This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എന്‍റോണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:27, 26 ഏപ്രില്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

എന്‍റോണ്‍

Enron

അമേരിക്കയിലെ ഒരു പ്രമുഖവ്യവസായ സ്ഥാപനം. എന്‍റോണ്‍ ക്രഡിറ്റേഴ്‌സ്‌ റിക്കവറി കോർപ്പറേഷന്‍ എന്നതാണ്‌ പൂർണനാമം. അമേരിക്കയിലെ ടെക്‌സാസിൽ ഹ്യൂസ്റ്റണ്‍ എന്ന സ്ഥലത്ത്‌ സ്ഥിതിചെയ്യുന്നു. മുമ്പ്‌ ഈ കമ്പനിയുടെ പേര്‌ എന്‍റോണ്‍ കോർപ്പറേഷന്‍ എന്നായിരുന്നു. 2001 അവസാനം എന്‍റോണ്‍ വിദ്യുച്ഛക്തി, പ്രകൃതിവാതകം, പേപ്പർ, വാർത്താവിനിമയം എന്നീ മേഖലകളിൽ പ്രവർത്തിച്ചിരുന്ന ലോകത്തിലെ പ്രധാനപ്പെട്ട കമ്പനികളിൽ ഒന്നായിരുന്നു. ഉദ്ദേശം 22000 പേർ ജോലിചെയ്‌തിരുന്ന ബ്രഹത്തായ സ്ഥാപനമാണ്‌ എന്‍റോണ്‍. ഈ കമ്പനിയുടെ 2000-ാമാണ്ടിലെ വരുമാനം ഉദ്ദേശം 101 ബില്യണ്‍ ഡോളർ ആയിരുന്നുവെന്നാണ്‌ കണക്ക്‌. എന്നാൽ എന്‍റോണ്‍ വെളിപ്പെടുത്തിയിരുന്ന സാമ്പത്തികസ്ഥിതി വിവരങ്ങള്‍, ബോധപൂർവവും ചിട്ടയായും ആസൂ്രതണം ചെയ്യപ്പെട്ട സാമ്പത്തിക ക്രമക്കേടുകളുടെ ഒരാകെത്തുകയായിരുന്നുവെന്ന്‌ 2001 അവസാനത്തോടെ സ്ഥിരീകരിക്കപ്പെട്ടു. ഇത്‌ കുപ്രസിദ്ധമായ "എന്‍റോണ്‍ വിവാദം'(Enron Scandal) എന്ന പേരിൽ അറിയപ്പെട്ടു. ഇതോടെ, ബോധപൂർവമായ വ്യാവസായിക ക്രമകേടുകളുടേയും അഴിമതിയുടേയും ഒരു പര്യായമായി "എന്‍റോണ്‍' എന്ന നാമം. വ്യാവസായിക ക്രമക്കേടുകളിൽ ഒരു നാഴികകല്ലായി മാറിയ എന്‍റോണ്‍ വിവാദം മറ്റു വ്യാവസായിക കുത്തകകളുടെ സാമ്പത്തികരേഖകളെക്കുറിച്ച്‌ സംശയങ്ങള്‍ ഉയർത്തുന്നതിനും അവയെക്കുറിച്ച്‌ ചോദ്യങ്ങള്‍ ചോദിക്കപ്പെടുന്നതിനും ഇടയാക്കി. 2007 ആദ്യം എന്‍റോണ്‍ അതിന്റെ പേര്‌ എന്‍റോണ്‍ ക്രഡിറ്റേഴ്‌സ്‌ റക്കവറി കോർപ്പറേഷന്‍ (Enron Creditors Recovery Corporation) എന്ന്‌ മാറ്റുകയുണ്ടായി. കമ്പനിയുടെ പേരിലുള്ള ആസ്‌തികള്‍ മുഴുവന്‍ "ലിക്വിഡേറ്റ്‌' ചെയ്യുക എന്നതാണ്‌ ഈ കമ്പനിയുടെ ഇപ്പോഴത്തെ ലക്ഷ്യം.

(എം.ആർ.കെ. മോഹന്‍)

താളിന്റെ അനുബന്ധങ്ങള്‍