലെടെറസിന്റെ നാണയങ്ങളിലും ഛായാചിത്രങ്ങളിലും കാണുന്ന ഒരു പരാക്രമിയുടെ പരുഷവും മൃഗീയവുമായ ഭാവാവിഷ്‌കാരങ്ങള്‍. പ്രസിദ്ധങ്ങളായ ചില ഗലാത്യരൂപങ്ങള്‍ രചിച്ചത്‌ എപിഗോണസാണെന്നു കരുതപ്പെടുന്നു. അടുത്തകാലത്തു നടത്തിയ ഗവേഷണങ്ങള്‍ ഈ നിഗമനത്തെ ബലപ്പെടുത്തുന്നവയാണ്‌. യാഥാർഥ്യത്തിൽ വിശ്വസിക്കുന്ന ഒരു കലാകാരനെയാണ്‌ ഈ രൂപങ്ങള്‍ അനുസ്‌മരിപ്പിക്കുന്നത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍